Author: Webdesk

ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് സാമന്ത. വിജയ് സേതുപരി നായകനായെത്തിയ കാതുവാക്കിലെ രണ്ടു കാതല്‍ ആണ് സാമന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. റെഡ് കളര്‍ ഫുള്‍ സ്ലീവ് ടോപ്പും മജന്ത കളര്‍ പാന്റുമാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് താരം പങ്കുവച്ച ചിത്രങ്ങള്‍ ഏറ്റെടുത്ത് രംഗത്തെത്തിയത്. അഞ്ച് മണിക്കൂറുകൊണ്ട് പതിമൂന്ന് ലക്ഷത്തിലധികം പേരാണ് സാന്തയുടെ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്. കഴിഞ്ഞയിടയ്ക്കാണ് സാമന്ത സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷം തികഞ്ഞത്. വിണ്ണൈ താണ്ടി വരുവായായുടെ തെലുങ്ക് പതിപ്പ് യേ മായ ചേസവേയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 12 വര്‍ഷത്തെ കരിയറില്‍ ഇതുവരെ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സാമന്ത. ശാകുന്തളം ആണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

Read More

നടിയും അവതാരകുമായ എലീന പടിക്കല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു കോഴിക്കോട് സ്വദേശിയായ രോഹിത് പി നായരുമായി എലീനയുടെ വിവാഹം. ഇപ്പോഴിതാ ഇഷ്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് എലീന. View this post on Instagram A post shared by Ceramic Pro® & KAVACA – Kochi (@ceramicprokochi) ബിഎംഡബ്ല്യു 330ഐ ജിടി എം.എസ് പോര്‍ട്ടാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 46.85 ലക്ഷം മുതല്‍ 65.88 ലക്ഷം വരെയാണ് ഈ കാറിന്റെ വില. കാറിനൊപ്പം താരം നില്‍ക്കുന്ന വിഡിയോ വൈറലായിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു എലീന പടിക്കല്‍. ബിഗ് ബോസില്‍ വച്ചാണ് എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. രണ്ട് മതവിഭാഗത്തില്‍പ്പെട്ടതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നുവെന്ന് എലീന പറഞ്ഞിരുന്നു.

Read More

രാജീവ് രവി സംവിധാനം ചെയ്ത കമ്മിട്ടിപ്പാടം ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ്. 2016ലായിരുന്നു ചിത്രം പ്രേക്ഷകരിലെത്തിയത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് നടന്‍ വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനും മണികണ്ഠന്‍ ആചാരിയുമായിരുന്നു ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മണികണ്ഠന്‍ ആചാരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ ചേട്ടന്‍ എന്നിവരില്‍ നിന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചതായി മണികണ്ഠന്‍ പറയുന്നു. ദുല്‍ഖര്‍ കൃത്യമായി സെറ്റില്‍ വരുമായിരുന്നു. കമ്മട്ടിപ്പാടത്തിലെ കൃഷ്ണനെ അവതരിപ്പിച്ചപ്പോള്‍ തന്റെ അഭിപ്രായത്തില്‍ ദുല്‍ഖര്‍ ഒരു മികച്ച ആക്ടറാണെന്ന് തോന്നി. കാരണം വിനായകന്‍ ചേട്ടനും തനിക്കും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാഹചര്യങ്ങളുണ്ട്. തങ്ങളുടെ ജീവിതത്തില്‍ കമ്മട്ടിപ്പാടമുണ്ട്. തങ്ങളുടെ ആത്മാവിലും ശരീരത്തിലും എവിടെയെക്കെയോ ഗംഗയും ബാലനുമുണ്ട്. ഇതൊന്നുമില്ലാത്ത ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. അതുകൊണ്ടുതന്നെ കൃഷ്ണന്‍ ദുല്‍ഖര്‍ സല്‍മാനിലൂടെ മികച്ചുനിന്നതായി തോന്നിയെന്നും മണികണ്ഠന്‍ പറഞ്ഞു. ചിത്രത്തിലെ ബാലനും ഗംഗയ്ക്കുമൊപ്പം കൃഷ്ണന്‍ പിടിച്ചുനില്‍ക്കുന്നതാണ് നമ്മള്‍…

Read More

നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഷൂട്ടറെ അയച്ചിരുന്നതായി വെളിപ്പെടുത്തല്‍. സിദ്ദു മൂസവാലയുടെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ലോറന്‍സ് ബിഷ്‌ണോയിയാണ് സല്‍മാന്‍ ഖാനെ കൊല്ലാന്‍ ശ്രമം നടത്തിയത്. ഇതിനായി രാജസ്ഥാന്‍ സ്വദേശിയായ ഷൂട്ടര്‍ സമ്പത്ത് നെഹ്‌റയെ ഏര്‍പ്പെടുത്തി. ലോറന്‍സ് ബിഷ്‌ണോയിയെ 2021 ല്‍ മുംബൈ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തത് സംബന്ധിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. ലോറന്‍സിന്റെ നിര്‍ദേശ പ്രകാരം സമ്പത്ത് നെഹ്‌റ മുംബൈയിലെ ബാന്ദ്രയിലുള്ള സല്‍മാന്‍ ഖാന്റെ വീട്ടിലെത്തുകയും പരിസരത്ത് ചുറ്റിത്തിരിയുകയും ചെയ്തു. ഒരു പിസ്റ്റള്‍ മാത്രമായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. അതിനാല്‍ ദൂരെ നിന്ന് വെടിവയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ദിനേഷ് ഫൗജി എന്നയാളോട് ആര്‍.കെ സ്പിങ് റൈഫില്‍ എത്തിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു. 3-4 ലക്ഷം രൂപ ഇതിനായി അനില്‍ പാണ്ഡെ എന്നയാളുടെ പക്കല്‍ കൊടുത്തു. എന്നാല്‍ ദിനേശ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ആ പദ്ധതി നടന്നില്ല. 1998 ല്‍ സല്‍മാന്‍ ഖാന്‍…

Read More

നവാഗതനായ കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’ എന്ന ചിത്ത്രതിലെ ഗാനം പുറത്തിറങ്ങി. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലിജോ മോളാണ് ചിത്രത്തിലെ നായിക. പ്രണയകഥയാണ് ‘വിശുദ്ധ മെജോ’ പറയുന്നത്. ഡിനോയ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാത്യു തോമസ്, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ വിരുദ്ധ മെജോ ഉടന്‍ പ്രേക്ഷകരിലേക്കെത്തും. പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണും ചിത്ര സംയോജകന്‍ ഷമീര്‍ മുഹമ്മജും വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നതും ജോമോനാണ്. ഷാഫി ചെമ്മാടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Read More

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തവിട്ടു. കഥാപാത്രങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കളര്‍ ഫുള്‍ പോസ്റ്റായിരുന്നു പുറത്ത് വിട്ടത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ പോസ്റ്റര്‍ വൈറലായി. ഇതിന് താഴെ കമന്റുമായി നിരവധി പേര്‍ എത്തി. അതില്‍ ഒരാള്‍ നല്‍കിയ കമന്റും അതിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടിയുമാണ് ശ്രദ്ധേയമായിരിക്കുന്നത്. പോസ്റ്ററിനോട് സാമ്യമുള്ള ഒരു ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററാണ് അയാള്‍ കമന്റ് ചെയ്തത്. 2022 മാര്‍ച്ചില്‍ പുറത്തിറങ്ങിയ എവിരിത്തിങ്ങ് എവിരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് കമന്റിലൂടെ പങ്കുവച്ചത്. ഇതിന് താഴെ തന്റെ ആദ്യ ചിത്രമായ നേരത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചാണ് അല്‍ഫോണ്‍സ് ഇതിന് മറുപടി നല്‍കിയത്. ഗോള്‍ഡിന്റെ പോസ്റ്ററിനോട് സമാനമായുള്ള രൂപത്തിലാണ് നേരത്തിന്റെ പോസ്റ്ററും രൂപകല്‍പന ചെയ്തിരുന്നത്. നയന്‍താരക്കും പൃഥ്വിരാജിനും പുറമേ മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍,…

Read More

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. കമല്‍ഹാസന്‍, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചത് 30 വര്‍ഷമായി നൃത്തമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാസന്തിയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളെക്കുറിച്ച് പറയുകയാണ് വാസന്തി. കമല്‍ സാറിനെ പൊക്കിയെടുത്ത് ബെഡ്ഡിലേക്ക് ഇടുന്നതായിരുന്നു തന്റെ ആദ്യ ഷോട്ടെന്ന് വാസന്തി പറയുന്നു. ആ രംഗത്തില്‍ താന്‍ വിറക്കുകയായിരുന്നു. അത് കറക്ടായിട്ട് തന്നെ വരണം. കാരണം കമല്‍ സാര്‍ ഒരു ലെജന്റാണ്. സ്വപ്നമാണോ എന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഫൈറ്റിന് വന്നവരെയൊക്കെ താന്‍ ശരിക്കും അടിക്കുകയായിരുന്നുവെന്നും വാസന്തി പറഞ്ഞു. ഫൈറ്റെല്ലാം ഷൂട്ട് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്ത ഒരു റഫ് കട്ട് തങ്ങളെ കാണിച്ചിരുന്നു. അത് കണ്ടതിന് ശേഷം കമല്‍ സാര്‍ അടുത്ത് വന്ന് നീ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. താന്‍ കൈ കൂപ്പി സാറിനോട് നന്ദി…

Read More

കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. രണ്ട് ദിവസംകൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. കമല്‍ ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ വെറും അഞ്ച് നിമിഷം മാത്രമാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ആ നിമിഷങ്ങള്‍ താരം ഏറ്റവും മികച്ച അനുഭവങ്ങള്‍ സമ്മാനിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് സൂര്യ വിക്രമില്‍ അഭിനയിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കമല്‍ ഹാസനുമായി ഒന്നിക്കാനുള്ള മോഹം കോണ്ടാണ് താരം ഈ കഥാപാത്രത്തെ സ്വീകരിച്ചതെന്നും ആരാധകര്‍ പറയുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു സൂര്യയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്. ‘പ്രിയപ്പെട്ട കമല്‍ അണ്ണ, അങ്ങയോടൊപ്പം സ്‌ക്രീന്‍ പങ്കിടാനയത് എനിക്ക് സ്വപ്ന സാക്ഷാത്കാരമാണ്. അതിന് അവസരം ഒരുക്കിയതിന് ലോകേഷ് കനകരാജിന് നന്ദി. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി.’ എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്. ജൂണ്‍ മൂന്നിനായിരുന്നു…

Read More

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് തെന്നിന്ത്യന്‍ താരം നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ക്ഷണിക്കാന്‍ ഇരുവരും എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹം സിനിമാ സ്‌റ്റൈലിലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സംവിധായകന്‍ ഗൗതം മേനോന്‍ ആയിരിക്കും വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്യുക. ജൂണ്‍ 9നാണ് നയന്‍സ്-വിഘ്‌നേഷ് വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. വിവാഹം സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്ഫോമിന് നല്‍കിയിരിക്കുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ഒടിടി പ്ലാറ്റ്ഫോം അവകാശം സ്വന്തമാക്കിയത്. തെന്നിന്ത്യന്‍ സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ജൂണ്‍ 8ന് റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേകന്‍ വിജയ് സേതുപടി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അഭിനയം കൂടാതെ വിഘ്നേഷിനൊപ്പം…

Read More

തെന്നിന്ത്യന്‍ സിനിമകള്‍ക്ക് മുന്നില്‍ വീണ്ടും അടിപതറി ബോളിവുഡ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രം സാമ്രാട്ട് പൃഥ്വിരാജ് രണ്ട് ദിവസംകൊണ്ട് 23 കോടി മാത്രമാണ് നേടിയത്. കമല്‍ഹാസന്റെ വിക്രം ആകട്ടെ രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി. വിക്രമിന് പുറമേ മേജര്‍ എന്ന ചിത്രത്തിന്റെ റിലീസും ‘പൃഥ്വിരാജിന്’ വിനയായി. ജൂണ്‍ മൂന്നിനായിരുന്നു സാമ്രാട്ട് പൃഥ്വിരാജും വിക്രവും മേജറും റിലീസ് ചെയ്തത്. കമല്‍ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിനാകട്ടെ സമ്മിശ്ര പ്രതികരണവും, ബോക്‌സോഫീസ് കളക്ഷനിലും അക്ഷയ് കുമാര്‍ ചിത്രത്തിന് നേട്ടം കൊയ്യാനായില്ല. ഞായറാഴ്ച കളക്ഷന്‍ കൂടി നോക്കിയാല്‍ ഏകദേശം 39 കോടി കളക്ട് ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിക്രമിന്റെ ആഗോള കളക്ഷന്‍ 150 കോടിയായി. തമിഴ്‌നാട്ടില്‍ വിക്രമിന്റെ കളക്ഷന്‍ 70 കോടി പിന്നിട്ടു. കര്‍ണാടകയില്‍ നിന്ന് 11.8 കോടിയാണ് മൂന്ന് ദിവസം കൊണ്ട് വാരിയത്. കൊവിഡിന് ശേഷം കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ ലഭിച്ച തമിഴ് ചിത്രമെന്ന റെക്കോര്‍ഡും വിക്രം…

Read More