Author: webadmin

ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെ നായികയായി വെളളിത്തിരയിൽ ചുവട് വെച്ച് പിന്നീട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് പ്രയാഗ മാർട്ടിൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിനുശേഷം പ്രയാഗയെ പിന്നീട് മലയാളി കാണുന്നത് ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്സ് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ആണ്. തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്. ഗൗതം വാസുദേവ് മേനോനാണ് ഗിത്താർ കമ്പി മേലെ നിൻഡ്രു സംവിധാനം ചെയ്‌തത്‌. പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ. ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും…

Read More

പ്രശസ്ത മലയാള താരം ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നവംബർ പത്തൊൻപതിനാണ് റിലീസ് ചെയ്യുക. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരളത്തിൽ വലിയ പ്രചാരമുള്ള വടംവലി എന്ന കായികയിനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഈ ചിത്രം കഥ പറയുന്നത്. വടംവലിയുടെ ആവേശവും ആകാംഷയും വൈകാരിക മുഹൂര്തങ്ങളുമെല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ അടിപൊളി റാപ്പ് സോങ് പുറത്തിറങ്ങിയിരിക്കുകയാണ്. ജുബിത് നമ്രദത്തിന്റെ വരികൾക്ക് സയനോര ഫിലിപ്പ് ഈണമിട്ടിരിക്കുന്ന ഗാനത്തിന് റാപ്പ് ഒരുക്കിയിരിക്കുന്നത് അഭിജിത്താണ്. സയനോര ഫിലിപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആർദ്രയാണ് ബീറ്റ് ബോക്സിങ്ങിന് പിന്നിൽ. നീലൂർ എന്ന ഗ്രാമത്തിന്റെയും ആഹാ എന്ന വടംവലി ടീമിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ആഹാ എന്ന…

Read More

താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ പൂർത്തിയായി കഴിഞ്ഞു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനം ഇപ്പോഴും ട്രെൻഡിങ്ങ് ലിസ്റ്റിൽ മുൻപന്തിയിലാണ്. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ എന്നിവരാണ് ‘ദർശന’ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹെഷം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹെഷം അബ്ദുൾ വഹാബ്, ദർശന രാജേന്ദ്രൻ എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. ജനുവരിയിലാണ് ചിത്രം…

Read More

തെലുങ്ക് യങ് സെൻസേഷൻ വിജയ് ദേവാരകൊണ്ട ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ നിർമ്മിച്ച് പുരി ജഗന്നാഥ് സംവിധാനം ചെയുന്ന പുതിയ ചിത്രമായ ലൈഗറിലൂടെയാണ് താരത്തിന്റെ ഹിന്ദി അരങ്ങേറ്റം. തെലുങ്കിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ പൂരി ജഗന്നാഥും വിജയ് ദേവാരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടെയാണിത്. ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് ഈ സിനിമയിൽ നായികയാകുന്നത്. സ്റ്റൈലിഷ് മാസ്സ് മസാല സിനിമകൾ ഒരുക്കാറുള്ള പൂരി ജഗന്നാഥിന്റെ പുതിയ ചിത്രത്തിൽ വിജയ് ദേവാരകൊണ്ടയെ ഒരു വ്യത്യസ്ത മേക്ക് ഓവറിൽ കാണാൻ കഴിയും. രമ്യ കൃഷ്ണ ഒരു സുപ്രധാന താരമായി ചിത്രത്തിൽ എത്തുന്നുണ്ട്. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. വിഷ്ണു ശർമയാണ് ഛായാഗ്രാഹകൻ. കരൺ ജോഹറിനൊപ്പം പൂരി ജഗനാഥും, നടി ചാർമി കൗറും, അപൂർവ മെഹ്‌തയും നിർമ്മാണത്തിൽ പങ്കാളികളാകുന്നു. മലയാളമുൾപ്പടെ അഞ്ചു ഭാഷകളിൽ ‘ലൈഗർ’…

Read More

2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് എസ്ഥേർ അനിൽ. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ കമൽ ഹാസന്റെ മകളായി അഭിനയിച്ച എസ്തർ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കിവാഴുന്നത്. ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പിന്റെ പ്രചാരണാർത്ഥമാണ് നടി സ്റ്റൈലിഷ് ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. വയനാടാണ് താരത്തിന്റെ സ്വദേശം. എസ്ഥേറിന്റെ അനിയൻ എറിക്കും നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കാളിദാസ് ജയറാം –…

Read More

മലയാളത്തിന്റെ പ്രിയ സംവിധായകൻ അൽഫോൻസ് പുത്രേൻ നമ്മുക്ക് സമ്മാനിച്ച രണ്ടു ചിത്രങ്ങളായ നേരവും പ്രേമവും ഇവിടെ സൂപ്പർ വിജയമാണ് നേടിയത്. സംവിധായകൻ എന്നതിനൊപ്പം ഒരു മികച്ച എഡിറ്റർ കൂടിയാണ് അദ്ദേഹം. ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ നായകനായ തന്റെ പുതിയ ചിത്രമായ ഗോൾഡ് പൂർത്തിയാക്കിയ അദ്ദേഹം, ആ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളിലുമാണ്. അതിനിടക്ക് മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. കാരണം ഈ ചിത്രം നേരത്തെ തന്നെ കണ്ട ഒരു പ്രേക്ഷകൻ കൂടിയാണ് അൽഫോൻസ് പുത്രേൻ. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്‌ത്‌ ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ഇതിന്റെ ട്രൈലെർ എഡിറ്റ് ചെയ്തത് അൽഫോൻസ് പുത്രേൻ ആയിരുന്നു. ഈ ചിത്രം കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ അൽഫോൻസ് പുത്രേൻ പറയുന്നത്, തനിക്കു ഈ ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്നാണ്. കാലാപാനി എന്ന വമ്പൻ ചിത്രം വർഷങ്ങൾക്കു മുൻപേ നമ്മുക്ക് സമ്മാനിച്ച…

Read More

കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പുതുജീവനേകി പ്രദർശനത്തിനെത്തിയ ചിത്രമാണ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. നിരവധി ഹൗസ്‌ഫുൾ ഷോകളും എക്സ്ട്രാ ഷോകളുമെല്ലാമായി തീയറ്ററുകളിലേക്ക് പ്രേക്ഷകരുടെ വമ്പൻ കടന്നുകയറ്റം ഒരു വലിയ ഇടവേളക്ക് ശേഷം കാണുവാൻ കുറുപ്പ് കാരണമായി. അൻപത് കോടി കളക്ഷൻ കുറിച്ച ചിത്രം തീയറ്ററുകൾക്കും വമ്പൻ ലാഭമാണ് നേടിക്കൊടുത്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ അതേ തീയറ്ററുകാർ കുറുപ്പിനോടും നിർമ്മാതാക്കളോടും വഞ്ചന കാണിച്ചിരിക്കുന്നതായി വേഫെറർ ഫിലിംസ് റിലീസ് പരാതിപ്പെട്ടിരിക്കുകയാണ്. 50% ഒക്യുപൻസിയിലാണ് സര്‍ക്കാര്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്‌. എന്നാൽ അതിന് വിരുദ്ധമായി പല തീയറ്ററുകളിലും 50% ഒക്യുപൻസിയിൽ കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുകയും ചെയ്‌തുവെന്നാണ് പരാതി. ഫിയോക്ക് ഇത് സംബന്ധിച്ച് തീയറ്ററുകാർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് തീയറ്ററുകാരും റെപ്രെസെന്ററ്റീവ്സും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ബാക്കിപത്രമാണെന്നും കോടികളാണ് അവർ വെട്ടിച്ചെടുത്തതെന്നും ഫിയോക് പ്രസിഡണ്ട് ഇക്കാര്യത്തിൽ പ്രതികരിച്ചു. തീയറ്റർ ഉടമകൾക്ക് അയച്ച കത്ത് താഴെ ചേർക്കുന്നു.…

Read More

സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ കൊമേഡിയൻസ് എന്ന് പറയുന്നത് ഓൺലൈൻ ആങ്ങളമാരും സദാചാര അമ്മാവന്മാരുമാണ്. പെണ്ണെന്ന് കേട്ടാലേ കലി തുള്ളി വരുന്ന അവർ ചില സെലിബ്രിറ്റി പേജുകളിലും മറ്റുമിടുന്ന കമന്റുകൾ അസഹനീയമാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി നിത്യ ദാസിന്റെ ഒരു പോസ്റ്റിന് താഴെ വന്ന കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ടുലു റോസ് ടോണി എന്ന യുവതി. ഒരു കോമഡി പറയട്ടേ? നമ്മുടെ ഒരു നാട്ട് നടപ്പനുസരിച്ച് കല്യാണം കഴിഞ്ഞ് ഒന്ന് പെറ്റാൽ പെണ്ണുങ്ങൾ ആദ്യത്തേക്കാൾ കുറച്ച് തടിയൊക്കെ കൂടും. ചിലർ കുറേ കുറേ കൂടും. ഇനി ചിലർ ചെറുതായി ഒന്ന് മിനുങ്ങുക മാത്രം ചെയ്യും. അതവരുടെ പാരമ്പര്യം. ചിലർ പ്രസവം കഴിഞ്ഞ് വെച്ച തടിയൊക്കെ കുറക്കും. ചിലർക്ക് തടി ഒരു പ്രശ്നം അല്ലാത്തത് കൊണ്ട് അവരതിൽ ഹാപ്പി ആയി മുന്നോട്ട് പോകും. ചില പെണ്ണുങ്ങൾ രണ്ടും മൂന്നും പ്രസവിച്ചതിന് ശേഷവും, നല്ല ഭംഗിയിൽ ഡ്രെസ്സൊക്കെ ചെയ്ത് നടക്കുന്നത് കാണുമ്പോൾ നമ്മുടെ…

Read More

ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നർത്തകി കൂടിയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ സിനിമയിലേക്ക് പ്രവേശിച്ചത്.…

Read More

ഭക്ഷണ പ്രേമികൾ ഒരിക്കലും മറക്കാത്ത പേരാണ് ഫിറോസ് ചുട്ടിപ്പാറയുടേത്. ജീവിതത്തിൽ എന്തെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ചെയ്യണമെന്ന ദൃഢ നിശ്ചയത്തോടെയാണ് ഫിറോസ് ഒരു യുട്യൂബ് ചാനൽ തുടങ്ങുന്നതും രുചികരമായ വിഭവങ്ങൾ പാകം ചെയ്യുന്ന വിധം മലയാളികൾക്ക് പകർന്നു നൽകിയതും. ഫിറോസിന്റെ വിഡിയോകൾ വളരെ പെട്ടന്ന് ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്. ഭക്ഷണം പാകം ചെയ്യുന്നതിനോടൊപ്പം അനാഥാലയത്തിൽ ഉള്ളവർക്ക് തന്നാൽ കഴിയുന്ന രീതിയിൽ സഹായസഹകരണങ്ങൾ ചെയ്യുന്ന വ്യക്തി കൂടിയാണ് ഫിറോസ്. തനി നാടൻ രീതിയിലുള്ള പാചകരീതികളും വേറിട്ട അവതരണരീതിയും സംസാരവും കൊണ്ടെല്ലാമാണ് ഫിറോസിന് ഇത്രയധികം ആരാധകർ ഉണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസം ഗൾഫിലേക്ക് മയിലിനെ കറി വെക്കാൻ പോകുന്നുവെന്ന് കുറിച്ച് ഫിറോസ് ഇട്ട ഫോട്ടോ വളരെ അധികം പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. എന്നാൽ ഇപ്പോൾ വമ്പൻ ട്വിസ്റ്റാണ് വന്നിരിക്കുന്നത്. മുൻപും തന്റെ ചാനലിലൂടെ ട്വിസ്റ്റോട് കൂടിയ വീഡിയോ പങ്ക് വെച്ച് ഫിറോസ് ശ്രദ്ധ നേടിയിട്ടുണ്ട്. വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച് കൊണ്ടുള്ള…

Read More