Author: webadmin

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് നീരാളി.ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാലിന്റെ പുതിയ ലുക്കും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയ വിഷയമാണ്.സാജു തോമസ് ഒരുക്കുന്ന തിരക്കഥയിൽ സംവിധായകൻ തന്നെയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രം ഒരു ആക്ഷൻ ഡ്രാമ ആയിരിക്കുമെന്നും ഹ്യുമറിനും സെന്റിമെന്റ്സിനും തുല്യ പ്രാധാന്യം ചിത്രത്തിൽ നൽകിയിട്ടുണ്ടെന്നും എന്നുമാണ് കിട്ടിയ റിപ്പോർട്ടുകൾ. യാത്രകളും സാഹസികതയും ഈ ചിത്രത്തിൽ ചർച്ചാവിഷയം ആയി മാറുന്നുണ്ട് ഈ ചിത്രം റാം ഗോപാൽ വർമ്മയുടെ സംവിധാന സഹായിയായിരുന്ന അജോയ് വർമ്മ ഈ ചിത്രം ഒരുക്കുന്നത് ഒട്ടനേകം ബോളീവുഡ് അണിയറ പ്രവർത്തകരുടെ സഹായത്തോടെയാണ്. നദിയ മൊയ്‌ദുവാണ് ഈ ചിത്രത്തിലെ നായികാ. മലയാളി താരം പാർവതി നായർ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ചിത്രത്തിൽ മോഹൻലാലിന്റെ വില്ലനായി വരുന്നത് മലയാളികൾ പോത്തെട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ദിലീഷ് പോത്തൻ ആണെന്നാണ് കിട്ടുന്ന റിപ്പോർട്ടുകൾ.ദിലീഷ് കുറച്ചു നാളുകൾക്ക് ശേഷം ചെയ്യുന്ന നെഗറ്റീവ് കഥാപാത്രം ആകും…

Read More

കോമഡി റിയാലിറ്റി ഷോ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായ സൂര്യയെ അറിയാത്തവരായി ആരും ഉണ്ടാകില്ല.സൂര്യ വിവാഹിതയാകാൻ പോകുന്നു. ഇഷാന്‍ കെ ഷാനാണ് സൂര്യയുടെ പ്രതിശ്രുത വരൻ. സൂര്യ തന്നെയാണ് ഇരുവരുടെയും ചിത്രത്തോടൊപ്പമുള്ള ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്. ഏറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് വോട്ടര്‍പട്ടികയില്‍ പുരുഷന്‍ എന്നതു തിരുത്തി സ്ത്രീ എന്നാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സൂര്യ വോട്ട് രേഖപ്പെടുത്തിയത്. ഇപ്പോൾ സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ ആണ്.     അടുത്ത മാസമാണ് വിവാഹം. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.2014 ജൂണിലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. കേരളത്തില്‍ ആദ്യമായി വോട്ടവകാശം നേടിയ ട്രാന്‍സ്‌ജെന്‍ഡറും സൂര്യയാണ്. മികച്ച നര്‍ത്തകിയായും പേരെടുത്തിട്ടുണ്ട്.     രഞ്ജു രഞ്ജിമാറാണ് സൂര്യയുടെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത്. ട്രാന്‍സ്ജെന്‍ഡര്‍ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. തിരുവനന്തപുരത്ത് ജ്യൂസ് ഷോപ്പാണ് ഇഷാന്. മാത്രമല്ല തിരുവനന്തപുരം ട്രാൻസ്ജെൻഡർ ജസ്റ്റിസ്…

Read More

തന്റെ പിറന്നാൾ ആരാധകരോടൊപ്പം ആഘോഷിച്ചിരിക്കുകയാണ് തെലുങ്കിന്റെ സ്വന്തം സൂപ്പർസ്റ്റാർ അല്ലു അർജുൻ.ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലാവുകയാണ് .. ചിത്രങ്ങൾ കാണാം

Read More

മലയാളത്തിന്റെ പ്രിയനടൻ ഗാനം ആലപിക്കുമ്പോൾ ഒക്കെ ഹിറ്റാണ്.ഇത്തവണയും നമ്മുടെ ലാലേട്ടൻ ഒരു ഗാനം ആലപിച്ചു. പക്ഷെ സിനിമയിൽ അല്ലായെന്ന് മാത്രം നടി അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ ആണ് ലാലേട്ടൻ വീണ്ടും ഗായകൻ ആയത്.ലാലേട്ടനൊപ്പമുള്ള ചിത്രങ്ങളും അഹാന പങ്കുവെച്ചു.

Read More

കണ്ട നാൾ മുതൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും സൂര്യ നായകനായ അയൻ എന്ന സിനിമയിലെ ചിട്ടി എന്ന കഥാപാത്രമാണ് ജഗനെ ശ്രദ്ധേയനാക്കിയത്. തമിഴിൽ ഇന്ന് തിരക്കുള്ള ഒരു നടനാണ് ജഗൻ.തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അവിചാരിതമാണെന്ന് പറഞ്ഞു. പലഘട്ടങ്ങളിലും സൂര്യ തനിക്ക് നേർവഴി കാട്ടിത്തന്നിട്ടുണ്ടെന്ന് ജഗൻ കൂട്ടിച്ചേർത്തു.ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജഗൻ മനസ്സ്തുറന്നത് സൂര്യ കാരണമാണ് എന്റെ വിവാഹം നല്ല നിലയിൽ നടന്നത്. ഞാനും വനമതിയും (ജഗന്റെ ഭാര്യ) സുഹൃത്തുക്കളായിരുന്നു. അവളാണ് ആദ്യം എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്. ആദ്യമായിട്ടാണ് ജീവിതത്തിൽ ഒരു പെൺകുട്ടി എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറയുന്നത്. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് ഞാൻ ഇഷ്ടമാണെന്ന് പലരോടും പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാരും എന്നെ നിഷ്കരുണം ഒഴിവാക്കി. വനമതി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടു. ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ വനമതിയുടെ വീട്ടുകാർ സമ്മതിക്കുന്നില്ല. അവസാനം ഞാൻ വനമതിയോട് ഇറങ്ങിവരാൻ തയ്യാറാണോ എന്ന് ചോദിച്ചു. അവൾ തയ്യാറാണെന്നും…

Read More

സിനിമകളിൽ സജീവ സാന്നിധ്യമായി മലയാളത്തിലെ മികച്ച നടികളുടെ പട്ടികയിലേക്ക് ഉയരുന്ന നായികയാണ് പാർവതി. പാർവ്വതിക്കെതിരെയായ അക്രമങ്ങൾ തുടർക്കഥ ആകുന്ന ഈ സാഹചര്യത്തിലും നടി പുതിയ വളർച്ചകൾ കീഴടക്കുകയാണ്. അന്താരാഷ്ട്ര ബ്രാൻഡായ ലെവിസിന്റെ മോഡൽ ആയിരിക്കുകയാണ് പാർവതി ഇപ്പോൾ.ലെവിസിന് വേണ്ടി പാർവതി തന്റെ സ്വപനങ്ങളെ പറ്റിയും അഭിപ്രായങ്ങളെയും പറ്റി സംസാരിക്കുന്നു. “ഞാന്‍ വളരെ വൈകാരികമായ സ്‌നേഹവും ആര്‍ദ്രതയും ആഗ്രഹിക്കുകയും അത് നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഒറ്റ വാക്കില്‍ വിവരിക്കണമെങ്കില്‍ പരുക്കനായത് എന്ന് പറയാം. ചില സിനിമകളെ കുറിച്ച്, അവയില്‍ സ്ത്രീവിരുദ്ധത എങ്ങനെയാണ് ആഘോഷിക്കപ്പെടുന്നത് എന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് ആവശ്യമുള്ളവരെയാണ്, അറിയേണ്ടവരെയാണ് ഞാന്‍ പഠിപ്പിക്കുന്നതെന്നായിരുന്നു. അതങ്ങനെയാണ്, ഒരുവന് വേണ്ടത് മാത്രം കേള്‍ക്കുന്ന പ്രവണത, അന്ധമായ ആരാധന , താരാധന എന്നിവയെല്ലാം ഇവിടെയുണ്ട്. വൈകാരികമായി മറ്റുള്ളവരെ ആശ്രയിക്കുന്ന, അധിക്ഷേപങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും എന്നില്‍ തന്നെ കുറ്റം കണ്ടെത്തുന്ന ഒരുവളായിരിക്കണം ഞാനെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, പിന്നീടാണ്…

Read More

തെലുങ്ക് ജനതയുടെ പ്രിയങ്കരനായ നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന Y S രാജശേഖര റെഡ്ഢിയുടെ ജീവിതം അഭ്രപാളിയിലേക്കെത്തുന്ന ‘യാത്ര’ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമാകുന്നു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മുക്കയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം കൂടിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഏറ്റവും വലിയ ആകർഷണീയതയും ബഹുമാന്യനായ YSRനോട് ഏറെ സാമ്യത പുലർത്തുന്ന മമ്മുക്കയുടെ ലുക്ക് തന്നെയാണ്. ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തെലുങ്ക് ദിനപത്രങ്ങളിൽ മുൻ പേജിൽ തന്നെ ഫുൾ പേജ് പരസ്യമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് തന്നെ നൽകിയിരിക്കുന്നത്. മഹി V രാഘവാണ് മമ്മുക്കയെ നായകനാക്കി ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഏപ്രിൽ 9 മുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക് ജനതക്ക് ഒന്നാകെ അഭിമാനത്തോടെ നെഞ്ചോട് ചേർത്തുവെക്കാവുന്ന ഈ ചിത്രം ഡിസംബർ മാസം അവസാനമോ ജനുവരി ആദ്യമോ തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു

Read More

ഈ വർഷത്തെ വനിതയുടെ മികച്ച നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനായിരുന്നു.അവാർഡ് സ്വീകരിച്ചു കൊണ്ട് ഫഹദ് തന്റെ ജീവിതത്തിന്റെ ഭാഗമായ എല്ലാ വാണിതകളെയും സ്മരിച്ചു. ആദ്യം എന്റെ അമ്മയ്ക്കാണ്. പത്തൊന്‍പതാമത്തെ വയസിലാണ് ഉമ്മയ്ക്ക് ഞാന്‍ ജനിക്കുന്നത്. എന്നില്‍ വിശ്വാസമുണ്ടായിരുന്ന ഒരേ ഒരാള് എന്റെ ഉമ്മയാണ്. പിന്നീട് എന്റെ സഹോദരിമാര്‍. പിന്നെ എന്റെ ഭാര്യ. എന്നെ ഇത്രയും നാള്‍ ഇട്ടിട്ടു പോകാതിരുന്നതിന് നന്ദിയുണ്ടെന്നും ഫഹദ് വേദിയില്‍ പറഞ്ഞു.

Read More

ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഉറപ്പിച്ച് പറയുന്നു. മികച്ച നടനുള്ള അവാർഡിന് ഇന്ദ്രൻസ് എന്ന നടൻ തീർത്തും യോഗ്യൻ… ആളൊരുക്കം റീവ്യൂ വായിക്കാം സാമൂഹിക വിമർശനം, നിശിതമായ ഫലിത പരിഹാസങ്ങൾ, കേരളീയത, സാധാരണക്കാരന്റെ ഭാഷ ലോകോക്തികൾ എന്നിവയെല്ലാം ഒത്തിണങ്ങിയ കലാരൂപമാണ് ഓട്ടൻതുള്ളൽ. ഇതിലെ മർമ പ്രധാനമായ ഭാഗമാണ് ആളൊരുക്കം. അരങ്ങിലേക്ക് കലാകാരൻ പ്രവേശിക്കുന്നതിന് മുൻപ് ആ കഥാപാത്രത്തെ ഉൾകൊള്ളുന്ന അവസരത്തിൽ തന്റെ ജീവിത പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും മറന്ന് കഥാതന്തു സാംശീകരിക്കുന്ന സമയം. ആളൊരുക്കം എന്ന സിനിമയിൽ ഇതേ അവസ്ഥയിലൂടെ നടന്നുനീങ്ങുന്ന കഥാപാത്രങ്ങളെ വീക്ഷിക്കുമ്പോൾ കാലഘട്ടത്തിനും അവസരങ്ങൾക്കും അനുയോജ്യമായ അർത്ഥങ്ങളും വ്യാപ്തികളും ഉൾക്കൊണ്ടുകൊണ്ട് നിർമിച്ച ഉചിതമായ ഒരു സിനിമയെന്ന് നിസംശയം പറയാം. കവിയും കാർട്ടുണിസ്റ്റും മാധ്യമ പ്രവർത്തകനുമായ വി സി അഭിലാഷ് ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് ആളൊരുക്കം. ചിത്രം റിലീസിനെത്തുന്നതിന് മുൻപുതന്നെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിലൂടെ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തിലെ പപ്പു പിഷാരടി എന്ന കഥാപാത്രത്തിലൂടെയാണ്…

Read More