Author: webadmin

വിനീത് ശ്രീനിവാസൻ മലയാളസിനിമക്ക് സമ്മാനിച്ച ഒരു താരമാണ് അജു വർഗീസ്. എഞ്ചിനീയറിംഗ് പഠിക്കുന്ന കാലഘട്ടം മുതലുള്ള ആ സൗഹൃദം ഇന്നും അവർ നിലനിർത്തി പോരുന്നുണ്ട്. അവർ പഠിച്ച ചെന്നൈയിലെ KCG കോളേജ് ഓഫ് ടെക്നോളജിയിൽ തന്നെയാണ് വിനീത് വിവാഹം കഴിച്ച ദിവ്യയും ഇവരുടെ ജൂനിയറായി പഠിച്ചത്. ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തിയ ഒരു കാര്യമാണ് അജു തന്റെ ഭാര്യയെ കോളേജിൽ വെച്ച് റാഗ് ചെയ്‌തുവെന്ന കാര്യം.

Read More

പ്രേക്ഷകമനസ്സുകളിലും തീയറ്ററുകളിലും വിജയക്കൊടി പാറിച്ച തത്തമ്മചിരികൾ ബോക്‌സ് ഓഫീസിലും നടത്തിയത് വമ്പൻ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജയറാം, ചാക്കോച്ചൻ എന്നിവരെ നായകരാക്കി രമേഷ് പിഷാരടി ഒരുക്കിയ പഞ്ചവർണതത്ത 12 ദിവസം കൊണ്ട് 7.65 കോടി ഗ്രോസാണ് ബോക്സോഫീസിൽ നിന്നും നേടിയിരിക്കുന്നത്. 3.92 കോടിയുടെ സാറ്റലൈറ്റും സ്വന്തമാക്കിയിട്ടുള്ള പഞ്ചവർണതത്ത ഇപ്പോൾ 11 കോടിയിലേറെ രൂപയുടെ ബിസിനസ്സ് നടത്തി വമ്പൻ വിജയത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. മണിയൻപിള്ള രാജുവും സപ്‌ത തരംഗ് സിനിമാസും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം കുടുംബപ്രേക്ഷകർക്ക് ഈ അവധിക്കാലത്ത് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച ഒരു ദൃശ്യവിരുന്ന് തന്നെയാണ്. ചിരിക്കാനേറെയുള്ളത് പോലെ തന്നെ ചിന്തിക്കാനുമേറെ ചിത്രം പ്രേക്ഷകർക്കായി നൽകുന്നുണ്ട്. രമേഷ് പിഷാരടി എന്ന സംവിധായകന്റെ അരങ്ങേറ്റത്തോടൊപ്പം കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകൻ ജയറാമിന്റെ ഒരു തിരിച്ചുവരവ് കൂടിയാണ് പഞ്ചവർണതത്തയിലൂടെ പ്രേക്ഷകർ ദർശിച്ചിരിക്കുന്നത്.

Read More

അല്ലു അർജുൻ നായകനായിയെത്തുന്ന പുതിയ ആക്ഷൻ ത്രില്ലറാണ് നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ. അനു ഇമ്മാനുവേലാണ് നായികാ. എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ എന്ന പേരിൽ ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റം നടത്തി എത്തുന്നുണ്ട്. വിശാൽ – ശേഖർ ഈണമിട്ട ചിത്രത്തിലെ ഇരഗ ഇരഗ എന്ന ഗാനം ഇപ്പൾ പുറത്തിറങ്ങിയിട്ടുണ്ട്. അല്ലു അർജുന്റെ തകർപ്പൻ ഡാൻസിനൊപ്പം അനു ഇമ്മാനുവേലിന്റെ ഗ്ലാമർ കൂടിയായപ്പോൾ ഗാനത്തെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മെയ് 4നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

Read More

മുന്നൂറ്റമ്പതിനടുത്ത് ചിത്രങ്ങളിൽ അഭിനയിച്ച ലാലേട്ടൻ മലയാളികൾക്ക് എന്നും ഒരു ആവേശമാണ്, വികാരമാണ്. അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളിലെയും ഡയലോഗുകളും രംഗങ്ങളുമെല്ലാം പലർക്കും കാണാപ്പാഠമാണ്. എന്നാൽ ഇതാ ഒരു വിരുതൻ ഞെട്ടിച്ചിരിക്കുന്നത് മറ്റൊരു രീതിയിലാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലാലേട്ടൻ അവസാനം മുഖം കാണിച്ച ആദി വരെയുള്ള ചിത്രങ്ങളുടെ പേരുകൾ അതെ ഓർഡറിൽ മൂന്ന് മിനിറ്റ് കൊണ്ട് പറഞ്ഞിരിക്കുകയാണ് പൊന്നാനി സ്വദേശി റിജേഷ്. ലാലേട്ടനെ പോലും അത്ഭുതപ്പെടുത്തിയ ഈ പ്രതിഭ ലാലേട്ടന്റെ തന്നെ മുന്നിൽ വെച്ചാണ് തന്റെ കഴിവ് ലോകത്തിന് തുറന്നു കാണിച്ചത്.

Read More

ഇന്ത്യൻ ക്രിക്കറ്റ് ലോകം മാത്രമല്ല, ലോകക്രിക്കറ്റ് തന്നെ കണ്ടിട്ടുള്ള ഇതിഹാസതാരങ്ങളിൽ ഏറ്റവും മുൻപന്തിയിൽ തന്നെയാണ് ക്രിക്കറ്റ് ദൈവം സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന മാസ്റ്റർ ബ്ലാസ്റ്ററുടെ സ്ഥാനം. റെക്കോർഡുകളിൽ റെക്കോർഡുള്ള സച്ചിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സച്ചിന് ജന്മദിനാശംസകൾ ഒഴുകിയെത്തി. നമ്മുടെ ലാലേട്ടനും തന്റെ ട്വിറ്ററിലൂടെ ബർത്ഡേ വിഷ് അറിയിച്ചു. “സഹസ്രാബ്ദത്തിന്റെ താരം, ആത്മസമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തമ ഉദാഹരണമായ സച്ചിൻ ടെണ്ടുൽക്കറിന് ജന്മ ദിനാശംസകൾ.” ലാലേട്ടൻ തന്റെ ട്വിറ്ററിൽ കുറിച്ചു. Happy birthday to the One that can always defines hardwork and dedication, the idol of the millennium, Sachin tendulkar@sachin_rt #HappyBirthdaySachin pic.twitter.com/bwJSC4PzsU — Mohanlal (@Mohanlal) April 24, 2018 ലാലേട്ടന്റെ ഈ ട്വീറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ ക്വോട്ട് ചെയ്യുകയും ചെയ്തു. സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ നിന്നും ഐസിസിയുടെ ഔദ്യോഗിക…

Read More

 തൃശ്ശൂർ പൂരത്തിന്റെ ഉത്സവച്ചന്തം നിറച്ച്‌ കൊണ്ട്‌ ഹരി പി നായർ രചനയും സംഗീതവും സംവിധാനവും നിർവ്വഹിച്ച ” ഉടൻ പൂരം ” എന്ന മ്യൂസിക്‌ വീഡിയോ നടൻ ജയറാം റിലീസ്‌ ചെയ്തു.” ജിമിക്കി കമ്മൽ ” എന്ന പാട്ടിലൂടെ പ്രശസ്തനായ ഗായകൻ രഞ്ജിത്ത്‌ ഉണ്ണിയാണ്‌ ഗാനമാലപിച്ചിരിക്കുന്നത്‌ജനപ്രിയ അവതാരകരായ രാജ്‌ കലേഷും , മാത്തുക്കുട്ടിയും തൃശ്ശൂർ പൂരത്തിന്റെ താളമേളങ്ങളോടൊപ്പം ചുവട്‌ വച്ചിരിക്കുന്നു

Read More

കേരളക്കരയെ കണ്ണീരണിയിച്ച ചിത്രമാണ് സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത്. 1993ൽ പുറത്തിറങ്ങിയ ഈ സിനിമയിലെ ഏതെങ്കിലുമൊരു നിമിഷം കണ്ട് കണ്ണ് നിറയാത്തവർ അപൂർവം. നൂറ്റമ്പത് ദിവസം ഓടിയ ആകാശദൂതിന്റെ വിജയത്തിന് പിന്നിൽ സിബി മലയിലിന്റെ മറ്റൊരു വലിയ പ്രമോഷനൽ തന്ത്രം കൂടി ഉണ്ടായിരുന്നു. ആകാശദൂത് റിലീസ് ചെയ്ത ആദ്യദിനങ്ങളിൽ ആരും തന്നെ തിയറ്ററിൽ എത്തിയില്ല. പിന്നീട് പതിനേഴാമത്തെ ദിവസാണ് ചിത്രം ഹൗസ്ഫുൾ ഷോ കളിക്കുന്നത്. ആ കഥ സിബി മലയിൽ അഭിമുഖത്തിൽ പറയുകയുണ്ടായി… സിബി മലയിലിന്റെ വാക്കുകൾ– ‘ആകാശദൂത് സിനിമ പൂർത്തീകരിച്ച് കഴിഞ്ഞ് അടുത്ത സിനിമയായ മായാമയൂരത്തിന്റെ ലൊക്കേഷൻ നോക്കുവാൻ കാഞ്ഞങ്ങാട് എത്തി. അന്ന് തന്നെയാണ് ആകാശദൂത് റിലീസ് ചെയ്യുന്നതും. അക്കാലത്ത് മൊബൈൽ ഫോണും മറ്റും ഇല്ലാത്തതുകാരണം സിനിമയുടെ റിപ്പോർട്ട് എന്തെന്ന് അറിയാൻ കഴിഞ്ഞില്ല. അതിനായി അടുത്തൊരു തിയറ്ററിൽ നേരിട്ട് പോകാൻ തീരുമാനിച്ചു. വൈകുന്നേരം കണ്ണൂർ കവിത തിയറ്ററിൽ എത്തിയപ്പോൾ ഒരു മനുഷ്യൻ പോലും സിനിമ കാണാൻ ഇല്ല. അവിടുത്തെ…

Read More

നിനക്ക് മികച്ച ജീവിതം ലഭിക്കട്ടെ ആര്യ : മനസ്സ് തുറന്ന് സീതാലക്ഷ്മി മലയാളക്കരയിൽ നിന്നും തമിഴകത്തേക്കു പറന്ന് വെന്നിക്കൊടി പാറിച്ച താരമാണ് നടൻ ആര്യ. ആര്യക്കു വധുവിനെ കണ്ടെത്താനായി നടത്തിയ എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയെക്കുറിച്ചുള്ള ചര്‍ച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഷോയുടെ അവസാന ദിവസത്തിലാണ് ഫൈനലില്‍ ഇടംനേടിയ മൂന്നുപേരിൽ നിന്നൊരാളെ വധുവായി തിരഞ്ഞെടുക്കാൻ തനിക്ക് അൽപംകൂടി സമയം വേണമെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനം ആര്യ നടത്തിയത്. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല, ഫൈനലിസ്റ്റുകളിലൊരാളായ സീതാലക്ഷ്മി ആര്യയെക്കുറിച്ചു സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ആണ് വൈറലാകുന്നത്. ഷോയിൽ കുഞ്ചു എന്നറിയപ്പെ‌ടുന്ന പാലക്കാട് സ്വദേശിനി സീതാലക്ഷ്മി പ്രത്യേകശൈലിയിലുള്ള സംസാരവും പെരുമാറ്റവും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഫൈനലിൽ വധുവിന്റെ വേഷത്തിൽ പ്രതീക്ഷയോടെ കാത്തുനിൽക്കുമ്പോൾ ആര്യ നടത്തിയ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തൽ സീതാലക്ഷ്മിയെ തളർത്തിയിട്ടില്ല. മാത്രമല്ല ഇപ്പോഴും സീതാലക്ഷ്മി ആര്യയെ ജീവനുതുല്യം സ്നേഹിക്കുന്നുമുണ്ടെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്. ” എനിക്കറിയില്ല ആദ്യദിവസം മുതൽ ഞാന്‍ തിരിച്ചറിയുന്നുണ്ട്, 27ാം തീയതിയിൽ എ​ന്തെങ്കിലും…

Read More

ഐപിഎല്‍ പതിനൊന്നാം എഡിഷനില്‍ താരമായിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുന്ന താരം ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസപിടിച്ചു കഴിഞ്ഞു. രാജസ്ഥാന്റെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ടീമിന്റെ ജയങ്ങളിലെല്ലാം നിര്‍ണായക പങ്കുവഹിച്ച താരം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ പ്രകടനം കണ്ട് ആരാധന മൂത്ത ഒരു ആരാധികയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സുമായി ജയ്പൂരില്‍ നടന്ന മത്സരം കാണാനെത്തിയ ഒരു ആരാധിക സഞ്ജു എന്ന് തന്റെ കവിളില്‍ എഴുതിയാണ് ശ്രദ്ധേയയാത്. ഷെഫാലി ചുഗ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ വന്ന ട്വീറ്റ് രാജസ്ഥാന്‍ റോയല്‍സ് റീട്വീറ്റ് ചെയ്യുകയായിരുന്നു. ഫോട്ടോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ റോയല്‍സ് താരം ടീമിന്റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ഓറഞ്ച് ക്യാപ്പ് തിരിച്ചെടുക്കുകയും…

Read More