Author: Webdesk

‘ഒരു പക്കാ നാടന്‍ പ്രേമം’ എന്ന സിനിമയുടെ പ്രമോഷന് വേണ്ടി താരങ്ങള്‍ അടക്കം സഹകരിച്ചില്ലെന്ന സംവിധായകന്‍ വിനോദ് നെട്ടത്താണിയുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ വിനു മോഹന്‍. സിനിമ റിലീസ് ചെയ്തതുപോലും ഔദ്യോഗികമായി അറിയിക്കാതെ എങ്ങനെയാണ് ചിത്രത്തിന് വേണ്ടി സഹകരിക്കുന്നതെന്ന് വിനു മോഹന്‍ ചോദിച്ചു. മനോരമയോടായിരുന്നു വിനുവിന്റെ പ്രതികരണം. ചില ഓണ്‍ലൈന്‍ വാര്‍ത്തകള്‍ അയച്ചു നല്‍കി എന്നല്ലാതെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് റെസ്‌പോണ്‍സ് ഒന്നും കിട്ടിയിരുന്നില്ല. പടം റിലീസ് ചെയ്തത് അറിഞ്ഞിരുന്നില്ലെന്നും എന്തുകൊണ്ടാണ് സംവിധായകന്‍ ഇങ്ങനെ പറയുന്നത് എന്ന് അറിയില്ലെന്നും വിനു മോഹന്‍ പറഞ്ഞു. കൊവിഡ് കാലത്തിന് മുന്‍പ് ഷൂട്ട് ചെയ്ത ചിത്രമാണ് ഒരു പക്കാ നാടന്‍ പ്രേമം. ചിത്രത്തിലെ നായകനും നായികയും വില്ലനും എല്ലാം പുതുമുഖങ്ങളാണ്. കുട്ടികളുടെ പ്രായത്തില്‍ നിന്ന് തുടങ്ങി പിന്നീട് അവരുടെ കൗമാരക്കാല കഥ പറയുന്നൊരു രംഗത്തിന് വേണ്ടിയാണ് താനും വിദ്യയും അഭിനയിച്ചത്. ആ സമയത്ത് ആ വേഷം ചെയ്യാനിരുന്ന അഭിനേത്രിക്ക് വരാന്‍ കഴിയാതെ വന്നതോടെയാണ് വിദ്യ ആ…

Read More

ബാലതാരമായി എത്തി ശ്രദ്ധ നേടിയ താരമാണ് മീനാക്ഷി. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ നിര്‍ണായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മീനാക്ഷി സിനിമയില്‍ ചുവടുവച്ചത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം ഒപ്പം എന്ന ചിത്രത്തിലും മീനാക്ഷി അഭിനയിച്ചു. ഫ്‌ളവേഴ്‌സ് ചാനല്‍ അവതരിപ്പിക്കുന്ന ടോപ് സിംഗറില്‍ അവതാരകയായും മീനാക്ഷി തിളങ്ങി. https://www.youtube.com/watch?v=_9rTXpj41d8 ഇപ്പോഴിതാ മീനാക്ഷിയുടെ പതിനേഴാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. സുഹൃത്തുക്കള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കുമൊപ്പമായികുന്നു മീനാക്ഷിയുടെ ആഘോഷം. മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി മാതാപിതാക്കള്‍ നല്‍കിയത് ഐഫോണ്‍ 14 പ്രൊ മാക്‌സായിരുന്നു.മീനാക്ഷിയുടെ ജീവിതത്തില്‍ ആദ്യമായി ലഭിക്കുന്ന ഫോണാണിത്. പതിനേഴ് വയസ് പൂര്‍ത്തിയായപ്പോഴാണ് ഫോണ്‍ ഉപയോഗിക്കാന്‍ അച്ഛനും അമ്മയും സമ്മതിച്ചതെന്ന് മീനാക്ഷി പറയുന്നു. കോട്ടയം സ്വദേശികളായ അനൂപിന്റേയും രമ്യയുടേയും മകളാണ് മീനാക്ഷി. അനുനയ അനൂപ് എന്നാണ് യഥാര്‍ത്ഥ പേര്. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി. ആരിഷ് സഹോദരനാണ്.

Read More

ഒരു മാരകമായ വില്ലന്‍ കഥാപാത്രത്തെ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് നടന്‍ നിവിന്‍ പോളി. സാമൂഹിക പ്രതിബദ്ധതകള്‍ ഒന്നുമില്ലാതെ നന്മ മരം ഇമേജ് ഇല്ലാത്ത കഥാപാത്രമായിരിക്കണം അതെന്നും നിവിന്‍ പോളി പറഞ്ഞു. ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യം പറഞ്ഞത്. തനിക്കൊരു വില്ലന്‍ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണെന്ന് നിവിന്‍ പോളി പറഞ്ഞു. കൊടും ക്രൂരനായ വില്ലന്‍. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാര്‍ക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കണം. താന്‍ അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല. ഒരുപാട് നാളത്തെ ആഗ്രഹമാണ്. ചില അഭിമുഖങ്ങളില്‍ ഇത് പറയുമ്പോള്‍ അവര്‍ പല റെഫറന്‍സുകളുമായി വരും. അതൊന്നുമല്ലാത്ത ഒരു മാരകമായ വില്ലന്‍ കഥാപാത്രമാണ് വേണ്ടതെന്നും നിവിന്‍ പോളി പറഞ്ഞു. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്’പടവെട്ട്’. ഒക്ടോബര്‍ 21നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം…

Read More

ആരാധകർ വളരെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. സിനിമയെക്കുറിച്ച് വാചാലനായിരിക്കുകയാണ് താരം. മലയാളത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രം ധൈര്യപൂർവം ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ആണ് മോഹൻലാൽ മോൺസ്റ്റർ സിനിമയെക്കുറിച്ച് മനസ് തുറന്നത്. ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണെന്നും ഒരുപാട് സർപ്രൈസ് എലമെന്റുകളുണ്ടെന്നും മോഹൻലാൽ പറഞ്ഞു. തിരക്കഥ തന്നെയാണ് ചിത്രത്തിലെ നായകനും വില്ലനും. പ്രമേയമാണ് ഇതിലെ പ്രത്യേകത. ഒരുപക്ഷേ മലയാളത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രമേയം ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് താരം. ഈ സിനിമയിൽ ഹിറോ, വില്ലൻ കോൺസെപ്റ്റ് ഉണ്ടോ എന്ന് ചോദിച്ചാൽ തിരക്കഥ തന്നെയാണ് നായകൻ, തിരക്കഥ തന്നെയാണ് വില്ലൻ എന്നു മാത്രമേ പറയാൻ പറ്റുകയുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു. ഇത്തരം സിനിമകളിൽ ഒരു ആക്ടർ എന്ന നിലയിൽ അഭിനയിക്കാൻ കഴിയുന്നത് വളരെ അപൂർവമായാണ്. ഈ സിനിമയിൽ അഭിനയിച്ചതിൽ വളരെ ഹാപ്പിയാണ് താനെന്നും സിനിമയെപ്പറ്റി ഇത്രയേ പറയാനുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു. ഒക്ടോബർ 21നാണ് മോൺസ്റ്റർ…

Read More

പ്രേക്ഷകരെ ആദ്യം മുതൽ അവസാനം വരെ മുൾമുനയിൽ നിർത്തിയ ത്രില്ലർ ചിത്രമായ റോഷാക്കിന് പിന്നാലെ അടുത്ത ചിത്രവുമായി മമ്മൂട്ടി കമ്പനി എത്തുന്നു. റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതിക ആണ് നായിക. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൻ നേരത്ത്‌ മയക്കം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്റർനാഷണൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.…

Read More

ഫിലിം എഡിറ്ററും സംവിധായകനുമായ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആൻ ശീതൾ, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം നിർമിക്കുന്നത് ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്. ‘വെള്ളം’, ‘അപ്പൻ’ എന്നിവയാണ് ഇവർ നിർമിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്നു. കിരൺ ദാസ് എഡിറ്റിങ്ങും…

Read More

നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ, ശുഭരാത്രി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷീലു സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ താരത്തിന് സ്വന്തമായി യുട്യൂബ് ചാനലും ഉണ്ട്. നഴ്സ് ആയിരുന്നെങ്കിലും വിവാഹത്തോടെ നഴ്സിങ്ങ് ജോലി രാജിവെച്ച ഷീലു ഇപ്പോൾ സിനിമയിൽ സജീവമാണ്. വ്യവസായിയും സിനിമ നിർമാതാവുമായ എബ്രഹാം ആണ് ഷീലുവിന്റെ ഭർത്താവ്. ഷീലുവിന്റെ സിനിമാവിശേഷങ്ങളും വീട്ടു വിശേഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഒ സി ഡിയുള്ള വ്യക്തിയാണ് ഷീലു. കൂടുതൽ ഉപയോഗിക്കുന്നത് സാരികളാണ്. എന്നാലും കടയിൽ പോയി റെഡിമെയ്ഡ് സാധനങ്ങൾ വാങ്ങാറില്ല. കാരണം റെഡിമെയ്ഡ് സാധനങ്ങൾ വാങ്ങുമ്പോൾ അത് ഇട്ടു നോക്കണം. അത് മറ്റുള്ളവരും ഇട്ടു നോക്കിയത് ആയിരിക്കും. അത് ആലോചിക്കുമ്പോൾ തന്നെ കഴുത്ത് ചൊറിയുമെന്നും അതു കൊണ്ടു തന്നെ ഡ്രസ് എടുക്കാൻ പോകുകയാണെങ്കിൽ പ്രി പെയ്ഡ് ആയിരിക്കുമെന്നും ഷീലു വ്യക്തമാക്കുന്നു.…

Read More

കോരിച്ചൊരിയുന്ന മഴയിലും അമൃതായി പൊഴിഞ്ഞ സംഗീതമഴ. അനന്തപുരി ജനസമുദ്രമായപ്പോൾ പടവെട്ട് സിനിമയുടെ ഓഡിയോ ലോഞ്ച് പതിൻമടങ്ങ് ഗംഭീരമായി. തിരുവനന്തപുരം ലുലുമാളിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടത്തിയ ആദ്യ പൊതു പരിപാടി ആയിരുന്നു പടവെട്ട് ഓഡിയോ ലോഞ്ച്. നിവിൻ പോളിക്കും പടവെട്ട് ടീമിനുമൊപ്പം തൈക്കൂടം ബ്രിഡ്ജ് ബാൻഡും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു. നേരത്തെ ട്രെയ്‌ലർ ലോഞ്ച് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിൽ വമ്പൻ പിന്തുണയോടെ കലൂർ സ്റ്റേഡിയത്തിൽ വച്ച് നടന്നിരുന്നു. സമീപകാലത്ത് ഒരു മലയാള സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രൊമോഷൻ ആണ് നിവിൻപോളിയുടെ പടവെട്ടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒക്ടോബർ 21 വെള്ളിയാഴ്ച തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ചിത്രത്തിൽ നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ,…

Read More

മെഗാസ്റ്റാർ മമ്മൂട്ടി ത്രില്ലർ പടവുമായി എത്തി പ്രേക്ഷകരെ ഒന്ന് ഞെട്ടിച്ചിട്ട് പോയപ്പോഴേക്കും യുവനിര ഇതാ ഹൊറർ ത്രില്ലറുമായി എത്തിയിരിക്കുന്നു. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്ന വിചിത്രം ആണ് വിചിത്രമായ കാഴ്ചകളുമായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് ഒരു ഡാർക് ഷേഡുള്ള ത്രില്ലർ ചിത്രമായിരുന്നു. ഇപ്പോൾ ഷൈൻ ടോം നായകനായി എത്തിയിരിക്കുന്ന ചിത്രം ഹൊറർ ത്രില്ലർ ചിത്രമാണ്. പേരു പോലെ തന്നെ നിറയെ വിചിത്രമായ കാഴ്ചകളാണ് ചിത്രത്തിൽ ഉള്ളത്. ഷൈൻ ടോമിനൊപ്പം കനി കുസൃതിയും മികച്ച പ്രകടനമാണ് ചിത്രത്തിൽ നടത്തുന്നത്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ വിചിത്രം സിനിമയുടെ സംവിധാനം അച്ചു വിജയനാണ്. ഭീതിയുടെ ഒരു പുത്തൻ കാഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രം കൂടിയാണ് വിചിത്രം. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം…

Read More

പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന് കിടിലൻ സമ്മാനവുമായി സലാർ ടീം. പൃഥ്വിരാജിന്റെ കാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് സമ്മാനമായി നൽകിയത്. പൃഥ്വിരാജും തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. കെ ജി എഫ് ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സലാർ. പ്രഭാസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയിൽ വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കൻ ലുക്കിലാണ് പൃഥ്വിരാജ്. മൂക്കു കുത്തി, കഴുത്തിൽ കട്ടിയുള്ള പ്രത്യേക ആഭരണം എന്നിവ ധരിച്ചിട്ടുണ്ട്. പോസ്റ്റർ വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായിട്ടാണോ എത്തുന്നത് എന്നാണ് ആരാധകർ ചോദി്ക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ ആണ് സലാറിന്റെ നിർമാണം. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്രുർ സം​ഗീത സംവിധാനം നിർവഹിക്കുന്നു. അൻബറിവാണ് സംഘട്ടനസംവിധാനം. View this post on Instagram A…

Read More