Author: Webdesk

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ് തിയറ്ററുകളിൽ തകർത്ത് മുന്നേറുകയാണ്. ആദ്യദിന കളക്ഷനിൽ മലയാള സിനിമയിൽ റെക്കോഡിട്ട് ആയിരുന്നു കുറുപിന്റെ മുന്നേറ്റം. നവംബർ 12ന് കേരളത്തിൽ 505 സ്ക്രീനിലായാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ 2600ലേറെ ഷോകൾ ആയിരുന്നു നടത്തിയത്. കേരളത്തില്‍ മാത്രം ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ ആറ് കോടി മുപ്പത് ലക്ഷം രൂപയാണെന്ന് വേഫയര്‍ പ്രൊഡക്ഷന്‍സിന്റെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ജയശങ്കര്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിനോട് പറഞ്ഞത്. ലൂസിഫര്‍ സിനിമയുടെ ഫസ്റ്റ് ഡേ ഗ്രോസ് കളക്ഷനെ പിന്നിലാക്കി ആയിരുന്നു കുറുപ്പിന്റെ നേട്ടം. അതേസമയം, ഇപ്പോൾ കുറുപിനൊപ്പം ചുവട് വെക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങളും ഫ്രീ ടിക്കറ്റുകളുമാണ്. എവിടെ വെച്ച് വേണമെങ്കിലും ഫ്ലാഷ് മൊബ് അവതരിപ്പിക്കാം. കുറുപ്പ് സിനിമയുമായി ബന്ധപ്പെടുത്തിയായിരിക്കണം ഫ്ലാഷ് മൊബ്. കുറഞ്ഞത് 20 പേരെങ്കിലും ടീമിൽ ഉണ്ടായിരിക്കണം. ഡാൻസ് വീഡിയോ…

Read More

മലയാള സിനിമയുടെ അഭിമാനം വാനോളമുയർത്തുന്ന ഒരു ചിത്രമാകും മരക്കാർ എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും ആരാധകരും. മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകളും മൂന്നു ദേശീയ ചലച്ചിത്ര അവാർഡുകളും നേടിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയെടുത്തു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമായ മരക്കാർ, രചിച്ച് സംവിധാനം ചെയ്തത് പ്രിയദർശനും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ സന്തോഷ് ടി കുരുവിള എന്നിവരും ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകാനുള്ള തയ്യാറെടുപ്പിലാണ് മരക്കാർ. 2022ലെ ഓസ്കർ അവാർഡിലേക്ക് മത്സരിക്കാൻ ഒരുങ്ങുകയാണ് ഈ മോഹൻലാൽ ചിത്രമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. എന്നാൽ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി അല്ലാതെ, സ്വതന്ത്രമായി, ഓസ്കർ കമ്മിറ്റി മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങൾ പൂർത്തിയാക്കി കൊണ്ടാണ് മരക്കാർ മത്സരിക്കാൻ പോകുന്നത്. ഇൻഡിവുഡ് ടീമാണ് മരക്കാർ…

Read More

നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹം സിനിമയെ അഭിനന്ദിച്ചതിന് നടന്‍ അജു വര്‍ഗീസിന് വിമര്‍ശനം. ഏറെ നാളുകള്‍ക്ക് ശേഷം ഉറക്കെ ചിരിപ്പിച്ച വിസ്മയകരമായ സിനിമ എന്നായിരുന്നു അജു വര്‍ഗീസ് എഴുതിയത്. ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിവിന്‍ പോളി, വിനയ് ഫോര്‍ട്ട്, ഗ്രെയ്‌സ് ആന്റണി എന്നിവരെ അഭിനന്ദിച്ചാണ് പോസ്റ്റ്. പോസ്റ്റിന് താഴെ അധിക്ഷേപ കമന്റുകളും വരാന്‍ തുടങ്ങി. അജു വര്‍ഗീസ് മോശം സിനിമയെ പ്രമോട്ട് ചെയ്യുന്നു എന്നാണ് പ്രധാന വിമര്‍ശനം. ഇതിന് മറുപടിയായി തന്റെ സിനിമയെ വിമര്‍ശിക്കാം എന്നും, താന്‍ ‘കാണുന്ന’ സിനിമയും മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശി പിടിക്കുന്നത് ശരിയാണോ എന്നുമായിരുന്നു അജുവിന്റെ മറുപടി. ‘അഹ് ഹാ.. എന്റെ സിനിമയെ എന്ത് വേണേലും പറയൂ, നല്ലതോ ചീത്തയോ.. പൂര്‍ണ അധികാരം ഉണ്ട് ഏവര്‍ക്കും. ഞാന്‍ ‘കാണുന്ന’ സിനിമയും മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശിപിടിക്കുന്നത് ശരിയാണോ എന്ന് ചിന്തിച്ചു നോക്കൂ,’ അജൂ വര്‍ഗീസ് പറഞ്ഞു. ആന്‍ഡ്രോയ്ഡ്…

Read More

തീയറ്ററുകളിൽ ആഘോഷങ്ങൾ ഒരുക്കാൻ കുറുപ്പ് എത്തുമ്പോൾ, സിനിമ പ്രേമികൾക് സമ്മാനപെരുമഴ ഒരുക്കി ഓക്സിജൻ. ദിവസേന തിരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികൾക്കു OXYGEN നൽകുന്ന 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നേടാൻ അവസരം. പത്ത് ദിവസം നീണ്ടു നിൽക്കുന്ന കോണ്ടെസ്റ്റിൽ ദിവസേന 50,000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നു!. തിങ്കളാഴ്ച രാവിലെ 10:00 മണിക്കായിരിക്കും മത്സരം ആരംഭിക്കുക . നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം – കുറുപ്പ് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യൂ, ആ ടിക്കറ്റിനൊപ്പം സെൽഫി/ഫോട്ടോ എടുത്ത ശേഷം #Backtotheatre #KurupGiveAway #CelebrateKurupWithOxygen എന്ന ഹാഷ്ടാഗുകളോടെ നിങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യൂ.- @oxygenthedigitalexpert എന്ന ഇൻസ്റ്റാഗ്രാം & ഫേസ്ബുക് പേജ് ഫോളോ ചെയ്യുക, ലൈക്ക് ചെയ്യുക. – നിങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷം @oxygenthedigitalexpert & @KurupMovie എന്നീ പേജുകളെ ടാഗ്/മെൻഷൻ ചെയ്യുക. – നിങ്ങൾക്ക് ഒപ്പം സിനിമ കാണാൻ എത്തുന്ന സുഹൃത്തുക്കളെ അല്ലെങ്കിൽ ബന്ധുക്കളെ ഡിസ്ക്രിപ്ഷനിൽ ടാഗ് ചെയ്യൂ. – ഫോട്ടോ…

Read More

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മലയാള സിനിമാ പ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ്. അതിനൊപ്പം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കൂടി നേടിയെടുത്ത ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ, രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ രണ്ടിന് ലോകം മുഴുവന്‍ രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ മരക്കാര്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. അതിന്റെ ഭാഗമായി വലിയ ആഘോഷമാണ് മോഹന്‍ലാല്‍ ആരാധകര്‍ കേരളത്തിലും വിദേശത്തും സംഘടിപ്പിക്കുന്നത്. അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു പോകുന്ന കാഴ്ചയാണ് നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. ഇപ്പോഴിതാ ഫാന്‍സ് ഷോകളുടെ എണ്ണത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മരക്കാര്‍. 409 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ നടത്തിയ ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഈ കാര്യത്തില്‍ ഒന്നാമന്‍…

Read More

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ ഒരുക്കിയ ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്മുടക്കുള്ള ചിത്രമായ മരക്കാര്‍, റെക്കോര്‍ഡ് റിലീസിന് ആണ് ഒരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളില്‍ ആയി എത്തുന്ന ഈ ചിത്രം ലോകം മുഴുവന്‍ രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ ആണ് ഈ വരുന്ന ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുക. ഒടിടി റിലീസ് തീരുമാനിച്ച ഈ ചിത്രം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് കൂടിയാണ് തീയേറ്ററുകളില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ, റിലീസ് തീരുമാനിച്ചപ്പോള്‍ മുതല്‍ മരക്കാര്‍ സിനിമയ്ക്കു ലഭിക്കുന്ന പ്രീ ബുക്കിങ് ചരിത്രമാവുകയാണ് കേരളത്തില്‍. ടിക്കറ്റുകള്‍ വിറ്റഴിയുന്നത് ചൂടപ്പം പോലെയാണ്. നാനൂറില്‍ അധികം ഫാന്‍സ് ഷോകള്‍ ആണ് രണ്ടു ദിവസം കൊണ്ട് തീരുമാനിക്കപ്പെട്ടതു. അതില്‍ തന്നെ ഭൂരിഭാഗം ഷോകളും സോള്‍ഡ് ഔട്ട് ആയിക്കഴിഞ്ഞു. രാത്രി പന്ത്രണ്ടു മണി…

Read More

ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത ‘കുഞ്ഞെല്‍ദോ’യുടെ ടീസര്‍ പുറത്ത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. വിനീത് ശ്രീനിവാസനാണ് ‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ഷാന്‍ റഹ്മാന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. വിതരണം സെഞ്ചുറി ഫിലിംസ് റിലീസ്. പ്രമുഖ റേഡിയോ ജോക്കിയും നടനും ഉടന്‍ പണം എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയമാത്തുക്കുട്ടി ആദ്യമായി സംവിധായകന്‍ ആകുന്ന ചിത്രം കൂടിയാണ് കുഞ്ഞെല്‍ദോ. ചിത്രത്തില്‍ ആദ്യം ദുല്‍ഖര്‍ സല്‍മാനാണ് നായകനെന്ന് വാര്‍ത്ത വന്നെങ്കിലും ആസിഫ് അലിയാണ് നായക വേഷത്തില്‍ എത്തുന്നത്. ചിത്രം ഡിസംബര്‍ 24ന് തിയറ്ററുകളില്‍ എത്തും.

Read More

നടൻ ജോജു ജോർജിനെതിരെ കേസ് എടുത്ത് പൊലീസ്. മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയതിനാണ് മരട് പൊലീസ് ജോജുവിനെതിരെ കേസ് എടുത്തത്. നടനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ ഡി സി പിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തത്. ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ അറസ്റ്റിലായ ഷാജഹാന് കഴിഞ്ഞദിവസമാണ് കോടതി ജാമ്യം നൽകിയത്. ഇന്ധനവില വർദ്ധനവിന് എതിരെ റോഡ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിനെതിരെ ജോജു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സമയത്ത് ജോജു മാസ്ക് ധരിക്കാതെ സംസാരിച്ചതിനാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. സംഭവദിവസം തന്നെ ജോജുവിനെതിരെ മരട് പൊലീസ് ജിഎൽ പെറ്റി കേസ് എടുത്തിരുന്നു. മരട് പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആ ദിവസങ്ങളിൽ ജോജു പിഴ അടച്ചില്ല. എന്നാൽ, കോടതിയിലും പിഴ അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു. അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈറ്റിലയിൽ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്ത…

Read More

നവാഗതനായ സനൂപ് തൈക്കൂടം സംവിധാനം ചെയ്യുന്ന ‘സുമേഷ് & രമേഷ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം നവംബര്‍ 26ന് തീയറ്ററുകളില്‍ എത്തും. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ചെയ്യുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’. വൈറ്റ്സാന്‍ഡ്സ് മീഡിയ ഹൗസിന്റെ ബാനറില്‍ കെ എല്‍ 7 എന്റര്‍ടൈന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫരീദ്ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘സുമേഷ് & രമേഷ്’. ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ് അയൂബ് ഖാനും ആണ്. സംഗീത സംവിധാനം യാക്‌സണ്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. സനൂപ് തൈക്കുടവും ജോസഫ് വിജീഷും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചങ്ക്സ് എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ആയിരുന്നു സനൂപ്. തന്റെ സുഹൃത്തുക്കളുടെ ജീവിതത്തില്‍ നിന്നുള്ള യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നാണ് സുമേഷും രമേഷും സിനിമയുടെ പ്രചോദനമെന്ന് സംവിധായകനായ സനൂപ് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ സിനിമയുടെ പ്രധാന അടിത്തറ അതാണെന്നും കുടുംബത്തിന്റെ…

Read More

തമിഴ്‌നാട്ടില്‍ രജനികാന്ത് ചിത്രം അണ്ണാത്തെയുടെ പ്രദര്‍ശനം മാറ്റി വെച്ചു. പകരം ദുല്‍ഖറിന്റെ കുറുപ്പ് പ്രദര്‍ശിപ്പിച്ചു. കുറുപ്പിന് മികച്ച പ്രതികരണങ്ങള്‍ കിട്ടുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. തിരുനെല്‍ വേലി ഗ്രാന്റ് മുത്തുറാം സിനിമാസിന്റെ ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളും റിവ്യൂ ലഭിക്കുന്ന സാഹചര്യത്തില്‍ അണ്ണാത്തെ ഷോ മാറ്റി ‘കുറുപ്പ്’ പ്രദര്‍ശിപ്പിക്കുന്നു. രജനികാന്ത് ചിത്രത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവര്‍ ടിക്കറ്റുമായി എത്തിയാല്‍ പണം തിരികെ നല്‍കുമെന്നും അല്ലെങ്കില്‍ അതേ ടിക്കറ്റ് ഉപയോഗിച്ച് കുറുപ്പ് കാണാമെന്നുമാണ് ട്വീറ്റ്. 500ലേറെ തീയേറ്ററുകളിലാണ് കുറുപ്പ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വൈകിട്ടായപ്പോഴേക്കും 550 സ്‌ക്രീനുകളിലേക്ക് എത്തുകയായരുന്നു. റിലീസായി ആദ്യ ദിനത്തില്‍ ആറ് കോടിയിലധികം രൂപയാണ് സിനിമ കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ദിനമായ ഇന്നും തീയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ തള്ളിക്കയറ്റം തുടരുകയാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ജിതിന്‍ കെ ജോസും തിരക്കഥയും സംഭാഷണവും ഡാനിയേല്‍ സായൂജ്…

Read More