Author: webadmin1

ആഷിക് അബുവും സൗബിന്‍ ഷാഹിറും വീണ്ടും ഒന്നിക്കുന്നു. ഉണ്ണി ആര്‍ തിരക്കഥ രചിക്കുന്ന ചിത്രത്തിനായാണ് ഇവർ വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഷിക് അബു സംവിദാനം നിർവഹിച്ച വയറസ് നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ഈ ചിത്രത്തിലും സൗബിൻ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ചെയ്തിരിക്കുന്നത്. റാണി പത്മിനി, ടാ തടിയാ, പറവ തുടങ്ങിയവയാണ് ഇവർ ഒരുമിച്ചു ചെയ്ത മറ്റ് ചിത്രങ്ങൾ. ഈ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവയുമാണ്. ഇപ്പോൾ ചെയ്യാൻ ഒരുങ്ങുന്ന സിനിമയുടെ കൊടുത്താൽ വിവരങ്ങൾ ഉടൻ അണിയറ പ്രവർത്തകർ പുറത്ത് വിടുന്നതായിരിക്കും.

Read More

ഗോകുൽ സുരേഷിനെ നായകനാക്കി സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഉൾട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അനുശ്രീയും പ്രയാഗ മാർട്ടിനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. സിപ്പി ക്രിയേറ്റീവ് വര്‍ക്സിന്റെ ബാനറില്‍ ഡോ. സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മിക്കുന്നത്. രണ്‍ജി പണിക്കര്‍,രമേശ് പിഷാരടി, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത,  ശാന്തികൃഷ്ണ, തെസ്നി ഖാന്‍, ആര്യ, സുരഭി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Read More

കഴിഞ്ഞ വര്ഷം നവംബര്‍ 29 പുറത്തിറങ്ങിയ രജനികാന്ത് ചിത്രം 2.0 മികച്ച സ്വീകരണങ്ങളോടെ ആണ് തീയേറ്ററുകളിൽ എത്തിയത്. ആരാധകരെ നിരാശരാക്കാതെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആക്ഷൻ രംഗങ്ങൾ എല്ലാം കോർത്തിണക്കി തയാറാക്കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ ആണ് നേടിയത്. ഇപ്പോഴിതാ ചിത്രം ചൈനയിൽ പ്രദര്ശിപ്പിക്കുന്നതിന്റെ ഭാഗമായി ചൈന ഭാഷയിലുള്ള ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായി.  ജൂലൈ 12 ന് ചൈനയിലെ  56000 സ്‌ക്രീനുകളില്‍ ആണ് ചിത്രം പ്രദർശനത്തിനെത്തുക. ഇതില്‍ 47000 ത്രീ ഡി സ്‌ക്രീനുകളാണ്. 543 കോടി രൂപ ബഡ്‌ജറ്റിൽ ശങ്കർ സംവിദാനം ചെയ്ത ചിത്രത്തിൽ അമി ജാക്‌സൺ ആണ് നായിക.

Read More

പ്രമുഖ റേഡിയോ ജോക്കിയും നടനും ഉടൻ പണം എന്ന റിയാലിറ്റി ഷോയിലൂടെ മണലയാളികളുടെ മനസ്സിൽ ഇടം നേടിയ മാത്തുക്കുട്ടി ആദ്യമായി സിനിമ സംവിധായകൻ ആകാനുള്ള തയാറെടുപ്പിലാണ്. ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെയാണ് മാത്തുക്കുട്ടി സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ചിത്രത്തിൽ ആദ്യം ദുൽഖർ സൽമാനാണ് നായകനെന്ന് വാർത്ത വന്നെങ്കിലും ആസിഫ് അലിയാണ് നായക വേഷത്തിൽ എത്തുന്നത്. ഈദ് ദിനമായ ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടത്.  മാത്തുകുട്ടിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ചിത്രത്തിലുണ്ടാകും. സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read More

അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടിരിക്കുകയാണ് അർച്ചന കവി. കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴി കൊച്ചി മെട്രോയിൽ നിന്ന് കോൺക്രീറ് സ്ളാബ് താരം സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. കാറിന്റെ ചില്ലിലേക്ക് വീണതിനാൽ മുൻവശത്തുള്ള ചില്ല് പൂർണമായും തകർന്നു പോയി. ഇൻസ്റ്റാഗ്രാം വഴിയാണ് താരം ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.  സംഭവത്തില്‍ പൊലീസും കൊച്ചി മെട്രോ അധികൃതരും ഇടപെടണമെന്നും ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ച്ചന ആവശ്യപ്പെടുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ അര്‍ച്ചന കവി വ്യക്തമാക്കിയിട്ടുണ്ട്. കാറിന്റെ ചില്ല് തകര്‍ന്ന ചിത്രം സഹിതമാണ് നടിയുടെ കുറിപ്പ്‌.

Read More

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകവേഷത്തിലെത്തുന്ന ശുഭരാത്രിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീത സംവിദാനം ചെയ്തിരിക്കുന്നത് ബിജി ബാലിന്റ് ആണ്. നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ശുഭരാത്രിയിലെ ഗാനം കാണാം  കടപ്പാട്: Millennium Audios

Read More

നാട്ടിൽ എന്ത് ദുരന്തം ഉണ്ടായാലും താര പരിവേഷം അഴിച്ചുവെച്ചു ജനങ്ങളോടൊപ്പം സാദാരണക്കാരനെപോലെ രക്ഷ പ്രവർത്തനം നടത്തുന്ന അപൂർവം താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. കഴിഞ്ഞ പ്രളയ സമയത്ത് ടോവിനോ ചെയ്ത രക്ഷാപ്രവർത്തനങ്ങൾ ഒന്നും ചെറുതല്ല. ക്യാമ്പിലുള്ളവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും ക്യാമ്പിലേക്ക് ആവിശ്യമായ സാധനങ്ങൾ ചുമന്ന് കൊണ്ട് പോകുന്നതിനും പ്രളയത്തിൽ അകപെട്ടവരെ രക്ഷിക്കാനുമെല്ലാ ഊർജസ്വലനായി തന്നെയാണ് തൊവിനോയും മറ്റ് രക്ഷാപ്രവർത്തകർക്കൊപ്പം കൂടിയതും. അത് പോലെ തന്നെ കേരളത്തിൽ ഉണ്ടായ മറ്റൊരു ദുരന്തമായിരുന്നു നിപ്പ. ഈ സംഭവത്തെ ആസ്‌പദമാക്കി ആഷിക് അബു സംവിദാനം ചെയ്ത വയറസ് എന്ന ചിത്രം ഈ ആഴ്ച റിലീസിനായി എത്തുകയാണെന്നു നേരുത്തെ തന്നെ പുറത്തുവിട്ട വാർത്ത ആയിരുന്നു. ഇതിൽ ടോവിനോയും പ്രദാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ  ഇപ്പോൾ നിപ്പ തിരികെ വന്ന സാഹചര്യത്തിൽ അതിനെ ചെറുക്കുന്നതിനായി ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ചില നിർദേശങ്ങൾ താരംഇസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ  ‘നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യമുണ്ടാക്കരുത്,’ എന്നാണ് പൂവത്ത് സിദ്ദിഖ് എന്നയാള്‍ നിപാ…

Read More

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ പ്രദർശന ദിവസം മുതൽ റെക്കോർഡുകൾ വാരിക്കൂട്ടുകയായിരുന്നു. 200 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോർഡും ഇതിൽ ഉൾപ്പെടും. മോഹൻലാൽ എന്ന അഭിനയ ചക്രവർത്തിയുടെ കഴിവും ആക്ഷൻ രംഗങ്ങളും മാസ്സ്  ഡയലോഗുകളുമെല്ലാം കോർത്തിണക്കി പ്രിത്വിരാജിന്റെ കന്നി സംവിദാനത്തിൽ പിറന്ന ഈ ചിത്രം റിലീസിനെത്തി 56 ദിവസങ്ങൾ പിന്നിടുമ്പോഴും ഇപ്പഴും നിറഞ്ഞ സദസിനു മുന്നിൽ പ്രദർശനം തുടരുകയാണ്. അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച മലയാള ചിത്രമായി ലൂസിഫർ മാറി.  ഇപ്പോഴിതാ ചിത്രം ഗൾഫിലും റെക്കോർഡുകൾ ഉണ്ടാക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ അറുപതു ദിവസം പിന്നിടുന്ന മൂന്നാമത്തെ മലയാള ചിത്രമെന്ന ഖ്യാതിയാണ് ലൂസിഫര്‍ സ്വന്തമാക്കിയിരിക്കുന്നത്. 98 ദിവസം പ്രദർശിപ്പിച്ച പുലിമുരുകനും125 ദിവസം പ്രദർശിപ്പിച്ച ദൃശ്യവുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Read More

ഷാനവാസ്‌ ബാവുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന്‍ ഇന്ന് മുതൽ പ്രദർശനം ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ടൈറ്റിൽ റോളിൽ എത്തുന്നത് മലയാളികളുടെ പ്രീയതാരം വിനായകൻ ആണ്. റിലീസിന്റെ ആദ്യ ദിവസം ആയ ഇന്ന് തീയേറ്ററുകളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഒരു കൂട്ടം പച്ചയായ മനുഷ്യരുടെ കഥ പറയുന്ന ചിത്രത്തിന് എങ്ങും മികച്ച അഭിപ്രായങ്ങളും ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീക്കാണ്. ദിലീഷ് പോത്തൻ, റോഷൻ മാത്യു തുടങ്ങിയവരാണ് മറ്റ് പ്രദാന താരങ്ങൾ.

Read More

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തിരക്കഥാകൃത്ത്  നിസാം റാവുത്തറും സംവിദായകൻ അനീഷ് അന്‍വറും ചേർന്ന്  സ്വപ്നം കണ്ട ചിത്രം ഗ്യാംഗ്‌സ് ഒഫ് ബന്തടുക്ക അണിയറയിൽ ഒരുങ്ങാൻ പോകുന്നു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം നിർമിക്കാൻ പോകുന്നത്. “കാത്തിരിപ്പിന് വിരാമം. നിസാം റാവുത്തരും ഞാനും വർഷങ്ങളായി സ്വപ്നം കണ്ട സിനിമ. ഞങ്ങൾ ചിന്തിച്ചതും, പ്രയത്നിച്ചതും ഈ സിനിമക്കു വേണ്ടിയായിരുന്നു. വലിയ ക്യാൻവാസാണ്.. ബന്തടുക്കയുടെ 40 വർഷങ്ങൾ.. ” എന്ന കുറുപ്പോടെയാണ് സംവിധയകാൻ അനീഷ് അൻവർ സന്തോഷ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ചത്. https://www.facebook.com/iamaneeshanwar/posts/2293737830715540

Read More