Author: webadmin

എന്ത് ചോദ്യങ്ങൾക്കും വളരെ ബോൾഡായി ഉത്തരം പറയുന്ന അഭിനേത്രിയായാണ് വിദ്യ ബാലൻ.കരൺ ജോഹറിന്റെ റേഡിയോ പരിപാടിയിലാണ് ബോളിവുഡ് സുന്ദരി തന്റെ ഇഷ്ടാനിഷ്ടങ്ങളും രഹസ്യങ്ങളും മനസ്സ് തുറന്ന് വെളിപ്പെടുത്തിയത്. കരൺ ജോഹറിന്റെ ചോദ്യങ്ങൾക്കു മുന്നിൽ ഒരു മടിയുമില്ലാതെ താരം മനസ്സ് തുറക്കുകയായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും നോക്കൂ… ആദ്യ ചോദ്യം – കിടപ്പു മുറിയിലെ ലൈറ്റുകൾ ഓണാക്കുന്നതാണോ അണക്കുന്നതാണോ ഇഷ്ടം? – എനിക്കിഷ്ടം മങ്ങിയ വെളിച്ചമാണ്. രണ്ടാമത്തെ ചോദ്യം – മെഴുകുതിരി വെട്ടമാണോ സംഗീതമാണോ കിടപ്പുമുറിയിൽ ഇഷ്ടം? – രണ്ടും മൂന്നാമത്തെ ചോദ്യം – സിൽക്ക് ബെഡ്‌ഷീറ്റാണോ കോട്ടൺ ബെഡ് ഷീറ്റാണോ, ഏതാണ് കൂടുതൽ ഇഷ്ടം? – എപ്പോഴും ഇഷ്ടം കോട്ടണോടാണ്. സിൽക്ക് തുണികളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. നാലാമത്തെ ചോദ്യം – ആക്ട് കഴിഞ്ഞതിനു ശേഷം ചോക്ലേറ്റ് കഴിക്കുമോ ഗ്രീൻ ടീ കുടിക്കുമോ അതോ ഒരു റൌണ്ട് കൂടി നോക്കുമോ? – ഒരു റൌണ്ട് പൂർത്തിയായാൽ കുറച്ച് വെള്ളം കുടിക്കും.

Read More

സംഭവബഹുലമായ ഒരു വർഷത്തിന് ശേഷം മലയാളികളുടെ ജനപ്രിയനായകൻ ദിലീപ് ഇത് ആദ്യമായി ഒരു ഇന്റർവ്യൂ നൽകിയിരിക്കുകയാണ്. റെഡ് FM ലെ റെഡ് കാർപെറ്റ് എന്ന പ്രോഗ്രാമിലാണ് ദിലീപ് ഇന്റർവ്യൂ നൽകിയിരിക്കുന്നത്. ഇപ്പോൾ തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന കമ്മാരസംഭവത്തിന്റെ വിശേഷങ്ങളാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. അവതാരകൻ തന്നെ ഒരു മുൻകൂർ ജാമ്യം എടുത്താണ് ഇന്റർവ്യൂ തുടങ്ങുന്നത്. ഏതൊക്കെ ചോദ്യം ചോദിക്കരുതെന്ന RJ മൈക്കിന്റെ ചോദ്യത്തിന് ദിലീപ് രസകരമായ ഒരു ഉത്തരമാണ് നൽകിയത്. ‘പൈസ’ ഒന്നും ചോദിക്കരുത്. കുറച്ച് ടൈറ്റാണ് എന്ന് സ്വതസിദ്ധമായ നർമത്തോടെ ഉത്തരം നൽകിയ ദിലീപ് ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുതെന്നും പറഞ്ഞു.

Read More

താരമൂല്യമില്ലാത്ത നടിനടന്മാരെ ഉപയോഗിച്ച് ഹിറ്റുകൾ ഉണ്ടാക്കുന്ന സംവിധായകനാണ് ഒമർ ലുലു.ആദ്യ ചിത്രമായ ഹാപ്പി വെഡിങ്‌സ് മുതൽ ഇപ്പോൾ പുറത്തിറങ്ങാൻ ഇരിക്കുന്ന ഒരു അഡാർ ലൗവിൽ വരെ നീണ്ടു നില്കുന്നു ഈ ലിസ്റ്റ്. ഒരു അഡാർ ലൗവിന്റ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ തന്നെ ഒമർ ലാലുവിന്റെ അടുത്ത ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങൾ പുറത്തു വരികയാണ്.ഇത്തവണ ഒരു മാസ്സ് സിനികയാണ് ഒമർ ലുലു ഒരുക്കുന്നത്. റോയൽ സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്. മറ്റ് വിശേഷങ്ങൾ ഉടൻ അറിയിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഗായിക, ആര്‍.ജെ, കമ്ബോസര്‍ വിശേഷണങ്ങള്‍ ഏറെയാണ് അമൃത സുരേഷിന്. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്റിന് രൂപം നല്‍കിയിരിക്കുന്നു. കൂടാതെ ഫാഷന്‍ ലോകത്തേക്കും ചുവടു വയ്പ്പ് നടത്തിയിരിക്കുന്നു. എന്നാല്‍ മൂന്നാം വയസ്സ് മുതല്‍ സംഗീതം ജീവശ്വാസമായി കൊണ്ട് നടന്നിരുന്ന ഈ പെണ്‍കുട്ടി പെട്ടന്നൊരുനാള്‍ എല്ലാം ഉപേക്ഷിച്ച്‌ മാറി നിന്നു. ജീവിതത്തിലെ വേറൊരു വഴിയിലൂടെ സഞ്ചരിച്ചു. എന്നാല്‍, താന്‍ തന്നെ തിരഞ്ഞെടുത്ത ആ ജീവിതം അമൃതയ്ക്ക് നല്ലതല്ല സമ്മാനിച്ചത്. മാതൃഭൂമി കപ്പ ടി വി ഹാപ്പിനസ്സ് പ്രൊജക്ടില്‍ അമൃത സംസാരിക്കുന്നു ജീവിതത്തിലെ ആ തെറ്റായ തീരുമാനത്തെക്കുറിച്ച്‌, സാമൂഹിക മാധ്യമങ്ങള്‍ തനിക്കെതിരെ നടത്തിയ കടുത്ത ആക്രമണങ്ങളെക്കുറിച്ച്‌. “കുഞ്ഞുനാളിലേ തുടങ്ങി വീട്ടില്‍ നീ ഡോക്ടര്‍ ആകണം എഞ്ചിനീയര്‍ ആകണം എന്നൊന്നും പറയാറില്ലായിരുന്നു. പക്ഷെ ഞാന്‍ സ്‌കൂളില്‍ ടോപ്പര്‍ ആയിരുന്നു. വീട്ടിലുണ്ടായിരുന്ന ഒരേ ഒരു പ്രഷര്‍ പാട്ട് പ്രാക്സ്റ്റീസ് ചെയ്യണമെന്ന കാര്യത്തില്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ഞാന്‍ പാട്ട് തന്നെ സ്വപ്‌നം…

Read More

ഇന്ന് കലൂരിൽ കൂടെ പോയ ഒരു ബൈക്ക് കണ്ടപ്പോൾ യാത്രക്കാർ ആദ്യം വിചാരിച്ചത് ഏതോ ചെത്ത് പയ്യന്മാർ ബൈക്കിൽ കറങ്ങുന്നതാണെന്നാണ്.എന്നാൽ സൂക്ഷിച്ചു നോക്കിപ്പോൾ ആണ് ബൈക്കിലെ ആ ചെത്ത് പയ്യനെ എല്ലാവരും ശെരിക്കും കണ്ടത്.സാക്ഷാൽ മെഗാസ്റ്റാർ മമ്മൂക്കയായിരുന്നു ബൈക്കിൽ എറണാകുളം ടൗണിൽ കൂടി കറങ്ങിയത്.ബി എം ഡബ്യുവിന്റെ ബൈക്കിൽ ആയിരുന്നു മമ്മൂക്കയുടെ കറക്കം. ആഢംബര വാഹനങ്ങളോട് മമ്മൂക്കയ്ക്കുള്ള ഭ്രമം അദ്ദേഹത്തിനെ അടുത്ത് അറിഞ്ഞിട്ടുള്ളവർക്ക് അറിയുന്ന കാര്യമാണ്.എന്നും പുതിയ വാഹനങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് താൽപര്യവും ഉണ്ടായിരുന്നു.

Read More

മണിചേട്ടന്റെ ചാലക്കുടിയിൽ വന്നിട്ട് ഈ അഭ്യാസം കാണിച്ചാൽ ദൈവം പൊറുക്കില്ല : പൃഥ്വിരാജ് കല്യാൺ സിൽക്സിന്റെ മറ്റൊരു ഷോറൂം ഉൽഘാടനത്തിനായി ചാലക്കുടിയിൽ പൃഥ്വിരാജ് ഇന്ന് എത്തുകയുണ്ടായി.ചടങ്ങിനിടെ വെച്ചാണ് പൃഥ്വിരാജ് മണിചേട്ടനെ കുറിച്ചു വാചലനായത്. ചാലക്കുടി എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും ആദ്യം ഓർമ്മ വരുന്നത് മണിചേട്ടനെയാണ്.എനിക്ക് ചാലക്കുടിയുമായുള്ള ബന്ധം മണിച്ചേട്ടനുമായുള്ള സൗഹൃദമാണ് ,പൃഥ്വിരാജ് പറഞ്ഞു. മണിചേട്ടന്റെ നാട്ടിൽ വന്ന് ഒരു മോശം ഗാനം ആലപിക്കാൻ താൻ ഉദേശിക്കുന്നില്ല എന്നും പൃത്വി കൂട്ടി ചേർത്തു.കളിയനിലെ ഹിറ്റ് ഡയലോഗും പൃഥ്വിരാജ് വേദിയിൽ പറയുകയുണ്ടായി.

Read More

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി കമ്മാരസംഭവത്തിന്റെ പുതിയ ട്രയ്ലർ പുറത്തിറങ്ങി ! കാണാം ട്രയ്ലർ

Read More

രമേഷ് പിഷാരടി ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ പഞ്ചവർണതത്ത ഗംഭീര അഭിപ്രായവുമായി ഈ അവധിക്കാലത്തെ ഏറ്റവും മികച്ച ചിത്രമായി മുന്നേറുകയാണ്. ജയറാമിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട ചിത്രം പകർന്നു തരുന്നത് നന്മ നിറഞ്ഞ ഒട്ടേറെ കാര്യങ്ങളാണ്. ചാക്കോച്ചൻ, അനുശ്രീ, മല്ലിക സുകുമാരൻ, ധർമജൻ, ജോജു ജോർജ് എന്നിങ്ങനെ മികച്ചൊരു താരനിരയും ചിത്രത്തിന് പിന്നിലുണ്ട്. കുടുംബപ്രേക്ഷകർക്ക് കുറെ നാളുകൾക്ക് ശേഷം മനോഹരമായ ഒരു ചിത്രം കാണാൻ സാധിച്ചുവെന്നുള്ളതാണ് ഏറെ സന്തോഷം പകരുന്ന വസ്തുത. ആ സന്തോഷം തന്നെയാണ് ചിത്രത്തിന്റെ വിജയം. വിജയം പകർന്നേകിയ സന്തോഷം പ്രേക്ഷകർക്കും പകരുവാൻ വേണ്ടി, അവർക്ക് നേരിട്ട് തന്നെ നന്ദി അർപ്പിക്കുവാൻ വേണ്ടി ജയറാം തീയറ്ററുകൾ സന്ദർശിക്കുകയാണ്. അതിന്റെ മുന്നോടിയായിട്ടാണ് ജയറാം ഇന്നലെ വൈകിട്ട് തൃശൂർ രാംദാസിലും പാലക്കാട് പ്രിയദർശിനിയിലും പ്രേക്ഷകരെ കാണാൻ എത്തിയത്.

Read More

‘ഇത് ഇന്ത്യയാണ്, ഇവിടെ ഇങ്ങനെയാണ്’…! അങ്ങനെ പറഞ്ഞ് സ്വയം നാണം കെടേണ്ട അവസ്ഥയിലേക്കാണ് ഇപ്പോൾ നമ്മുടെ നാടിൻറെ പോക്ക് എന്ന് തോന്നുന്നു. തിരക്കേറിയ റോഡിൽ തന്റെ ആക്ടിവയിൽ യാത്ര ചെയ്‌തിരുന്ന മോഡലിന്റെ സ്കർട്ട് ‘ഇതിന്റെ അടിയിൽ എന്താണെന്ന് നോക്കട്ടെ’ എന്ന് പറഞ്ഞ് ഉയർത്താൻ രണ്ടു അപരിചിതർ ശ്രമിച്ച സംഭവത്തെ കുറിച്ച് കേൾക്കുമ്പോൾ നാം മൂക്കത്ത് വിരൽ വെച്ച് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇൻഡോറിലാണ് സംഭവം. ആകർഷി ശർമയെന്ന മോഡലാണ് തനിക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചത്. നിയന്ത്രണം വിട്ട് ആക്ടിവ മറയുകയും മോഡലിന് പരിക്കേൽക്കുകയും ചെയ്‌തു. ചിത്രം സഹിതമാണ് മോഡൽ സംഭവം പങ്കുവെച്ചിരിക്കുന്നത്. This happened today. Two guys tried to pull my skirt while I was on my activa and said, “dikhao Iske niche Kya hai?” I tried to stop them and lost control and met with an accident.…

Read More

മലയാളികളുടെ പ്രിയതാരം ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേർക്കും ഒരേ ഉത്തരമായിരിക്കും… മോഹൻലാൽ.! അതിന് എന്താണ് കാരണമെന്ന് ചോദിച്ചാൽ എല്ലാവർക്കും പല കാരണങ്ങളുമുണ്ട്. അത്തരത്തിൽ ഒരു ലാലേട്ടൻ ഫാൻ കൂടിയാണ് സഞ്‌ജു സാംസൺ. ഈ ചോദ്യത്തിന് സഞ്ജുവിനും ഒരു ഉത്തരം പറയാനുണ്ട്. ഡൽഹിയിൽ വളർന്നതിനാൽ ചെറുപ്പം മുതലേ ഹിന്ദി ചിത്രങ്ങൾ കണ്ടാണ് സഞ്ജു വളർന്നത്. ആമിർഖാനും ടൈഗർ ഷെറോഫുമാണ് ഇഷ്ടതാരങ്ങൾ. പക്ഷേ അഭിനയത്തിന്റെ കാര്യത്തിൽ ലാലേട്ടൻ തന്നെയാണ് ഇഷ്ടതാരം. ലാലേട്ടൻ ചെയ്‌തിട്ടില്ലാത്ത വേഷങ്ങളിലില്ലയെന്നും അദ്ദേഹം എല്ലാ മലയാളികൾക്കും ഒരു വികാരമാണെന്നും സഞ്ജു ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി സ്വപ്നതുല്യമായ പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന സഞ്ജുവാണ് ഇപ്പോൾ ഐപിഎല്ലിൽ റൺ വേട്ടയിൽ മുന്നിൽ നിൽക്കുന്നത്.

Read More