Author: Webdesk

ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ സുപരിചിതയായ ചൈതന്യ പ്രകാശ് സിനിമയിലേക്ക്. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന ചിത്രത്തിലൂടെയാണ് ചൈതന്യ പ്രകാശ് സിനിമയിലേക്ക് എത്തുന്നത്. ഒരു കാമ്പസ് ത്രില്ലർ ചിത്രമായാണ് ‘ഹയ’ ഒരുങ്ങുന്നത്. പ്രിയം, ഗോഡ്സ് ഓൺ കൺട്രി എന്നീ സിനിമകൾക്ക് ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാനമായും അഭിനയിക്കുന്നത്. ‘ഹയ’ എന്ന ചിത്രത്തിന്റെ തിരക്കഥ മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയാണ്. ഛായാഗ്രഹണം ജിജു സണ്ണിയും എഡിറ്റിംഗ് അരുൺ തോമസും ആണ്. മസാല കോഫി ബാന്റിന്റെ അമരക്കാരൻ വരുൺ സുനിൽ ആണ് സംഗീതസംവിധായകൻ. ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമായ ചൈതന്യ പ്രകാശ് തിരുവന്തപുരം മാർ ഇവാനിയോസ് കോളേജിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. ബോളിവുഡ് താരം രൺബീർ കപൂർ നായകനായി എത്തിയ ‘ഷംശേര’യുടെ പ്രമോഷൻ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു ചൈതന്യ.

Read More

ദേശീയ അവാര്‍ഡ് ജേതാവായ വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു കഥാപാത്രമായി കാഥികന്‍ വി സാംബശിവനുമുണ്ട്. അദ്ദേഹത്തിന്റെ മകന്‍ വസന്തകുമാര്‍ സാംബശിവനാണ് അഭ്രപാളിയില്‍ സാംബശിവനായി എത്തുന്നത്. സാംബശിവന്‍ സാറിനെ നേരിട്ട് കണ്ടിട്ടില്ലെന്നും ഒരുപാട് കേട്ടിട്ടുണ്ടെന്നും അഭിലാഷ് പറയുന്നു. സബാഷ് ചന്ദ്രബോസില്‍ ക്ലൈമാക്‌സ് രംഗത്തിലാണ് കഥാപാത്രം വരുന്നത്. ആ വേഷം ആര് ചെയ്യുമെന്ന സംശയമുണ്ടായിരുന്നു. ഏറെ അന്വേഷിച്ച ശേഷമാണ് അദ്ദേഹത്തിന്റെ മകന്‍ വസന്തകുമാറിലേക്ക് എത്തുന്നത്. അദ്ദേഹവും കാഥികനാണെന്ന് അറിയാം. ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ പൂര്‍ണ പിന്തുണയുമായി ഒപ്പം നിന്നുവെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു. ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. സജിത്ത് പുരുഷന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വി.സി അഭിലാഷും അജയ് ഗോപാലും ചേര്‍ന്നാണ്. സ്റ്റീഫന്‍ മാത്യുവാണ്…

Read More

യുവനായകൻ ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘തല്ലുമാല’ റിലീസിന് ഒരുങ്ങുകയാണ്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. സിനിമയിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘തല്ലുമാല’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തിയറ്ററിൽ സിനിമ കണ്ടിറങ്ങിയ ഷൈനിനെ തേടി പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരെ കണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തെക്കുറിച്ച് വിശദമാക്കുകയാണ് ഷൈൻ ടോം ചാക്കോ. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. പറഞ്ഞാല്‍ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് ഓടിയതെന്നുമാണ് സംഭവത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ‘പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ.. ഓടണം. ഓടി ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് ഓടിയത്.’ – ഷൈൻ ടോം ചാക്കോ പറഞ്ഞു. ‘ആദ്യം…

Read More

കഴിഞ്ഞ ദിവസം ഹരിപ്പാടെത്തിയ നടന്‍ മമ്മൂട്ടിക്ക് വന്‍ സ്വീകരണമാണ് ആലപ്പുഴക്കാര്‍ നല്‍കിയത്. ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിനായിട്ടായിരുന്നു മമ്മൂട്ടി ആലപ്പുഴയില്‍ എത്തിയത്. ഇപ്പോഴിതാ ആ വസ്ത്രശാലയിലെ തൊഴിലാളികള്‍ക്കൊപ്പം നിലത്തിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോയുമാണ് വൈറലാകുന്നത്. മമ്മൂട്ടിയുമായി ഫോട്ടോയെടുക്കാന്‍ കാത്തിരിക്കുന്ന തൊഴിലാളികളെ അമ്പരപ്പിച്ചായിരുന്നു അദ്ദേഹം അവര്‍ക്കൊപ്പം തറയിലിരുന്ന് ഫോട്ടോക്ക് പോസ് ചെയ്തത്. കസേര വേണ്ടെന്ന് പറഞ്ഞായിരുന്നു താരം അവര്‍ക്കൊപ്പം ഒരുമിച്ചിരുന്നത്. ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയത്. തിരക്ക് അധികമായതോടെ വന്‍ ബ്ലോക്കുമുണ്ടായി. ഇതോടെ മമ്മൂട്ടി തന്നെ ഇടപെടുകയും എത്രയും വേഗം ഈ പരിപാടി തീര്‍ത്ത് പോയാലെ അത്യാവശ്യക്കാര്‍ക്ക് യാത്ര ചെയ്യാനാകൂ എന്നും പറഞ്ഞു. ഇതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Read More

പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രമാണ് സിതാരാമം. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. റിലീസിന് മുമ്പ് തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായാണ് ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുന്നത്. തിയറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രി – റിലീസ് ബിസിനസ് വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിസാം – അഞ്ച് കോടി, സീഡഡ് – രണ്ട് കോടി, ആന്ധ്ര – ഏഴ് കോടി, ആന്ധ്രപ്രദേശും തെലങ്കാനയും 14 കോടി. ചുരുക്കത്തിൽ റിലീസിനു മുമ്പ് നടന്ന പ്രി റിലീസ് ബിസിനസിലൂടെ 19.50 കോടി രൂപയാണ് സ്വന്തമാക്കിയത്. ചിത്രത്തിൽ രശ്മിക മന്ദാനയും ഒരു പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സിത എന്ന കഥാപാത്രമായി എത്തുന്നത്. ദുൽഖർ സൽമാൻ ആണ് റാം എന്ന കഥാപാത്രമായി എത്തുന്നത്. വിശാൽ…

Read More

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യര്‍. ജൂലൈ 21നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രീതിയിലുള്ള രാഷ്ട്രീയവും പറയുന്ന ചിത്രം ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടിരിക്കുകയാണ്. ക്ലൈമാക്‌സില്‍ പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാന്‍ ക്ലൈമാക്സ് ഭാഗത്ത് മാറ്റത്തോട് കൂടിയാണ് ഇപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനത്തിനെത്തി മൂന്നാം വാരത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ്…

Read More

തെന്നിന്ത്യൻ താരം നിത്യ മേനനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സന്തോഷ് വർക്കി. മോഹൻലാൽ നായകനായി എത്തിയ ആറാട്ട് സിനിമയെക്കുറിച്ചുള്ള തിയറ്റർ പ്രതികരണത്തിലൂടെ ശ്രദ്ധേയനായ താരമാണ് സന്തോഷ് വർക്കി. തനിക്ക് നിത്യ മേനെനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും സന്തോഷ് വർക്കി ചില മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ബിഹൈൻഡ് വുഡ്‌സിന് നിത്യ അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിൽ സന്തോഷ് വർക്കിയെക്കുറിച്ച് നിത്യ മേനനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായി ഒരു കീടം പോലെയാണ് അയാളെന്നും അയാളുടെ തന്നെ 20, 30 നമ്പറുകള്‍ താൻ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ പറഞ്ഞിരുന്നു. വർഷങ്ങളായി ഇയാൾ തന്നെ ബുദ്ധിമുട്ടിച്ച് വരികയാണെന്നും കുറേ കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും നിത്യ പറഞ്ഞിരുന്നു. നിത്യ ഈ പറഞ്ഞതിന് എതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. പല കാര്യങ്ങളും അറിയാതെയാണ് നിത്യ മേനൻ സംസാരിക്കുന്നതെന്ന് ആയിരുന്നു സന്തോഷ് വർക്കിയുടെ പ്രതികരണം.…

Read More

ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കടുവ. തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കടുവയുടെ വിജയത്തെ തുടർന്ന് ഷാജി കൈലാസ് ഒരു വോൾവോ സ്വന്തമാക്കിയതായി വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. ‘കടുവയുടെ വിജയത്തിനു പിന്നാലെ വോള്‍വോ എക്‌സ്‌സി 60 സ്വന്തമാക്കി ഷാജി കൈലാസ്’ എന്ന രീതിയിൽ ആയിരുന്നു മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. എന്നാൽ, ഇത് സത്യമല്ലെന്നും താൻ വാഹനം വാങ്ങിയിട്ടില്ലെന്നും ‘കാപ്പ’യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് വാഹനം വാങ്ങാൻ പോയപ്പോൾ ഒപ്പം പോയതാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഷാജി കൈലാസ്. സോഷ്യൽ മീഡിയയിൽ ആണ് ഷാജി കൈലാസ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാജി കൈലാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്, ‘ഞാൻ ‘കടുവ’യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത ശരിയല്ല. ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് – ആസിഫ് അലി ചിത്രമായ ‘കാപ്പ’യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ്…

Read More

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സീതാരാമത്തിന് ഗര്‍ഫില്‍ പ്രദര്‍ശന വിലക്ക്. യുഎഇയില്‍ ചിത്രം വീണ്ടും സെന്‍സറിംഗ് നടത്താനായി സമര്‍പ്പിച്ചു. വിലക്കേര്‍പ്പെടുത്താനുള്ള കാരണം വ്യക്തമല്ല. ചിത്രം ഓഗസ്റ്റ് അഞ്ചിന് പ്രദര്‍ശനത്തിന് തയ്യാറായിരിക്കെയാണ് ഗള്‍ഫിലെ വിലക്ക്. ദുല്‍ഖര്‍ ചിത്രങ്ങളുടെ വലിയൊരു മാര്‍ക്കറ്റ് തന്നെയാണ് ഗള്‍ഫ്. യുഎഇയിലെ വിലക്ക് ചിത്രത്തെ സാരമായി ബാധിച്ചേക്കും. പട്ടാളക്കാരനായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെത്തുന്നത്. റാം എന്നാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖറാണ്. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള, പ്രകാശ് രാജ്, ശത്രു, രുക്മിണി വിജയ്…

Read More

തെന്നിന്ത്യൻ സിനിമാലോകത്ത് ചുരുങ്ങിയ സിനിമകൾ കൊണ്ടു തന്നെ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് നിത്യ മേനൻ. ഇന്ദു വി എസ് സംവിധാനം ചെയ്ത ആര്‍ട്ടിക്കിള്‍ 19 (1) (എ) ആണ് നിത്യയുടേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്. നിത്യ മേനൻ നായികയായി എത്തിയ ചിത്രത്തിൽ വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ എത്തിയത്. ഏതായാലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിന് എത്തിയപ്പോൾ നിത്യ മേനൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മോഹൻലാൽ നായകനായി എത്തിയ ബി ഉണ്ണിക്കൃഷ്ണൻ ചിത്രമായ ‘ആറാട്ട്’ സിനിമയെക്കുറിച്ച്  ‘ലാലേട്ടൻ ആറാടുകയാണ്’ എന്ന് തിയറ്റർ റെസ്പോൺസ് വീഡിയോയിലൂടെ പറഞ്ഞ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയ സന്തോഷ് വർക്കിയെന്നയാൾ നിത്യ മേനനെ തനിക്ക് വിവാഹം കഴിക്കണം എന്ന് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് നിത്യ മേനൻ. വർഷങ്ങളായി താൻ നിത്യയോട് ഇക്കാര്യങ്ങൾ…

Read More