Author: webadmin

ദുല്‍ഖര്‍ സല്‍മാനെ പറ്റിച്ചു കടന്നു കളഞ്ഞ പെണ്ണെന്ന പേരു ദോഷമുള്ള നടിയാണ് കാര്‍ത്തിക മുരളീധരന്‍. ത്രീ ഇഡിയറ്റസ്, പി.കെ തുടങ്ങീ ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്റെ മകളായ കാര്‍ത്തിക മുരളീധരന്‍ ജീവിതത്തിലല്ല സിനിമയിലാണ് ദുല്‍ഖറെ തേച്ചിട്ടു പോയത്. ദുല്‍ഖര്‍ സല്‍മാന്റെ കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തിയ കാര്‍ത്തിക ദുല്‍ഖറെ പറ്റിച്ചു കടന്നു കളയുന്നു. ഡിക്യുവിനെ തേച്ചിട്ട് പോയത് ശരിയായില്ലെന്നും തങ്ങളുടെ കുഞ്ഞിക്കയെ ചതിച്ചതെന്നുമാണ് കാര്‍ത്തികയോട് ആരാധകര്‍ക്ക് ചോദിക്കാനുള്ളത്. കാര്‍ത്തിക മുരളീധരന്റെ ഏറ്റവും പുതിയ ചിത്രമായ അങ്കിളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തിയിരുന്നു. സി.ഐയില്‍ മകനൊപ്പമായിരുന്നെങ്കില്‍ ഇപ്പോല്‍ അച്ഛനൊപ്പമാണ് കാര്‍ത്തിക എത്തിയിരിക്കുന്നത്. സിഐഎയില്‍ നിന്നും അങ്കിളില്‍ വളരെ വ്യത്യസ്തമായ വേഷമാണ് കാര്‍ത്തികയുടേത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കാര്‍ത്തിക ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ കാര്‍ത്തികയോടുള്ള കുഞ്ഞിക്കാ ഫാന്‍സിന്റെ ചോദ്യമായിരുന്നു മുകളില്‍ സൂചിപ്പിച്ചിട്ടുള്ളത്. എന്തിനാണ് ഞങ്ങളുടെ കുഞ്ഞിക്കയെ ചതിച്ചതെന്ന ആരാധകരുടെ ചോദ്യത്തിന് സോറി താന്‍ മന:പൂര്‍വ്വം ചെയ്തതല്ലെന്നായിരുന്നു കാര്‍ത്തികയുടെ…

Read More

കൊല്ലത്തിന്റെ കായല്‍ സൗന്ദര്യം മതിയാവോളം ആസ്വദിച്ച് ലോക ക്രിക്കറ്റിലെ മിന്നുംതാരം ക്രിസ് ഗെയ്ല്‍. കുടുംബത്തോടൊപ്പമാണ് ഗെയ്ല്‍ കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. മകൾ ക്രിസ് അലിനയ്ക്കും ഭാര്യ നതാഷ ബെറിജിനുമൊപ്പം കായൽ സൗന്ദര്യവും ആയുര്‍വേദ ചികില്‍സയുമാണ് ഗെയ്​ലിന്റെ ലക്ഷ്യം. ഇന്നലെ കൊല്ലത്തെത്തിയ ഗെയ്‌ലും കുടുംബവും ഇന്ന് രാവിലെയാണു കായൽ യാത്ര നടത്തിയത്. റാവിസ് ഹോട്ടൽ മുതൽ മണ്‍റോതുരുത്ത് വരെ യാത്ര നടത്തിയ ഗെയ്‌ൽ ഒരുദിനം അഷ്ടമുടി കായലില്‍ വഞ്ചിവീട്ടില്‍ ചെലവഴിച്ചു. അഷ്ടമുടിയുടെയും മണ്‍റോതുരുത്തിന്റെയും കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്‌ലിന് നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ തനതു ഭക്ഷണങ്ങളാണ്. ഭക്ഷണപ്രിയനായ ഗെയ്​ലിന് കേരളരീതിയിലുള്ള ഭക്ഷണമൊരുക്കുന്നത് പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ്. കേരള രീതിയിൽ തന്നെ ഭക്ഷണം തയാറാക്കി നൽകണമെന്ന് ഗെയ്ൽ അവശ്യപ്പെട്ടതായും റാവിസ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ചക്ക, കരിമീന്‍, മാമ്പഴം, കണവ, കൊഞ്ച്, എന്നവയും ഉള്‍പ്പെടുത്തിയിരുന്നു. ഒരു ദിവസത്തെ വഞ്ചീവീട് യാത്ര അദ്ദേഹം ഏറെ ആസ്വദിച്ചു. യാത്രയ്ക്കിടയില്‍…

Read More

ട്രാൻസ്ജെൻഡർ പെൺകുട്ടിയെയും കരിമുകിൽ നിറമുള്ള സുന്ദരിയെയും മുഖച്ചിത്രമാക്കിയ വനിത വാർഷിക പതിപ്പിൽ കൈകാലുകളില്ലാത്ത ശാലിനി സരസ്വതിയെ മുഖച്ചിത്രമാക്കി പുതിയ ചരിത്രം കുറിക്കുന്നു. മേയ് ആദ്യ ലക്കം വനിതയിലാണ് അംഗപരിമിതിയിൽ തളരാതെ ആത്മവിശ്വാസത്തോടെ ജീവിതം ആസ്വദിക്കുന്ന ശാലിനിയുടെ കഥ പറയുന്നത്. ഇളംകാറ്റിൽ ജീവിതം പാറിപ്പറന്നു പോകുമെന്ന് ഭയപ്പെടുന്നവർ ശാലിനിയുടെ ജീവിതം വായിക്കണം. കൈക്കുമ്പിളിലൂടെ ചോർന്നു പോകുന്ന ജീവിതം എന്നു വിലപിക്കുന്നവർ കാണണം, ആത്മവിശ്വാസത്തോടെ ജീവിതം തിരിച്ചു പിടിച്ച ഈ പെൺകുട്ടിയുടെ ധൈര്യം. കംമ്പോഡിയയിൽ വിവാഹവാർഷികം ആഘോഷിക്കാൻ പോയതോടെയാണ് ശാലിനിയുടെ ജീവിതം മാറിമറിയുന്നത്. 2013ല്‍… കംബോഡിയായില്‍ നിന്ന് ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരില്‍ മടങ്ങിയെത്തിയതേയുണ്ടായിരുന്നുള്ളൂ ശാലിനി സരസ്വതി. അപ്പോഴേക്കും അവളെ ഗുരുതരമായ പനി ബാധിച്ചു. സാധാരണനിലയില്‍ നിന്ന് ഗുരുതരാവസ്ഥയിലേക്ക് പനി മാറിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം എല്ലാവരും പകച്ചുനിന്നു പോയി. ആദ്യത്തെ കുഞ്ഞ് അവളുടെ ഉദരത്തില്‍ ജീവന്‍ വച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പനി രൂക്ഷമാകുന്നതിനൊപ്പം അപൂര്‍വമായ ബാക്ടീരിയ ഇന്‍ഫെക്ഷനും ശാലിനിയെ ബാധിച്ചു. അവള്‍ക്ക് തന്റെ കുഞ്ഞിനെ എന്നേയ്ക്കുമായി…

Read More

"Yoga begins right where I am – not where I was yesterday or where I long to be" This is what it takes me to the yoga mat everyday no matter how hard I feel about it some days. I have been struggling hard in acheiving Sheershasana(headstand) as my upperbody is weaker compared to the lower. I was able to do it with the help of my teachers or with support of the wall but I realised that without getting out of my comfort zone I am never going to acheive this pose. So I started practising on my own,…

Read More

നിരവധി വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ താരമാണ് കുളപുള്ളി ലീല. കുളപ്പുള്ളി ലീല ഇനിമുതല്‍ വണ്ടര്‍ ലീലയാണ്. ഈ വണ്ടര്‍ ലീല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമാ താരങ്ങളെയും സിനിമാ രംഗങ്ങളെയും കോര്‍ത്തിണക്കി വീഡിയോകളും ഫോട്ടോകളും ട്രോളര്‍മാരുടെ ഇഷ്ട വിനോദമാണ്. അത്തരത്തിലൊരു വീഡിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുളപ്പുള്ളി ലീലയെ ട്രോളര്‍മാര്‍ വണ്ടര്‍ വുമണാക്കി മാറ്റിയിരിക്കുകയാണ്. ലീലയെ ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണുമായി അവതരിപ്പിക്കുകയാണ്. ലീല വേഷമിട്ട പുലിവാല്‍ കല്യാണം മുതലുള്ള ചിത്രങ്ങളെ രംഗങ്ങളും വണ്ടര്‍ വുമണിലെ ട്രെയിലറും ചേര്‍ത്തൊരുക്കിയിരിക്കുന്ന വീഡിയ കണ്ടാല്‍ ആരും ചിരിച്ചു പോകും. വണ്ടര്‍ വുമണിലെ ട്രെയിലറും ലീല വേഷമിട്ട സിനിമയിലെ ഡയലോഗുകളും തമ്മില്‍ സാമ്യത തോന്നിപ്പിക്കും തരത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ബൊളീവിയ മീഡിയയാണ് ഈ വീഡിയോയ്ക്ക് പിന്നില്‍. ബൊളീവിയ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Read More

അല്ലു അർജുൻ നായകനാകുന്ന നാ പേര് സൂര്യ നാ ഇല് ഇന്ത്യയുടെ പുതിയ ട്രയ്ലർ പുറത്തിറങ്ങി സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് …അനു ഇമ്മാനുവൽ ആണ് നായികയായി എത്തുന്നത്….

Read More

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാരുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ചിത്രം നിര്‍മിക്കുന്ന ആഗസ്റ്റ് സിനിമാസാണ് പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ സന്തോഷ് ശിവന്‍ രംഗത്ത് വരികയും ചെയ്തു.മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാരുടെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് ചിത്രത്തിന്റെ പേര്. ‘തലപോയാലും മാനം കളയാത്ത അവസാനത്തെ മലയാളി ഉള്ളിടത്തോളം നാം പൊരുതും. മരിച്ചു വീഴും വരെ കരയിലും ഈ തിരയൊടുങ്ങാത്ത കടലിലും ഒപ്പം ഞാനുണ്ട് അല്ലാഹുവിന്റെ നാമത്തില്‍ മുഹമ്മദ് കുഞ്ഞാലി മരയ്ക്കാര്‍’- എന്നാണ് മമ്മൂട്ടിയുടെ മരയ്ക്കാരുടെ ടാഗ് ലൈന്‍.ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരുടെ തിരക്കഥ ഒരുക്കുന്നതും പ്രിയദര്‍ശനാണ്. ഐ .വി ശശിയുടെ മകന്‍ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്താണ്.കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേരില്‍ 1967ല്‍ ഒരു ചിത്രം…

Read More

സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ലാലേട്ടനും പ്രിയദർശനും വീണ്ടും ഒരുമിക്കുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ”മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ സൂപ്പർഹിറ്റ് കോമ്പോ വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അൽപസമയം മുൻപാണ് പ്രസ്സ് കോൺഫറൻസിലൂടെ നടത്തിയത്. പ്രിയദർശനും ലാലേട്ടനും ഒരുമിച്ച ഒപ്പം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്നു. വീണ്ടും ഒരു ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറുമായി ഇരുവരുമെത്തുമ്പോൾ പ്രേക്ഷകർക്കും ബോക്സ് ഓഫീസിനും അത് ഒരേപോലെ ആഘോഷമാക്കാനുള്ള ഒരു വിരുന്നായിരിക്കുമെന്നുറപ്പ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ സഹനിർമാതാക്കളാണ്. കേരളപ്പിറവി ദിനമായ നവംബർ 1ന് ഷൂട്ടിങ്ങ് തുടങ്ങും. മൂന്നുമാസം നീണ്ടു നിൽക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭൂരിഭാഗവും കടലിൽ തന്നെയായിരിക്കും ചിത്രീകരിക്കുക. മലയാള സിനിമയുടെ സാധാരണ ക്യാൻവാസിന് അപ്പുറം പോകുന്ന ചിത്രമായിരിക്കും ഇതെന്നും സംവിധായകൻ പ്രിയദർശൻ പറഞ്ഞു.

Read More

സൗഹൃദങ്ങൾ എന്നും മലയാളസിനിമയിൽ എന്ന് തന്നെയല്ല, ലോകസിനിമയിൽ തന്നെ പ്രേക്ഷകരുടെയും അണിയറപ്രവർത്തകരുടേയും ഇഷ്ടവിഷയമാണ്. അത്രത്തിൽ ഉള്ള ഒരു സൗഹൃദത്തിന്റെ കാഴ്‌ചയുമായി എത്തിയിരിക്കുന്ന ചിത്രമാണ് ‘തൊബാമ’. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ആദ്യചിത്രം എന്ന നിലയിൽ തന്നെ ഏറെ പ്രേക്ഷകശ്രദ്ധ ചിത്രം നേടിയിരുന്നു. നവാഗതനായ മൊഹ്‌സിൻ കാസിമാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റേതായ ഒരു ഗാനവും ബാലു ലൗ തീമും മാത്രമാണ് റിലീസിന് മുന്നേ പ്രേക്ഷകരിലേക്കെത്തിയത്. അത് തന്നെ മറ്റൊരു ‘പ്രേമം’ മാജിക്കിന്റെ പ്രതീക്ഷകൾ പ്രേക്ഷകരിലേക്ക് പകർന്നു. പക്ഷേ അത് സംഭവിച്ചോ? തൊമ്മിയും ബാലുവും മമ്മുവും ചേർന്ന സുഹൃദവലയത്തിന്റെ പേരാണ് ‘തൊബാമ’. എന്താണ് ഇങ്ങനെ ഒരു പേരെന്ന് എല്ലാവരും റിലീസിന് മുന്നേ ചോദിച്ചിട്ടുണ്ടാകും. ഏതൊരു ചെറുപ്പക്കാരനെപ്പോലെയും എത്രയും വേഗം പണമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ തൊബാമക്കും ഉള്ളത്. അതിനായി അവർ എല്ലാ വഴികളും പരീക്ഷിക്കുന്നു. തെറ്റായ മാർഗങ്ങളും അവർ പരീക്ഷിക്കുന്നു. അവരുടെ ആ യാത്ര പിന്നെ ചെന്നെത്തുന്നത്…

Read More