Author: webadmin

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ ഏറെ ഇറങ്ങുന്നുണ്ട്. എന്നാൽ അവയെല്ലാം അന്നന്നത്തെ ചർച്ചകളോട് കൂടി ഇല്ലാതാവുകയാണ്. അവിടെയാണ് മമ്മൂട്ടി നായകനായ ‘അങ്കിൾ’ വേറിട്ട് നിൽക്കുന്നത്. ഈ ചിത്രം പറയുന്ന കാര്യങ്ങൾ ഓരോന്നും ഇന്നും നാളെയും എന്നും ചർച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങൾ തന്നെയാണ്. ചിത്രത്തിന്റെ പേരും മമ്മൂക്ക എന്ന നടനും ഷട്ടറിന് ശേഷം തിരക്കഥ ഒരുക്കുന്ന ജോയ് മാത്യുവുമെല്ലാമാണ് പ്രേക്ഷകനെ തീയറ്ററുകളിലേക്ക് വലിച്ചടുപ്പിച്ചത്. രഞ്ജിത്ത്, എം പത്മകുമാർ എന്നിവരുടെ സഹായിയായിരുന്ന ഗിരീഷ് ദാമോദരൻ തന്റെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന അനുഭവസമ്പത്തിന്റെ കരുത്തിൽ മമ്മുക്ക എന്ന നടനെ പൂർണമായും പുറത്തുകൊണ്ടുവരുന്നതിൽ നേടിയ വിജയം തന്നെയാണ് അങ്കിളിന് ലഭിക്കുന്ന കൈയ്യടികൾ. ആദ്യ സംവിധാനമെന്ന അങ്കലാപ്പുകളോ അതിന്റെതായ യാതൊരു കുറവുകളോ പ്രേക്ഷകന് സ്‌ക്രീനിൽ കാണാൻ സാധിക്കുന്നില്ല എന്നത് തന്നെയാണ് ഈ സംവിധായകന്റെ ഏറ്റവും വലിയ നേട്ടം. ഊട്ടിയിലെ കോളേജിൽ പഠിക്കുന്ന ഒരു മലയാളി പെൺകുട്ടിയാണ് ശ്രുതി. നാട്ടിലേക്ക് പോകാൻ ഇറങ്ങിയ ശ്രുതിക്ക് ബസ് സമരം മൂലം ബസ് കിട്ടുന്നില്ല.…

Read More

അതിഥി ദേവോ ഭവഃ ഭാരതീയ സംസ്ക്കാരത്തിന്റെ ചരിത്രത്താളുകളിൽ എന്നും അതീവ പ്രാധാന്യത്തോടെയും അഴകോടെയും കോറിയിട്ട വാക്കുകൾ. ദൈവത്തെപ്പോലെ കരുതുന്ന അതിഥികൾ ദൈവത്തിനൊപ്പം നിൽക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ അവിടെ സ്വർഗം വിരിയുന്നു. അത്തരത്തിൽ സ്വർഗം തീർത്തവരാണ് ‘അരവിന്ദന്റെ അതിഥികൾ’. ആനന്ദം നിറക്കുന്ന കണ്ടെത്തലുകളും വീണ്ടെടുപ്പുകളുമായി എം മോഹനൻ എന്ന സംവിധായകൻ മലയാളികൾക്കായി മറ്റൊരു മനോഹരചിത്രം കൂടി സമ്മാനിച്ചിരിക്കുകയാണ്. കഥ പറയുമ്പോൾ, മാണിക്യക്കല്ല്, 916 എന്നിങ്ങനെ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ കണ്ണുകളിൽ ആനന്ദാശ്രു നിറക്കുന്ന ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ഈ ചിത്രത്തിലും അത്തരത്തിൽ ഒരു മനോഹരചിത്രം തന്നെയാണ് വീണ്ടും പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ലോഡ്ജിലെയും ആ തെരുവിലെയും എല്ലാമെല്ലാമാണ് അരവിന്ദൻ എന്ന ചെറുപ്പക്കാരൻ. അച്ഛനും അമ്മയുമുപേക്ഷിച്ച അരവിന്ദനെ ലോഡ്ജിന്റെ ഉടമസ്ഥൻ മാധവേട്ടനാണ് വളർത്തി വലുതാക്കിയത്. ലോഡ്ജിൽ എത്തുന്ന ഏവരുടെയും പ്രിയങ്കരനാണ് അരവിന്ദൻ. 700 രൂപ വാടകയും 1000 രൂപ ടിപ്പും കൊടുക്കുമ്പോൾ തന്നെ അത് വ്യക്തമാണ്. ആ ലോഡ്ജിലേക്കാണ് അതിഥികളായി…

Read More

മക്കൾ സെൽവൻ വിജയ് സേതുപതി തന്റെ കരിയറിൽ ഇന്നേവരെ സ്വപ്നം കണ്ട ആ സുന്ദരമുഹൂർത്തം ഇപ്പോൾ വന്നു ചേർന്നിരിക്കുകയാണ്. വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനം കവരുന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സമയമിതാണെന്നു തോന്നുന്നു. ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടക്കമിട്ട് പിന്നീട് ലോ ബജറ്റ് ചിത്രങ്ങളിലെ നായകനായി തുടങ്ങിയ വിജയ് സേതുപതി ഇന്നെത്തി നില്കുന്നത് അതിനും ഒരുപാട് ഒരുപാട് മുകളിലാണ്. ഒരു സ്വപ്‌നനേട്ടത്തിലേക്ക് വിജയ് സേതുപതി ഇപ്പോൾ എത്തിയിരിക്കുകയാണ്. സൂപ്പർ സ്റ്റാർ രജിനികാന്തിനൊപ്പം അടുത്ത ചിത്രത്തിൽ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തും. കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയുന്ന ചിത്രത്തിലാണ് രജനികാന്തിനൊപ്പം വിജയ് സേതുപതി എത്തുന്നത്. രണ്ടു മാസം മുൻപേ ഇത് സംബന്ധിച്ച വാർത്തകൾ വന്നെങ്കിലും ഇപ്പോൾ അത് സ്ഥിതികരിച്ചിരിക്കുകയാണ്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ചിത്രത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിതികരണം വന്നത്. കാർത്തിക്ക് സുബ്ബരാജ് അവസാനം സംവിധാനം ചെയ്ത മെർക്കുറിക്കും മികച്ച റിപ്പോർട്ടുകളാണ്…

Read More

അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ആദ്യചിത്രം ‘തൊബാമ’ നാളെ തീയറ്ററുകളിലെത്തുകയാണ്. ചിത്രത്തെ കുറിച്ച് രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് അൽഫോൻസ് പുത്രേൻ ഇട്ടിരുന്നു. സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. രസകരമായ ആ പോസ്റ്റിൽ അതിലും മനോഹരമായി ഒരു ‘സൈക്കോളജിക്കൽ’ റിപ്ലൈ കൊടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട വിനീത് ശ്രീനിവാസൻ. അൽഫോൻസ് പുത്രേന് ആശംസകൾ അർപ്പിക്കുന്നതിനൊപ്പം “നിന്റെ പടം ഞാൻ കാണും എന്റെ പടം നീയും കാണണെ” എന്നും കൂട്ടിച്ചേർത്തു വിനീത്. എം മോഹനൻ സംവിധാനം നിർവഹിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം അരവിന്ദന്റെ അതിഥികൾ നാളെ തീയറ്ററുകളിലെത്തുകയാണ്. ആ ചിത്രത്തിന്റെ കാര്യമാണ് വിനീത് ഉദ്ദേശിച്ചിരിക്കുന്നത്. ആരോഗ്യകരമായ മത്സരം സിനിമക്കാർക്കിടയിൽ നടക്കുമ്പോഴും ഒരിക്കലും നശിച്ചുപോകാത്ത ഇത്തരം കറതീർന്ന സൗഹൃദങ്ങൾ തന്നെയാണ് മലയാളസിനിമയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്.

Read More

നേരവും പ്രേമവും മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അൽഫോൻസ് പുത്രേൻ നിർമാതാവാകുന്ന ചിത്രമാണ് തൊബാമ. സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ധീൻ എന്നിവർ ഒരുമിക്കുന്ന ചിത്രം നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. നവാഗതനായ മൊഹ്‌സിൻ കാസിമാണ് സംവിധാനം. ചിത്രത്തിന് വേണ്ടി കൃഷ്ണശങ്കർ തടി കൂട്ടിയിരുന്നു. സൗഹൃദത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും പ്രണയത്തിന്റെയും എല്ലാം നിരവധി മനോഹരകാഴ്ചകൾ ഉള്ളിലൊളിപ്പിച്ചാണ് തൊബാമ എത്തുന്നത്. ചിത്രത്തെ കുറിച്ച് നിർമാതാവ് അൽഫോൻസ് പുത്രേൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചതിങ്ങനെ, “നാളെ avengers എന്ന സിനിമയും ഇറങ്ങുന്നുണ്ട് . അതിൽ അഭിനയിക്കുന്ന Robert Downey Jr വാങ്ങുന്ന പ്രതിഫലത്തിന്റെ 7il ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ total budget . തൊബാമയിൽ സൂപ്പർ heroes ഇല്ല … പക്ഷെ സാധാരണ ഹീറോസ് ഉണ്ട് … നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്. കഥാപാത്രങ്ങൾക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആൾക്കാര് ഈ സിനിമയിൽ ഉണ്ട്. പിന്നെ പുതുമ… അത് പ്രതീക്ഷിക്കരുത് 🙂 🙂 🙂 :)” പുതുമ…

Read More

ചിലർ അങ്ങനെയാണ്, കാരുണ്യത്തിന്റെ കരസ്പർശം നീട്ടാൻ അവർക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരില്ല. പരിമിതികളുടയും പരാധീനതകളുടെയും നടുക്കടലിൽ നിൽക്കുന്നവരെ പ്രതീക്ഷകളുടെ തീരത്തേക്ക് കൈപിടിച്ചു നടത്താൻ മറ്റൊരാളുടെ സഹായം വേണ്ടി വരില്ല. കണ്ണീരിന്റെ, ദൈന്യതയുടെ ഒരു മുഖം മനസിൽ തെളിഞ്ഞാൽ അവർ അത് ഹൃദയം കൊണ്ട് ഏറ്റെടുക്കും. മനസ് നിറഞ്ഞ് സഹായിക്കും. ഒരു പക്ഷേ ആളാരവങ്ങൾക്കു നടുവിൽ നിന്നു കൊണ്ട് ചെയ്യുന്ന സഹായങ്ങളേക്കാൾ എന്തു കൊണ്ടും മാധുര്യമേറും ഉടനടിയുള്ള സഹായഹസ്തങ്ങൾ. തെരുവിൽ അലഞ്ഞു നടന്ന, ഒട്ടിയ വയറിന്റെ വിശപ്പടക്കാൻ തെരുവോരങ്ങളിൽ അലഞ്ഞു തിരിഞ്ഞ ഒരു കൊച്ചു പയ്യനെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ ആ കാരുണ്യസ്പർശത്തെ നമുക്ക് അക്ഷയ് കുമാർ എന്നു വിളിക്കാം. മറ്റാരുമല്ല ബോളിവുഡ് ഹീറോ അക്ഷയ് കുമാർ തന്നെ.സോഷ്യൽ മീഡിയയിലാണ് അക്ഷയ് കുമാറിന്റെ സഹായ ഹസ്തത്തിന്റെ യഥാർത്ഥ കഥ പ്രചരിക്കുന്നത്. ഷൂട്ടിംഗ് സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള തിരക്കുപിടിച്ച ഓട്ടത്തിലായിരുന്നു അക്ഷയ് കുമാർ. ഇതിനിടെയാണ് ലൊക്കേഷനിൽ നിർത്തിയിട്ടിരുന്ന തന്റെ കാർ അനുവാദമില്ലാതെ ഏതോ ഒരു…

Read More

ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയെത്തിയ തനിക്ക് മകള്‍ ആരാധ്യ ഒരുക്കിയ സര്‍പ്രൈസ് പങ്കുവെച്ച്‌ അഭിഷേക് ബച്ചന്‍. നീണ്ട ഇടവേളയ്ക്കു ശേഷം അഭിഷേക് ബച്ചന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ‘മന്‍മര്‍സിയാം’.ഈ ചിത്രത്തിന്റെ കാശ്മീരില്‍ നടക്കുന്ന ഷൂട്ടിങ് കഴിഞ്ഞു മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ അഭിഷേകിനാണു മകള്‍ ആരാധ്യ ഒരു സര്‍പ്രൈസ് ഒരുക്കിയത് When you get back to office after over 2 months and the daughter has left you a note. #mydaughterbestest A post shared by Abhishek Bachchan (@bachchan) on Apr 24, 2018 at 11:32pm PDT ‘ഐ ലവ് യൂ പപ്പാ’ എന്ന് കുറിച്ച ഒരു കാര്‍ഡ്‌ ആയിരുന്നു അത്.ആ കാര്‍ഡ്‌ കണ്ടു അഭിഷേക് സോഷ്യല്‍ മീഡിയയില്‍ അത് പങ്കുവെക്കുകയും ചെയ്തു. 2016 ജൂണില്‍ ഹൗസ് ഫുള്‍ 3 എന്ന ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന്‍ വേറെ സിനിമകളില്‍ ഒന്നും…

Read More

മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.ചിത്രത്തിന് വേണ്ടി മോഹൻലാൽ 18 കിലോ കുറച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു ഒടിയന്റെ ഷൂട്ടിംഗ് പൂർണമായും അവസാനിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.123 ദിവസങ്ങൾ നീണ്ട വലിയ ഷൂട്ടിംഗ് ഷെഡ്യൂൾ ആയിരുന്ന ഒടിയന് ഉണ്ടായിരുന്നത്. ചിത്രം ഉടൻ തന്നെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കും. ചിത്രം കേരളത്തിൽ മാത്രം 450 കേന്ദ്രങ്ങളിൽ റിലീസിനിന് എത്തും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.പൂജ റിലീസ് ആയിട്ടാകും ചിത്രം തിയറ്ററുകളിൽ എത്തുക.ഇപ്പോൾ തന്നെ ചിത്രത്തിന് വേണ്ടി നൂറോളം തിയറ്ററുകൾ പ്രൊഡ്യൂസറെ സമീപിച്ചു കഴിഞ്ഞു.ഏകദേശം 10 കോടിയോളം രൂപയുടെ ഫസ്റ്റ് ഡേ കളക്ഷൻ ആണ് അണിയറ പ്രവർത്തകർ ഉദേശിക്കുന്നത്.

Read More

തെലുങ്ക് സിനിമാലോകത്തെ താരറാണി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘മഹാനടി’ അണിയറയിൽ ഒരുങ്ങുകയാണ്. കീർത്തി സുരേഷാണ് ആ ഇതിഹാസ നായികയുടെ വേഷത്തിലെത്തുന്നത്. ജെമിനി ഗണേശന്റെ റോളിൽ മലയാളികളുടെ സ്വന്തം ദുൽഖറും ചിത്രത്തിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ വിവാദമായിരിക്കുന്നത് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന അർജുൻ റെഡ്ഢി ഫെയിം വിജയ് ദേവരകൊണ്ടയുടെ ട്വീറ്റാണ്. കീർത്തി സുരേഷും സാവിത്രിയുമുള്ള ഒരു പോസ്റ്റർ ഷെയർ ചെയ്‌തപ്പോൾ ഇട്ട “വാട്ട് എ കൂൾ ചിക്ക്” എന്ന ക്യാപ്ഷൻ തന്നെയാണ് വില്ലൻ. മഹാനടിയെ അപമാനിക്കുന്നതിന് തുല്യമാണ് അതെന്നാണ് പലരുടെയും അഭിപ്രായം. എങ്കിലും താൻ അത് മാറ്റാൻ പോകുന്നില്ല എന്നാണ് വിജയ് പറയുന്നത്. What a cool chick.#Mahanati pic.twitter.com/8di3WUWXfZ — Vijay Deverakonda (@TheDeverakonda) April 23, 2018 All who want an apology – chennai Leela Palace lo unna ocheyandi. I will even be giving you #Mahanati audio launch…

Read More

സൂപ്പർഹിറ്റായി മാറിയ ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന അങ്കിൾ ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടി നായകനായ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ദാമോദറാണ്. മമ്മൂട്ടിയുടെ വില്ലൻ പരിവേഷം കൂടി ഒത്തിണങ്ങിയ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൈലൈറ്റാകാൻ പോകുന്നത്. കാർത്തിക മുരളീധരൻ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ജോയ് മാത്യുവിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രമായിരിക്കുന്നത്. “ഈ സിനിമയിൽ ഞാൻ മൂന്നു തരത്തിൽ ജോലിയെടുത്തിട്ടുണ്ട്‌ കഥ,തിരക്കഥ,സംഭാഷണം പിന്നെ അഭിനയം അതും പോരാഞ്ഞ്‌ നിർമ്മാണവും ഞാൻ തന്നെ- ഇതൊരു കൈവിട്ട കളിയാണെന്നറിയാം എന്നാലും സിനിമ കണ്ടശേഷം ഞാൻ ഏത്‌ പണി നിർത്തണം ഏത്‌ തുടരണം എന്ന് കൂടി നിങ്ങൾ പറഞ്ഞുതരണം എന്നപേക്ഷ-” അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ജോയ് മാത്യൂവിന് എല്ലാ ആശംസകളും നേർന്ന് ആരാധകർ കമന്റുകളും ഇടുന്നുണ്ട്.

Read More