Author: Webdesk

നിവിൻ പോളിയെ നായകനാക്കി സംവിധായകൻ റാം ഒരുക്കുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യുടെ പ്രീമിയർ ഇന്ന് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടക്കും. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ ഈ അടുത്ത് പുറത്തിറങ്ങിയ ടീസർ ഉറപ്പ് നൽകുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന ഏഴു കടൽ ഏഴു മലൈക്ക് സംഗീതം പകരുന്നത് ഹിറ്റ് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് ‘ഏഴ് കടൽ ഏഴ് മലൈ’ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. ഛായാഗ്രഹണം: എൻ കെ ഏകാംബരം,…

Read More

മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടൻ ആന്റണി വർഗീസ് എന്ന പെപ്പെ നായകനാകുന്ന ചിത്രത്തിനായി 100 അടിയുള്ള ബോട്ടിന്റെ വമ്പൻ സെറ്റിട്ട് വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്. വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം വ്യത്യസ്ത ഇടങ്ങളിലായി പുരോഗമിക്കുകയാണ്. നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ആർ ഡി എക്സിന്റെ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമതു ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പൻ സെറ്റ് ആണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. കൊല്ലം കുരീപ്പുഴയിലാണ് കാണുന്നവരെ അമ്പരപ്പിക്കുന്ന ഈ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും. ഷബീർ കല്ലറയ്ക്കൽ, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ…

Read More

പ്രഖ്യാപനം വന്നതു മുതൽ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യഷോ കഴിഞ്ഞപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം കനത്ത ഡീഗ്രേഡിംഗിന് വിധേയമാകുകയും ചെയ്തു. എന്നാൽ പിന്നീട് സിനിമ കണ്ടിറങ്ങിയവർ തന്നെ പോസിറ്റീവ് റിവ്യൂ പറഞ്ഞു തുടങ്ങിയതോടെ സിനിമ അതിന്റെ യഥാർത്ഥ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തു. ഇപ്പോൾ സിനിമയ്ക്ക് എതിരെ ഉയർന്നുവന്ന ഡീഗ്രേഡിംഗിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ. എത്ര ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും യഥാർത്ഥ സിനിമ പ്രേമികൾക്ക് മലൈക്കോട്ടൈ വാലിബൻ ഇഷ്ടപ്പെടുമെന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷിബു ബേബി ജോൺ പറഞ്ഞു. മോശം പടമാണെന്ന് ബോധപൂർവം ചിലർ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു ഷിബു ബേബി ജോൺ ഇങ്ങനെ പറഞ്ഞത്. ‘നല്ലൊരു പ്രോഡക്ട് ആണ് ഈ സിനിമ. ഇന്ത്യയിലെ തന്നെ നമ്പർ വൺ റിവ്യൂവർ…

Read More

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു എന്നതായിരുന്നു മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ആകർഷണം. ജനുവരി 25ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് ആദ്യദിവസം സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്. കനത്ത ഡീഗ്രേഡിംഗിന് ചിത്രം വിധേയമായി. പക്ഷേ, സിനിമ കണ്ടിറങ്ങിയവർ പോസിറ്റീവ് റിവ്യൂ പറഞ്ഞു തുടങ്ങിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തുകയാണ്. ഇതിനിടെ ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മലൈക്കോട്ടൈ വാലിബൻ മേക്കിംഗ് വിഡിയോ എന്ന അടിക്കുറിപ്പോടെ മോഹൻലാൽ സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചു. ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമ എന്നായിരുന്നു പ്രൊമോഷൻ സമയങ്ങളിൽ മോഹൻലാൽ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നത്. ഈ വാചകം തന്നെയാണ് മേക്കിംഗ് വിഡിയോയുടെ തുടക്കത്തിൽ നൽകിയിരിക്കുന്നതും. ചിത്രത്തിൽ കരുത്തനായ മല്ലൻ മലൈക്കോട്ടൈ വാലിബൻ ആയാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ ഏറിയ പങ്കും രാജസ്ഥാനിൽ ആയിരുന്നു ചിത്രീകരിച്ചത്. ചെന്നൈയും പോണ്ടിച്ചേരിയുമായിരുന്നു മറ്റ് ലൊക്കേഷനുകൾ. 130 ദിവസം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു സിനിമയ്ക്കു…

Read More

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്. കനത്ത ഡീഗ്രേഡിംഗിന് ചിത്രം വിധേയമാകുകയും ചെയ്തു. എന്നാൽ, സിനിമ കണ്ടിറങ്ങിയവർ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം തുറന്നു പറയാൻ തുടങ്ങിയതോടെ തിയറ്ററുകളിലേക്ക് സിനിമയെ സ്നേഹിക്കുന്നർ എത്താൻ തുടങ്ങി. ചിത്രം കണ്ടതിനു ശേഷം കഴിഞ്ഞദിവസം നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി കൂടുതൽ എന്തു പറയാനാണെന്ന് മഞ്ജു വാര്യർ ചോദിക്കുന്നു. വാലിബൻ ഒരു കംപ്ലീറ്റ് എൽ ജെ പി സിനിമയാണെന്ന പറഞ്ഞ മഞ്ജു ഈ ചിത്രം മലയാളത്തിൽ അദ്ദേഹത്തിന് മാത്രം ചെയ്യാവുന്ന ഒന്നാണെന്നും വ്യക്തമാക്കി. ഇതിനു മുമ്പ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുകയാണെന്നും മഞ്ജു വാര്യർ കുറിക്കുന്നു.…

Read More

പ്രഖ്യാപനം മുതൽ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രം ജനുവരി 25നാണ് തിയറ്ററുകളിലേക്ക് എത്തിയത്. സമ്മിശ്രപ്രതികരണങ്ങൾ ലഭിച്ച ചിത്രം കനത്ത ഡീഗ്രേഡിംഗിന് വിധേയമായിരുന്നു. എന്നാൽ, ചിത്രം അഞ്ചാം ദിവസത്തിലേക്ക് എത്തുമ്പോൾ പോസിറ്റീവ് ആയുള്ള പ്രതികരണങ്ങൾ എത്തുകയും കൂടുതൽ ആളുകൾ തിയറ്ററുകളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. മോഹൻലാലിനെക്കുറിച്ചും മലൈക്കോട്ടൈ വാലിബനെക്കുറിച്ചും നടൻ ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 43 വർഷത്തെ അഭിനയജീവിതത്തിനിടെ പുതിയ ഭാഷയിലെ ഹേറ്റ് കാമ്പയിൻ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ മോഹൻലാൽ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്ന് ഹരീഷ് പേരടി പറയുന്നു. ’43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ എന്ന് അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും…

Read More

മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയത്. കനത്ത ഡീഗ്രേഡിംഗിനും ചിത്രം വിധേയമായിരുന്നു. സിനിമ റിലീസായ അന്നു തന്നെ യുട്യൂബിൽ പ്രത്യക്ഷപ്പെട്ട ചില നെഗറ്റീവ് റിവ്യൂകൾ ചിത്രത്തെ കാര്യമായി തന്നെ ബാധിച്ചു. എന്നാൽ, മലൈക്കോട്ടൈ വാലിബൻ അത് അർഹിക്കുന്ന പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതിന്റെ തെളിവാണ് അശ്വന്ത് കോക്ക് എന്ന യുട്യൂബറുടെ റിവ്യൂവിന് താഴെ നിറയുന്ന കമന്റുകൾ. സിനിമ റിലീസ് ആയ ദിവസം മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ആയിരുന്നു ഇയാൾ നൽകിയത്. മയിലാടും മലങ്കൾട്ട് എന്നായിരുന്നു ഇയാൾ മലൈക്കോട്ടൈ വാലിബന്റെ റിവ്യൂവിന് തമ്പ് നയിൽ നൽകിയത്. എന്നാൽ, സിനിമ റിലീസ് ആയി അഞ്ചാം ദിവസത്തിലേക്ക് എത്തുമ്പോൾ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് എത്തുന്നത്. മലൈക്കോട്ടൈ വാലിബനെക്കുറിച്ച് അശ്വന്ത് കോക്ക് നൽകിയ റിവ്യൂവിന്റെ കമന്റ് ബോക്സിൽ ഇപ്പോൾ സിനിമ കണ്ടവരുടെ വിളയാട്ടമാണ്. ഇത്രയും നല്ലൊരു സിനിമയെക്കുറിച്ചാണ്…

Read More

പ്രഖ്യാപനം മുതൽ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു ഈ സിനിമയുടെ പ്രത്യേകത. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തെക്കുറിച്ച് നിരവധി പോസിറ്റീവ് റിവ്യൂകളും എത്തുന്നുണ്ട്. നടൻ മധുപാൽ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ഭുതമാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് മധുപാൽ കുറിച്ചത്. ‘ലിജോ ജോസ് പെല്ലിശേരിയുടെ മൂന്നു ചിത്രങ്ങൾ. ഡബിൾ ബാരൽ, നന്പകൽ നേരത്ത് മയക്കം, ഇപ്പോൾ ഇതാ മലൈക്കോട്ട വാലിബൻ. മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ഭുതം. ഫാന്റസിയുടെ അത്ഭുതം സാങ്കേതികതയിലെ അത്ഭുതം അത്ഭുതപിറവിയിലൂടെ ഒരത്ഭുതം വെറും കഥകൾ പറയുകയല്ല ചലച്ചിത്രം പ്രിയപ്പെട്ടവരേ, അത് നിങ്ങളോട് മറ്റൊരു ഭാഷയിൽ സംസാരിക്കുന്നുണ്ട് ഈ സിനിമകളിൽ അത് കാണാം…. കേൾക്കാം… ചലച്ചിത്രശാലകളിൽ മാത്രമേ നിങ്ങൾക്കത് അനുഭവിക്കുവാൻ കഴിയൂ.. പ്രിയപ്പെട്ട ലിജോ, സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുകയാണ് ഒരു കലാകാരന്റെ വഴികൾ.…

Read More

സിനിമാപ്രേമികൾ വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിവൻ ജനുവരി 25നാണ് തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ വാലിബനായെത്തി വിസ്മയിപ്പിച്ച നടൻ മോഹൻലാൽ ദുബായിലെ തിയറ്ററിലാണ് സിനിമ കണ്ടത്. ഭാര്യ സുചിത്രയും നിർമാതാവ് ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ഗൾഫിലെ വിതരണക്കാരായ ഫാർസ് ഫിലിംസ് ഉടമ അഹമ്മദ് ഗോൽഷനും മോഹൻലാലിന് ഒപ്പം സിനിമ കാണാൻ ഉണ്ടായിരുന്നു. റിലീസ് ദിവസം രാവിലെ ഒമ്പതിന് ദുബായ് ദെയ്റ അൽ ഗുറൈർ സെന്‍ററിലെ സ്റ്റാർ സിനിമയിലായിരന്നു ചിത്രത്തിന്‍റെ വേൾ‍ഡ് പ്രിമിയർ. സംവിധായൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന പടം എന്ന പ്രത്യേകതയുമായാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. ദുബായിൽ നിന്നുള്ള മറാത്തി നടി സൊനാലി കുൽക്കർണിയും ചിത്രത്തിലുണ്ട്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ…

Read More

പ്രഖ്യാപനം മുതൽ ആരാധകർ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞദിവസമാണ് റിലീസ് ആയത്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രത്തിന് ആദ്യഷോ കഴിഞ്ഞതു മുതൽ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതേസമയം, വാലിബനെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. സംവിധായകനും നടനുമായ സാജിദ് യഹിയ മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദിയെന്നാണ് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായം പങ്കുവെച്ച സാജിദ് യഹിയ ഒരു വിഡിയോയും പങ്കുവെച്ചു. ‘ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി. ഇന്ത്യൻ സിനിമയ്ക്ക് ഇനി തന്റെടത്തോടെ പറയാം ‘we have world class makers among us ‘ എന്ന്! .. ഇത് നിശ്ചയമായും തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മൾ മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ. Lijo Jose Pellissery’ – സാജിദ് യഹിയ…

Read More