Author: webadmin

മിക്ക നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട് എങ്കിലും മമ്മൂട്ടിയുടെ കൂടെ മാത്രം അഭിനയിക്കാൻ സാധിക്കാത്ത നടിയാണ് മഞ്ജു വാര്യർ.മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു വാര്യർ ഇക്കാര്യം വെളിപ്പെടുത്തിയത്‌. മറ്റ് നടന്മാരുമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജു വാര്യർ ഇതുവരെയും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടില്ല. വിവാഹത്തിന് ശേഷം ഇടവേള എടുത്തെങ്കിലും പിന്നീട് റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു സജീവമായെങ്കിലും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ മാത്രം കഴിഞ്ഞില്ല. കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന മോഹൻലാൽ ആണ് മഞ്ജുവിന്റെ പുതിയ ചിത്രം. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ പോലും

Read More

മമ്മുട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും അങ്കിളിലെ കെ കെ എന്ന കഥാപാത്രം എന്ന് സംവിധായകൻ പറയുന്നു .സ്വന്തം സുഹൃത്തിന്റെ കൗമാരക്കാരിയായ മകളോടോപ്പമുള്ള ഒരു യാത്രയും അതിൽ സംഭവിക്കുന്ന വൈകാരിക വഴിത്തിരിവുകളുമാണ് സിനിമയുടെ പ്രമേയം .കെ കെ യുടെ വഴിവിട്ട ജീവിതം അറിയാവുന്ന സുഹൃത്തായ വിജയൻ എന്ന കഥാപാത്രമായി എത്തുന്നത് ജോയ് മാത്യുവാണു. ഒരു മധ്യവർഗ്ഗ മലയാളി കുടുംബത്തിൽ കേരളത്തിന് വെളിയിൽ പഠിക്കുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടി വരുന്ന ചില ആകസ്മിക സന്ദര്ഭങ്ങളുണ്ട് .ഒരു കഠാര കൈയ്യിലുള്ളതുകൊണ്ടു മാത്രം ഒരു പെൺകുട്ടിയും സുരക്ഷയ്‌തയാവണമെന്നില്ല .പ്രത്യേകിച്ചും പരിചയമില്ലാത്ത നാട്, വഴികൾ ,മനുഷ്യർ ,ഇതിനൊക്കെപ്പുറമെ ശരിയായ ക്യാരക്ടർ എന്താണെന്നറിയാത്ത അച്ഛന്റെ സുഹൃത്ത് കൂടി കൂട്ടിനുള്ളപ്പോൾ . മലയാളി അണുകുടുംബത്തിന്റെ സ്വകാര്യതകൾ അന്യം നിന്നുപോയ മലയാള സിനിമയിൽ കുടുംബ പാശ്ചാത്തലത്തിൽ വേരുറപ്പിച്ചു നിർത്തിയ ഈ സിനിമ കേരളം ഇന്നഭിമുഖീകരിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് തുറന്നുവെച്ച വാതിലാണെന്നും ,തനിക്ക് സമൂഹത്തിനോട് എന്തെങ്കിലും പറയാനുള്ളപ്പോൾ മാത്രമാണ് താൻ രചന…

Read More

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിലെ ആദ്യ ഗാനം റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം 1 ലക്ഷം വ്യൂസ് പിന്നിട്ട് കുതിക്കുന്നു..ഞാനോ രാവോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.ഗോപി സുന്ദറിന്റേതാണ് സംഗീതം

Read More

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇനി തിരക്കിൻറെ നാളുകൾ.തുടരെ തുടരെ ചിത്രങ്ങളുമായി ബോക്‌സ് ഓഫീസിൽ പിടിമുറുക്കുന്ന താരത്തെ കാത്ത് നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മ്മൂട്ടി നായകനായി ഇരുപതോളം ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. മൂന്നു വര്‍ഷത്തേക്ക് താരത്തിന് ഡേറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ശരത് സന്ദിത് ചിത്രമാണ് മമ്മൂട്ടിയുടേതായി അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ തയ്യാറാക്കിയിരിക്കുന്ന അങ്കിള്‍ എന്ന ചിത്രമാണ് ഉടനെ റിലീസിന് തയ്യാറെടുക്കുന്നത്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് നെഗറ്റീവ് വേഷമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. ലക്ഷ്മി റായ്, അനു സിത്താര, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലും മമ്മൂട്ടിയാണ് നായകന്‍. അങ്കിളിനു പിന്നാലെ ഷാജി പാടൂര്‍ സംവിധാനം ചെയ്ത് ഹനീഫ് അദെനി തിരക്കഥയൊരുക്കിയ സിനിമ അബ്രഹാമിന്റെ സന്തതികള്‍…

Read More

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെലുങ്ക് സിനിമാ ലോകത്തുനിന്ന് ഞെട്ടിക്കുന്ന ധാരാളം കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് സംബന്ധമായ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലൂടെയും പ്രതിഷേധത്തിലൂടെയും ശ്രീ റെഡ്ഢി രംഗത്തുവന്നിരുന്നു. സിനിമ മേഖലയിൽ സ്ത്രികൾ നേരിടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് തെലുങ്ക് ഫിലിം ചേംബർ ഓഫ് കോമേഴ്സിന് മുൻപിൽ ടോപ്‌ലെസ് ആയി നിന്ന് തന്റെ പ്രതിഷേധം അറിയിച്ചിരുന്നു . എന്നാൽ അതിനുപിന്നാലെ പ്രമുഖ നിര്‍മാതാവിന്‍റെ മകന്‍ സ്റ്റുഡിയോയില്‍ പീഡിപ്പിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. ” സിനിമയിലുള്ളവർ സ്റുഡിയോകളെ വ്യഭിചാരത്തിന് ഉപയോഗിക്കുകയാണ്. ചുവന്ന വെളിച്ചമുള്ള സ്റ്റുഡിയോകൾ എന്നും അവർക്ക് സുരക്ഷിതമായ ഇടമാണ്”. ടോളിവുഡിലെ ഒരു മുൻനിര നിര്‍മാതാവിന്‍റെ മകൻ തന്നെ പീഡിപ്പിച്ചെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഈ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായില്ല. ഒരു സർക്കാർ സ്റ്റുഡിയോയിൽ വെച്ചാണ് അയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചത്. ടോളിവുഡിലെ വമ്പൻ നിർമാതാവിന്റെ മകനാണ് പീഡിപ്പിച്ചതെന്ന വെളിപ്പെടുത്തൽ തെലുങ്ക് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തെലുങ്ക് സിനിമയിൽ കൂടുതൽ…

Read More

ദുൽഖർ സൽമാൻ സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള യുവനടനാണ്. എന്നാൽ ഇപ്പോൾ ദുൽഖറിനെ പിന്നിലാക്കിയിരിക്കുകയാണ് മലയാളത്തിലെ ഒരു യുവനടൻ. മാതൃഭൂമി സ്റ്റാര്‍ & സ്റ്റൈൽ മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ 24% വോട്ടോടെ യുവനായകന്‍ ടൊവിനോ തോമസ് ഒന്നാമതെത്തി. മലയാള സിനിമയിലെ ജനപ്രിയ യുവതാരത്തെ തിരഞ്ഞെടുക്കുന്നതിനായാണ് സ്റ്റാര്‍ & സ്റ്റൈൽ മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ ഇത്തരത്തിൽ ഒരു സർവേ നടത്തിയത്. 23% വോട്ടാണ് ദുല്‍ക്കര്‍ സല്‍മാന് നേടാനായത്. 21% വോട്ടോടെ പൃഥ്വിരാജ്, 19%വോട്ടോടെ നിവിന്‍ പോളി എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. കൂടാതെ ഫഹദ് ഫാസില്‍ ,ഷെയ്ന്‍ നിഗം, സണ്ണിവെയ്ന്‍ എന്നീ യുവതാരങ്ങളുടെ പേരുകളും സര്‍വേയില്‍ പങ്കെടുത്ത പ്രേക്ഷകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.അയ്യായിരത്തിലധികം പേര്‍ പങ്കെടുത്ത സര്‍വേയിലാണ് മലയാളസിനിമ ഹൃദയത്തിലേറ്റുന്ന യുവതാരമായി പ്രേക്ഷകര്‍ ടൊവിനോ തോമസിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ മികവും കഥാപാത്രങ്ങളിലെ വ്യത്യസ്ഥതയും ടോവിനോയ്ക്ക് അനുഗ്രഹമായി. നിലവിൽ മലയാളത്തിലെ ഏറ്റവും മുൻനിര താരങ്ങളിൽ ഒരാളാണ് ടോവിനോ.

Read More

തമിഴ് രാഷ്ട്രീയത്തിന്റെ വേരുകൾ ചർച്ചയാക്കിയ ഇരുവർ എന്ന ചിത്രം എം. ജി രാമചന്ദ്രൻ എന്ന ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി എം. ജി. ആർന്റെയും കരുണാനിധിയുടെയും കഥയായിരുന്നു പറഞ്ഞിരുന്നത്. മണിരത്നത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ഇരുവറിൽ ആനന്ദൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയിരുന്നത്. നായകനായി ചിത്രീകരണം ആരംഭിച്ച ചിത്രം തന്നെ പാതി വഴിയിൽ മുടങ്ങിപ്പോകുമ്പോൾ പ്രതീക്ഷയറ്റ ഒരു യുവാവിന്റെ വിവിധഭാവങ്ങൾ അത്രമേൽ സൂഷ്മമായാണ് മോഹൻലാൽ അവതരിപ്പിച്ചത്. സിനിമയെ മനസിൽ ഭജിച്ചു അതിനു വേണ്ടി സ്വന്തം ജീവിതം മാറ്റി വച്ച ആനന്ദൻ. ചിത്രത്തിലെ ഈ അതിമനോഹര രംഗങ്ങൾ ഓരോന്നായി തന്റെ വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടായിരുന്നു ദ്രുവങ്ങൾ 16 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ കാർത്തിക് നരേൻ പരാമർശം നടത്തിയത്. ചിത്രത്തിൽ തന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് പ്രതീക്ഷയോടെ വരുന്ന ആനന്ദൻ, പിന്നീട് ചിത്രം ഒഴിവാക്കിയതറിഞ്ഞു ആകെ തകർന്നു പോകുന്നു, തുടർന്ന് സംവിധായകനോട് ആനന്ദൻ കേണപേക്ഷിക്കുന്നു. പ്രതീക്ഷയുടെ ഒരു ചെറുകണികയ്ക്കായി കാത്തിരിക്കുന്ന ആനന്ദൻ ഈ രംഗങ്ങൾ എല്ലാം…

Read More

മമ്മുക്ക നായകനായ മാസ്റ്റർപീസ് ചിത്രമിറങ്ങിയത് മുതൽ ഏറെ ട്രോളുകൾക്ക് വിധേയമായിട്ടുള്ളതാണ്. ഇപ്പോൾ വീണ്ടും ചിത്രത്തിലെ ഒരു ഡയലോഗ് ട്രോളന്മാരുടെ പ്രധാന ആയുധമായിത്തീർന്നിരിക്കുകയാണ്. കോളേജിലെ ബദ്ധവൈരികളായ രണ്ടു ഗ്രൂപ്പുകളിൽ ഒന്നായ റിയൽ ഫൈറ്റേഴ്സിന്റെ ലീഡറായ മഖ്‌ബൂൽ സൽമാൻ പറയുന്ന ഡയലോഗാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. ‘റിയൽ ഫൈറ്റേഴ്‌സിന് എതിർപ്പില്ല’ എന്ന ആ ഡയലോഗുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം. ഇതിനിടയിൽ ‘പന്തളം ശശി’ ട്രോളുകൾ വന്നുതുടങ്ങിയതോടെ ‘റിയൽ ഫൈറ്റേഴ്സിന്’ ചെറിയൊരു വിശ്രമം അനുവദിക്കപ്പെട്ടിട്ടുണ്ട്…!

Read More

മലയാളത്തിന്റെ പ്രിയ നായിക പ്രയാഗ മാർട്ടിന്റെ വനിതാ ഫിലിം അവാർഡ് 2018 വേദിയിലെ നൃത്തം വൈറൽ ആകുന്നു. ലൈക്കിനെക്കാളും കൂടുതൽ ഡിസ്‌ലൈക്ക് നേടിയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന ഡാൻസ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. വനിതാ ഫിലിം അവാർഡ് വേദിയിലെ പ്രയാഗയുടെ ഡാൻസ് എക്സ്പ്രെഷന്റെ ഒരു മഴതന്നെയായിരുന്നു. ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ പ്രയാഗ മാർട്ടിൻ മലയാളത്തിലെ പാവ ,ഒരു മുറയിൽ വന്ത് പാർത്തായ, കട്ടപ്പനയിലെ ഋതിക് റോഷൻ, ഫുക്രി ,പോക്കിരി സൈമൺ,രാമലീല എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറി തന്റെതായ സ്ഥാനം സിനിമയിൽ ഉറപ്പിച്ച താരത്തെ ഇപ്പോൾ ട്രോളുകയാണ് സോഷ്യൽ മീഡിയ. തുടക്കം മുതൽ ട്രോളന്മാരുടെ ഇഷ്ട താരമായിരുന്നു പ്രയാഗ. ഇത്തവണ വനിതാ ഫിലിം അവാർഡ്‌സിൽ പ്രയാഗ കളിച്ച ഡാൻസ് ആണ് ഒട്ടേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയത്. പാർവതിക്ക് ശേഷം ലൈകുകളെക്കാൾ ഡിസ്‌ലൈക്ക് വാങ്ങിയ താരമാകുകയാണ് പ്രയാഗ ഈ .ഡാൻസിലൂടെ. പ്രയാഗയെ കളിയാക്കിയും വിമർശിച്ചും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. എങ്കിലും സോഷ്യൽ…

Read More

തെലുങ്ക് സിനിമയും സിനിമാ ലോകവും എന്നും ഒരു വ്യവസായം എന്നതിൽ ഉപരി സാമൂഹിക ഉന്നമനത്തിനും അധ്വാനിക്കുന്ന സമൂഹത്തെ ഏറെ ബഹുമാനത്തോടെ നോക്കി കണ്ട് ഉയർന്നുവന്ന ഒരു ഇൻഡസ്ടറി കൂടിയാണ് ആണ്. സിനിമയുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത് ഓരോ സിനിമക്കുള്ളിലെയും അണിയറ പ്രവർത്തകരുടെ കഠിനാധ്വാനവും സത്യസന്ധതയും മൂലമാണ്. എന്നാൽ ഇത് തിരിച്ചറിഞ്ഞ് അവർക്ക് പ്രചോദനം നൽകാൻ സാധിക്കുക എന്നത് ഏറ്റവും വിലമതിക്കുന്ന കാര്യം തന്നെയാണ്. തന്റെ വ്യത്യസ്തതയാർന്ന പ്രവർത്തിയിലൂടെ ഫിലിം ഇൻഡസ്ട്രിയിൽ തന്നെ മാതൃകയായി തീർന്നിരിക്കുകയാണ് മഹേഷ് ബാബു. സൂപ്പർഹിറ്റുകളുടെ ഒരു മികച്ച പര്യായം തന്നെയാണ് മഹേഷ് ബാബു. എന്നും ഹിറ്റുകൾ മാത്രം തന്നിട്ടുള്ള നായകൻ തന്റെ പുതിയ ചിത്രമായ ഭാരത് അനേ നെനു എന്ന ചിത്രത്തിലെ ഡയറക്ടർ ക്രൂവിലെ എല്ലാ അംഗങ്ങൾക്കും ഐ ഫോൺ x സമ്മാനമായി അവരുടെ മനസ് നിറക്കുന്നതിനോടൊപ്പം അധ്വാനത്തിനും വിലകല്പിച്ച് മാതൃകയായിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ ഏറെ പ്രശംസനീയമായ ഈ പ്രവർത്തി അംഗങ്ങളെ അതിശയപ്പെടുതിയതിനോടൊപ്പം ആരാധകരുടെ വിലമതിക്കാത്ത സ്നേഹത്തിനും…

Read More