Author: Webdesk

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് നാളെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 450ലേറെ തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വേൾഡ് വൈഡ് 1500 തീയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ചില വ്യാജവാർത്തകൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ കുറുപ്പിന്റെ റിലീസിൽ മാറ്റം ഒന്നുമുണ്ടാവുകയില്ല, നാളെ തന്നെ ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് കുറുപ്പ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുകയാണ്. പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹർജി കോടതി അംഗീകരിച്ചിട്ടില്ല. സുകുമാരക്കുറുപ്പിന്റെ സ്വകാര്യത തടയും എന്ന രീതിയിലെല്ലാമാണ് വ്യാജപരാതികൾ. മലയാള സിനിമാ ചരിത്രതാളുകളിൽ പുതിയ അധ്യായം എഴുതി ചേർക്കുവാൻ എത്തുന്ന ചിത്രത്തിനായി വേറിട്ട രീതിയിലാണ് കുറുപ്പ് അണിയറപ്രവർത്തകർ പ്രൊമോഷൻ വർക്കുകൾ നടത്തുന്നത്. മലയാള സിനിമക്ക് തന്നെ…

Read More

പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഇന്ദ്രജിത്ത് സുകുമാരനും അമിത് ചക്കാലക്കലും ഒരുമിച്ചെത്തുന്ന ‘ആഹാ’ സിനിമയുടെ ട്രയിലർ പുറത്ത്. വടംവലിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം എഡിറ്റർ ആയിരുന്ന ബിബിൻ പോൾ സാമുവൽ ആണ്. തിയറ്ററുകളെ സജീവമാക്കാൻ എത്തുന്ന ആദ്യത്തെ മാസ്സ് ആക്ഷൻ എന്റർടൈനറാണ് ‘ആഹാ’. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടത്. വൻ വരവേൽപ്പാണ് ട്രയിലറിന് ലഭിച്ചത്. ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആഹാ’യിൽ അമിത് ചക്കാലക്കൽ തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിലെ നായിക. സാഹസികതയും വൈകാരികതയും നിറഞ്ഞ ഒരു സ്പോർട്സ് ത്രില്ലറായിട്ടാണ് ‘ആഹാ’ ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളുടെ സഹകരണത്തോടെയാണ് ‘ആഹാ’ ചിത്രീകരിച്ചത്. വടംവലിയുടെ ആവേശത്തോടൊപ്പം പ്രണയവും സൗഹൃദവും സന്തോഷവും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്. സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ടോബിത് ചിറയത്ത്. ബോളിവുഡിലും മറ്റും…

Read More

തനിക്ക് കുഞ്ഞുണ്ടായ വിവരം മാസങ്ങള്‍ക്കു ശേഷമാണ് മിയ പങ്കു വെച്ചത്. കഴിഞ്ഞ ജൂലൈയിലാണ് മകന്‍ ലൂക്ക ജനിച്ച വിവരം നടി മിയ ജോര്‍ജ് അറിയിച്ചത്. ഗര്‍ഭകാലവും മകന്‍ ജനിച്ച വിവരവും മിയ പരസ്യമാക്കാതിരുന്നതിന് കാരണമുണ്ടെന്ന് പറയുകയാണ് താരത്തിന്റെ സഹോദരി മിനി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മിയ ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചതിന്റെ കാരണം മിനി വ്യക്തമാക്കിയത്. ഗര്‍ഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് മിനി പറയുന്നത്. കുഞ്ഞ് ജനിച്ചത് പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പാണ്. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നു. അതിനുശേഷമാണ് കുഞ്ഞിനെ ഞങ്ങളുടെ കൈകളിലേക്ക് കിട്ടിയതെന്നും മിനി പറഞ്ഞു. അടുത്തിടെ മകന്‍ ലൂക്കയ്ക്ക് പാട്ടു പാടി കൊടുക്കുന്ന മിയയുടെ വീഡിയോ വൈറലായിരുന്നു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ”വാതിക്കല് വെള്ളരിപ്രാവ്” എന്ന ഹിറ്റ് ഗാനമാണ് മിയ ലൂക്കക്ക് പാടി കൊടുക്കുന്നത്. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും…

Read More

‘പട്ടാഭിരാമന്‍’ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിധി നവംബര്‍ 25ന് റിലീസ് ചെയ്യും. അനൂപ് മേനോന്‍, ധര്‍മ്മജന്‍, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മാണം. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്. നേരത്തേ ‘മരട് 357’ എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ന്ന് ‘വിധി: ദ് വെര്‍ഡിക്റ്റ്’ എന്ന് പേരു മാറ്റുകയായിരുന്നു. മരട് ഫ്ളാറ്റ് പൊളിക്കലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കളാണ് ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 19ന് തിയറ്ററില്‍ റിലീസ് ചെയ്യാനിരിക്കവെ എറണാകുളം മുന്‍സിഫ് കോടതി ചിത്രം തടഞ്ഞിരുന്നു

Read More

നവാഗതനായ അജിത് തോമസ് സംവിധാനം ചെയ്യുന്ന സിനിമ ‘സന്തോഷം’ ഷൂട്ടിംഗ് ആരംഭിച്ചു. അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. അജിത് തോമസിന്റെ ഗുരുതുല്യനായ ജിത്തു ജോസഫ് ആണ് ‘സന്തോഷം’ എന്ന സിനിമയ്ക്കായി ഭദ്രദീപം തെളിയിച്ച് സ്വിച്ചോൺ കർമം നിർവ്വഹിച്ചത്. സംവിധായകൻ അരുൺ ഗോപിയാണ് ആദ്യ ക്ലാപ്പടിച്ചത്. ജീത്തു ജോസഫിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട് അജിത് തോമസ്. അജിത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘സന്തോഷം’. സന്തോഷത്തിന്റെ പൂജ ചടങ്ങുകൾ എറണാകുളം മരട് ബൈപ്പാസ് റോഡിലുള്ള വെൻച്ച്യൂറ ഹോട്ടലിൽ വച്ച് ആയിരുന്നു. ജീത്തു ജോസഫ് കുടുംബത്തോടൊപ്പം എത്തിയപ്പോൾ ബാദുഷ, നോബിൾ ജേക്കബ്, സുനീഷ് വാരനാട്, ടിങ്കു പീറ്റർ, അനു സിത്താര, മല്ലിക സുകുമാരൻ, ലിന്റ ജീത്തു, ആശ അരവിന്ദ്, ഗായിക നിത്യ മാമൻ തുടങ്ങി സിനിമാ മേഖലയിലെ മറ്റു പ്രമുഖരും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. കലാഭവൻ ഷാജോൺ, ഡോക്ടർ സുനീർ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ…

Read More

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്’ തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. നവംബർ 12ന് ലോകമെമ്പാടുമുള്ള 1500 തിയറ്ററുകളിലായി കുറുപ് റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന കുറുപ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് എത്തുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രം സെക്കൻഡ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ആണ് ‘കുറുപ്’ സിനിമയുടെ സംവിധായകൻ. അതേസമയം, സിനിമയ്ക്ക് വ്യത്യസ്ത പ്രമോഷനുമായി രംഗത്തെത്തിയിരിക്കുകയാണ് കുറുപ്പിന്റെ അണിയറപ്രവർത്തകർ. കഴിഞ്ഞദിവസം രാത്രിയിൽ ദുബായിലെ ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ ട്രയിലർ പ്രദർശിപ്പിച്ചു. ദുൽഖർ സൽമാൻ ഭാര്യ അമാലിനും മകൾക്കുമൊപ്പമാണ് ബുർജ് ഖലീഫയിലെ ട്രയിലർ പ്രദർശനം കാണാനെത്തിയത്. ചിത്രത്തിലെ സഹതാരങ്ങളും അണിയറപ്രവർത്തകരും ദുബായിൽ എത്തിയിരുന്നു. നിരവധി ആരാധകരും ലോകത്തിലെ ഏറ്റവും ഉയരം കൂടിയായ കെട്ടിടമായ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രയിലർ പ്രദർശിപ്പിക്കുന്നത് കാണാൻ തടിച്ചു കൂടിയിരുന്നു. ആരാധകർക്കൊപ്പം സെൽഫിയും എടുത്താണ് ദുൽഖർ മടങ്ങിയത്. ഇതിനു പുറമേ കേരളത്തിൽ തിരുവനന്തപുരം…

Read More

ഒരു ഇവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി മലയാള സിനിമയിലേക്ക് തിരികെയെത്തിയത്. ഇപ്പോൾ ഇതാ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ സുരേഷ് ഗോപി നായകനാകുന്ന അടുത്ത ചിത്രം എത്തുകയാണ്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’ തിയറ്ററുകളിൽ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമിൽ വമ്പൻ തുകയുടെ ഓഫർ ലഭിച്ചെങ്കിലും കാവൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിർമാതാവ് ജോബി ജോർജ് വ്യക്തമാക്കി. ഗുഡ് വിൽ എന്റർടയിൻമെന്റസിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇതൊരു കുടുംബചിത്രമാണെന്നും ആരാധകർ കാണാൻ കാത്തിരിക്കുന്ന പഴയ ഓജസും തേജസുമുള്ള സുരേഷ് ഗോപിയെ തന്നെ ആയിരിക്കും കാവലിൽ കാണാൻ സാധിക്കുകയെന്നും ജോബി ജോർജ് പറഞ്ഞു. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘കാവൽ’ ന് ഒടിടിയിൽ നിന്ന് ഒമ്പത് അക്ക തുകയുടെ ഓഫർ ലഭിച്ചെന്ന് നിർമാതാവ് ജോബി ജോർജ്. എന്നാൽ, തിയറ്ററുകൾ പ്രതിസന്ധി നേരിടുന്ന ഈ…

Read More

ദുബായ്: കുപ്രസിദ്ധനായ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമായ ‘കുറുപ്’ ന്റെ ട്രയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. നിരവധി ആരാധകരാണ് ബുർജ് ഖലീഫയിലെ ട്രയിലർ പ്രദർശനം കാണാൻ ബുർജ് ഖലീഫയ്ക്ക് മുന്നിൽ തടിച്ചു കൂടിയത്. ഒരു മലയാള സിനിമയുടെ ഇത്തരത്തിലുള്ള പ്രമോഷൻ ആദ്യമായാണ് ബുർജ് ഖലീഫയിൽ നടക്കുന്നത്. ദുൽഖർ സൽമാനൊപ്പം ഭാര്യയും കുഞ്ഞും ട്രയിലർ പ്രദർശനം കാണാൻ എത്തിയിരുന്നു. കൂടാതെ, ചിത്രത്തിലെ സഹതാരങ്ങളും അണിയറ പ്രവർത്തകരും എത്തിയിരുന്നു. ട്രയിലർ കാണാൻ എത്തിയ ആരാധകർക്കൊപ്പം സെൽഫിയും എടുത്താണ് താരം മടങ്ങിയത്. ദുൽഖർ സൽമാൻ ചിത്രമായ കുറുപ് ഈ മാസം 12ന് ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക. ലോകമെമ്പാടുമുള്ള 1500 തിയറ്ററുകളിൽ ആയിരിക്കും കുറുപ് റിലീസ് ചെയ്യുക. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ കുറുപ് റിലീസ് ചെയ്യുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ദുൽഖറിന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ് സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ…

Read More

ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം കേക്ക് മിക്‌സിങ് നടത്തി നടന്‍ മോഹന്‍ലാല്‍. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ടിലെ ഫ്രൂട്ട് മിക്‌സിങ്ങിലാണ് മോഹന്‍ലാല്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം പങ്കെടുത്തത്. ക്രിസ്മസ് കേക്കിനായുള്ള ഫ്രൂട്ട് മിക്‌സിങാണ് നടത്തിയത്. ഉണങ്ങിയ പഴങ്ങള്‍ക്കൊപ്പം വീര്യം കൂടിയ വീഞ്ഞും തേനും ചേര്‍ത്തായിരുന്നു ക്രിസ്മസ് കേക്കിനായുള്ള ഫ്രൂട്ട് മിക്‌സിസിങ് നടത്തിയത്. അതേ സമയം കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഒരുമിച്ച് കൂടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പതിനെട്ടോളം ഉണക്കപ്പഴങ്ങളും പൊടിച്ചെടുത്ത ധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് എണ്‍പത് കിലോയുടെ ക്രിസ്മസ് കേക്കാണ് ഇത്തവണ ഇവിടെ ഒരുക്കുന്നത്.

Read More

സൂപ്പർഹിറ്റ് ചിത്രം പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘മോൺസ്റ്റർ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സിഖ് വേഷത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. പടത്തിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിക്കും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഉദയകൃഷ്ണയാണ്. റെക്കോർഡ് കളക്ഷനോടു കൂടി നൂറുകോടി ക്ലബിലെത്തിയ ആദ്യമലയാളചിത്രമാണ് മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘മോൺസ്റ്റർ’ നിർമിക്കുന്നത്. വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ ‘എലോണി’ന് ശേഷം ഏത് പ്രൊജക്ട് എന്ന അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് – ഉദയകൃഷ്ണ ചിത്രമെത്തുന്നത്. ‘എലോൺ’ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ ബാറോസിന്റെ ജോലികളിലേക്ക് മോഹൻലാൽ കടന്നിരുന്നു. നവംബർ ഒന്നിന് ദുബായിലേക്ക് പോകുന്ന മോഹൻലാൽ പത്തിന് മടങ്ങിയെത്തും. മടങ്ങിയെത്തിയതിനു ശേഷം വൈശാഖ്…

Read More