Author: webadmin

മമ്മുക്കയുടെ തെലുങ്ക് പ്രവേശനത്തെ വമ്പൻ തരംഗമാക്കി തീർത്തിരിക്കുകയാണ് യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ. എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥപറയുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും വാര്‍ത്തകളില്‍ ഇടം നേടി. ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ യുവസംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ മഹി രാഘവാണ്. എന്തുകൊണ്ടാണ് ഈ റോൾ ചെയ്യാൻ മമ്മുക്കയെ തന്നെ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് സംവിധായകൻ മറുപടി നൽകിയത് രജനികാന്തിനെയും അരവിന്ദ് സ്വാമിയേയും നിഷ്‌പ്രഭമാക്കിയ പ്രകടനം കാഴ്‌ച വെച്ച മമ്മൂട്ടിയുടെ ദളപതിയിലെ ഒരു രംഗം വിവരിച്ചാണ്. നാട്ടിലെ ‘ജനകീയ’ഡോണ്‍ ആയ ദേവരാജനേയും(മമ്മൂട്ടി) അയാളുടെ വലംകൈയായ സൂര്യയേയും(രജനികാന്ത്) തന്റെ ഓഫീസിലേക്ക് കളക്ടര്‍ (അരവിന്ദ് സ്വാമി) വിളിച്ച് വരുത്തുന്നു. അവരുടെ സാമൂഹ്യ വിരുദ്ധപവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് പറയുന്നു. വാക് തര്‍ക്കങ്ങള്‍ക്കൊടുവില്‍ മമ്മൂട്ടി പറയുന്ന ഒരു വാചകമുണ്ട്. ‘മുടിയാത്”(സാധ്യമല്ല) എന്നാണത്. ഒരൊറ്റ ഡയലോഗില്‍ ആ സീന്‍ മുഴുവന്‍ തന്റെ അക്കൗണ്ടിലാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചുവെന്ന് മഹി പറയുന്നു.മികച്ച നടന്‍മാരായ രജനിക്കും അരവിന്ദ് സ്വാമിക്കുമിടയില്‍ അത്രയേറെ ജ്വലിച്ച്…

Read More

അതിശയൻ,ആനന്ദഭൈരവി എന്നീ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട ബാലതാരമായി മാറിയ ദേവദാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിലേക്ക് നായികമാരെ അന്വേഷിക്കുന്നു. ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ രാമു പടിയ്ക്കല്‍ നിര്‍മിച്ച് പി.കെ. ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാര്‍’ എന്ന സിനിമയുടെ ചിത്രികരണം 10 ന് ആരംഭിക്കും. എല്‍.കെ.ജി. മുതല്‍ എഞ്ചിനീയറിങ് വരെ ഒരുമിച്ച് പഠിച്ച ആറ് വിദ്യാര്‍ഥികളുടെ സൗഹൃദം പ്രമേയമാവുന്ന ചിത്രത്തില്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, സലിംകുമാര്‍, ഷമ്മി തിലകന്‍, ജനാര്‍ദനന്‍, ഗിന്നസ് പക്രു, ബിജു പപ്പന്‍, സുനില്‍ സുഖദ എന്നിവരാണ് മറ്റ് താരങ്ങള്‍. കളിക്കൂട്ടുകാര്‍ എന്ന സിനിമയിലേക്കുള്ള നായികമാരെ കണ്ടെത്താനുള്ള ഓഡിഷന്‍ ഏപ്രില്‍ 29ന് ഞായറാഴ്ച തൃശൂര്‍ അമലാ ഹോസ്പിറ്റലിനടുത്തുള്ള കൃഷ്ണാ ഹോളിഡേ വില്ലേജിലും 30ന് എറണാകുളം കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലിലും നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 9 മണിക്ക് ഫോട്ടോയും ബയോഡാറ്റയും സഹിതം എത്തിച്ചേരുക. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഷാജി പട്ടിക്കര, പി.ആര്‍.ഒ. വാഴൂര്‍ ജോസ്.

Read More

സാജിദ് യഹിയ സംവിധാനം നിർവഹിക്കുന്ന ‘മോഹൻലാൽ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയ അന്ന് മുതൽ മലയാളികൾ മൂളിനടക്കുന്നതാണ് ആ ചിത്രത്തിലെ ‘ലാലേട്ടാ ലാ ലാ ല..’ എന്ന ഗാനം. ചിത്രത്തിലെ നായകൻ തന്നെയായ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചിയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിൽ ഈ കൊച്ചു ഗായിക ആ ഗാനം ലൈവായി തന്നെ പാടി. നിലക്കാത്ത കരഘോഷത്തോടെയാണ് അവിടെയുണ്ടായിരുന്നവർ ആ ഗാനത്തെ വരവേറ്റത്. ടോണി ജോസഫ് പള്ളിവാതുക്കലും നിഹാൽ സാദിഖും ചേർന്ന് ഈണമിട്ട ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിതാണ്.

Read More

തെലുങ്ക് സിനിമയിൽ പ്രശസ്തനായ താരമാണ് അല്ലു അർജുൻ. യൂത്ത് നെഞ്ചോട് ചേർത്ത് ഇപ്പോഴും നിർത്താറുള്ള താരത്തിന് തെലുങ്ക്,തമിഴ്,മലയാളം,കന്നഡ എന്നീങ്ങനെ സൗത്ത് ഇന്ത്യ നിറയെ ധാരാളം ആരാധകരുണ്ട്. സുകുമാർ സംവിധാനം ചെയ്ത ആര്യ എന്ന ചിത്രമാണ്‌ പ്രേക്ഷകർക്ക് അല്ലു അർജുനോടുള്ള ആരാധനയും സ്നേഹവും കൂടുവാൻ കാരണമായത്. ഒരു മികച്ച പ്രണയ ചിത്രമായി പുറത്തിറങ്ങിയ സിനിമക്ക് അല്ലുവിന്റെ ഡാൻസിലൂടെയും ചിത്രത്തിലെ പാട്ടുകളിലൂടെയും ധാരാളം ആരാധകരെ സമ്മാനിച്ചു. ശേഷം പുറത്തിറങ്ങിയ ബണ്ണി, ഹാപ്പി എന്നീ ചിത്രങ്ങൾക്കും ഇതേ സ്വീകാര്യത തന്നെയാണ് ആരാധകർ നൽകിയത്. അവസാനമായി ഇറങ്ങിയ യോദ്ധാവ്,ഡി ജെ എന്നീ ചിത്രങ്ങളും ഒരുപാട് ആരാധകരെ രസിപ്പിക്കുന്ന മാസ്സ് ക്ലാസ് ഇന്റർടൈനർ ആയിരുന്നു. NSNI DIALOGUE IMPACT . #NSNIDialogueImpact https://t.co/3KlqCOQWfH — Allu Arjun (@alluarjun) 8 April 2018 അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ( എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ…

Read More

ടി എസ് മോഹൻ സംവിധാനം നിർവഹിച്ച് 1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘പടയണി’. മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിങ്ങനെ വമ്പൻ താരനിരയുമായി എത്തിയ ചിത്രത്തിന്റെ നിർമാണം നടൻ സുകുമാരൻ ആയിരുന്നു. ആ ചിത്രത്തിലൂടെ തന്നെയാണ് ഇന്ദ്രജിത്ത് സുകുമാരന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. അതും ലാലേട്ടന്റെ ചെറുപ്പകാലം അഭിനയിച്ച്…! സ്വപ്നതുല്യമായ അങ്ങനെയൊരു തുടക്കത്തിന് ശേഷം വർഷങ്ങൾക്കിപ്പുറം ഇന്ദ്രജിത്തിനെ തേടി മറ്റൊരു സൗഭാഗ്യം കൂടി എത്തിയിരിക്കുകയാണ്. അതേ ലാലേട്ടന്റെ പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകവേഷം. സാജിദ് യഹിയ ഒരുക്കുന്ന ‘മോഹൻലാൽ’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് നായകനാകുന്നത്. മഞ്ജു വാര്യരാണ് നായിക. ഇങ്ങനെയൊരു അസുലഭഭാഗ്യം കരസ്ഥമാക്കിയ സന്തോഷം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഇന്ദ്രജിത്ത് പങ്കുവെച്ചു. “ഇത് ഒരു കംപ്ലീറ്റ് എന്റർടൈനറാണ്. എല്ലാവരെയും ചിരിപ്പിക്കുന്ന ഒരു ചിത്രമാണ്. ലാലേട്ടനെ ആരാധിക്കാത്തവരായി ആരുമില്ല. നമ്മൾ എല്ലാവരും ലാലേട്ടനെ ഇഷ്ടപ്പെടുന്നവരാണ്. ലാലേട്ടനും ലാലേട്ടന്റെ ആരാധകർക്കുമുള്ള ഒരു ഡെഡിക്കേഷനാണ് ഈ സിനിമ. ഒരു ട്രിബൂട്ടാണ് ഈ സിനിമ. പിന്നെ അമ്മ (മല്ലിക സുകുമാരൻ) പറയാൻ…

Read More

കൃഷ്ണമൃഗ വേട്ടയിൽ ജയിലിൽ ആയിരുന്ന സൽമാൻ ഖാൻ രണ്ട് ദിവസത്തെ ജയിൽ വാസത്തിനു ശേഷം 50000 രൂപക്കും രണ്ടുപേരുടെ ജാമ്യത്തിലും ആണ് കോടതി ജാമ്യം അനുവദിച്ചത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ താരത്തെ എതിരേറ്റുകൊണ്ട് ധാരാളം ആരാധകർ ചുറ്റിനുമുണ്ടായിരുന്നു. തനിക്കുവേണ്ടി പ്രാർഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവരും നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയുണ്ടായി. .’കണ്ണീരില്‍ കുതിര്‍ന്ന നന്ദി, എന്നോടൊപ്പമുണ്ടായിരുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും, പ്രതീക്ഷ കൈവിടാതിരുന്നതിന്. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ 1998 ല്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ സല്‍മാന് അഞ്ചുവര്‍ഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്. Tears of gratitude . To all my loved ones who are with me and never lost hope . Thank you for being there with all the love and support . God Bless . — Salman Khan (@BeingSalmanKhan) 9 April 2018

Read More

സാജിദ് യാഹിയ സംവിധാനം നിർവഹിക്കുന്ന ‘മോഹൻലാൽ’ ടീസർ ഇറങ്ങിയ അന്ന് മുതൽ മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഗാനമാണ് ‘ലാലേട്ടാ..ലാ..ലാ..ല..’. ആ ഗാനത്തിന്റെ ഫുൾ വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്. കട്ട ലാലേട്ടൻ ഫാനായി മഞ്ജു വാര്യർ എത്തുന്ന ചിത്രം വിഷു റിലീസായി ഈ ശനിയാഴ്‌ച തീയറ്ററുകളിൽ എത്തും. ഇന്ദ്രജിത്താണ് നായകനായി എത്തുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനായി ഇടംതോൾ ചെരിച്ചെത്തിയ ലാലേട്ടന്റെ മുഖം തിരശീലയിൽ പിറന്ന അന്ന് തന്നെ ജന്മമെടുത്ത മീനുക്കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. ടോണി ജോസഫ് പള്ളിവാതുക്കലും നിഹാൽ സാദിഖും ചേർന്ന് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകളായ പ്രാർത്ഥനയാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ WATCH FULL VIDEO 

Read More

ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണെന്ന് ഓരോ ആരാധകരും വിമർശകരും ഒരേപോലെ സമ്മതിക്കുന്ന കഥാപാത്രമാണ് മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചാർലിയിലെ നായകവേഷം. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച നടി, മികച്ച ഛായാഗ്രഹണം എന്നിങ്ങനെ 8 സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ്. മമ്മുക്ക നായകനായ ബെസ്റ്റ് ആക്ടർ, ദുൽഖർ തന്നെ നായകനായ ABCD എന്നീ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് ചാർലി. ചിത്രത്തിന്റെ അവതരണവും പ്രമേയവുമാണ് ചാർലിയെ പ്രേക്ഷകരുടെ പ്രിയ ചിത്രമാക്കിയത്. മാർട്ടിൻ പ്രക്കാട്ടും ദുൽഖർ സൽമാനും വീണ്ടുമൊരുമിക്കുന്ന എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ. സിനിമാറ്റോഗ്രാഫർ ജോമോൻ ടി ജോണാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇവർ മൂന്നു പേരും ഒരുമിച്ചുള്ള ഒരു ഫോട്ടോക്കൊപ്പമാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഈ വാർത്ത പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇനിയറിയേണ്ടത് പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളാണ്. അവയൊക്കെ വഴിയേ അറിയാമെന്ന് പ്രതീക്ഷിക്കുന്നു…

Read More

കന്നഡ നടന്‍ നിഖില്‍ കുമാരസ്വാമിക്കു വേണ്ടി ആധുനിക സജ്ജീകരണങ്ങളോടെ സഞ്ചരിക്കുന്ന ജിം തയാറാക്കി.കോതമംഗലത്തെ ഓജസിലാണ് കാരവൻ ഒരുക്കിയത്. മൊബീല്‍ ജിംനേഷ്യം കൂടാതെ കിടപ്പുമുറിയും അടുക്കളയും മേക്കപ് മുറിയും അടങ്ങുന്ന മറ്റൊരു കാരവനും നിഖിലിനുവേണ്ടി നിര്‍മിച്ചുവരുന്നുണ്ട്.സിനിമാ ചിത്രീകരണത്തിനായി നഗരംവിട്ടു ദൂരസ്ഥലങ്ങളില്‍ പോകേണ്ടിവരുമ്പോള്‍ പതിവു വ്യായാമം മുടങ്ങാതിരിക്കാനാണു സഞ്ചരിക്കുന്ന ജിംനേഷ്യം ഒരുക്കിയത്. ആഡംബര സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള രണ്ടു വാഹനങ്ങള്‍ക്കുമായി കോടികള്‍ ചെലവായിട്ടുണ്ട്. ജിംനേഷ്യത്തില്‍ ഒരുക്കിയിട്ടുള്ള ഉപകരണങ്ങളെല്ലാം യുഎസ് നിര്‍മിതമാണ്. മുന്‍പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പൗത്രനും, കര്‍ണ്ണാടകയിലെ പ്രമുഖ നേതാവ് കുമാരസ്വാമിയുടെ മകനുമാണ് നിഖില്‍. ജിമ്മിന് പിന്നാലെ ഒരു കോടിക്ക് മേല്‍ ചിലവിട്ട് കിടപ്പുമുറി, അടുക്കള, ബാത്രും എന്നിവയുള്‍പ്പെടെ ആഡംബര സൗകര്യങ്ങളോടെ നിഖിലിന് വേണ്ടി കാരവനും പണിയുന്നുണ്ട്.1.75 കോടി രൂപയാണ് ജിമ്മിനായി മുടക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗേപി, പൃഥ്വിരാജ്, അനൂപ് മേനോന്‍, പ്രൃഥ്വിരാജ് എന്നിവര്‍ക്കുള്‍പ്പെടെ തെന്നിന്ത്യന്‍ താരങ്ങള്‍ക്കായി 40ലധികം കാരവന്‍ ഓജസില്‍ നിര്‍മ്മിച്ചിട്ടുണ്ട്. സൈക്ലിങ് ഉപകരണത്തിനു മാത്രം ഏഴു ലക്ഷത്തോളം രൂപ വിലവരുമെന്നു പറയുന്നു.…

Read More

ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മോഹൻലാൽ. കടുത്ത മോഹൻലാൽ ആരാധകരുടെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് എറണാകുളത്ത് നടന്നു. മലയാള സിനിമയിലെ പ്രമുഖരായ ഒട്ടനവധി പേർ ചടങ്ങിൽ സാന്നിഹിതർ ആയിരുന്നു.ചടങ്ങിൽ വെച്ച് ലാലേട്ടനെ കുറിച്ച് ഇന്ദ്രജിത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ തരംഗമാകുന്നത്. ഇന്ന് എല്ലാരും മോഹൻലാൽ മോഹൻലാൽ എന്ന് പറയുമ്പോൾ ആറാം ക്ലാസ്സ്‌ മുതൽ എന്റ ലാലുവിനെ സ്കൂളിൽ കൊണ്ട് വിടുന്ന മല്ലിക ചേച്ചി ആണ് ഞാൻ… ഞാൻ ഇപ്പോളും ലാലു ലാലു എന്നാണ് വിളിക്കുന്നത് അന്ന് മുതൽ ഇന്ന് വരെ എല്ലാവരോടും ഉള്ള ആ മനുഷ്യ സ്നേഹം, കുരുത്തം,എല്ലാരോടും സ്വൊയം തിരിച്ചറിഞ്ഞു ബഹുമാനിക്കാൻ ഉള്ള ആ കഴിവ് അതൊക്കെ സിനിമയിൽ ഒക്കെ എത്തി കയ്യുമ്പോ പലർക്കും മങ്ങി പോകാറുണ്ട് മാഞ്ഞു പോകാറുണ്ട്. പക്ഷെ എന്റ മക്കളോട് ഞാൻ എപ്പോളും…

Read More