Author: webadmin

ഇടപ്പള്ളിയിൽ MyG ഷോറൂം ഉദ്‌ഘാടനത്തിനെത്തിയ ലാലേട്ടനെ വരവേൽക്കാൻ എത്തിയ ജനക്കൂട്ടം കണ്ട് അത്ഭുതപ്പെട്ടവർക്കായി അതിലും മികച്ചൊരു പുരുഷാരം തന്നെയാണ് പാലക്കാടും ലാലേട്ടനെ കാണാൻ എത്തിയിരിക്കുന്നത്. MyGയുടെ പാലക്കാടുള്ള ഷോറൂം ഉദ്‌ഘാടനം ചെയ്യുവാൻ വേണ്ടി ലാലേട്ടൻ ഒടിയൻ ലൊക്കേഷനിൽ നിന്നുമാണ് എത്തുന്നത്.

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സമ്മർദ്ദത്തിലാഴ്ത്തുന്ന വിധം പ്രവൃത്തിച്ച മാതൃഭൂമിക്കെതിരെ സിനിമാലോകം ഒന്നടങ്കം എതിർപ്പിലാണ്. അതിനാൽ അവർ പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങൾക്കും നെഗറ്റീവ് റിവ്യൂസ് ആണ് ഇടുന്നത്. റിവ്യൂ എന്ന പേരിൽ ചിത്രത്തിന്റെ കഥയും ക്ലൈമാക്‌സും സസ്‌പെൻസുമെല്ലാം അവർ പുറത്തുവിടുന്നതാണ് മലയാളികൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ദിലീപ് നായകനായ കമ്മാരസംഭവം ഈ ശനിയാഴ്‌ച റിലീസ് ചെയ്യാനൊരുങ്ങവേ ആ ചിത്രത്തിന് തീർച്ചയായും നെഗറ്റീവ് റിവ്യൂ, അതും ‘എഴുതി തയ്യാറാക്കി വെച്ചിരിക്കുന്ന’ റിവ്യൂ, തന്നെയായിരിക്കും മാതൃഭൂമി ഇടുക എന്നുള്ളതിന് സംശയമില്ല. അവിടെയാണ് ദിലീപ് ഫാൻസ്‌ ഇന്നേവരെ കാണാത്ത ഒരു മത്സരവുമായി എത്തിയിരിക്കുന്നത്. കമ്മാരസംഭവം മൂവി കോണ്ടസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ ചെയ്യേണ്ടത് ഇത്ര മാത്രം. ഒരാൾക്ക് എത്ര ചാൻസ് വേണേലും എടുക്കാം. മലയാള സിനിമയെ തകർക്കാൻ മുന്നിട്ടു നിൽക്കുന്ന മാധ്യമം ആണ് മാതൃഭൂമി, അവർ കമ്മാരസംഭവത്തിനു “എഴുതി തയ്യാറാക്കി വെച്ചിരിക്കുന്ന” റിവ്യൂ തലക്കെട്ട് എന്തായിരിക്കും.. പ്രവചിക്കുക. ശരിയുത്തരം പറയുന്നവർക്ക് സമ്മാനം ആയി കമ്മാരസംഭവം ചിത്രത്തിന്റെ 4…

Read More

യുവത്വം തുളുമ്പുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ ഇടം നേടിയ യുവ നടൻ നീരജ് മാധവിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. പരമ്പരാഗത നമ്പൂതിരി ശൈലിയിൽ നടന്ന വേളിയുടെ ചിത്രങ്ങൾ പോലെ തന്നെ സിനിമാലോകത്തെ സുഹൃത്തുക്കൾക്കായി നടത്തിയ റിസപ്ഷനിലെ ചിത്രങ്ങളും മലയാളികളെ അതിശയിപ്പിച്ചു. കോഴിക്കോട് സ്വദേശിനിയായ ദീപ്തിയെയാണ് നീരജ് വിവാഹം കഴിച്ചിരിക്കുന്നത്. സുന്ദരമായ ഒരു ജീവിതം ആരംഭിച്ചിരിക്കുന്ന ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Read More

തിരക്കുകളില്‍ നിന്നും മലയാളത്തിന്‍റെ യുവ താരം ടോവിനോ ഒരു ചെറിയ ഇടവേള എ കുടുംബത്തോടൊപ്പം ഖത്തറിൽ വെക്കേഷൻ അടിച്ചുപൊളിച്ച് ടോവിനോ ! വീഡിയോ കാണാം ടുത്തിരിക്കുകയാണ്. കുടുംബത്തോടൊപ്പം ഖത്തറിൽ വേകേഷൻ ആഘോഷിക്കുന്ന ഫോട്ടോസും വീഡിയോയും ആണ് ടോവിനോ ഇന്‍സ്റ്റാ That was a scary flight to Lucknow!!! #lucknow #turbulence A post shared by Tovino Thomas (@tovinothomas) on Apr 9, 2018 at 4:05am PDT No vacation in the Middle East is complete without a splash in the dunes! (Atleast for me ?)#qatar #dunebashing #vacation #family A post shared by Tovino Thomas (@tovinothomas) on Apr 9, 2018 at 7:41am PDT

Read More

മിക്ക നടന്മാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട് എങ്കിലും മമ്മൂട്ടിയുടെ കൂടെ മാത്രം അഭിനയിക്കാൻ സാധിക്കാത്ത നടിയാണ് മഞ്ജു വാര്യർ.മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു വാര്യർ ഇക്കാര്യം വെളിപ്പെടുത്തിയത്‌. മറ്റ് നടന്മാരുമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജു വാര്യർ ഇതുവരെയും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടില്ല. വിവാഹത്തിന് ശേഷം ഇടവേള എടുത്തെങ്കിലും പിന്നീട് റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നു സജീവമായെങ്കിലും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ മാത്രം കഴിഞ്ഞില്ല. കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന മോഹൻലാൽ ആണ് മഞ്ജുവിന്റെ പുതിയ ചിത്രം. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ പോലും

Read More

മമ്മുട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും അങ്കിളിലെ കെ കെ എന്ന കഥാപാത്രം എന്ന് സംവിധായകൻ പറയുന്നു .സ്വന്തം സുഹൃത്തിന്റെ കൗമാരക്കാരിയായ മകളോടോപ്പമുള്ള ഒരു യാത്രയും അതിൽ സംഭവിക്കുന്ന വൈകാരിക വഴിത്തിരിവുകളുമാണ് സിനിമയുടെ പ്രമേയം .കെ കെ യുടെ വഴിവിട്ട ജീവിതം അറിയാവുന്ന സുഹൃത്തായ വിജയൻ എന്ന കഥാപാത്രമായി എത്തുന്നത് ജോയ് മാത്യുവാണു. ഒരു മധ്യവർഗ്ഗ മലയാളി കുടുംബത്തിൽ കേരളത്തിന് വെളിയിൽ പഠിക്കുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കേണ്ടി വരുന്ന ചില ആകസ്മിക സന്ദര്ഭങ്ങളുണ്ട് .ഒരു കഠാര കൈയ്യിലുള്ളതുകൊണ്ടു മാത്രം ഒരു പെൺകുട്ടിയും സുരക്ഷയ്‌തയാവണമെന്നില്ല .പ്രത്യേകിച്ചും പരിചയമില്ലാത്ത നാട്, വഴികൾ ,മനുഷ്യർ ,ഇതിനൊക്കെപ്പുറമെ ശരിയായ ക്യാരക്ടർ എന്താണെന്നറിയാത്ത അച്ഛന്റെ സുഹൃത്ത് കൂടി കൂട്ടിനുള്ളപ്പോൾ . മലയാളി അണുകുടുംബത്തിന്റെ സ്വകാര്യതകൾ അന്യം നിന്നുപോയ മലയാള സിനിമയിൽ കുടുംബ പാശ്ചാത്തലത്തിൽ വേരുറപ്പിച്ചു നിർത്തിയ ഈ സിനിമ കേരളം ഇന്നഭിമുഖീകരിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് തുറന്നുവെച്ച വാതിലാണെന്നും ,തനിക്ക് സമൂഹത്തിനോട് എന്തെങ്കിലും പറയാനുള്ളപ്പോൾ മാത്രമാണ് താൻ രചന…

Read More

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിലെ ആദ്യ ഗാനം റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം 1 ലക്ഷം വ്യൂസ് പിന്നിട്ട് കുതിക്കുന്നു..ഞാനോ രാവോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.ഗോപി സുന്ദറിന്റേതാണ് സംഗീതം

Read More

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇനി തിരക്കിൻറെ നാളുകൾ.തുടരെ തുടരെ ചിത്രങ്ങളുമായി ബോക്‌സ് ഓഫീസിൽ പിടിമുറുക്കുന്ന താരത്തെ കാത്ത് നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മ്മൂട്ടി നായകനായി ഇരുപതോളം ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. മൂന്നു വര്‍ഷത്തേക്ക് താരത്തിന് ഡേറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ശരത് സന്ദിത് ചിത്രമാണ് മമ്മൂട്ടിയുടേതായി അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ തയ്യാറാക്കിയിരിക്കുന്ന അങ്കിള്‍ എന്ന ചിത്രമാണ് ഉടനെ റിലീസിന് തയ്യാറെടുക്കുന്നത്. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് നെഗറ്റീവ് വേഷമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. ലക്ഷ്മി റായ്, അനു സിത്താര, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലും മമ്മൂട്ടിയാണ് നായകന്‍. അങ്കിളിനു പിന്നാലെ ഷാജി പാടൂര്‍ സംവിധാനം ചെയ്ത് ഹനീഫ് അദെനി തിരക്കഥയൊരുക്കിയ സിനിമ അബ്രഹാമിന്റെ സന്തതികള്‍…

Read More

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെലുങ്ക് സിനിമാ ലോകത്തുനിന്ന് ഞെട്ടിക്കുന്ന ധാരാളം കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ച് സംബന്ധമായ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലൂടെയും പ്രതിഷേധത്തിലൂടെയും ശ്രീ റെഡ്ഢി രംഗത്തുവന്നിരുന്നു. സിനിമ മേഖലയിൽ സ്ത്രികൾ നേരിടുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് തെലുങ്ക് ഫിലിം ചേംബർ ഓഫ് കോമേഴ്സിന് മുൻപിൽ ടോപ്‌ലെസ് ആയി നിന്ന് തന്റെ പ്രതിഷേധം അറിയിച്ചിരുന്നു . എന്നാൽ അതിനുപിന്നാലെ പ്രമുഖ നിര്‍മാതാവിന്‍റെ മകന്‍ സ്റ്റുഡിയോയില്‍ പീഡിപ്പിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ. ” സിനിമയിലുള്ളവർ സ്റുഡിയോകളെ വ്യഭിചാരത്തിന് ഉപയോഗിക്കുകയാണ്. ചുവന്ന വെളിച്ചമുള്ള സ്റ്റുഡിയോകൾ എന്നും അവർക്ക് സുരക്ഷിതമായ ഇടമാണ്”. ടോളിവുഡിലെ ഒരു മുൻനിര നിര്‍മാതാവിന്‍റെ മകൻ തന്നെ പീഡിപ്പിച്ചെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഈ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായില്ല. ഒരു സർക്കാർ സ്റ്റുഡിയോയിൽ വെച്ചാണ് അയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചത്. ടോളിവുഡിലെ വമ്പൻ നിർമാതാവിന്റെ മകനാണ് പീഡിപ്പിച്ചതെന്ന വെളിപ്പെടുത്തൽ തെലുങ്ക് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തെലുങ്ക് സിനിമയിൽ കൂടുതൽ…

Read More

ദുൽഖർ സൽമാൻ സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള യുവനടനാണ്. എന്നാൽ ഇപ്പോൾ ദുൽഖറിനെ പിന്നിലാക്കിയിരിക്കുകയാണ് മലയാളത്തിലെ ഒരു യുവനടൻ. മാതൃഭൂമി സ്റ്റാര്‍ & സ്റ്റൈൽ മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ 24% വോട്ടോടെ യുവനായകന്‍ ടൊവിനോ തോമസ് ഒന്നാമതെത്തി. മലയാള സിനിമയിലെ ജനപ്രിയ യുവതാരത്തെ തിരഞ്ഞെടുക്കുന്നതിനായാണ് സ്റ്റാര്‍ & സ്റ്റൈൽ മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ ഇത്തരത്തിൽ ഒരു സർവേ നടത്തിയത്. 23% വോട്ടാണ് ദുല്‍ക്കര്‍ സല്‍മാന് നേടാനായത്. 21% വോട്ടോടെ പൃഥ്വിരാജ്, 19%വോട്ടോടെ നിവിന്‍ പോളി എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്. കൂടാതെ ഫഹദ് ഫാസില്‍ ,ഷെയ്ന്‍ നിഗം, സണ്ണിവെയ്ന്‍ എന്നീ യുവതാരങ്ങളുടെ പേരുകളും സര്‍വേയില്‍ പങ്കെടുത്ത പ്രേക്ഷകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.അയ്യായിരത്തിലധികം പേര്‍ പങ്കെടുത്ത സര്‍വേയിലാണ് മലയാളസിനിമ ഹൃദയത്തിലേറ്റുന്ന യുവതാരമായി പ്രേക്ഷകര്‍ ടൊവിനോ തോമസിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ മികവും കഥാപാത്രങ്ങളിലെ വ്യത്യസ്ഥതയും ടോവിനോയ്ക്ക് അനുഗ്രഹമായി. നിലവിൽ മലയാളത്തിലെ ഏറ്റവും മുൻനിര താരങ്ങളിൽ ഒരാളാണ് ടോവിനോ.

Read More