Author: webadmin1

രസികൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സംവൃത സുനിൽ പ്രേക്ഷകർക്ക് സുപരിചിതയാണ്. ആദ്യ സിനിമ വലിയ വിജയം കൈവരിച്ചില്ല എങ്കിലും നീണ്ട മുടിയും വിടർന്ന കണ്ണുകളുമുള്ള മെലിഞ്ഞ സുന്ദരി പ്രേഷകമാനസിൽ ഇടം നേടാൻ അധികം സമയം എടുത്തില്ല. പിന്നീടങ്ങോട്ട് അഭിനയിച്ച സിനിമകളിൽ മികച്ച അഭിനയം കാഴ്ചവെച്ച ശാലീന സുന്ദരിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ 2012ൽ വിവാഹിതയായതോടെ താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ 6 വർഷത്തെ ഇടവേള അവസാനിപ്പിച്ചു ബിനുമേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. തന്റെ തിരിച്ചുവരവിന് എല്ലാവിധ പ്രോത്സാഹനങ്ങളും തന്റെ ആദ്യ നായകനായ ദിലീപിന്റെ ഭാഗത്തു നിന്നും താരത്തിന് ലഭിച്ചു.  സംവൃത മടങ്ങിയെത്തുന്ന ചിത്ത്രതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ദിലീപ് സംവൃതയ്ക്കുള്ള പ്രോത്സാഹനം അറിയിച്ചിരിയ്ക്കുന്നത്. ചിത്രം മണിക്കൂറുകൾക്കുള്ളിൽ നിരവധിപേരാണ് കണ്ടത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതും. രസികന് ശേഷം ദിലീപിനൊപ്പം നിരവധി ചിത്രത്തിൽ…

Read More

മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന നാദിർഷ അഭിനയത്തിന് പുറമെ സംവിധായകനായും ഗാനരചയിതാവായുമെക്കെ മലയാളികയുടെ പ്രിയപ്പെട്ടവനായി മാറിയ കലാകാരനാണ്. അമര്‍ അക്‌ബര്‍ ആന്റണി, കട്ടപ്പനയില ഹൃത്വിക്ക് റോഷന്‍, മേരാ നാം ഷാജി എന്നീ നാദിർഷ ചിത്രങ്ങള്‍ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. സംവിധായകന്റെയും രചയിതാവിന്റെയുമെല്ലാം ഉത്തരവാദിത്വങ്ങളിലേക്ക് കടന്നപ്പോഴേക്കും താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോഴിതാ 14 വർഷത്തെ ഇടവേളയ്ക്കു ശേഷം താരം വീണ്ടും അഭിനയത്തിലേക്ക് കടക്കുകയാണ്. അതും ഉറ്റ സുഹൃത്തും മലയാളികളുടെ ജനപ്രിയനായകനുമായ ദിലീപിനൊപ്പം. വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭരാത്രിയിലുടെയാണ് നാദിർഷയുടെ തിരിച്ചു വരവ്. നാദിർഷായുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടുകൊണ്ടാണ് ദിലീപ്  നാദിർഷയുടെ തിരിച്ചുവരവ് തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചത്. സിദ്ദിഖിന്റെ മകനായ ഷാനവാസ് എന്ന കഥാപാത്രമായാണ് നാദിര്‍ഷ എത്തുക.  താരത്തെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

Read More

സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയും നടി വിഷ്ണുപ്രിയയും തമ്മിൽ വിവാഹിതരാകുന്നു. ഈ മാസം 20 ന് ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്‍ററില്‍ വച്ചാണ് വിവാഹം. അവതാരകയായി അരങ്ങേറ്റം കുറിച്ച വിഷ്ണുപ്രിയ പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. കേരളോൽത്സാവം എന്ന ചിത്രത്തിൽ നായികയായും വേഷമിട്ടു. വിനയുടെയും വിഷ്ണുപ്രിയയുടെയും വിവാഹം വീട്ടുകാർ ചേർന്ന് തീരുമാനിച്ചതാണെന്നും തങ്ങൾ പ്രണയത്തിൽ അല്ലായിരുന്നുവെന്നും താരം വ്യക്തമാക്കി. വിവാഹത്തിന് ശേഷം ഈ മാസം 29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹസൽക്കാര ചടങ്ങുകളും നടക്കും.

Read More

റോഡിൽ വെച്ച് നടത്തിയ പ്രയാഗയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘വണ്ടിയിടിക്കാനല്ല, ഒരു ക്ലിക്കിനായി’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം മനോഹരമായ ദൃശ്യങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നീല-സിൽവർ ഷെയ്‌ഡിലുള്ള അത് മനോഹരമായ വസ്ത്രമണിഞ്ഞാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ കാണാം,

Read More

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ ഓണത്തിന് എത്തുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. കലാസദന്‍ ഉല്ലാസ് എന്ന ഗാനമേളയിലെ പാട്ടുകാരനായാണ് മമ്മൂക്ക എത്തുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നു രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പുതുമുഖമായ വന്ദിതയാണ് നായികയായെത്തുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേശ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വൻ നിർമിക്കുന്നത്  ശ്രീലക്ഷ്മി , ശങ്കര്‍ രാജ് , സൗമ്യ രമേശ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ അനൗൺസ് മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

Read More

ബാഹുബലിക്ക് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആർ ആർ ആർ (രാമ രാവണ രാജ്യം). രാംചരൻ തേജയും ജൂനിയർ എൻടിആർ ഉം ആണ് ചിത്രത്തിലെ പ്രദാന താരങ്ങൾ. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റേതായി ആരാധകരെ ഞെട്ടിക്കുക്ക ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ആക്ഷൻ രംഗത്തിനായി 45 കോടി രൂപയാണ് ചിലവിടുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം വലിയ മുടക്കുമുതലിലാണ് ഒരുക്കുന്നതെന്ന് നേരുത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഒരു ആക്ഷൻ സീനിനു വേണ്ടി ഇത്രയും രൂപ ചിലവാക്കാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. രാംചരണിനും എൻടിആർനുമൊപ്പം രണ്ടായിരത്തിൽ അധികം ജൂനിയർ ആർട്ടിസ്റ്റുകളാണ് ഈ രംഗത്തിൽ ഉൾപെട്ടിട്ടുള്ളതെന്നാണ് സൂചനകൾ.

Read More

മലയാളത്തിലും തമിഴിലും ഒരുപോലെ തന്റേതായ രീതിയിൽ തിളങ്ങിയ നടിയായിരുന്നു ലൈല. 1996ൽ ഹിന്ദിയിലുടെ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ലൈല തന്റെ വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2006 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മഹാസമുദ്രം ആയിരുന്നു ലൈല മലയാളത്തിൽ അഭിനയിച്ച അവസാന ചിത്രം. ഇപ്പോഴിതാ സംവിധായകന്‍ മണി ചന്ദ്രുവിന്റെ ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെ താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ അടുത്തിടെ താരത്തിന്റെ ഫോട്ടോഷൂട് വീഡിയോ യൂട്യൂബിൽ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും താരത്തിന്റെ സൗന്ദര്യത്തിനും ചിരിക്കൊന്നും കോട്ടം തട്ടിയിട്ടില്ല എന്നാണ് ആരാധകർ പറഞ്ഞത്.

Read More

അടുത്ത രണ്ടു വർഷങ്ങളിലായി മമ്മൂട്ടിക്ക് സിനിമയിൽ തിരക്കോട് തിരക്കാണ്. പത്തോളം സിനിമകളാണ് ഈ കാലയളവിൽ ചെയ്ത് തീർക്കാനുള്ളത്. ഇതിൽ പരിചയ സമ്പന്നരുടെയും പുതുമുഖങ്ങളുടെയും സിനിമകൾ ഉൾപ്പെടും. അത് കൊണ്ട് തന്നെ ഇനി ഇപ്പഴേ താരം പുതിയ സിനിമയ്ക്കു ഡേറ്റ് നൽകുന്നില്ല എന്നാണ് പുറത്ത് വരുന്ന വാർത്ത. ഇതോടെ ഇക്ക ആരാധകർ സന്തോഷത്തിലാണ്. ആരാധകർ ആഗ്രഹിക്കുന്ന എല്ലാത്തരം ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. ജൂണ്‍ 14ന് റിലീസ് ചെയ്യാൻ പോകുന്ന ഉണ്ടയെ കൂടാതെ പത്തോളം ചിത്രങ്ങളാണ് വരാനിരിക്കുന്നത്. മാമാങ്കം, പതിനെട്ടാം പടി, ഗാനഗന്ധര്‍വ്വന്‍, അമീര്‍, സി.ബി.ഐ. അഞ്ചാം ഭാഗം, ബിലാല്‍, അയാം എ ഡിസ്‌കോ ഡാന്‍സര്‍, കോട്ടയം കുഞ്ഞച്ചന്‍ 2, കുഞ്ഞാലി മരക്കാര്‍ തുടങ്ങി പേര് ഇട്ടിട്ടില്ലാത്ത വേറെയും ചിത്രങ്ങൾ ഉണ്ട്.

Read More

കേരളത്തെ ഭീതിയിൽ ആഴ്ത്തിയ നിപ്പയെ ആസ്പദമാക്കി ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് വൈറസ്. ചിത്രം ഇന്ന് മുതൽ പ്രദർശനം ആരംഭിച്ചു. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ശ്രീനാഥ് ഭാസി, ഇന്ദ്രജിത്, പാർവതി, റിമ കല്ലിങ്കൽ, രേവതി, പൂർണിമ ഇന്ദ്രജിത് തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിലുണ്ട്. സിനിമയുടെ ഷൂട്ടിങ് സമയത്ത് തങ്ങൾക്കുണ്ടായ അനുഭവം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു ടോവിനോ തോമസ്. ചിത്രത്തിന്റെ പൂജ ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ സിസ്റ്റർ ലിനിയുടെ ഭർത്താവും മക്കളും എത്തിയിരുന്നു. ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി എന്നാണ് ടോവിനോ പറഞ്ഞത്. കൂടാതെ നമ്മൾ വാർത്തയിൽ മാത്രം അറിഞ്ഞ നിപ്പയുടെ ഭീകരത എത്രത്തോളം ഉണ്ടായിരുന്നുവെന്ന് ഷൂട്ടിംഗ് സമയത്താണ് മനസിലായതെന്നും താരം പറഞ്ഞു. അതിനെ തരണം ചെയ്യാൻ വേണ്ടി കോഴിക്കോട് നാട്ടുകാരും സർക്കാരും എത്രത്തോളം കഠിനാധ്വാനം ചെയ്തതെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Read More

പാർവ്വതി, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. ചിത്രത്തിന് നല്ല അഭിപ്രായം കിട്ടിത്തുടങ്ങിയതോടെ പടം കാണാനെത്തിയവരുടെ എണ്ണത്തിലും മാറ്റം ഉണ്ടായി. അഭിനയിച്ചവർ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പാർവതിയുടെ അഭിനയ മികവ് ചിത്രത്തിന് കൂടുതൽ ആസ്വാദകരെ നേടി കൊടുത്തു. ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പാർവതി പ്രേക്ഷകമനസുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പ്രദർശനത്തിനൊത്ത് 47 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ കൊച്ചിന്‍ മള്‍ട്ടിപ്ലെ്ക്‌സില്‍ നിന്നു മാത്രം ഒരു കോടിയ്ക്ക് മുകളില്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫോറം കേരളമാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിനെ ആകെയുള്ള ബോക്സ് ഓഫീസിൽ കളക്ഷൻ അണിയറ പ്രവർത്തകർ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. ചിത്രം ഇപ്പോഴും വിജയകരമായ പ്രദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്.

Read More