Author: Webdesk

പ്രണയം തുറന്നുപറഞ്ഞ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും രംഗത്തുവന്നത് വലിയ കോലാഹലങ്ങള്‍ക്കാണ് കാരണമായത്. ഇരുവര്‍ക്കും നേരെ വലിയ രീതിയലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഗോപി സുന്ദറുമായി ലിവിംഗ് റിലേഷനിലായിരുന്ന ഗായിക അഭയ ഹിരണ്‍മയിയും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ഇപ്പോഴിതാ ഗോപി സുന്ദറിനെപ്പറ്റി അഭയ മുന്‍പ് പറഞ്ഞ വാക്കുകള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു ജീവിതപങ്കാളി എന്ന നിലയില്‍ ഗോപി സുന്ദര്‍ അലമ്പനാണെന്നാണ് അഭയ പറയുന്നത്. ‘വലിയൊരു സംഗീതജ്ഞനാണെങ്കിലും അത്ര തന്നെ അലമ്പനുമാണ് ഗോപി. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കില്‍ വലിയ ബഹളമായിരിക്കും. അദ്ദേഹത്തെ ഒരു മുതിര്‍ന്ന മനുഷ്യനെന്ന് പലപ്പോഴും വിളിക്കാന്‍ സാധിക്കില്ല. ഒരു മുതിര്‍ന്ന കുട്ടിയെന്നേ പറയാനാകൂ. അത്രയും കുട്ടിത്തമുള്ള ഒരു മനസാണ് അദ്ദേഹത്തിന്റേതെന്നും അഭയ പറയുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും അലമ്പന്‍ ഗോപിയായിരിക്കും. എല്ലാത്തിനും തുടക്കമിടും. ചിലപ്പോള്‍ ഒന്നിച്ചിരുന്ന് കൂവുന്നതൊക്കെ കേള്‍ക്കാം. കൂട്ടുകാര്‍ കൂടിയാല്‍ പിന്നെ അലമ്പ് വര്‍ത്തമാനവും ചളി പറയലുമൊക്കെയാണ്. ചളി എന്നു പറഞ്ഞാല്‍ നമുക്കെല്ലാം സഹിക്കാന്‍…

Read More

മോഹൻലാലിന് ലൂസിഫർ പോലെ, രജനികാന്തിന് പേട്ട പോലെ, മമ്മൂട്ടിക്ക് ഭീഷ്മ പോലെ കമൽ ഹാസന് ലഭിച്ച ഒരു വമ്പൻ ഫാൻബോയ് ട്രീറ്റ് ആണ് വിക്രം. കമൽ ഹാസൻ നായകനായി എത്തിയ വിക്രം തിയറ്ററുകളിൽ എത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ ഒരു ട്രോൾ ആണ് ഇത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം കമൽ ഹാസനുള്ള ഒരു ഒന്നൊന്നര ഫാൻബോയ് ട്രീറ്റ് ആണെന്നാണ് സിനിമ കണ്ടവർ പറയുന്നത്. താൻ ആരാധിക്കുന്ന നായകന് ആവോളം അഴിഞ്ഞാടാൻ കളം ഒരുക്കുകയായിരുന്നു ലോകേഷ് കനകരാജ് തന്റെ ചിത്രത്തിൽ. പടം കണ്ടിറങ്ങിയവർ ഒറ്റ സ്വരത്തിൽ പറയുന്നത് വിക്രം ഒരു ലോകേഷ് കനകരാജ് സിനിമയാണെന്നാണ്. സോഷ്യൽ മീഡിയയിൽ അബു എന്നയാൾ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘വിക്രം ഒരു ലോകേഷ് കനകരാജ് സിനിമയാണ്, മാസ്റ്റ്ററിൽ നിങ്ങൾ എന്തൊക്കെ മിസ്സ് ചെയ്തോ അതൊക്കെ ഈ സിനിമ തീർക്കുന്നുണ്ട്. ആദ്യ പകുതിയിൽ ഫഹദ് ഫാസിലിന്റെ സ്വാഗ് ഇന്റർവെൽ വരെ ഉണ്ട്, ഇതുവരെ ഫഹദ്…

Read More

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നു ഒരു കോമഡി എന്റെര്‍റ്റൈനറാണ് ചിത്രം. അന്താക്ഷരി, മുത്തുഗൗ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധായകന്‍. അജു വര്‍ഗീസ്, സുധീര്‍ പരവൂര്‍, അസീസ് നെടുമങ്ങാട്, മഞ്ജുപിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിയേര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ്. ബബ്ലു അജു ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ്.

Read More

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. ജൂൺ മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചത്. കമൽ ഹാസന്റെ മാത്രമല്ല ‘വിക്രം’ സിനിമ വിജയ് സേതുപതിയുടെയും ഫഹദ് ഫാസിലിന്റെയും ആണെന്ന് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, ചിത്രത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ പറഞ്ഞ വാക്കുകൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ചിത്രം ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ഉദയനിധിയുടെ പ്രതികരണം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ചിത്രം തിയറ്ററിൽ പോയി കാണാൻ പ്രേരിപ്പിക്കും എന്നായിരുന്നു കമൽ ഹാസന്റെ മറുപടി. അതേസമയം, സോഷ്യൽ മീഡിയയിലും വിക്രം സിനിമയെ പ്രകീർത്തിച്ച് അഭിപ്രായങ്ങൾ എത്തിക്കഴിഞ്ഞു. ഒന്നും നോക്കണ്ട മക്കളേ ഇപ്പൊ തന്നെ ടിക്കറ്റ് എടുത്തു വെച്ചോ… ഇല്ലെങ്കിൽ ടിക്കറ്റ് കിട്ടീന്ന് വരില്ല..! കമൽഹാസന്റെ സ്ക്രീൻ പ്രെസെൻസ്, ഫൈറ്റ് ഒക്കെ ചുമ്മാ തീ’…

Read More

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായ ജനഗണമനയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഹെവൻ. ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്തു. ജൂൺ മാസത്തിൽ തന്നെ ചിത്രം തിയറ്ററുകളിൽ എത്തും. ജൂൺ പതിനേഴിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഉണ്ണി ഗോവിന്ദ് രാജാണ്. കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറിൽ എഡി ശ്രീകുമാർ, രമ ശ്രീകുമാർ, കെ കൃഷ്ണൻ, ടി ആർ രഘുരാജ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. പി എസ് സുബ്രഹ്മണ്യൻ, ഉണ്ണി ഗോവിന്ദരാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. ദീപക് പറമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, അഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഗോപി…

Read More

നടൻ പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടം അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞ് വിവാദത്തിലായ നടിയാണ് ഗായത്രി സുരേഷ്. പ്രണവിനോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ ഗായത്രി ട്രോളുകളിൽ നിറഞ്ഞു. പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് ആയിരുന്നു ഗായത്രി തുറന്നു പറഞ്ഞത്. ഇത് ട്രോളുകൾക്കും സൈബർ ഇടങ്ങളിലെ മറ്റു തരത്തിലുള്ള കളിയാക്കലുകൾക്കും കാരണമായിരുന്നു. അതേസമയം, പ്രണവിനോട് തനിക്കുള്ളത് വെറു ആരാധന മാത്രമല്ലെന്നും യഥാർത്ഥ ഇഷ്ടമാണെന്നും തുറന്നു പറയുകയാണ് ഗായത്രി സുരേഷ്. ഫ്ലവേഴ്സ് ചാനലിലെ ഒരുകോടി പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഗായത്രി സുരേഷ് ഇക്കാര്യം പറഞ്ഞത്. പ്രണയം തുറന്നുപറഞ്ഞ കാര്യത്തിൽ ആലിയ ഭട്ട് ആണ് തന്റെ ഇൻസ്പിരേഷൻ എന്നും ഗായത്രി വ്യക്തമാക്കി. ‘എന്റെ ഇൻസ്പിരേഷൻ ആലിയ ഭട്ട് ആണ്. എല്ലാ അഭിമുഖങ്ങളിലും രൺബീർ കപൂറിനെ ഇഷ്ടമാണെന്ന് പറയുമായിരുന്നു. അവരൊക്കെ പറഞ്ഞു. പിന്നെ എന്തുകൊണ്ട് എനിക്കായി കൂടാ’ – ഗായത്രി ചോദിച്ചു. നിരവധി അഭിമുഖങ്ങളിൽ ഗായത്രി സുരേഷ് പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു.

Read More

കൃഷ്ണ ശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന കൊച്ചാള്‍ എന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. പൊലീസില്‍ ചേരണം എന്ന് ആഗ്രഹിക്കുന്ന ‘ശ്രീക്കുട്ടന്‍’ എന്ന ചെറുപ്പക്കാരനായിട്ടാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തിലെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. https://www.youtube.com/watch?v=rudpoCZTWwc മിഥുന്‍ പി മദനന്‍, പ്രജിത്ത് കെ പുരുഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദീപ് നഗ്ദ ആണ് ചിത്രം നിര്‍മിക്കുന്നത്. ജിനു പി കെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ജോമോന്‍ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മിസ് കേരള സെമി ഫൈനലിസ്റ്റായ ചൈതന്യയാണ് ചിത്രത്തിലെ നായിക. വിജയരാഘവന്‍, രണ്‍ജിപണിക്കര്‍, കൊച്ചുപ്രേമന്‍, ഷറഫുദ്ദീന്‍, ചെമ്പില്‍ അശോകന്‍, മേഘനാഥന്‍, ശ്രീകാന്ത് മുരളി, അസീം ജമാല്‍, ഗോകുലന്‍, അക്രം മുഹമ്മദ്, കലാരഞ്ജിനി, സേതുലക്ഷ്മി, ശ്രീലക്ഷ്മി, ആര്യസലിം തുടങ്ങിയവരാണ് അഭിനേതാക്കള്‍. ബിജിഷ് ബാലകൃഷ്ണന്‍ ചിത്രസംയോജനവും മണികണ്ഠന്‍ അയ്യപ്പ പശ്ചാത്തല…

Read More

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. പിന്നീട് അവതാരകയായും മീനാക്ഷി ശ്രദ്ധനേടി ഇപ്പോൾ ഉടൻപണം എന്ന പരിപാടിയിലാണ് താരം അവതാരകയായി എത്തുന്നത്. ഒരു എയർഹോസ്റ്റസ് കൂടിയായ മീനാക്ഷി മറിമായം എന്ന പരിപാടിയിലും എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്ക് ആയി പങ്കുവയ്ക്കാറുണ്ട്. സ്കൂൾ കാലഘട്ടം മുതൽ തന്നെ താരം ഡാൻസ് അഭ്യസിക്കുന്നുണ്ട്. ഡിപ്ലോമാ കോഴ്സ് ‌പൂർത്തിയാക്കിയ ശേഷം ക്യാമ്പസ് ഇന്റർവ്യൂവിലൂടെ പത്തൊന്‍പതാം വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ജോലി ലഭിച്ചു. നാഷണൽ ടാലന്റ് ‌ഹണ്ട് പ്രോഗ്രാമിൽ നൃത്തത്തിനു രണ്ടാം സമ്മാനം ലഭിച്ചിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രൻ ശ്രദ്ധേയ ആകുന്നത് .പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസിന്റെ നേതൃത്വത്തിൽ ആ റിയാലിറ്റി ഷോ നടത്തിയത്.നായികാ നായകനിലൂടെ…

Read More

ഒരു നടൻ എന്ന നിലയേക്കാളും ഒരു രാഷ്ട്രീയക്കാരൻ എന്ന പദവിയേക്കാളും മികച്ചൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് സുരേഷ് ഗോപി എന്ന് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ്. അദ്ദേഹം ചെയ്‌തിട്ടുള്ള പല ചാരിറ്റി പ്രവർത്തനങ്ങളും മലയാളികൾക്ക് നന്നായി അറിയാം. അദ്ദേഹത്തെ അടുത്തറിയുന്നവർ ആ മനുഷ്യനെ കൂടുതൽ ഇഷ്ടപ്പെട്ടുപ്പോകുമെന്നാണ് പറയുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അനുഭവം പങ്ക് വെച്ച് ജോളി ജോസഫ് കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുകയാണ്. സുരേഷ് ഗോപി എന്ന അഭിനേതാവിനെ പല വേദികളിലും വെച്ച് നേരിൽ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും അടുത്തിടപഴകാനുള്ള അവസരം കിട്ടിയിട്ടില്ല, ഞാൻ ശ്രമിച്ചിട്ടുമില്ല എന്നതാണ് വാസ്തവം! സൂപ്പർ സ്റ്റാർഡത്തിന്റെ കാര്യത്തിൽ മമ്മുക്കയുടെയും ലാലേട്ടന്റെയും, അവർക്ക് ഒപ്പം നിൽക്കുന്ന ഒരു നടനെന്ന രീതിയിൽ പോലും എന്തുകൊണ്ടോ ഞാൻ അദ്ദേഹത്തിന്റെ ആരാധകനുമല്ലായിരുന്നു…! ആനക്കാട്ടിൽ ചാക്കോച്ചി, ബെത്‌ലഹേം ഡെന്നിസ്, ഭരത് ചന്ദ്രൻ IPS, മിന്നൽ പ്രതാപൻ, മികച്ച നടനുള്ള നാഷണൽ അവാർഡ്‌ നേടിയ കളിയാട്ടത്തിലെ കണ്ണൻ പെരുമലയാൻ, ഗുരുവിലെ ക്രൂരനായ രാജാവ്, അഡ്വക്കേറ്റ് ലാൽ കൃഷ്ണ…

Read More

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. വളരെ കുറച്ച് മാത്രം ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു. അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡല്‍ കുടിയാണ് താരം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തിയത്. ആട് 2 ലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറിയ വേഷത്തിലാണ് താരം ആദ്യ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഒരുപാട് സിനിമകളില്‍ അവസരം ലഭിച്ചു. അമേയ തന്റെ ഗ്ലാമറസ്, മോഡേണ്‍, നാടന്‍ ഫോട്ടോഷൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രസകരമായ ക്യാപ്ഷനുകളാണ് താരം തന്റെ ഫോട്ടോസിന് നൽകാറുള്ളത്. അത്തരത്തിൽ തന്റെ ജന്മദിനത്തിൽ താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിൽ ആണ് മെസോപെട്ടോമിയൻ സംസ്കാരത്തിന്റെ ബാക്കി പത്രമെന്നപോലെ തിരുവനന്തപുരത്തെ ചരിത്രങ്ങളുറങ്ങുന്ന മണ്ണിൽ മറ്റൊരു…

Read More