Author: Webdesk

18 വർഷത്തെ ഇടവേളയ്ക്ക് ശേഷം നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം ‘ക്വീൻ എലിസബത്തി’ന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. തിരുവോണദിനത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ മലയാളികൾക്കുള്ള ഓണസമ്മാനം എന്ന രീതിയിലാണ് പാട്ട് പുറത്തിറക്കിയത്. ‘പൂക്കളെ വാനിലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷിബു ചക്രവർത്തിയാണ്. കെ. എസ്. ഹരിശങ്കർ ആലപിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. ചുരുങ്ങിയ സമയം കൊണ്ട് ​ഗാനം ശ്രദ്ധ നേടിക്കഴിഞ്ഞു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിലെ നരേന്റെ ക്യാരക്ടർ പോസ്റ്റർ ഇതിനു മുൻപ് പുറത്ത് വിട്ടിരുന്നു അലക്സ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി. കെ. പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ്…

Read More

നടൻ ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് എതിരെ നടക്കുന്ന നെഗറ്റീവ് പ്രചാരണങ്ങൾക്ക് എതിരെ നടി നൈല ഉഷ. ഒരു സിനിമയെ മാത്രം ഇത്തരത്തിൽ ലക്ഷ്യം വെച്ച് ആക്രമിക്കേണ്ടതുണ്ടോ എന്ന് നൈല ചോദിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് നൈല ഉഷ ചിത്രത്തിന് എതിരായ ഡീഗ്രേഡിംഗിന് എതിരെ രംഗത്തെത്തിയത്. കാണാൻ താൽപര്യമുള്ളവർ സിനിമ കണ്ടിട്ട് അഭിപ്രായം പറയട്ടേയെന്നും അതിനുള്ള അവസരം അവർക്ക് നൽകണമെന്നും നൈല ഉഷ. പറയുന്നു. താൻ പറയുന്നത് സിനിമയുടെ അണിയറക്കാർക്ക് ഇഷ്ടപ്പെടുമോ എന്ന് പോലും അറിയില്ലെന്നും എന്നാലും തനിക്കിത് പറയണമെന്ന് തോന്നിയെന്നും അതുകൊണ്ടാണ് പറയുന്നതെന്നും പറഞ്ഞുകൊണ്ടാണ് നൈല ഉഷ തന്റെ വീഡിയോ ആരംഭിക്കുന്നത്. ആവശ്യമില്ലാത്ത നെഗറ്റിവിറ്റി എന്തിനാണ് കുറേ ആളുകൾ പ്രചരിപ്പിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടമാകണം എന്നില്ലല്ലോ. ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വെച്ച് ആക്രമിക്കേണ്ടതുണ്ടോ. എനിക്ക് തോന്നുന്നില്ല. എല്ലാവരും സിനിമ തിയറ്ററിൽ കാണട്ടെ. അവർക്കതിനുള്ള അവസരം…

Read More

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കിംഗ് ഓഫ് കൊത്ത’. കൊത്തയിലെ രാജാവിനെയും കൂട്ടരെയും ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ പ്രേക്ഷകർ നൽകിയ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിലാണ് ദുൽഖർ കുറിപ്പ് പങ്കുവെച്ചത്. സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്കുള്ള വൈകാരികമായ കുറിപ്പ് ഇതിനകം ആരാധകർ നെഞ്ചോട് ചേർത്തു കഴിഞ്ഞു. വീണു പോയ സമയങ്ങളിലെല്ലാം പ്രേക്ഷകർ താങ്ങായി നിന്നതു കൊണ്ടാണ് താനിവിടെ എത്തിയതെന്ന് ദുൽഖർ കുറിക്കുന്നു. സോഷ്യൽ മീഡിയയിൽ ദുൽഖർ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ, ‘സ്നേഹം. എനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും കൂടുതൽ സ്നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാൻ ഇവിടെയുണ്ടാകാൻ കാരണം പ്രേക്ഷകർ തന്നെയാണ്. എല്ലാ സമയത്തും എല്ലാം നൽകുന്നത് ആ സ്നേഹമാണ്. വീണു പോകുമ്പോഴെല്ലാം എന്നെ കൈപിടിച്ച് ഉയർത്തുന്നത് പ്രേക്ഷകർ നൽകുന്ന സ്നേഹമാണ്. കഠിനമായി ശ്രമിക്കുന്നത് തുടരാൻ പ്രോത്സാഹിപ്പിക്കുന്നത് അതാണ്. നിങ്ങളുടെ കോളുകളും സന്ദേശങ്ങളും എന്നെ…

Read More

മലയാളികളുടെ പ്രിയപ്പെട്ട താരം നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം ഒരു കോമഡി ട്രാക്കിലുള്ള ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തിയപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രം കാണാനായി കുടുംബ പ്രേക്ഷകരുടെ ഒഴുക്കാണ് തിയറ്ററുകളിൽ കാണാൻ സാധിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് തന്റെ ശക്തി എന്നത് നിവിൻ തന്നെ ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ്. അത് ശരി വെക്കുന്ന തരത്തിലുള്ള കാഴ്ചകൾ ആയിരുന്നു ആലപ്പുഴ പാൻ സിനിമാസിൽ. ആരാധകർക്കും സിനിമാ പ്രേമികൾക്കുമൊപ്പം രാമചന്ദ്ര ബോസ് ആൻഡ് കോ കാണാനെത്തിയ നിവിൻ പോളിയുടെ വളരെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിവിൻ പോളിയെ തൊടണമെന്ന ആവശ്യവുമായി എത്തിയ ഒരു കുഞ്ഞിന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുക്കുന്ന ഈ വീഡിയോ വൈറലാവുകയാണ്. ആ കുഞ്ഞിനൊപ്പം ചിരിച്ചും കളിച്ചും കുറച്ചു സമയം ചിലവഴിച്ച നിവിൻ…

Read More

റിലീസായ ദിവസം മുതൽ തിയറ്ററുകൾ ഇളക്കിമറിച്ച് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായ ചിത്രം കിംഗ് ഓഫ് കൊത്ത പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് താരം. കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുൽഖർ ഇങ്ങനെ പറഞ്ഞത്. കിംഗ് ഓഫ് കൊത്ത പ്രേക്ഷകർ സ്വീകരിച്ച് വിജയിപ്പിച്ചാൽ രണ്ടാം ഭാഗം എന്തായാലും വരുമെന്ന് ദുൽഖർ വ്യക്തമാക്കി. ഇവിടുത്തെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ലോജിക്ക് ഒക്കെയുള്ള സിനിമയാണ് കിംഗ് ഓഫ് കൊത്തയെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. ഓഗസ്റ്റ് 24ന് ആയിരുന്നു കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ‘കിംഗ് ഓഫ് കൊത്ത’യിൽ ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും ഉണ്ട്. തിയറ്ററിൽ ദൃശ്യവിസ്മയം തീർത്ത മാസ്സ് എന്റെർടെയിനറായ കിംഗ് ഓഫ് കൊത്ത ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രമാണ്. ചിത്രം…

Read More

യുവതാരങ്ങളായ ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ നായകരാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആർ ഡി എക്സ്. തിയറ്ററുകളിൽ റിലീസ് ചെയ്തതിനു പിന്നാലെ തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ് ആർ ഡി എക്സ്. ഈ ഓണത്തിന് യുവതാരങ്ങൾ തിയറ്ററുകൾ അടക്കി ഭരിക്കുമെന്നതിന്റെ സൂചനയാണ് ഓരോ ദിവസം കഴിയുന്തോറും ആർ ഡി എക്സ് നൽകുന്നത്. അടി, ഇടി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഗംഭീര വിരുന്നാണ് ആർ ഡി എക്സ്. യുവതാരങ്ങൾ മാത്രമല്ല നടൻ ബാബു ആന്റണിയുടെ തീപ്പൊരി മാസ് പ്രകടനവും ചിത്രത്തിലുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തിയ കിടിലൻ ആക്ഷൻ സിനിമയെന്നാണ് കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പ്രായഭേദമില്ലാതെ പറയുന്നത്. അതേസമയം, ഒരു കാലത്ത് തങ്ങളുടെ ആവേശമായിരുന്ന ബാബു ആന്റണിയെ കിടിലൻ മാസ് റോളിൽ കണ്ടതിന്റെ ആവേശത്തിലാണ് ഒരു വിഭാഗം പ്രേക്ഷകർ. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് ബാബു ആന്റണി…

Read More

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത വമ്പൻ കളക്ഷനുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കൊത്ത രാജു എന്ന നായക കഥാപാത്രത്തിന് പ്രേക്ഷകർ കൈയ്യടിക്കുമ്പോൾ അതിൽ ഏറെ പങ്ക് വഹിച്ച ഒന്നാണ് കൊത്ത രാജ എന്ന ഗാനം. ജേക്സ് ബിജോയ് ഈണമിട്ട ഈ റാപ് ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് ഡാബ്‌സിയാണ്. ജയിലർ ഫെയിം അസാൽ കോളാർ തമിഴിൽ ആലപിച്ച ഗാനത്തിന് തെലുങ്കിൽ ശബ്ദമേകിയത് റോൾ റിടയാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’യിൽ ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയറ്ററിൽ ദൃശ്യവിസ്മയം തീർത്ത മാസ്സ് എന്റെർടെയിനറായ കിംഗ് ഓഫ് കൊത്ത ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രമാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന,…

Read More

‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘വരവേല്‍പ്പ്’ എന്ന ചിത്രത്തിലെ മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ‘വെള്ളാരപ്പൂമല മേലെ’ എന്ന ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ് ഈ ഗാനം. കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ ഈണം പകര്‍ന്ന് യേശുദാസ്‌ ആലപിച്ച ഗാനം 34 വര്‍ഷങ്ങള്‍ക്കു ശേഷം പുനരാവിഷ്കരിക്കപ്പെടുമ്പോള്‍ സംഗീതസംവിധായകന്‍ അരുണ്‍ മുരളീധരനാണ് പുതിയ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഗായകന്‍ ഉണ്ണി മേനോനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ചിത്രമായ ‘നദികളിൽ സുന്ദരി യമുന’ സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. സെപ്റ്റംബര്‍ 15-ന് ചിത്രം തിയറ്ററുകളിലെത്തും. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടിൻപുറങ്ങളാണ്…

Read More

ആഘോഷ തിരക്കുകൾക്കൊപ്പം കുടുംബത്തോടൊപ്പം ഓണക്കാലത്ത് രസകരമായ ഒരു സിനിമ തിയറ്ററിൽ കാണണമെന്ന് ഓരോ കുടുംബ പ്രേക്ഷകനും ആഗ്രഹിക്കുന്ന ഒന്നാണ്. അത്തരത്തിൽ പ്രേക്ഷകർക്ക് കുടുംബസമേതം ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രമെന്ന റിപ്പോർട്ട് സ്വന്തമാക്കി നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ്സ് & കോ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ വിജയം ആഘോഷിക്കുവാൻ ആലപ്പുഴയിൽ എത്തിയ നിവിൻ പോളിക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ആലപ്പുഴ പാൻ തിയറ്ററിലാണ് നിവിൻ പോളി പ്രേക്ഷകരെ കാണുവാൻ എത്തിയത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു…

Read More

മലയാളികളുടെ പ്രിയതാരം നിവിൻ പോളി നായകനായി എത്തിയ ചിത്രം രാമചന്ദ്ര ബോസ് ആൻഡ് കോ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം ആഘോഷമായി കാണാൻ കഴിയുന്ന ചിത്രമാണ് ബോസ് ആൻഡ് കോ എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഒരേ സമയം ത്രില്ലടിപ്പിക്കുന്നതും അതോടൊപ്പം തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നതുമാണ്. ഒരു കൊള്ളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിച്ചത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് –…

Read More