Author: Webdesk

ഗില ഐലൻഡ് എന്ന സാങ്കൽപിക സ്ഥലത്തെ ആസ്പദമാക്കി എത്തുന്ന ചിത്രമായ ‘ഗില’യുടെ ട്രയിലർ റിലീസ് ചെയ്തു. സംവിധായകരും നടന്മാരുമായ 101 പേരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. ഗില ഐലൻഡ് എന്ന സാങ്കൽപികമായ സ്ഥലത്തെ ആസ്പദമാക്കി നാഗരികവും ഗ്രാമീണവും ആയ ചുറ്റുപാടിൽ നടക്കുന്ന ചിത്രമാണ് ഗില. ഒരു ടെക്നോത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി കെ പിള്ളെ ശാന്ത ജി പിള്ളെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡോക്ടർ മനു കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്‌നങ്ങളും ആണ് സിനിമയിൽ ചർച്ച ചെയ്യുന്നത്. പ്രണയത്തിനും ബന്ധങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും കൃത്യമായ സ്ഥാനമാണ് സിനിമയിൽ നൽകിയിരിക്കുന്നത്. ചിത്രം എത്രയും പെട്ടെന്ന് തന്നെ റിലീസിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടൻ റിലീസിന് ഒരുങ്ങുന്ന ഗിലയിൽ ഇന്ദ്രൻസ്, കൈലാഷ് തുടങ്ങിയ താരങ്ങൾക്ക് പുറമെ നിരവധി…

Read More

ബാലതാരമായി എത്തി സിനിമാപ്രേമികളുടെ മനസിൽ ഇടം സ്വന്തമാക്കിയ താരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ ഇതാ അനിഖ പങ്കെടുത്ത ഫാഷൻ ഷോയിഷ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അനിഖ മിക്കപ്പോഴും പുതിയ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ മലർസ് ഫാഷൻ വേൾഡിന്റെ പുതിയ ഫാഷൻ ഷോയിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് കോസ്റ്റ്യൂം ധരിച്ചാണ് ഫാഷൻ ഷോയിൽ അനിഖ എത്തിയത്. പച്ച നിറത്തിലുള്ള ഗൗണും പർപ്പിൾ നിറത്തിലുള്ള മോഡേൺ ഔട്ട് ഫിറ്റിലുമാണ് ഫാഷൻ ഷോയിൽ താരം തിളങ്ങിയത്. ഏതായാലും പച്ച നിറത്തിലുള്ള ഗൗൺ ധരിച്ചെത്തിയ ചിത്രങ്ങൾക്ക് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. പച്ചഗൗണിൽ അനിഖ എത്തിയപ്പോൾ ഒരു രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. വിക്കി ഫോട്ടോഗ്രഫിയാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഗായു തങ്കവേലുവാണ് ഫാഷൻ ഷോയിൽ എത്തിയ താരത്തിന് മേക്കപ്പ് ചെയ്തത്. ചെന്നൈയിൽ വെച്ച് നടന്ന ഫാഷൻ ഷോയിൽ അനിഖയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചത്. സോഷ്യൽ…

Read More

മയൂഖം എന്ന ഹരിഹരൻ ചിത്രത്തിലെ നായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ ആണ് സൈജു കുറുപ്പ്. പിന്നീട് നായകനായും വില്ലനായും സഹനടനായും ഹാസ്യ നടനായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു വാങ്ങിയ ഈ നടന്റെ നൂറാമത്തെ ചിത്രമായിരുന്നു കഴിഞ്ഞ മാസം റിലീസ് ചെയ്ത ഉപചാരപൂർവം ഗുണ്ട ജയൻ. ദുൽഖർ സൽമാൻ നിർമ്മിച്ച്, അരുൺ വൈഗ സംവിധാനം ചെയ്ത ഈ കൊച്ചു ചിത്രം വലിയ വിജയമാണ് നേടിയെടുത്തത്. അതോടു കൂടി ഇതിലെ നായകനായ സൈജു കുറുപ്പിന്റെ താരമൂല്യവും ഉയർന്നിരിക്കുകയാണ്. തിയറ്ററിൽ നേടിയ വലിയ വിജയത്തിന് പിന്നാലെ ഈ ചിത്രത്തിന് ലഭിച്ച ഒടിടി റൈറ്റ്സ്, സാറ്റലൈറ്റ് റൈറ്റ്സ് എന്നിവയും വലിയ തുകയാണ്. ഇത് കാണിച്ചു തരുന്നത് സൈജു കുറുപ്പ് എന്ന നടന്റെ വർധിച്ചു വരുന്ന താരമൂല്യത്തെ ആണ്. ഉപചാരപൂർവം ഗുണ്ട ജയന് ശേഷം സൈജു കുറുപ്പ് അഭിനയിച്ചു പുറത്തു വന്നത് മധു വാര്യർ ഒരുക്കിയ ലളിതം സുന്ദരമാണ്. ഒടിടി റിലീസ്…

Read More

മലയാളത്തിലെ ടെലിവിഷൻ രംഗത്ത് റിയാലിറ്റി ഷോകൾക്ക് പുതിയ രൂപവും ഭാവവും നൽകിയ ഒന്നായിരുന്നു ബിഗ് ബോസ്. ഇപ്പോൾ ബിഗ് ബോസ് നാലാം സീസണിനെക്കുറിച്ചാണ് സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ചർച്ചകൾ സജീവമായിരിക്കുന്നത്. മലയാളം ബിഗ് ബോസിന്റെ നാലാം സീസൺ എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 27നാണ് സീസൺ നാലിന്റെ ഗ്രാൻഡ് ഓപ്പണിങ്ങ് എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. അതേസമയം, സീസൺ നാലിലും അവതാരകനായി മോഹൻലാൽ തന്നെ ആയിരിക്കും എത്തുക. ബിഗ് ബോസ് തന്നെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. പതിവിനു വിപരീതമായി ബിഗ് ബോസ് സീസൺ നാലിൽ സുരേഷ് ഗോപി ആയിരിക്കും അവതാരകനായി എത്തുക എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ കുറച്ചു നാൾ മുമ്പ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ, ഇതെല്ലാം വെറും ഊഹാപോഹങ്ങളാണെന്ന് വ്യക്തമാക്കി മോഹൻലാൽ തന്നെ ആയിരിക്കും ബിഗ് ബോസ് സീസൺ നാലിന്റെയും അവതാരകനെന്ന് അണിയറപ്രവർത്തകർ അറിയിക്കുകയായിരുന്നു. ഒരു വീഡിയോയിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. ബിഗ് ബോസ് സീസൺ നാലിന്റെ അവതാരകൻ ആരെന്ന കാര്യത്തിൽ…

Read More

സൂപ്പർഹിറ്റ് ആയിരുന്ന ‘ജെന്റിൽമാൻ’ സിനിമയ്ക്ക് രണ്ടാംഭാഗം എത്തുന്നു. ജെന്റിൽമാൻ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ നയൻതാര ചക്രവർത്തി ആണ് നായിക. നിർമാതാവ് കെ ടി കുഞ്ഞുമോന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നയൻതാര ചക്രവർത്തി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ സൂപ്പർതാരം നയൻതാര നായികയായി എത്തുമെന്ന് നേരത്തെ ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകളെയെല്ലാം അപ്രസക്തമാക്കിയാണ് ചിത്രത്തിൽ നയൻതാര ചക്രവർത്തി തന്നെ നായികയായി എത്തുമെന്ന വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നയൻതാര ചക്രവർത്തി മലയാളികൾക്ക് സുപരിചിതയാണ്. ബാലതാരമായി എത്തിയ നയൻതാര ചക്രവർത്തി ആദ്യമായി നായികയായി എത്തുന്ന ചിത്രം കൂടിയാണ് ജെന്റിൽമാൻ 2. എം എം കീരവാണിയാണ് ജെന്റിൽമാൻ 2വിന്റെ സംഗീതസംവിധാനം. ജെന്റിൽമാൻ ആദ്യഭാഗത്തിന് എ ആർ റഹ്മാൻ ആയിരുന്നു സംഗീതം നൽകിയത്. മഹധീര, ബാഹുബലി, ആർ ആർ ആർ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയതിനു ശേഷമാണ് ജെന്റിൽമാൻ 2വിന്റെ സംഗീതസംവിധായകനായി എംഎം കീരവാണി എത്തുന്നത്.…

Read More

സിനിമാപ്രേമികളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് നാളെ അവസാനമാകും. ബ്രഹ്മാണ്ട വിസ്മയചിത്രമായ ആർ ആർ ആർ മാർച്ച് 25ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 500ൽപ്പരം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാഹുബലി ഇറങ്ങി നാലു വർഷങ്ങൾ കഴിയുമ്പോഴാണ് എസ് എസ് രാജമൗലി എന്ന സംവിധായകൻ തന്റെ അടുത്ത ചിത്രവുമായി എത്തുന്നത്. ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. കേരളത്തിൽ മിക്ക തിയറ്ററുകളിലും ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് മാത്രം 500ൽ പരം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചില കേന്ദ്രങ്ങളിൽ അതിരാവിലെ പ്രത്യേക പ്രദർശനവും നടത്തും. കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ കഥ. തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ കൂടിയായ എസ് എസ് രാജമൗലി തന്നെയാണ്. ഇന്ത്യയിൽ ചിത്രീകരണം നടത്തിയതു കൂടാതെ ബൾഗേറിയ, ഉക്രയിൻ എന്നിങ്ങനെ വിവിധയിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിൽ 1920 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. അല്ലൂരി സീതരാമ രാജു, കോമരം ഭീം എന്നീ…

Read More

അമിത് ചക്കാലക്കൽ, കലാഭവൻ ഷാജോൺ, ബാബുരാജ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന  ‘തേര്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ജിബൂട്ടിക്ക് ശേഷം ബ്ലൂ ഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ എസ് ജെ സിനു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘തേര്, ദ വൺ ഇൻ ദ കോർണർ’ എന്ന ടാഗ് ലൈനോടു കൂടി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. കുടുംബ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ജോബി. പി. സാം ആണ്  ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിനും, മോഷൻ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ്‌ വെളിയനാട്‌, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ. ബേബി, വീണ നായർ, റിയ സൈറ, സുരേഷ്‌ ബാബു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ടി ഡി ശ്രീനിവാസാണ് ‘തേരി’ന് വേണ്ടി ക്യാമറ…

Read More

ലോക്ക്ഡൗൺ കാലത്ത് ആയിരുന്നു അവതാരകയായ മീര അനിൽ വിവാഹിതയായത്. ജീവിതപങ്കാളിയായ വിഷ്ണുവിനെ മീര കണ്ടെത്തിയത് മാട്രിമോണിയൽ സൈറ്റിൽ കൂടി ആയിരുന്നു. എന്നാൽ, ഇപ്പോഴും ആളുകൾ വിചാരിക്കുന്നത് തന്റേത് പ്രണയവിവാഹമാണെന്നാണ് മീര അനിൽ പറയുന്നത്. തങ്ങളെ പോലെയുള്ളവർക്കൊന്നും മാട്രിമോണിയൽ വഴി വിവാഹം കഴിക്കാൻ പറ്റില്ലേ എന്നും മീര ചോദിക്കുന്നു. തന്റേത് അറേഞ്ച്ഡ് മാര്യേജ് ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ലെന്നും പലരും പറയുന്നത് ഇവരൊന്നും ഇങ്ങനെ ആയിരിക്കില്ലെന്നുമാണെന്നും മീര പറഞ്ഞു. മിനിമം ഒരു പത്തു ലൈനും പത്ത് സെറ്റപ്പും ഉണ്ടായിരിക്കുമെന്നുമാണ്. തന്നെ പോലെയുള്ള മീഡിയയിൽ വർക്ക് ചെയ്യുന്ന പാവപ്പെട്ട പെൺകുട്ടികൾ കല്യാണം കഴിക്കണ്ടേ എന്നാണോയെന്നും മീര അനിൽ ചോദിക്കുന്നു. കഴിഞ്ഞ പത്തുവർഷമായി പ്രണയമായിരുന്നു എന്നും തങ്ങൾ ഒളിച്ചോടിയതാണെന്നും രണ്ടു മാസത്തോളം ലിവിംഗ് ടുഗദർ ആയിരുന്നെന്ന് വരെ ആളുകൾ പറഞ്ഞു. അപ്പോൾ താൻ അങ്ങനെയാണെന്ന് ആളുകൾ വിശ്വസിച്ചു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മീര ഇങ്ങനെ പറഞ്ഞത്. ഇതെല്ലാം കേട്ട് തന്റെയും വിഷ്ണുവിന്റെയും മാതാപിതാക്കൾക്ക് ഇതൊരു…

Read More

നാടകത്തിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന നടനാണ് ഹരീഷ് പേരടി. അഞ്ചാം തരത്തിൽ പഠിക്കേ ആദ്യമായി മല്ലനെന്ന കൊള്ളക്കാരൻ എന്നൊരു നാടകത്തിൽ മല്ലന്റെ വേഷം അവതരിപ്പിച്ചു. പത്തൊൻപതാം വയസ്സിൽ ആകാശവാണിയിൽ നാടക ആർട്ടിസ്‌റ്റായി പ്രവർത്തനം ആരംഭിച്ചു. തിക്കോടിയൻ നാടകമത്സരത്തിൽ തീപ്പൊരി എന്ന നാടകത്തിൽ ബാലൻ കെ. നായർ അഭിനയിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ ഹരീഷ് സ്റ്റേജിൽ അവതരിപ്പിച്ചു. തെരുവു നാടകങ്ങളും അക്കാലത്ത് അവതരിപ്പിച്ചു. ജയപ്രകാശ്‌ കൂളൂരിന്റെ കീഴിൽ നാടകം അഭ്യസിച്ചു. ജയപ്രകാശിന്റെ രണ്ടു പേർ മാത്രം നടിക്കുന്ന അപ്പുണ്ണികൾ എന്ന നാടകത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. വ്യതിയാനം എന്ന നാടകം സംവിധാനം ചെയ്തു. ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് റെഡ്‌ ചില്ലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ലെഫ്‌റ്റ് റൈറ്റ്‌ ലെഫ്‌റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. അവസാനമായി പ്രേക്ഷകർ അദ്ദേഹത്തിന്റെ മികച്ച പ്രകടനം…

Read More

മോഡലും നടിയുമായ പാർവതി നായർ സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള നടിയാണ്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായി കരിയർ ആരംഭിച്ച പാർവതി മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ പട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. വി കെ പ്രകാശ് ഒരുക്കിയ പോപ്പിൻസ് എന്ന മലയാള ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച നടി സ്റ്റോറി കതേ, യെന്നൈ അറിന്താൽ, ഉത്തമവില്ലൻ, ജെയിംസ് ആൻഡ് ആലീസ്, നിമിർ, നീരാളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ പറയുന്ന 83 എന്ന ചിത്രത്തിൽ സുനിൽ ഗവാസ്കറുടെ ഭാര്യയുടെ റോളിലൂടെ ഹിന്ദിയിലേക്കും പാർവതി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. സ്വിമ്മിങ് പൂളിൽ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഐഡ യോനയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്, കോൺറാഡ് ബെംഗളൂരൂവാണ് ലൊക്കേഷൻ. ആകാശ് ഭട്ടാചാര്യയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. View this post on…

Read More