Author: Webdesk

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ ചിത്രമായ കുറുപ് ഈ മാസം 12ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ലോകമെമ്പാടുമുള്ള 1500 തിയറ്ററുകളിൽ ആയിരിക്കും കുറുപ് പ്രദർശനത്തിന് എത്തുക. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ കുറുപ് റിലീസ് ചെയ്യുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ദുൽഖറിന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ് സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാൻ റെക്കോർഡ് തുകയുടെ ഓഫർ ചിത്രത്തിന് ലഭിച്ചെങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കാനുള്ള ശ്രമം വിജയിക്കുകയായിരുന്നു. ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി ഷോകർ ഹൗസ് ഫുൾ ആയതിനെ തുടർന്ന് കൂടുതൽ ഷോകൾ തിയറ്ററുകൾ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രയിലറും ഗാനങ്ങളും ഇതിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ ദുൽഖർ ആലപിച്ച റോസാമ്മപ്പെണ്ണേ എന്ന ഗാനം കഴിഞ്ഞദിവസം ആയിരുന്നു പുറത്തിറങ്ങിയത്. ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന്…

Read More

കൊച്ചി: കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന വാഹനാപകടത്തിൽ മുൻ മിസ് കേരള വിജയികളായ അൻസി കബീറും അഞ്ജന ഷാജനും മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് മാള സ്വദേശി അബ്ദുൾ റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവർ ആയിരുന്ന ഇയാളെ രക്തപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിൽ ഇയാളുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അപകടത്തിൽ പരുക്കേറ്റ അബ്ദുൾ റഹ്മാൻ തിങ്കളാഴ്ച വൈകുന്നേരമാണ് ആശുപത്രി വിട്ടത്. പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിനു മുമ്പിൽ വെച്ച് നവംബർ ഒന്നിന് പുലർച്ചെ ഒരു മണിക്ക് ആയിരുന്നു അപകടം. മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പ് അഞ്ജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ അപകടത്തിൽ മരിച്ചു. തൃശൂർ സ്വദേശി കെ എ മുഹമ്മദ് ആഷിഖ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. ഇയാൾ ഞായറാഴ്ച…

Read More

മരക്കാർ സിനിമ ഫിയോക് അംഗങ്ങളുടെ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) പ്രസിഡന്റ് കെ വിജയകുമാർ. ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും വിജയകുമാർ വ്യക്തമാക്കി. ‘മരക്കാർ എന്ന ചിത്രം തിയറ്ററിൽ പ്രദർശിപ്പിക്കുന്നതിന് തങ്ങൾ എതിരല്ല. എന്നാൽ, ഫിയോക് അംഗങ്ങളുടെ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കില്ല. ലിബര്‍ട്ടി ബഷീറിന് ഏതു പടം വേണമെങ്കിലും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാം. ‘മരക്കാര്‍’ എന്ന പടം പ്രദര്‍ശിപ്പിക്കുന്നതിന് ആരും എതിരല്ല. ഫിയോക് അംഗങ്ങളുടെ തിയേറ്ററുകളില്‍ മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ല എന്നേ പറഞ്ഞുള്ളൂ.’ – വിജയകുമാർ പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ സ്ഥാപനങ്ങള്‍ എല്ലാം പൂട്ടിക്കെട്ടാന്‍ പറ്റുമോയെന്ന് വിജയകുമാർ ചോദിച്ചു. ആരുടെ സിനിമ ഇല്ലെങ്കിലും തിയറ്റർ നിലനിൽക്കും. വിവാദങ്ങളിൽ വാസ്തവമില്ലെന്ന് പറഞ്ഞ വിജയകുമാർ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, പ്രേമം മുതലായ പടങ്ങള്‍ ഓടിയിട്ടില്ലേ എന്നു ചോദിച്ചു. ലിബര്‍ട്ടി ബഷീറിനെ പോലെയുള്ള ചിലരുടെ തിയേറ്ററുകള്‍ ‘മരക്കാര്‍’ പ്രദര്‍ശിപ്പിക്കുമായിരിക്കുമെന്നും മറ്റുള്ളവരുടെ കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും വിജയകുമാർ പറഞ്ഞു. അതേസമയം,…

Read More

നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ഇൻസ്റ്റഗ്രാമിൽ ജോജുവിന്ടെ പടം പോസ്റ്റ് ചെയ്താണ് ആഷിഖ് അബു പിന്തുണ അറിയിച്ചത്. ‘യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’ എന്ന അടിക്കുറിപ്പ് നൽകിയത് കൂടാതെ, #InSolidarityWithJojuGeorge എന്ന ഹാഷ്ടാഗും ഒപ്പം ചേർത്തിട്ടുണ്ട്. ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് എറണാകുളം ജില്ല കോൺഗ്രസ് കഴിഞ്ഞയാഴ്ച റോഡ് ഉപരോധിച്ച് സമരം നടത്തിയിരുന്നു. കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തെ തുടർന്ന് ഗതാഗതതടസം നേരിടുകയും ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്തു. ജോജു ജോർജും ഗതാഗതക്കുരുക്കിൽ ഉൾപ്പെട്ടവരിൽ ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ജോജു ജോർജ് പരസ്യമായി സമരത്തിനെതിരെ രംഗത്തെത്തി. ജോജുവിനെ പിന്തുണച്ച് യാത്രക്കാരായ ജനങ്ങളും ഇറങ്ങി. ഇത് കോൺഗ്രസിന്റെ സമരരീതിയെ മോശമായി ബാധിക്കുകയും കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ കാർ തല്ലിത്തകർക്കുകയും ചെയ്തു. ജോജുവിനെതിരെ നിരവധി ആരോപണങ്ങളും കോൺഗ്രസ് ഉന്നയിച്ചെങ്കിലും മിക്ക ആരോപണങ്ങളും നിലനിൽക്കുന്നത് അല്ലായിരുന്നു. എന്നാൽ, അതിനു ശേഷവും ജോജുവിന് എതിരെയുള്ള ആക്രമണങ്ങൾ കോൺഗ്രസ് തുടരുകയാണ്. റോഡ് തടഞ്ഞിട്ടുള്ള സിനിമാ ഷൂട്ടിംഗുകൾ…

Read More

മരക്കാറിനായി 25 വർഷം കാത്തിരിക്കേണ്ടി വന്നത് നഷ്ടം താങ്ങാൻ കരുത്തുള്ളവർ ഉണ്ടാകാത്തത് കൊണ്ടാണെന്ന് സംവിധായകൻ പ്രിയദർശൻ. മരക്കാറിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നായ കാലാപാനി, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. കാലാപാനി ഉണ്ടായി 25 വർഷങ്ങൾക്കു ശേഷമാണ് ഒരു ബിഗ് ബജറ്റ് ചിത്രം മലയാളത്തിൽ ഉണ്ടാകുന്നത്. മരക്കാർ ഒടിടി റിലീസിനായി നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് കാലാപാനിയെക്കുറിച്ചും പ്രിയദർശൻ പരാമർശിച്ചത്. മലയാളസിനിമയിൽ കാലാപാനി എന്നൊരു സിനിമ 25 വർഷത്തിനു ശേഷവും ഉണ്ടാകാത്തത് നഷ്ടം സഹിക്കാൻ ആരുമില്ലാത്തത് കൊണ്ടാണ്. നഷ്ടം സഹിക്കാൻ തയ്യാറായ നിർമാതാക്കൾ വരാത്തതു കൊണ്ടാണ് അത്തരമൊരു സിനിമ ഉണ്ടാകാത്തത്. മരക്കാറിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒരു മാധ്യമത്തിനോട് സംസാരിക്കവെയാണ് പ്രിയദർശൻ ഇങ്ങനെ പറഞ്ഞത്. കാലാപാനി എന്ന ചിത്രം മോഹൻലാലിനും ഗുഡ്നൈറ്റ് മോഹനും ഉണ്ടാക്കിയ നഷ്ടം ചെറുതല്ല. നഷ്ടമുണ്ടാകില്ല എന്നായിരുന്നു പ്രതീക്ഷയെന്നും മോഹൻലാലും മോഹനും…

Read More

കുടുംബത്തിൽ ഒരു പുതിയ അംഗം കൂടി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നിർമാതാവും നടനുമായ വിജയ് ബാബു. വീട്ടിലേക്ക് പുതിയ കാർ എത്തിയതിന്റെ സന്തോഷമാണ് വിജയ് ബാബു പങ്കുവെച്ചത്. ടൊയോട്ട വെൽഫയർ (Toyota Vellfire) കാറാണ് വിജയ് ബാബു സ്വന്തമാക്കിയത്. ‘കുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി. Toyota Vellfire. ദൈവാനുഗ്രഹം’ – എന്നാണ് വിജയ് ബാബു കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയ ആഡംബര കാറുകളിൽ ഒന്നാണ് ടൊയോട്ടയുടെ വെൽഫയർ. നേരത്തെ, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍ എന്നിവർ ഈ കാർ സ്വന്തമാക്കിയിരുന്നു. KL 07 CX 2525 എന്ന ഫാന്‍സി നമ്പറിലാണ് തന്റെ കാർ വിജയ് ബാബു രജിസ്റ്റർ ചെയ്തിട്ടുള്ളത്. മഹീന്ദ്ര ഥാര്‍ എസ്‌യുവി ഈ വർഷം തുടക്കത്തിൽ സ്വന്തമാക്കിയ താരം ഇപ്പോൾ ടൊയോട്ടയുടെ ആഡംബരകാറും സ്വന്തമാക്കിയിരിക്കുകയാണ്. പ്രീമിയം സൗകര്യങ്ങൾ ടൊയോട്ടയുടെ ഈ കാറിൽ ലഭ്യമാണ്.2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വെല്‍ഫയറിന്റെ ഈ…

Read More

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിർമാതാവുമായ ലിബർട്ടി ബഷീർ. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നതിന് സംഘടനകളുടെ സമ്മതം ആവശ്യമില്ലെന്നും ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യുന്ന അതേ സമയത്ത് തന്നെ കേരളത്തിലെ നൂറിലധികം തിയറ്ററുകളിൽ മരക്കാർ പ്രദർശിപ്പിക്കുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ പ്രിയദർശനും മോഹൻലാലും ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ഓൺലൈൻ മാധ്യമമമായ ‘ദ ക്യു’വിനോട് സംസാരിക്കവെയാണ് ലിബർട്ടി ബഷീർ ഇത് വ്യക്തമാക്കിയത്. വലിയൊരു കാൻവാസിൽ ചിത്രീകരിച്ച മരക്കാർ തിയറ്ററിൽ എത്തിക്കുക എന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചരിത്രപരമായ സിനിമയാണ് മരക്കാർ. ഈ സിനിമ കേരളത്തിലെ ജനങ്ങൾക്ക് തിയറ്ററിൽ കാണാൻ വേണ്ടി നിർമിച്ച സിനിമയാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു. ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ഒടിടി…

Read More

കഴിഞ്ഞ ദിവസമാണ് നടി കാവേരിയുമായി ബന്ധപ്പെട്ട പണത്തട്ടിപ്പ് കേസിൽ നടി പ്രിയങ്ക കുറ്റവിമുക്തയാക്കപ്പെട്ടത്. എന്നാൽ ആരോപണവിധേമാക്കപ്പെട്ട കഴിഞ്ഞ 17 വർഷക്കാലം തികച്ചും ദുർഘടമായ അവസ്ഥയിലൂടെയാണ് പ്രിയങ്ക കടന്നുപോയത്. സിനിമകളിൽ ലഭിക്കുമായിരുന്ന നിരവധി മെച്ചപ്പെട്ട അവസരങ്ങളാണ് ഈ വ്യാജ ആരോപണത്തെ തുടർന്ന് പ്രിയങ്കയ്ക്ക് നഷ്ടമായത്. തനിക്ക് നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ സത്യം തെളിയുമോ എന്ന് ഭയപ്പെടേണ്ടതുള്ളൂവെന്നും പ്രിയങ്ക പറഞ്ഞു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ കേസുമായി മുന്നോട്ടു പോകുന്നതിന് തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നെന്നും ഒമ്പതാം മാസം ഗർഭിണി ആയിരുന്നപ്പോഴും കേസിന്റെ കാര്യവുമായി കോടതി കയറിയിറങ്ങിയിട്ടുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. തെറ്റു ചെയ്യാത്തതിനാൽ കേസിനെക്കുറിച്ച് തങ്ങളോട് ചോദിച്ചവരൊടെല്ലാം തെറ്റുകാരി അല്ലാത്തതിനാൽ എത്രകാലം വരെയും നിയമപോരാട്ടം നടത്തുമെന്നാണ് താൻ പറഞ്ഞതെന്നും പ്രിയങ്ക വ്യക്തമാക്കി. എന്തിനാണ് പണം വാങ്ങിയതെന്ന് കുറ്റവിമുക്തയായ ശേഷവും താൻ നേരിടുന്ന ചോദ്യമാണ്. ഇതിൽ തിരിച്ചൊന്നും പറയാനില്ല. നടി കാവേരിയും…

Read More

നിവിൻ പോളിയുടെ നായികയായിട്ടാണ് റെബ മോണിക്ക ജോൺ സിനിമയിലേക്ക് എത്തിയത്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രമായിരുന്നു അത്. മലയാളത്തിൽ ആയിരുന്നു അരങ്ങേറ്റമെങ്കിലും തമിഴിലും കന്നഡയിലും അഭിനയിച്ചു. എങ്കിലും തമിഴിലെ അഭിനയമാണ് റെബ മോണിക്കയ്ക്ക് പ്രശസ്തി നൽകിയത്. ഇളയദളപതി വിജയ് അഭിനയിച്ച ബിഗിൽ എന്ന ചിത്രത്തിലെ അഭിനയമാണ് ഏറെ ശ്രദ്ധ നേടിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് റെബ മോണിക്കയുടെ പുതിയ ഫോട്ടോഷൂട്ടാണ്. കന്നഡയിൽ സകലകല വല്ലഭ എന്ന ചിത്രത്തിൽ റെബ അഭിനയിച്ചിരുന്നു. തമിഴിൽ ഇപ്പോൾ വിഷ്ണു വിശാൽ നായകനാകുന്ന എഫ് ഐ ആർ എന്ന ചിത്രത്തിലാണ് അടുത്തതായി റെബ അഭിനയിക്കുന്നത്. നവാഗതനായ മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഗൗതം വാസുദേവ മേനോൻ, റൈസ വിൽസൺ, മഞ്ജിമ മോഹൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. തമിഴ് ചിത്രങ്ങളായ എഫ് ഐ ആർ, ഒക്ടോബർ 31സ്റ്റ് ലേഡീസ് നൈറ്റ്, കന്നഡ ചിത്രമായ രത്നാൻ പ്രപഞ്ച, മലയാളചിത്രങ്ങളായ രജനി, ആസിഫ് അലി – ജിസ്…

Read More

മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക വേണുഗോപാല്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം താരം കുറച്ച് ചിത്രങ്ങള്‍ പങ്കു വെച്ചിരുന്നു. മനോഹരമായ ഒരു ലക്ഷം കയ്യില്‍ എടുത്ത ചിത്രങ്ങള്‍ ആയിരുന്നു ഇത്. ഇളം മഞ്ഞയും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ഒരു ലഹങ്ക ആയിരുന്നു ഇത്. ചിത്രത്തില്‍ അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. മോശം കമന്റുമായും ആളുകള്‍ എത്തുന്നുണ്ട്. ഒരാളുടെ അധിക്ഷേപ കമന്റ് ഇങ്ങനെയാണ് ‘ഇതെന്താ പഞ്ചായത്ത് കിണര്‍?”. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകള്‍ വരുന്നത് ആദ്യമായിട്ടല്ല. നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ ആണ് ഇത്തരത്തിലുള്ള സൈബര്‍ ബുള്ളിയിങ് നേരിടുന്നത്.…

Read More