Author: Webdesk

അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ഇന്ത്യൻ സിനിമാലോകത്തിലെ വിസ്മയമായി രാജമൗലി ചിത്രം ആർ ആർ ആർ ജൈത്രയാത്ര തുടരുകയാണ്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയാണ് ആർ ആർ ആർ പ്രദർശനം തുടരുന്നത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ്. ഇന്ത്യൻ സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരൻ ആദർശ് ആണ് ട്വിറ്ററിലൂടെ ചിത്രത്തന്റെ ആദ്യദിവസത്തെ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ആന്ധ്രാപ്രദേശ് – 75 കോടി, നിസാം – 27.5 കോടി, കർണാടക – 14.5 കോടി, തമിഴ് നാട് – 10 കോടി, കേരള – 4 കോടി, ഉത്തരേന്ത്യ – 25 കോടി എന്നിങ്ങനെ ഇന്ത്യയിൽ നിന്ന് മാത്രം 156 കോടി രൂപയാണ് ചിത്രം നേടിയത്. യു എസ് എയിൽ 42 കോടിയും യുഎസ് അല്ലാത്ത…

Read More

പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളേജിൽ എത്തിയ പൃഥ്വിരാജിനും സംഘത്തിനും വമ്പൻ വരവേൽപ്പ് നൽകി കാമ്പസ്. കൊച്ചി ജയിൻ യൂണിവേഴ്സിറ്റിയിലാണ് പൃഥ്വിരാജ് സുകുമാരൻ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ഡിജോ ജോസ് ആന്റണി എന്നിവർ എത്തിയത്. ചടങ്ങിൽ വെച്ച് സിനിമയുടെ ട്രയിലർ റിലീസ് തീയതി പൃഥ്വിരാജ് പ്രഖ്യാപിച്ചു. ഇന്റർ കൊളീജിയറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് പൃഥ്വിയും സംഘവും കാമ്പസിൽ എത്തിയത്. എന്റർടയിൻമെന്റ് എന്നതിനൊപ്പം ഒരു പവർഫുൾ സിനിമ കൂടിയാണ് ജനഗണമന എന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമ ഏപ്രിൽ 28 ആം തിയതി റിലീസ് ആകുമെന്ന് പൃഥ്വിരാജ് അറിയിച്ചു. മാർച്ച് മുപ്പതാം തിയതി വൈകുന്നേരം ആറുമണിക്ക് സിനിമയുടെ ട്രയിലർ എത്തുമെന്നും പൃഥ്വിരാജ് അറിയിച്ചു. കാമ്പസിൽ എത്തിയ പൃഥ്വിരാജിനോട് ടീസറിൽ ഹിറ്റ് ആയ ഡയലോഗ് പറയാൻ കുട്ടികൾ ആവശ്യപ്പെട്ടു. തുടർന്ന്, ‘ഗാന്ധിയെ കൊന്നതിന് രണ്ടുപക്ഷമുള്ള നാടാണിത് സാറേ’ എന്ന ഡയലോഗ് പറഞ്ഞ പൃഥ്വിരാജ് ട്രയിലർ റിലീസ് ആയിരുന്നെങ്കിൽ കൂടുതൽ ഡയലോഗുകൾ പറയാമായിരുന്നു എന്നും പറഞ്ഞു. ഡ്രൈവിംഗ്…

Read More

നടി ഗായത്രി സുരേഷ് നായികയായി എത്തിയ പുതിയ ചിത്രം എസ്കേപ്പ് കഴിഞ്ഞദിവസം ആയിരുന്നു റിലീസ് ആയത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. തന്റെ പുതിയ ചിത്രത്തെക്കുറിച്ചും സോഷ്യൽ മീഡിയ ട്രോളുകളെക്കുറിച്ചും മാധ്യമങ്ങളോട് മനസ് തുറക്കുന്നതിനിടയിൽ നടി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തെക്കുറിച്ചുളള കമന്റ് ആയിരുന്നു അത്. ഒ ടി ടിയിൽ റിലീസ് ചെയ്തതിനു പിന്നാലെ ആറാട്ട് സിനിമയെക്കുറിച്ച് ട്രോളുകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഗായത്രി സുരേഷ് ആറാട്ട് ചിത്രത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. ആറാട്ട് സിനിമക്ക് ഭാവിയില്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായേക്കാമെന്നാണ് ഗായത്രി അഭിപ്രായപ്പെട്ടത്. അതുപോലെ മമ്മൂട്ടി ചിത്രമായ ഭീഷ്മപർവം ഒരു ഇന്റലക്ച്വൽ മൂവി ആണെന്നും ഗായത്രി അഭിപ്രായപ്പെട്ടു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്. ആറാട്ട് വിനോദചിത്രമാണെന്ന് പറഞ്ഞ ഗായത്രി ടി വിയിൽ കാണുമ്പോൾ വളരെ രസകരമായി കാണാവുന്ന ഒരു…

Read More

പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രമായ ആർ ആർ ആർ മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. വൻ വരവേൽപ് ലഭിച്ച ചിത്രം മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ഗ്രോസ്. ഇന്ത്യൻ സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരൻ ആദർശ് ആണ് ട്വിറ്ററിലൂടെ കണക്ക് പുറത്തു വിട്ടത്. ആന്ധ്രാപ്രദേശ് – 75 കോടി, നിസാം – 27.5 കോടി, കർണാടക – 14.5 കോടി, തമിഴ് നാട് – 10 കോടി, കേരള – 4 കോടി, ഉത്തരേന്ത്യ – 25 കോടി എന്നിങ്ങനെ ഇന്ത്യയിൽ നിന്ന് മാത്രം 156 കോടി രൂപയാണ് നേടിയത്. യു എസ് എയിൽ 42 കോടിയും യുഎസ് അല്ലാത്ത ഓവർസീസിൽ നിന്ന് 25 കോടിയും ചിത്രം ആദ്യദിവസം സ്വന്തമാക്കി. ആഗോളതലത്തിൽ 223 കോടി രൂപയാണ് റിലീസ് ദിവസം തന്നെ ആർ…

Read More

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ഏപ്പോഴും വാര്‍ത്താതാരമാണ്. പ്രണവിന്റെ യാത്രകളും സിനിമകളുമെല്ലാം പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെയാണ് നോക്കി കാണുന്നത്. നാളുകള്‍ക്ക് മുന്‍പ് യാത്രകള്‍ക്കിടയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രണവ് പങ്കുവച്ചിരുന്നു. അതിന് ശേഷം മോഹന്‍ലാലിനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും പങ്കുവച്ചു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോഴിതാ സഹോദരി വിസ്മയക്കൊപ്പമുള്ള ചിത്രമാണ് പ്രണവ് പങ്കുവച്ചിരിക്കുന്നത്. View this post on Instagram A post shared by Pranav Mohanlal (@pranavmohanlal) View this post on Instagram A post shared by Pranav Mohanlal (@pranavmohanlal) വിസ്മയക്കൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ക്യൂട്ട് ബേബീസ് എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. അമ്മ സുചിത്രയ്‌ക്കൊപ്പമുള്ള മറ്റൊരു ചിത്രവും പ്രണവ് പങ്കുവച്ചിട്ടുണ്ട്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍.…

Read More

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടി നവ്യ നായർ നായികയായി എത്തിയ ചിത്രം ‘ഒരുത്തീ’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യ തിരക്കിലാണ് ഇപ്പോൾ. അഭിമുഖങ്ങളും ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലായ താരം സിനിമാഡാഡിയുമായി തന്റെ വിശേഷങ്ങൾ പങ്കുവെച്ചു. പത്തു വർഷത്തിനു ശേഷമാണ് നവ്യ സിനിമയിലേക്ക് തിരിച്ചെത്തുന്നതെങ്കിലും പത്തു വർഷത്തിനു മുമ്പുള്ള അതേ പ്രസരിപ്പോടെ ഇരിക്കുന്നതിന്റെ രഹസ്യം നവ്യ തുറന്നു പറഞ്ഞു. കഴിഞ്ഞ കുറേ വർഷമായി താൻ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാറുണ്ടെന്നും സ്ഥിരമായി നൃത്തം ചെയ്യാറുണ്ടെന്നും നവ്യ വ്യക്തമാക്കി. രാവിലെ വർക്ക് ഔട്ടിന് പോകുന്ന ദിവസമാണെങ്കിലും ഡാൻസ് ക്ലാസിന് പോകുന്ന ദിവസമാണെങ്കിലും ഒരു പ്രോട്ടീൻ ഷേക്ക് കഴിക്കാറുണ്ടെന്ന് നവ്യ വ്യക്തമാക്കി. പ്രോട്ടീൻ പൗഡറിട്ട ഷേക്ക് അല്ല അതെന്നും ബദാമും ഡേറ്റ്സും സ്ലിം മിൽക്കും കൊണ്ടുള്ള ഷേക്കാണ് രാവിലെ കഴിക്കുകയെന്നും നവ്യ പറഞ്ഞു. ഷേക്കിൽ…

Read More

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും തമിഴ് നടന്‍ ആദിയും വിവാഹ നിശ്ചയം കഴിഞ്ഞു. മാര്‍ച്ച് 24നാണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ആദി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. View this post on Instagram A post shared by Aadhi Pinisetty (@aadhiofficial) രണ്ട് വര്‍ഷമായി നിക്കിയും ആദിയും പ്രണയത്തിലായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന്‍ കാക്ക എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. പിന്നീട് മരഗദ നാണയം എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജയുടെ പിറന്നാള്‍ ആഘോഷത്തിനും നിക്കിയെത്തിയിരുന്നു. 1983 എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയതാണ് നിക്കി ഗല്‍റാണി. തുടര്‍ന്ന് വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്റ്ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലും നിക്കി വേഷമിട്ടു. തമിഴിലേക്ക് പോയ നിക്കി…

Read More

അനിയത്ത്പ്രാവ് റിലീസ് ചെയ്തിട്ട് കാല്‍ നൂറ്റാണ്ട് തികഞ്ഞിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും ശാലിനിയും വന്ന് പ്രേക്ഷകരുടെ മനസ് കീഴടക്കി പോയിട്ട് 25 വര്‍ഷം. ഇപ്പോഴിതാ സിനിമയില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍ കറങ്ങി നടന്ന ചുവന്ന സ്‌പ്ലെന്‍ഡര്‍ ബൈക്ക് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ആ ബൈക്ക് സ്വന്തമാക്കുകയെന്ന ചാക്കോച്ചന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമായി. ആ ബൈക്ക് ഇത്രയും നാള്‍ കാത്ത് സൂക്ഷിച്ച ബോണിക്ക് പകരമായി ഒരു പുതിയ സ്‌പ്ലെന്‍ഡര്‍ വാങ്ങാനുള്ള പണം നല്‍കുകയും ചെയ്തു. ആലപ്പുഴയിലെ സ്വകാര്യ വാഹന ഷോറൂമിലെ ജീവനക്കാരനാണ് ബോണി. ജോലി ചെയ്യുന്ന ഷോപ്പിലെ എംഡിയുടെ പേരിലായിരുന്നു ബൈക്ക്. തുടര്‍ന്ന് എം.ഡിയില്‍ നിന്ന് ബോണി ബൈക്ക് സ്വന്തമാക്കി. പിന്നീട് അപ്രതീക്ഷിതമായി ബോണിയെ തേടി ചാക്കോച്ചന്റെ കോള്‍ എത്തി. ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് ആദ്യം ബോണി കരുതിയത്. പിന്നെയാണ് വിളിച്ചത് ചാക്കോച്ചന്‍ തന്നെയാണെന്ന് മനസിലായത്. ബൈക്ക് കൊടുക്കുന്നുണ്ടോ എന്നായിരുന്നു ചാക്കോച്ചന്റെ ചോദ്യം. എത്രയും പെട്ടെന്ന് വേണമെന്നും പറഞ്ഞു. രണ്ട് ദിവസത്തെ…

Read More

ഒരുത്തീ സിനിമയുടെ പ്രമോഷനിടെ വിവാദപരാമർശം നടത്തിയതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ. മാധ്യമപ്രവർത്തകയ്ക്ക് നേരെ നടത്തിയ മോശം പരാമർശത്തിലാണ് വിനായകൻ ക്ഷമ ചോദിച്ചത്. ‘നമസ്കാരം , ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. വിനായകൻ.’ – എന്നാണ് സോഷ്യൽമീഡിയയിൽ വിനായകൻ കുറിച്ചത്. സിനിമ പ്രമോഷന് എത്തിയ വിനായകനോട് മീടുവിനെക്കുറിച്ചും മറ്റും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചത് ആയിരുന്നു പ്രകോപനങ്ങൾക്ക് കാരണമായത്. ഒരുത്തീ സിനിമയുടെ പ്രമോഷനിടെ സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ ആയിരുന്നു മാധ്യമപ്രവർത്തകർ മീടു വിവാദത്തെക്കുറിച്ചും മറ്റും ചോദിച്ചത്. അപ്പോൾ തനിക്ക് പത്തു സ്ത്രീകളുമായി ശാരീരികബന്ധം ഉണ്ടായിട്ടുണ്ടെന്നും മീടു എന്താണ് എന്ന് തനിക്കറിയില്ലെന്നും ആയിരുന്നു വിനായകൻ നൽകിയ മറുപടി. ഇതാണ് വിവാദമായത്. ‘പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം…

Read More

ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ മീടു വിവാദവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. താൻ പത്തു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ആ പത്ത് സ്ത്രീകളോടും താൻ ആണ് തന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചതെന്നും ആയിരുന്നു വിനായകൻ പറഞ്ഞത്. താൻ ഇനിയും അങ്ങനെ ചോദിക്കുമെന്നും ഒരു പെണ്ണും തന്നോട് ഇങ്ങോട്ട് വന്ന് ചോദിച്ചിട്ടില്ലെന്നും വിനായകൻ പറയുകയും ചെയ്തിരുന്നു. ഇതാണ് വിവാദമായത്. സിനിമാരംഗത്ത് നിന്നുള്ളവർ തന്നെ വിനായകന് എതിരെ രംഗത്തെത്തി. നടി ലക്ഷ്മി പ്രിയയാണ് അവസാനമായി വിനായകന് എതിരെ രംഗത്തെത്തിയ സിനിമാതാരം. ഫേസ്ബുക്കിലാണ് വിനായകന്റെ വിവാദ പരാമർശങ്ങൾക്ക് നടി മറുപടി നൽകിയത്. ഇതു പോലെയുള്ള നാറികൾ തന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പല്ലടിച്ചു താഴെ ഇടുമെന്ന് ലക്ഷ്മി പ്രിയ കുറിച്ചു. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത തനിക്കില്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

Read More