പ്രശസ്ത താരം ടിനി ടോം, നടി കനിഹ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പെർഫ്യൂം. ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ അവളുടെ സുഗന്ധം എന്നാണ്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ മാസം പതിനെട്ടിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഫാമിലി ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. വലിയ വരവേൽപ്പ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ടീസറിന് ശേഷം പുറത്തു വന്ന വീഡിയോ ഗാനമായ ശരിയേത്, തെറ്റേത് എന്ന ഗാനവും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. കനിഹയും ടിനി ടോമുമാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രീകുമാരൻ തമ്പി വരികൾ രചിച്ച ഈ ഗാനം ആലപിച്ചത് മധുശ്രീ നാരായണനും ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാടുമാണ്. ചിത്രത്തിൽ അന്തരിച്ചു പോയ പ്രതാപ് പോത്തൻ, ദേവി അജിത് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. കെ പി സുനിൽ ആണ് ഇതിന്റെ രചന.…
Author: Webdesk
സംഗീതസംവിധായകൻ ആകണമെന്ന മോഹവുമായാണ് കണ്ണൂരിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ ആ കൊച്ചുപയ്യൻ ചെന്നൈയിലേക്ക് വണ്ടി കയറുന്നത്. ചെന്നു നിന്നത് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ ചെന്നൈയിലെ സ്റ്റുഡിയോയ്ക്ക് മുമ്പിൽ. എന്നാൽ, വർഷങ്ങളാണ് ആ സ്റ്റുഡിയോയ്ക്ക് മുമ്പിൽ വിഷ്ണു കാത്തു നിന്നത്.. വിദ്യാസാഗർ എന്ന പ്രതിഭയെ ഒന്ന് കാണാൻ, അദ്ദേഹത്തിന് ശിഷ്യപ്പെടാൻ. മിക്കപ്പോഴും നിരാശ ആയിരുന്നു ഫലം. പക്ഷേ, ഒരിക്കലും തോറ്റു പിൻമാറാൻ വിഷ്ണു തയ്യാറായില്ല, ഒടുവിൽ സംഗീതം എന്ന മോഹവുമായി എത്തിയ ആ ചെറുപ്പക്കാരനെ പരിഗണിക്കാൻ വിദ്യാസാഗർ തയ്യാറാകുന്നതു വരെ. ഗുരുത്വമുള്ള ആ യാത്ര ഇന്ന് സ്വപ്നസാഫല്യത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ സിനിമയുടെ സംഗീത സംവിധായകൻ ആണ് വിഷ്ണു ശ്യാം. തന്റെ ആദ്യചിത്രം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കുന്നതിന്റെ സന്തോഷത്തിലാണ് വിഷ്ണു. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം ആണ് വിഷ്ണുവിന്റെ അടുത്ത ചിത്രം. ജീവിതത്തിലെയും കരിയറിലെയും വലിയ സന്തോഷത്തിൽ നിൽക്കുന്ന വിഷ്ണു…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഒരു ചിത്രം അമ്മയുടെ ഒക്കത്തിരിക്കുന്ന ഒരു കുഞ്ഞുവാവയുടേതാണ്. ആ കുഞ്ഞുവാവ ഇപ്പോൾ കുഞ്ഞുവാവ അല്ലെന്നു മാത്രമല്ല മലയാള സിനിമയിലെ തിരക്കുള്ള നടനുമാണ്. പക്ഷേ, കുഞ്ഞുനാളിലെ ആ ഫോട്ടോയ്ക്കും വലുതായതിനു ശേഷവും മാറ്റമില്ലാത്ത ഒന്നുണ്ട്. അതാണ് ആ ചിരി. അമ്മയുടെ ഒക്കത്തിരുന്ന ചിരിക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാൽ അത് സൗബിൻ ഷാഹിർ ആണെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടിവരില്ല. സൗബിൻ ഷാഹിർ തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുഞ്ഞുനാളിലും സിനിമയിൽ സജീവമായിരുന്നു സൗബിൻ. വിയറ്റ്നാം കോളനി, കാബുളി വാല, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് സൗബിൻ. സൗബിൻ ഷാഹിറിന്റെ പിതാവ് ബാബു ഷാഹിർ മണിച്ചിത്രത്താഴ്, ഗോഡ് ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. കൂടാതെ പ്രൊഡക്ഷൻ കൺട്രോളറും ആയിരുന്നു. പിതാവ് ബാബു ഷാഹിറിന്റെ വഴിയേ ആണ് സൗബിനും സിനിമയിലേക്ക് എത്തിയത്. 2003ൽ സിദ്ദിഖിന്റെ…
വിനയന് സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ചുവടുവച്ച നടിയാണ് ഹണി റോസ്. തുടര്‍ന്ന് ‘മുതല്‍ കനവെ’ എന്ന തമിഴ് ചിത്രത്തില്‍ താരം അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി, ചങ്ക്സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഹണി റോസ് വേഷമിട്ടു. മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അടക്കം നേരിടേണ്ടി വരുന്ന ബോഡിഷെയ്മിംഗിനെപ്പറ്റി തുറന്നു പറയുകയാണ് ഹണി റോസ്. ബോഡിഷെയ്മിംഗിന്റെ ഭയാനകമായ വേര്‍ഷനാണ് താന്‍ അനുഭവിക്കുന്നതെന്ന് ഹണി പറഞ്ഞു. ആദ്യമൊക്കെ അത് കാണുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയില്‍ വന്ന് ഇത്തരം കമന്റുകളിടുന്ന ആളുകള്‍…
വിനീത് ശ്രീനിവാസന് കേന്ദ്രകഥാപാത്രമാകുന്ന മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് നാളെ മുതല്‍ തീയറ്ററുകളില്‍. വിനീത് ശ്രീനിവാസന് അഭിഭാഷകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിനവ് സുന്ദര്‍ നായക് ആണ്. വിനീത് ശ്രീനിവാസന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാര്‍ക്ക് കോമഡി, ഡ്രാമ, ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. വിനീതിനും സുരാജിനും പുറമേ സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും അഭിനവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം- സച്ചിന് വാര്യര്‍, എഡിറ്റര്‍- നിധിന് രാജ്…
അര്ജുന് അശോകന് നായകനാകുന്ന തട്ടാശ്ശേരി കൂട്ടം പ്രേക്ഷകരിലേക്ക്. ചിത്രം നാളെ തീയറ്ററുകളിലെത്തും. ദിലീപ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹോദരന് അനൂപാണ്. സന്തോഷ് ഏച്ചിക്കാനം ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. അര്ജുന് അശോകനെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ഗണപതി, അനീഷ് ഗോപാല്‍, അപ്പു, ഉണ്ണി രാജന് പി ദേവ്, വിജയരാഘവന്, വിജയരാഘവന്. പ്രിയംവദ കൃഷ്ണന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിതിന് സ്റ്റാന്‍സിലാവോസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രൊജക്ട് ഹെഡ് റോഷന് ചിറ്റൂര്‍, കോ. പ്രൊഡ്യൂസ് ചന്ദ്രന് അത്താണി, ശരത് ജി നായര്‍, ബൈജു ബി ആര്, കഥ ജിയോ പി.വി, എഡിറ്റര്‍ വി. സാജന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, കലാ സംവിധാനം അജി കുറ്റിയാണി, ഗാനരചന ബി.കെ ഹരിനാരായണന് രാജീവ് ഗോവിന്ദന് സഖി എല്‍സ, ചമയം റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സഖി എല്‍സ, നിര്‍മ്മാണ നിര്‍വ്വഹണം ഷാഫി ചെമ്മാട്, സ്റ്റില്‍സ് നന്ദു എന്നിവരാണ് മറ്റ്…
കാമ്പസിലെ പ്രണയവും കലാപവും പ്രമേയമായി എത്തുന്ന സിനിമയാണ് ഹയ. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയിലർ എത്തി. കാമ്പസിന്റെ എല്ലാ തരത്തിലുമുള്ള സ്വഭാവവും സിനിമയിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ട്രയിലർ. ഇൻസ്റ്റഗ്രാം റീൽസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ചൈതന്യ പ്രകാശ് നായികയായി എത്തുന്ന ചിത്രമാണ് ഹയ. മിന്നല്‍ മുരളിക്ക് ശേഷം ഗുരു സോമസുന്ദരം കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണിത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ കൂടുതലായി അണിനിരക്കുന്നത്. പുതിയ കാലത്തെ ക്യാമ്പസിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദവും പ്രണയവും മത്സരവും വാശിയുമെല്ലാം ഇടകലര്‍ന്നതാണ്’ഹയ’. ക്യാമ്പസ് ജീവിതത്തിന്റെ ആഘോഷത്തുടിപ്പിനൊപ്പം കാലികപ്രാധാന്യമുള്ള ഒരു വിഷയം കൂടി ചിത്രം പറഞ്ഞുപോകുന്നുണ്ട്. മനോജ് ഭാരതിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, ലാല്‍ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പന്, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന് കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജിജു സണ്ണിയാണ്…
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായ ജയ ജയ ജയ ജയ ഹേ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. 11 ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്റെ കേരളത്തിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള കണക്കാണ് ഇത്. സാമൂഹ്യപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത സിനിമയ്ക്ക് മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിയേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന് എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഐക്കണ്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണക്കാര്‍. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ…
പ്രശസ്ത നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബി ജെ പി നേതാവ് സന്ദീപ് ജി വാര്യർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നടിക്കെതിരെ സന്ദീപ് ആരോപണങ്ങൾ ഉന്നയിച്ചത്. താരം ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജി എസ് ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയെന്നാണ് സന്ദീപ് വാര്യർ കുറിച്ചിരിക്കുന്നത്. സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇങ്ങനെ, ‘പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി . നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു . വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു . എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് റാം. റാം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രം കൂടിയാണ് റാം. പകുതിയോളം ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ് നവംബർ 15നു ശേഷം തുടങ്ങും. ജനുവരി പകുതി വരെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ജനുവരിയിലെ ഷൂട്ടിംഗിനു ശേഷം 2023 ഏപ്രിലിൽ ബ്രിട്ടനിൽ വെച്ചു നടക്കുന്ന പത്തു ദിവസത്തെ ഷൂട്ടിംഗ് കൂടി പൂർത്തിയാകുമ്പോൾ റാം സിനിമയുടെ രണ്ടു ഭാഗങ്ങളും പൂർത്തിയാകും. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ കൂമൻ സിനിമ റിലീസ് ആയത്. കൂമൻ സിനിമയുടെ പ്രചരണാർത്ഥം പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. റാം സിനിമയുടെ ലൊക്കേഷൻ അന്വേഷിച്ച്…