Author: Webdesk

നിവിൻ പോളി ഉൾപ്പെടെയുള്ള യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആണെന്നും വേറൊരു നിവിൻ പോളിയെ ആണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞതെന്നും ചിത്രം തിയറ്ററിൽ തന്നെ പോയി കാണേണ്ടതാണെന്നും ആണെന്ന് പടം കണ്ടിറങ്ങിയവരിൽ ഒരാൾ പറഞ്ഞു. റോഷൻ ആൻഡ്രൂസിന്റെ വേറൊരു ലെവൽ പടമാണ് ഇതെന്നും പഴയ നിവിൻ പോളിയെ തിരിച്ചു കിട്ടിയ പോലെയുള്ള ഫീലാണ് പടം കണ്ടിറങ്ങിയപ്പോൾ ഉള്ളതെന്നും പടം കണ്ടിറങ്ങിയ പ്രേക്ഷക പറഞ്ഞു. സ്റ്റാൻലിയുടെ ഒരു ജേണി ഓഫ് ഫ്രണ്ട്ഷിപ്പ് ആണ് സിനിമ പറയുന്നതെന്നും പടം കണ്ടിറങ്ങുമ്പോൾ പഴയ പ്രിയപ്പെട്ട സുഹൃത്തുക്കളെ വിളിച്ച് ഒരു ട്രിപ്പ് പോകാനൊക്കെ തോന്നുമെന്നും പടം കണ്ടിറങ്ങിയ മറ്റൊരു പ്രേക്ഷകൻ പറഞ്ഞു. സംവിധായകൻ റോഷൻ ആൻഡ്രൂസും നടൻ നിവിൻ പോളിയും കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് സാറ്റർഡേ…

Read More

ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കിയ കൂമന്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ആദ്യ ദിനത്തില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതായാണ് ലഭിക്കുന്ന വിവരം. സാങ്കേതികമോ തിരക്കഥാപരമോ ആയ ഗിമ്മിക്കുകളൊന്നുമില്ലാതെ നേരിട്ട് ലളിതമായാണ് കൂമന്‍ കഥപറയുന്നത്. മികച്ച ത്രില്ലറെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുമ്പോള്‍ ആസിഫ് അലിയുടെ പ്രകടനവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. ആസിഫ് അലി അവതരിപ്പിക്കുന്ന ഗിരിശങ്കര്‍ ആണ് കൂമനിലെ കേന്ദ്രകഥാപാത്രം. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് ഗിരിശങ്കര്‍. തൊഴിലിനോട് ഏറെ കൂറ് പുലര്‍ത്തുന്ന, കൃത്യനിര്‍വ്വഹണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നുന്ന ഗിരിശങ്കറിന് മറ്റുചില സ്വഭാവ സവിശേഷതകളുമുണ്ട്. വ്യക്തിപരമായോ തൊഴില്‍പരമായോ നേരിടുന്ന കളിയാക്കലുകള്‍ മറക്കാതെ മനസില്‍ വച്ചുള്ള പകപോക്കലാണ് അതിലൊന്ന്. ജോലി ചെയ്യുന്ന നെടുമ്പാറ സ്റ്റേഷനിലെ, തനിക്ക് പിതൃതുല്യനായ സിഐ സോമശേഖരന്‍ പിള്ള വിരമിക്കുന്ന ഒഴിവിലേക്ക് മറ്റൊരാള്‍ വരുന്നതോടെ, തികച്ചും സ്വാഭാവികമായി നടക്കുന്ന ചില സംഭവവികാസങ്ങളില്‍ ഗിരിയുടെ ജീവിതം മാറിമറിയുകയാണ്.…

Read More

യുവതാരങ്ങളായ നിവിൻ പോളി, സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ നായകരായി എത്തുന്ന ചിത്രം ‘സാറ്റർഡേ നൈറ്റ്’ റിലീസ് ആയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രയിലറും ടീസറുമെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം റിലീസ് ആകുന്നതിന് മുന്നോടിയായി പ്രമോഷന്റെ ഭാഗമായി താരങ്ങൾ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ നിവിൻ, സിജു, അജു എന്നിവർക്ക് ഒപ്പം ചേർന്നപ്പോൾ തനിക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് വാചാലനാകുകയാണ് സൈജു കുറുപ്പ്. വ്യക്തികൾ യഥത്ഥത്തിൽ ആരാണ്, എങ്ങനെയാണ് എന്നെല്ലാം തിരിച്ചറിയാൻ കഴിയുക അവർ ചില ഗ്യാങ്ങിനൊപ്പം ചേരുമ്പോഴാണെന്ന് വ്യക്തമാക്കുകയാണ് സൈജു കുറുപ്പ്. സിജുവുമായി അഞ്ച് സിനിമകൾ ചെയ്തിട്ടുണ്ട്. സിനിമകളെപ്പറ്റി സംസാരിച്ച് നടന്നിട്ടുണ്ട്. ഒരുമിച്ച് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സിജു ആളുകളെ ഇത്ര നന്നായി ട്രോളുമെന്നും കളിയാക്കി തേച്ചൊട്ടിക്കുമെന്നും മനസിലായത് നിവിന് ഒപ്പം സെറ്റിൽ എത്തിയപ്പോഴാണ്. നിക്കറിട്ട കാലം മുതലേയുള്ള സുഹൃത്തുക്കളാണ് നിവിനും സിജുവുമെന്നും നിവിനൊപ്പം ചേർന്നതോടെ സിജു…

Read More

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സൗഹൃദ കൂട്ടായ്മയുടെ കഥ പറയുന്ന ചിത്രം യൂത്ത് ഏറ്റെടുത്തതായാണ് ആദ്യപ്രതികരണത്തില്‍ നിന്ന് ലഭിക്കുന്നത്. കൂട്ടുകാരുമായി വന്ന് കാണേണ്ട ചിത്രമാണ് സാറ്റര്‍ഡേ നൈറ്റെന്ന് പലരും അഭിപ്രായപ്പെട്ടു. സൗഹൃദം നെഞ്ചേറ്റുന്നവര്‍ക്ക് സാറ്റര്‍ഡേ നൈറ്റ് റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ‘കിറുക്കനും കൂട്ടുകാരും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അസ്ലം കെ…

Read More

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് പ്രേക്ഷകരിലേക്കെത്തുന്നു. നാളെയാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ‘കിറുക്കനും കൂട്ടുകാരും’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി സംവിധാനം ചെയ്യുന്ന കോമഡി ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. നവീന്‍ ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അനീസ് നാടോടിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കോസ്റ്റ്യൂം ഡിസൈനര്‍- സുജിത്ത് സുധാകരന്‍, മേക്കപ്പ്- സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍- ആല്‍വിന്‍ അഗസ്റ്റിന്‍,…

Read More

ആസിഫ് അലിയെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ പ്രേക്ഷകരിലേക്ക്. ചിത്രം നാളെ തീയറ്ററുകളില്‍ എത്തും. ട്വല്‍ത്ത് മാന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് കൂമന്‍. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരില്‍ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കൂമന്‍. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്. കെ ആര്‍ കൃഷ്ണകുമാര്‍ ആണ് കൂമന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് കൂമന്‍ നിര്‍മിച്ചിരിക്കുന്നത്. അനൂപ് മേനോന്‍, ബാബുരാജ്, രണ്‍ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പ്രദീപ് പരസ്പരം നന്ദു ലാല്‍, പൗളി വത്സന്‍, കരാട്ടെ കാര്‍ത്തിക്ക്, ജോര്‍ജ് മാര്യന്‍, രമേഷ് തിലക്, ജയന്‍ ചേര്‍ത്തല, ദീപക് പറമ്പോള്‍, റിയാസ്…

Read More

പ്രശസ്ത ചലച്ചിത്ര നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. തിരുവനന്തപുരം സുബ്രഹ്മണ്യ ഹാളിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങ്. അദ്വൈത ശ്രീകാന്താണ് വധു. മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളസിനിമയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിശാഖ് പുതിയ ജീവിതത്തിലേക്ക് കടന്നത്. മോഹൻലാൽ, ശ്രീനിവാസൻ, റഹ്മാൻ, മണിയൻപിള്ള രാജു, എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, മല്ലിക സുകുമാരൻ, ലിസ്സി, മേനക, കാർത്തിക, ചിപ്പി രഞ്ജിത്ത്, അഹാന കൃഷ്ണകുമാർ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ചലച്ചിത്ര നിർമാതാവ് മെരിലാന്റ് സുബ്രഹ്മണ്യത്തിന്റെ പൗത്രനും തിയറ്റർ ഉടമ മുരുകൻ സുബ്രഹ്മണ്യത്തിന്റെ മകനുമാണ് വിശാഖ് സുബ്രഹ്മണ്യം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം മെരിലാന്റിന്റെ ബാനറിൽ നിർമിച്ച ചിത്രമായിരുന്നു.

Read More

കേരളത്തെ നടുക്കിയ 2018ലെ പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജും ഫഹദ് ഫാസിലും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. കേരളമൊന്നാകെ കൈകോര്‍ത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു 2018ലെ പ്രളയകാലത്ത് കണ്ടത്. ഇത് ലോകം രാജ്യം ഏറ്റെടുത്തിരുന്നു. 2018ലെ പ്രളയത്തിന്റെ ഇരകളായ മലയാളികളുടെ നടുക്കുന്ന ഓര്‍മ്മകള്‍ കൂടിയാകും വൈകാരികമായ കഥാപാശ്ചാത്തലത്തിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുക എന്നാണ് ലഭിക്കുന്ന വിവരം. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി കെ പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്റണി, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ…

Read More

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ജയ ജയ ജയ ജയ ഹേ തിയറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിവിധ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് ദർശനയും ബേസിലും. മൈൽ സ്റ്റോൺ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ബേസിലും ദർശനയും പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനെപ്പറ്റി അവതാരക ചോദിച്ചപ്പോൾ അടുത്ത ടൊവിനോയെന്നാണ് ദർശന മറുപടി പറഞ്ഞത്. എന്നാൽ, ടൊവിനോയെന്ന് പറഞ്ഞിങ്ങ് വരട്ടെയെന്നാണ് ബേസിൽ ഇതിന് മറുപടിയായി പറഞ്ഞത്. ധ്യാനിനെ ഒന്ന് ഫോൺ വിളിക്കാമോയെന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു ബേസിലിന്റെ മറുപടി. ധ്യാനിനെ ഫോൺ വിളിച്ചാൽ ധ്യാൻ എന്താണ് പറയാൻ പോകുന്നതെന്റെ പൊന്നോ എന്നാണ് ധ്യാനിനെ ഫോൺ വിളിക്കാമോ എന്ന ചോദ്യത്തിന് ബേസിൽ മറുപടിയായി പറഞ്ഞത്. അഭിമുഖത്തിൽ ഒക്കെ കാണുന്ന ധ്യാൻ ആണ് ശരിക്കുള്ള ധ്യാനെന്നും തിരയിൽ വർക്ക് ചെയ്യുന്ന സമയം മുതലേ അങ്ങനെയാണെന്നും ബേസിൽ പറഞ്ഞു.…

Read More

സംവിധായകൻ ടിനു പാപ്പച്ചൻ സൂപ്പർ ഹിറ്റ് ചിത്രമായ അജഗജാന്തരത്തിനു ശേഷം തന്റെ അടുത്ത ചിത്രവുമായി എത്തുന്നു. ചാവേർ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. ഒരു കത്തിയാണ് പോസ്റ്ററിന്റെ അടിസ്ഥാനം. ബാക്കിയുള്ള കഥയെല്ലാം ആ കത്തിയുടെ മുകളിലാണ് നടക്കുന്നത്. മുന്നിൽ ഓടിപ്പോകുന്ന ഒരാൾ, അയാൾക്ക് പിന്നാലെ ഒരു ജീപ്പ്, ആ ജീപ്പിനു മുകളിൽ ക്രോധാവേശത്തോടെ ഒരാൾ, അതിനു പിന്നിൽ മുന്നിലുള്ളത് രൂക്ഷമായി നോക്കി നടന്നടുക്കുന്ന മറ്റൊരാൾ. ഇതിനെല്ലാം പിന്നിലായി ഒരു തെയ്യക്കോലവും കാണാം. ടൈറ്റിൽ പോസ്റ്ററിലെ ചാവേർ എന്ന എഴുത്തും വളരെ വ്യത്യസ്തമായാണ്. സൂക്ഷിച്ചു നോക്കിയാൽ കഥാപാത്രങ്ങളെ ചാവേർ എന്ന എഴുത്തിൽ കാണാൻ കഴിയും. ത്രില്ലർ സ്വഭാവമുള്ളതാണ് ചിത്രം എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ആസിഫ് അലി, ടൊവിനോ തോമസ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, പ്രണവ് മോഹൻലാൽ, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ എന്നിവരാണ് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കുഞ്ചാക്കോ…

Read More