Author: Webdesk

മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്. ആദ്യഷോയ്ക്കു ശേഷം കൂട്ടുകാരും സഹപ്രവര്‍ത്തകര്‍ക്കും അമ്മ മീരയ്ക്കും അച്ഛന്‍ കെ.പി.രാജേന്ദ്രനും ഒപ്പമാണ് ശ്രീനാഥ് വിജയം ആഘോഷിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് കണ്ട് എല്ലാവരും ചോദിക്കുന്നത് കുറുപ്പിന് രണ്ടാം ഭാഗമുണ്ടോ എന്നാണ്. അതിന് ശ്രീനാഥിന്റെ മറുപടി ഇങ്ങനെ. സിനിമകള്‍ ഒരിക്കലും അവസാനിക്കരുത്…സിനിമകള്‍ ഒരിക്കലും അവസാനിക്കുകയുമില്ല. അതിന്റെ പ്രതിനിധാനമാണ് ക്ലൈമാക്‌സ്. അതുകൊണ്ടായിരിക്കാം അങ്ങനെ വന്നത്. ലോകത്തെങ്ങും തിന്മയുടെ തുടര്‍ച്ചയാണ് സംഭവിക്കുന്നത്. നീതി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന സംശം ബാക്കിയാണ്. അതുകൊണ്ടാണ് ചിത്രത്തിന്റെ അവസാനം ഇതുപോലെ ഒരുക്കിയത്. ഈ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാവുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. കുറുപ്പിന്റെ കഥ സിനിമയാക്കുകയെന്ന ആശയം മനസിലുദിച്ചപ്പോള്‍ത്തന്നെ ഈ രീതിയിലാണ് ചിന്തിച്ചത്. സാധാരണ കുറ്റവാളിയുടെ ജീവിതമായിത്തന്നെ അവതരിപ്പിക്കാനാണ് ചിന്തിച്ചത്. വിവാദങ്ങള്‍ ഉണ്ടാവുകയല്ലല്ലോ. ഉണ്ടാക്കപ്പെടുകയല്ലേ. എന്റെ മനസിലുണ്ടായിരുന്ന കുറുപ്പിന്റെ ജീവിതം അതേപടി പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിചാരിക്കുന്നത്.

Read More

വീണ്ടും സൈക്കിള്‍ സവാരിയുമായി നടന്‍ മോഹന്‍ലാല്‍. ലാലിന്റെ സുഹൃത്തും ബിസിനസ്സുകാരനുമായ സമീര്‍ ഹംസ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ലാലേട്ടന്‍ സൈക്കിളോടിക്കുന്ന വിഡിയോ പങ്കുവച്ചത്. ‘അനന്തന്റെ മോന്‍ ഇപ്പോഴും നാടുവഴി തന്നെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു സമീറിന്റെ വിഡിയോ. View this post on Instagram A post shared by Sameer Hamsa (@sameer_hamsa) മണിക്കൂറുകള്‍ക്കുള്ളില്‍ സൈക്ലിങ് പ്രേമികളും ആരാധകരും ചേര്‍ന്ന് വിഡിയോ ഏറ്റെടുത്ത് വൈറലാക്കി. വെള്ള ടീഷര്‍ട്ടും ഷോര്‍ട്‌സുമണിഞ്ഞ് തന്റെ ബിഎംഡബ്യു സൈക്കിളില്‍ അനായാസം നീങ്ങുന്ന മോഹന്‍ലാല്‍ ഹെല്‍മെറ്റ് അടക്കമുള്ള സുരക്ഷാ ഗിയറുകളും അണിഞ്ഞിട്ടുണ്ട്. ഒപ്പത്തിനൊപ്പം സൈക്കിള്‍ ചവിട്ടി നീങ്ങുന്ന സമീര്‍ ഹംസയെയും വിഡിയോയില്‍ കാണാം. ഇതിനു മുന്‍പ് തിരുവനന്തപുരം നഗരത്തിലൂടെ മോഹന്‍ലാല്‍ പ്രഭാതത്തില്‍ സൈക്കിളോടിച്ചത് വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ജനിച്ചു വളര്‍ന്ന നഗരത്തിലൂടെ ഒരിക്കല്‍ കൂടിയൊന്ന് സൈക്കിളോടിക്കണമെന്ന ആഗ്രഹത്തിന്റെ സാഫല്യമായിരുന്നു അതെങ്കില്‍ പുതിയ വിഡിയോ പൂര്‍ണമായും വ്യായാമത്തിന്റെയും ഫിറ്റ്‌നസിന്റെയുമെല്ലാം പ്രാധാന്യം വിളിച്ചോതുന്നു. ചെന്നൈ കടല്‍തീരത്തിന് സമീപമുള്ള വീട്ടില്‍ മോഹന്‍ലാല്‍…

Read More

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭീമന്റെ വഴി’ ട്രയിലർ റിലീസ് ചെയ്തു. തമാശ എന്ന ചിത്രത്തിനു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാധാരണ നാട്ടിൻപുറങ്ങളിലും മറ്റും കാണുന്ന വഴി പ്രശ്നം ആണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് ട്രയിലറിൽ കാണാം. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയിലർ തന്നെ പ്രേക്ഷകരെ ചിരിപ്പിച്ചാണ് അവസാനിക്കുന്നത്. നടൻ ചെമ്പൻ വിനോദ് ജോസിന്റേതാണ് തിരക്കഥ. ‘അങ്കമാലി ഡയറീസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പൻ ജോസ് വിനോദ് അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസ് അലോഷ്യസ്, ശബരീഷ് വർമ, നിർമൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ…

Read More

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ് കഴിഞ്ഞ ദിവസമായിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിൽ 450 തിയറ്ററിലും ലോകവ്യാപകമായി 1500 തിയറ്ററുകളിലും ആണ് ചിത്രം റിലീസ് ചെയ്തത്. ദുബായിൽ ആയിരുന്ന ദുൽഖർ സൽമാൻ ചിത്രം റിലീസ് ആയതിനു ശേഷമാണ് കേരളത്തിലേക്ക് മടങ്ങി എത്തിയത്. കൊച്ചി വിമാനത്താവളത്തിൽ ആരാധകരും മാധ്യമപ്രവർത്തകരും ദുൽഖറിനെ ഗംഭീരസ്വീകരണമാണ് നൽകിയത്. ‘ഞാൻ ഭയങ്കര ഹാപ്പിയാണ്. എന്താ പറയുക, ദുബായിൽ ആയിരുന്നപ്പോൾ അത് അറിയാൻ പറ്റിയില്ല. ഇവിടെ വന്നിട്ടാണ് അറിയാൻ പറ്റുന്നത്.’ – ദുൽഖർ മാധ്യമങ്ങളോട് പറഞ്ഞു. ദുബായിൽ നിന്ന് ഭാര്യ അമാലിനും മകൾക്കുമൊപ്പമാണ് ദുൽഖർ കൊച്ചിയിൽ എത്തിയത്. കഴിഞ്ഞദിവസം കുറുപ് ട്രയിലർ പ്രദർശനം ബുർജ് ഖലീഫയിൽ നടന്നിരുന്നു. അതിന് സാക്ഷ്യം വഹിക്കാൻ ദുൽഖർ കുടുംബത്തോടൊപ്പം ദുബായിൽ എത്തിയിരുന്നു. നിരവധി ആരാധകരായിരുന്നു ബുർജ് ഖലീഫയിലെ ട്രയിലർ പ്രദർശനം കാണാൻ തടിച്ചു കൂടിയത്. ഒരു മലയാള സിനിമയുടെ ഇത്തരത്തിലുള്ള പ്രമോഷൻ ആദ്യമായാണ്…

Read More

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രമാണ് കനകം കാമിനി കലഹം. ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. തീയേറ്ററുകളില്‍ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു സിനിമയുടെ ചിത്രീകരണം. ഏകദേശം 40 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. യാക്സെന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടി. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കള്‍ട്ട് റെവല്യൂഷന്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. ഒരു മുഴുനീള എന്റര്‍ടൈനറായി തന്നെയാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നാടകം പോലെ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നതും അത്തരത്തിലാണ്. ചിത്രത്തിന്റെ തിരക്കഥയും രതീഷിന്റെ തന്നെയാണ്.

Read More

പിടികിട്ടാപുള്ളി സുകുമാര കുറുപിന്റെ കഥ പറയുന്ന ‘കുറുപ്’ തിയറ്ററുകൾ പിടിച്ചടക്കി മുന്നേറുകയാണ്. ആദ്യദിവസത്തെ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ലോകവ്യാപകമായി 1500 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം റിലീസ് ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് കുറുപ്. ഡിസംബർ രണ്ടിന് മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിൽ റിലീസ് ചെയ്യും. അതേസമയം, കുറുപ് സിനിമയ്ക്ക് ഉള്ള ആളുകളുടെ തള്ളിക്കയറ്റം കാണുമ്പോൾ ഡിസംബർ രണ്ടിന് എന്ത് സംഭവിക്കുമെന്ന ഭയമാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബർട്ടി ബഷീർ പറഞ്ഞു. ഓൺലൈൻ മാധ്യമമായ ദ ക്യുവിനോട് ആണ് ലിബർട്ടി ബഷീർ ഇങ്ങനെ പറഞ്ഞത്. ‘കുറുപ് സിനിമയ്ക്കുള്ള ആളുകളുടെ തള്ളിക്കയറ്റം കാണുമ്പോൾ ഡിസംബർ രണ്ടിന് എന്ത് സംഭവിക്കുമെന്നതിൽ ഭയം തോന്നുന്നു. അത്രയും ജനക്കൂട്ടം ഉണ്ടാകും. അതെങ്ങനെ നിയന്ത്രിക്കുമെന്ന ഭയം ഞങ്ങൾക്ക്…

Read More

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മോൺസ്റ്റർ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു. ലക്കി സിംഗ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ലക്ഷ്മി മഞ്ജു ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. പ്രശസ്ത തെലുങ്ക് നടന്‍ മോഹൻ ബാബുവിന്റെ മകളാണ്. ചിത്രീകരണം തുടങ്ങിയിട്ട് മൂന്ന് ദിവസമേ ആകുന്നുള്ളൂ. ഏലൂരുള്ള വി വി എം സ്റ്റുഡിയോയില്‍ പ്രത്യേകം ഒരുക്കിയിട്ടുള്ള സെറ്റിലാണ് ഷൂട്ടിംഗ് നടക്കുന്നത്. മോഹന്‍ലാലും ലക്ഷ്മി മഞ്ജുവും സുദേവ് നായരും ഹണി റോസും ബേബി കുക്കുവുമാണ് പ്രധാന അഭിനേതാക്കൾ. ഏതാണ്ട് രണ്ടാഴ്ചത്തോളം ഇവരുടെ ഭാഗങ്ങളാണ് ചിത്രീകരിക്കുക. ലക്ഷ്മി മഞ്ജു ഇംഗ്ലീഷിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അവര്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് മോൺസ്റ്റർ. ലക്കി സിംഗ് എന്ന പഞ്ചാബിയായ അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഹൈദരാബാദില്‍ ബ്രോഡാഡിയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മോഹൻ ബാബുവിന്റെ വീട്ടില്‍ ലാലും മീനയും അതിഥികളായി പോയിരുന്നു. അദ്ദേഹവുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും.…

Read More

വിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും പിന്നാലെയാണ് മോഹൻലാൽ ചിത്രം ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനമായത്. എന്നാൽ, ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ കാരണം മോഹൻലാലിന്റെ ഭാര്യ സുചിത്രയാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ സി ജെ റോയ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് സി ജെ റോയ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീശക്തി വിജയിച്ചു എന്ന തലക്കെട്ടിലായിരുന്നു പോസ്റ്റ്. ‘നല്ല വാർത്ത. 2021 ഡിസംബർ രണ്ടിന് മരക്കാർ നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിൽ. സ്ത്രീശക്തി വിജയിച്ചു. ചെന്നൈയിൽ മരക്കാറിന്റെ പ്രൈവറ്റ് ഷോ കണ്ടതിനു ശേഷം സുചി ചേച്ചി (ശ്രീമതി മോഹൻലാൽ) മികച്ച ദൃശ്യവിരുന്നാകാൻ മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ബോധ്യപ്പെട്ടു. അതിനു ശേഷമുള്ള അത്താഴത്തിന്റെ സമയത്തും ലാലേട്ടൻ, ആന്റണി ജി ഉൾപ്പെടെ ഞങ്ങളെ എല്ലാവരെയും അത് ബോധ്യപ്പെടുത്തുകയും ചെയ്തു. ചിത്രം 2021 ഡിസംബർ രണ്ടിന് തിയറ്ററുകളിൽ എത്തും. ലാലേട്ടൻ, ആന്റണിജി, പ്രിയദർശൻ ജി, മരക്കാർ ടീം ഇതൊരു മികച്ച തീരുമാനമാണ്.…

Read More

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയായ കുറുപ് റിലീസ് ആയി. ആരാധകർ ഗംഭീരസ്വീകരണമാണ് കുറുപിന് നൽകിയത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ ആണ് കുറുപ് ആയി വേഷമിട്ടത്. രാവിലെ തന്നെ കുറുപ് കാണാൻ ആരാധകർ തിയറ്ററുകളിലേക്ക് എത്തിയിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്. ആർപ്പുവിളിയോടെയാണ് ആരാധകർ ദുൽഖറിന്റെ ‘കുറുപി’നെ സ്വീകരിച്ചത്. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ റിലീസ് ചെയ്ത കുറുപ് ലോകവ്യാപകമായി 1500 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ബുക്കിങ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ കുറുപിന്റെ മിക്ക ഷോകളും ഹൗസ്ഫുൾ ആയിരുന്നു. തിയറ്ററുകളിൽ കോവിഡ് മാനദണ്ഡം പാലിച്ച് അമ്പത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ സിനിമയ്ക്ക് അതിഗംഭീരമാണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ചിത്രത്തിൽ ദുൽഖറിന്റെ ലുക്കും പെർഫോമൻസും ഗംഭീരമായി എന്ന് പറഞ്ഞ പ്രേക്ഷകർ ഷൈൻ ടോം ചാക്കോയുടെ അഭിനയത്തെയും സുഷിൻ ശ്യാമിന്റെ സംഗീതത്തെയും…

Read More

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപിന്റെ കഥ സിനിമയായി തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആരാധകർ വലിയ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്. എന്നാൽ, ദുൽഖർ സൽമാനുമായി മാത്രമല്ല മമ്മൂട്ടിയുമായും ഈ ചിത്രം ചേർന്നു നിൽക്കുന്നു. തന്റെ വൻതുക വരുന്ന ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് അയാൾ താനാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു സുകുമാര കുറുപ്പ് ശ്രമിച്ചത്. കുറുപിന്റെ ഈ കുരുട്ടുബുദ്ധിയിൽ ജീവൻ നഷ്ടമായത് ആലപ്പുഴക്കാരനായ എൻ ജെ ചാക്കോയ്ക്കാണ്. ഫിലിം റെപ്രസന്റേറ്റീവ് ആയിരുന്ന ചാക്കോ മരണത്തിലേക്ക് പോകുന്നതിനു മുമ്പ് അവസാനമായി ഓടിക്കാൻ കൊണ്ടുവന്ന ചിത്രം മമ്മൂട്ടിയുടേത് ആയിരുന്നു. ആ കഥ ഇങ്ങനെ. ഫിലിം റെപ്രസന്റേറ്റീവ് ആയിരുന്ന ചാക്കോ 1984 ജനുവരി 22ന് അവസാനമായി ഓടിക്കാൻ കൊണ്ടുവന്ന ചിത്രം മമ്മൂട്ടിയുടേത് ആയിരുന്നു. മമ്മൂട്ടിയുടെ ‘കെണി’ എന്ന ചിത്രത്തിന്റെ പെട്ടി ആയിരുന്നു ചാക്കോ കരുവാറ്റ ടി ബി ജംഗ്ഷനു സമീപമുള്ള ‘ശ്രീഹരി’ തിയറ്ററിൽ കളിക്കാൻ കൊണ്ടുവന്നത്. എന്നാൽ, തിയറ്റർ ഉടമയായ കുട്ടപ്പൻനായരുടെ അനുവാദത്തോടെ ആയിരുന്നില്ല ചാക്കോ ‘കെണി’ ബുക്ക് ചെയ്തത്.…

Read More