Author: Webdesk

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജന്‍. തുടര്‍ന്ന് വാങ്ക്, ആദ്യരാത്രി, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സൂപ്പര്‍ശരണ്യ, അവിയല്‍ തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ കീര്‍ത്തി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. വസ്ത്രധാരണത്തിന്‍ഫെ പേരില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട് താരം. ഇപ്പോഴിതാ താരം പങ്കുവച്ച ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇതിന് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന മലയാള ചിത്രം മൈക്ക് ആണ് അനശ്വരയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രഞ്ജിത്ത് സജീവാമ് ചിത്രത്തിലെ നായകന്‍. വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ സംഭവ ബഹുലമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. വീക്കിലി ടാസ്‌കില്‍ റിയാസിനെ കൈയേറ്റംചെയ്ത റോബിനെ ബിഗ്‌ബോസ് കഴിഞ്ഞ ദിവസം പുറത്താക്കി. റോബിന്റെ ആരാധകനെ ഞെട്ടിക്കുന്നതായിരുന്നു ഈ സംഭവം. ബിഗ് ബോസില്‍ നിന്ന് പുറത്തേക്കുവന്ന റോബിനെ സ്വീകരിക്കാന്‍ കാസര്‍ഗോഡ് നിന്ന് വരെ ആരാധകരെത്തി. വൈകാരികമായാണ് പലരും പ്രതികരിച്ചത്. റോബിന്റെ തിരച്ചുവരവ് ശനിയാഴ്ച ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ സീക്രെട് റൂമില്‍ നിന്ന് മോഹന്‍ലാല്‍ റോബിനെ സ്റ്റേജിലേക്ക് വിളിച്ചു പുറത്താക്കുകയായിരുന്നു. ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്യക്തി റോബിന്‍ ആയിരുന്നു. അതുകൊണ്ടുതന്നെ റോബിന്‍ ഷോയില്‍ നിന്ന് പുറത്താകുമ്പോള്‍ പലരും ബിഗ് ബോസ് കാണുന്നത് അവസാനിപ്പിക്കും എന്നാണ് പലരും പറയുന്നത്. റോബിനെ തിരിച്ചു വീട്ടിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പായപ്പോഴാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥി ജാസ്മിന്‍ എം മൂസ ഷോ ക്വിറ്റ് ചെയ്തത്. വീക്കിലി ടാസ്‌കിനിടയില്‍ നടന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഇതിനെല്ലാം കാരണമായത്. റിയാസിന്റെ…

Read More

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമല്‍ഹാസന്‍ ചിത്രം വിക്രം തീയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിക്രം. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആഗോളതലത്തിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഫിലിം ട്രാക്കര്‍ രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ദിനം ചിത്രം നേടിയത് 34 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം അഞ്ച് കോടിയിലേറെയാണ് നേടിയത്. കമല്‍ഹാസന്റേതായി നൂറ് കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് വിക്രം. കമല്‍ഹാസനെ കൂടാതെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് വിക്രമില്‍ അണിനിരക്കുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ കണ്ട നടന്‍ രജനികാന്ത് കമല്‍ഹാസനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

Read More

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജനഗണമന ജൂണ്‍ മൂന്നിനാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം നെറ്റ്ഫ്‌ളിക് ടോപ്പ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. പൃഥ്വിരാജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രേക്ഷകര്‍ക്ക് താരം നന്ദി പറയുകയും ചെയ്തു. ഏപ്രില്‍ 28നായിരുന്നു ജനഗണമനയുടെ തീയറ്റര്‍ റിലീസ്. റിലീസിന് പിന്നാലെ വന്‍ ചലനം സൃഷ്ടിക്കാന്‍ ജനഗണമനയ്ക്കായി. നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒടിടിയില്‍ റിലീസ് ചെയ്തതോടെ ചിത്രം കൂടുതല്‍ പേരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിലെത്തിയിരിക്കുന്നത്. ചിത്രത്തിലെ വിഡിയോ ക്ലിപ്പ് മാധ്യമ പ്രവര്‍ത്തക റാണാ അയൂബ് പങ്കുവച്ചിരുന്നു. മലയാളം സിനിമകള്‍ എല്ലായ്പ്പോഴും കാണാറുണ്ട് എന്ന് പറഞ്ഞായിരുന്നു റാണ് അയൂബ് വിഡിയോ പങ്കു വച്ചത്. ചിത്രത്തിന്റെ സെക്കന്റ് ഹാഫില്‍ കോടതി മുറിയില്‍ വാദിക്കുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ രംഗങ്ങളാണ് റാണാ അയൂബ് പങ്കുവച്ചത്. ഡിജോ ജോസ് ആന്റണിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Read More

നടിയും നര്‍ത്തകിയുമാണ് രചന നാരായണന്‍കുട്ടി. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തെക്കുറിച്ച് നടി പറഞ്ഞതാണ് ശ്രദ്ധേയമായിരിക്കുന്നത്. താന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ച് ഹിറ്റായ സിനിമയാണ് ആറാട്ടെന്നാണ് രചന പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രചന ഇക്കാര്യം പറഞ്ഞത്. ഹിറ്റാകും എന്ന് പ്രതീക്ഷിച്ച് ഫ്‌ളോപ്പായ സിനിമ ഏതാണ് എന്ന ചോദ്യത്തിനാണ് രചന മറുപടി പറഞ്ഞത്. ‘പൊതുവെ വലിയ പ്രതീക്ഷകള്‍ വെക്കാറില്ല. ഹിറ്റാകും എന്നു കരുതി ഹിറ്റായ സിനിമയുണ്ട്. അതാണ് ആറാട്ട്’, എന്നായിരുന്നു രചനയുടെ മറുപടി. പാളിപ്പോയ സിനിമ എന്നൊന്നിമില്ല. ഏത് സിനിമ ചെയ്യുമ്പോഴും നമ്മുടെ ഒരു കുഞ്ഞിനെ പോലെയാണ് എല്ലാവരും അതിനെ കൈകാര്യം ചെയ്യുക. ഒരു കുട്ടി നന്നാവുക, നാശമാവുക എന്നതൊക്കെ നമ്മുടെ മനസിലാണ്. അല്ലാതെ ആളുകള്‍ അത് എങ്ങനെ എടുക്കുന്നു എന്നതിലല്ല. തന്നെ സംബന്ധിച്ച് താന്‍ ചെയ്ത എല്ലാ സിനിമയും പുതിയൊരു അനുഭവമാണെന്നും രചന അഭിപ്രായപ്പെട്ടു. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ആറാട്ട് ഫെബ്രുവരി 18നാണ് തീയറ്ററുകളില്‍ എത്തിയത്. ബി…

Read More

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് അനുശ്രീ. ജിത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ ആണ് അനുശ്രീയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അനുശ്രീ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഉണ്ണിയാര്‍ച്ചയായിട്ടാണ് അനുശ്രീ ഫോട്ടോഷൂട്ടിലുള്ളത്. ‘മാമാങ്കം’ എന്നത് കേരളചരിത്രത്തിന്റെ താളുകളില്‍ ചിതലരിക്കാത്ത ഒരു ഓര്‍മയാണ്… അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന വള്ളുവനാടിന്റ ധീര വനിത ഉണ്ണിയാര്‍ച്ചയും, കടത്തനാടന്‍ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്’ എന്ന് ഫോട്ടോകള്‍ പങ്കുവച്ച് അനുശ്രീ കുറിച്ചു. ‘താര’ എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ദെസ്വിന്‍ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് ‘താര’. ദെസ്വിന്‍ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജെബിന്‍ ജെ ബി പ്രഭ ജോസഫാണ് ‘താര…

Read More

താരസംഘടനയില്‍ നിന്ന് രാജിവച്ച നടപടിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. ഇത് സംബന്ധിച്ച് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചോദിച്ചപ്പോള്‍ രാജി തീരുമാനത്തില്‍ ഉറച്ചുനിന്നതായും ഹരീഷ് പേരടി പറഞ്ഞു. തിരുച്ചുവന്നാലും ഒരു കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടി വരുമെന്ന് ഇടവേള ബാബു മുന്നറിയിപ്പുനല്‍കി. സംഘടനയെ താന്‍ ‘എ.എം.എം.എ എന്ന് വിളിക്കുന്നതില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ക്വീറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് താന്‍. ‘അമ്മ’, മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ തന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല. എ.എം.എം.എ ഒരു തെറിയല്ല. അത് ആ അസോസിയേഷന്റെ ഒറിജിനല്‍ ചുരക്കപേരാണെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്നലെ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു…

Read More

ഷെയ്ന്‍ നിഗം നായകനാകുന്ന  ഉല്ലാസം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. https://youtu.be/UnHSvuIjRos പവിത്രാ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഷെയ്ന്‍ നിഗത്തെ കൂടാതെ അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിവരും ചിത്രത്തില്‍ പ്രധന വേഷത്തില്‍ എത്തുന്നുണ്ട്. രണ്ട് അപരിചതര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റേതായി നേരത്തെ പുറത്ത് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

Read More

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വിഡിയോ പുറത്തെത്തി. ചിത്രത്തിന്റെ റിലീസ് തീയതിയും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ജൂണ്‍ 2ന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ എത്തുക. https://www.youtube.com/watch?v=fPX0C-g5xpU ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയ വിവരം. ‘റോ’യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചെന്നൈയിലെ ഒരു ഐപിഎല്‍ വേദിയില്‍ വച്ചാണ് കിംഗ് ഖാനും ആറ്റ്‌ലിയും ആദ്യമായി കണ്ടുമുട്ടുന്നത്. ആറ്റ്‌ലിക്കൊപ്പം ഒരു ചിത്രം ചെയ്യാന്‍…

Read More

മലയാളി പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അഭയ ഹിരണ്‍മയി. നിരവധി ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അഭയ ഇടയ്ക്ക് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അതിനെല്ലാം കുറിക്ക് കൊള്ളുന്ന മറുപടിയും നല്‍കും. അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സാരി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഗോള്‍ഡന്‍ നിറത്തിലുള്ള സില്‍ക്ക് സാരിയും പച്ചയും ഗോള്‍ഡനും ഇടകലര്‍ന്ന നിറത്തിലുള്ള ബ്ലൗസുമാണ് താരം അണിഞ്ഞിരിക്കുന്നത്. സിംപിള്‍ മേക്കപ്പും ഹെയര്‍ സ്റ്റൈലും അഭയയുടെ ലുക്ക് പൂര്‍ണമാക്കുന്നു. താന്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വസ്ത്രധാരണ രീതിയാണ് ഇതെന്നും ഇത് മികച്ചതായി തോന്നുന്നുവെന്നും അഭയ കുറിച്ചു. അഭയയുടെ സാരി ചിത്രങ്ങള്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തിയത്.

Read More