Author: Webdesk

ഭാവനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറല്‍. നിഗൂഢത നിറഞ്ഞ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ‘വനത്തിന്റെ രാഞ്ജി’ എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. മനോരമ കലണ്ടര്‍ ഫോട്ടോഷൂട്ടിലാണ് താരം വ്യത്യസ്ത ലുക്കിലെത്തിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. ഫാഷന്‍ മോങ്ഗറാണ് ആശയവും ആവിഷ്‌കാരവും. കറുത്ത ഫുള്‍കൈ സാറ്റിന്‍ ഗൗണും പുറകിലേക്ക് ഒഴുകിപ്പരന്നു കിടക്കുന്ന കറുത്ത അങ്കിയുമാണ് ഭാവനയുടെ വേഷം. കറുത്ത നിറത്തിലുള്ള ലിപ്റ്റിക്കും പുറകിലേക്ക് ചീകിവച്ച മുടിയും പുരാതനമായ വെള്ളിയാഭരണങ്ങളും വനരാജ്ഞിയുടെ നിഗൂഢതയ്ക്ക് പൂര്‍ണത നല്‍കുന്നു. ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമ്മൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പന്‍, ഷൈന്‍ ടോം ചാക്കോ എന്നീ താരങ്ങളും ഫോട്ടോഷൂട്ടിന്റെ ഭാഗമായിട്ടുണ്ട്. ഇവരെ കൂടാതെ മറ്റ് സൂപ്പര്‍ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളായി വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

Read More

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ജിന്ന്, സുരാജ് വെഞ്ഞാറമ്മൂടിന്റെ ന്നാലും ന്റെളിയാ, അമിത് ചക്കാലക്കല്‍ കേന്ദ്രകഥാപാത്രമാകുന്ന തേര്, ക്യാമ്പസ് പശ്ചാത്തലമാക്കിയുള്ള ഋ തുടങ്ങി ഇന്ന് തീയറ്ററുകളില്‍ എത്തുന്നത് നാല് ചിത്രങ്ങള്‍. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണിത്. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് ഡിസംബര്‍ 30 ന് തീയറ്ററുകളില്‍ എത്തേണ്ടതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ജിന്ന്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ ലാലപ്പന്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രത്തില്‍ വരച്ചു കാണിക്കുന്നത്. സുരാജിനെ നായകനാക്കി ബാഷ് മൊഹമ്മദ് ആണ് ‘എന്നാലും ന്റെളിയാ’ സംവിധാനം ചെയ്തിരിക്കുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്…

Read More

നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് ബാബുരാജ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹശേഷം നടന്ന റിസപ്ഷനില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു. https://www.youtube.com/watch?v=J9hB-6egyAg ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. ചടങ്ങുകളില്‍ ഉടനീളം ബാബുരാജ് മുന്‍നിരയില്‍ ഉണ്ടായിരുന്നു. നേരത്തേ നടന്ന വിവാഹ നിശ്ചയത്തിലും ബാബുരാജ് തിളങ്ങിയിരുന്നു. ചടങ്ങില്‍ പങ്കെടുത്തുകൊണ്ടുള്ള ബാബുരാജിന്റെ ചിത്രങ്ങളും വിഡിയോകളും വൈറലായിരുന്നു. ആദ്യ ഭാര്യയില്‍ ബാബുരാജിന് അഭയ്, അക്ഷയ് എന്നീ രണ്ട് മക്കളാണുള്ളത്. 2002ലായിരുന്നു നടി വാണിവിശ്വനാഥുമായുള്ള ബാബുരാജിന്റെ വിവാഹം. ഈ ബന്ധത്തില്‍ ആര്‍ച്ച, ആരോമല്‍ എന്നീ രണ്ട് മക്കളാണുള്ളത്. സിനിമയില്‍ സജീവമാണ് ബാബുരാജ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Read More

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ചിത്രത്തില്‍ ദുല്‍ഖറിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ദുല്‍ഖറിന്റെ റോളിനെക്കുറിച്ച് പറയുകയാണ് നടന്‍ പ്രമോദ് വെളിയനാട്. ദുല്‍ഖറിന്റേത് ബ്രഹ്‌മാണ്ഡ റോളാണെന്നും ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്നും പ്രമോദ് വെളിയനാട് പറയുന്നു. കിംഗ് ഓഫ് കൊത്തയില്‍ ഒരു സീന്‍ ദുല്‍ഖറുമായി അഭിനയിച്ചിട്ടുണ്ട്. അതില്‍ മുഴുനീള കഥാപാത്രമാണ്. ദുല്‍ഖറിന് എതിരെ നില്‍ക്കുന്ന കഥാപാത്രമാണ് താന്‍ ചെയ്യുന്നത്. ഒരുപാട് സീനുകളുണ്ട്. ഇനി മുന്നോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് അറിയില്ല. എന്തായാലും മോശം വരുത്തില്ല. താനില്ലെങ്കില്‍ സിനിമ മുന്നോട്ടുപോകില്ലെന്നും പ്രമോദ് വെളിയനാണ് ചിരിച്ചുകൊണ്ട് പറഞ്ഞു. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയുന്നത്. രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ്, ധ്രുവ് വിക്രം, ചെമ്പന്‍ വിനോദ് ജോസ്, നൈല…

Read More

ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയെ കണ്ട് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്-കണ്ണൂര്‍ യാത്രക്കിടെയാണ് ഉണ്ണി മുകുന്ദന്‍ വത്സന്‍ തില്ലങ്കേരിയെ കണ്ടത്. വത്സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ‘മാളികപ്പുറം’ സിനിമയുടെ കോഴിക്കോട്/കണ്ണൂര്‍ പ്രമോഷണല്‍ ട്രിപ്പിനിടെ വത്സന്‍ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല മനുഷ്യന്‍. കണ്ണൂരിലെയും കോഴിക്കോട്ടെയും നല്ല ഭക്ഷണമാണ്, ഞങ്ങളുടെ സിനിമ കേരളത്തിലുടനീളം വളരെയധികം ഇഷ്ടപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ ഒട്ടാകെയും പുറത്തും റിലീസ് ചെയ്യും. മറ്റ് ഭാഷാ പതിപ്പുകള്‍ ഉടന്‍ പുറത്തിറങ്ങും. വളരെ നന്ദി.’, ഉണ്ണി മുകുന്ദന്‍ കുറിച്ചു. ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ…

Read More

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് പ്രേക്ഷകരിലേക്കെത്തുന്നു. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ, മനു വലിയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നാളെ തീയറ്ററുകളില്‍ എത്തും. ഡീസംബര്‍ 30നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ ലാലപ്പന്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രത്തില്‍ വരച്ചു കാണിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള. മൃദുല്‍ വി നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിന്‍ ജോയ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. ജംനീഷ് തയ്യില്‍ ആണ്…

Read More

നടി മൈഥിലി അമ്മയായി. ആൺകുഞ്ഞിന് ജന്മം നൽകിയ വിശേഷം മൈഥിലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ‘നീൽ സമ്പത്ത്’ എന്നാണ് മകനു നൽകിയിരിക്കുന്ന പേര്. ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. തുടർന്ന് സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. ഇതിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

Read More

ഹയ എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അന്ധകാര’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. എറണാകുളം ആലുവയില്‍ ഇന്ന് രാവിലെ ചിത്രത്തിന്റെ പൂജ നടന്നിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലറാണ് ‘അന്ധകാര’ എന്നാണ് അണിയറ വൃത്തങ്ങളില്‍ നല്‍കുന്ന വിവരം. ദിവ്യ പിള്ള, ചന്തുനാഥ്, ധീരജ് ഡെന്നി, വിനോദ് സാഗര്‍, മറീന മൈക്കല്‍, സുധീര്‍ കരമന, കെ ആര്‍ ഭരത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഷൂട്ടിംഗ് നടക്കുക. ഏറെ വ്യത്യസ്തമായ ടൈറ്റിലും അതിന്റെ ഡിസൈനും സിനിമാ ലോകത്തു ഇതിനോടകം തന്നെ ചര്‍ച്ചായാക്കുകയാണ്. എ എല്‍ അര്‍ജുന്‍ ശങ്കര്‍, പ്രശാന്ത് നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മനോ വി നാരായണനാണ് ഛായാഗ്രാഹകന്‍. അഇഋ ഛഎ ഒഋഅഞഠട സിനി പ്രൊഡക്ഷന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ ആണ് അന്ധകാര നിര്‍മ്മിക്കുന്നത്. ഗോകുല രാമനാഥന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അരുണ്‍ തോമസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.…

Read More

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തും. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിംഗും. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ മമ്മൂട്ടിയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറും മികച്ച അഭിപ്രായം നേടി. അങ്കമാലി ഡയറീസ്, ആമേന്‍, ഈ മ യൗ, ജല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ സംവിധാനം ചെയ്ത ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനിയും ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പഴനി, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പൂര്‍ണമായും തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന…

Read More

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ദുല്‍ഖര്‍ വേഷമിട്ടു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ളി എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി. മണിരത്‌നം സംവിധാനം ചെയ്ത ഒ.കെ കണ്‍മണി എന്ന ചിത്രത്തിലൂടെ തമിഴിലും ചുവടുവച്ചു. മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും ദുല്‍ഖര്‍ വേഷമിട്ടു. നടന്‍ എന്നതിലുപരി നിര്‍മാതാവായും തിളങ്ങുകയാണ് ദുല്‍ഖര്‍. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ്, സല്യൂട്ട് തുടങ്ങിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ നിര്‍മിച്ചു. ഇപ്പോഴിതാ മാതൃഭൂമി പ്രേക്ഷകര്‍ക്ക് ഇടയില്‍ നടത്തിയ സര്‍വേയില്‍ പുതുതലുറയിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. പോയ വര്‍ഷം ദുല്‍ഖറിനെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥ പറഞ്ഞ കുറുപ്പില്‍ കുറുപ്പായി എത്തി ദുല്‍ഖര്‍ പ്രേക്ഷകരെ ഞെട്ടിച്ചു. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം…

Read More