Author: Webdesk

ആവറേജ് അമ്പിളിയെന്ന വെബ് സീരീസിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കി നായികാപദവിയിലേക്ക് ഉയർന്ന താരമാണ് ആർഷ ബൈജു. എന്നാൽ, താൻ ഒരു ആവറേജ് അമ്പിളയിയല്ലെന്ന് താരം വ്യക്തമാക്കുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആർഷ ഇക്കാര്യം പറഞ്ഞത്. സ്കൂളിലും കോളേജിലും എല്ലാം എക്സ്ട്രാ ഓർഡിനറി ആയിരുന്നു താനെന്നും ഇപ്പോൾ എം എയ്ക്ക് പഠിക്കുന്ന ആർഷ പറഞ്ഞു. കൊറോണയെ തുടർന്ന് നീണ്ടകാലം അടച്ചിട്ട കോളേജിലേക്ക് ചെല്ലുമ്പോൾ കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കുമെന്ന കാര്യത്തിൽ ആർഷയ്ക്ക് തർക്കമില്ല. എംഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന് എടത്വ സെന്റ് അലോഷ്യസ് കോളേജിലാണ് ആർഷ ഇപ്പോൾ പഠിക്കുന്നത്. അഞ്ചാം വയസു മുതൽ തന്നെ ഡാൻസും പാട്ടും പഠിക്കുന്നുണ്ട് ആർഷ. ആവറേജ് അമ്പിളിയുമായി തനിക്ക് യാതൊരുവിധ സാമ്യവും ഇല്ലെന്ന് വ്യക്തമാക്കിയ ആർഷ കുടുംബത്തിൽ എല്ലാവരും തനിക്ക് നന്നായി പിന്തുണ നൽകുന്നവരാണെന്നും പറഞ്ഞു. പഠനത്തിൽ ആവറേജിനു മേലെ ആയിരുന്നെന്നും പഠനേതര പ്രവർത്തനങ്ങളിലും ആരുടെയും പിന്നിലാകാറില്ലെന്നും പറഞ്ഞു. കലോത്സവങ്ങളിൽ എക്സ്ട്രാ ഓർഡിനറി ആയിരുന്നു. വീട്ടിൽ എല്ലാവരും സിനിമ ഇഷ്ടപ്പെടുന്നവരാണ്. തന്റെ…

Read More

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഫാൻഗേളായി യുവനടി സാനിയ ഇയ്യപ്പൻ. ‘കുറുപ്പ്’ ടീ-ഷർട്ട് ധരിച്ചാണ് കട്ട ഫാൻ ലുക്കിൽ സാനിയ എത്തിയത്. ‘ഏറ്റവും കൂടുതലായി കാത്തിരിക്കുന്ന സിനിമയും വ്യാപാരിയും. എല്ലാ ദുൽഖർ സൽമാൻ ആരാധകരോടുമാണ്, ഈ സൂപ്പർകൂൾ ടീ-ഷർട്ട് നഷ്ടപ്പെടുത്തരുത്.’ എന്ന് കുറിച്ചാണ് കുറുപ്പ് എന്ന് പ്രിന്റ് ചെയ്ത ടീ-ഷർട്ട് ധരിച്ചുള്ള ചിത്രങ്ങൾ സാനിയ പങ്കുവെച്ചത്. മൈ ഡെസിഗ്നേഷൻ ആണ് ടീ-ഷർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. അതേസമയം, കുറുപ് ടീ-ഷർട് ധരിച്ചെത്തിയ സാനിയയ്ക്ക് നന്ദി പറയാൻ ദുൽഖർ സൽമാൻ മറന്നില്ല. കമന്റ് ബോക്സിലാണ് ദുൽഖർ സാനിയയ്ക്ക് നന്ദി പറഞ്ഞത്. ‘കൊച്ചു’ എന്നാണ് സാനിയയെ ദുൽഖർ അഭിസംബോധന ചെയ്തത്. യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കുറുപിന് വേണ്ടി മോഡലായതിന് നന്ദിയെന്ന് ദുൽഖർ കമന്റ് ബോക്സിൽ കുറിച്ചു. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും കുറുപ്പ് എന്നാണ് റിപ്പോർട്ടുകൾ. റെക്കോർഡ് തുകയുടെ ഓഫറാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ ചിത്രത്തിന് ലഭിച്ചതെങ്കിലും ആ…

Read More

ദീർഘകാലത്തെ പ്രണയത്തിനു ശേഷം കേരളപ്പിറവിദിനത്തിൽ നടി റബേക്ക സന്തോഷും ശ്രീജിത്ത് വിജയും വിവാഹിതരാകുന്നു. വിവാഹത്തലേന്ന് നടന്ന റബേക്കയുടെ ഹൽദി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂടാതെ, കല്യാണത്തലേന്ന് നടന്ന ചടങ്ങിലെ റബേക്കയുടെ നൃത്തവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മിനിസ്ക്രീനിലൂടെ അഭിനയലോകത്തേക്ക് എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് നടി റബേക്ക. കുട്ടനാടൻ മർപ്പാപ്പ, മാർഗംകളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ശ്രീജിത്ത് വിജയ്. കഴിഞ്ഞ കുറേ നാളുകളായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. നേരത്തെ ഇവരുടെ വിവാഹനിശ്ചത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോൾ ഹൽദി ചടങ്ങിൽ നിന്നുള്ള വീഡിയോയും വൈറലായിരിക്കുകയാണ്. കസിൻസിനും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷപൂർവമാണ് ഹൽദി ചടങ്ങ് നടന്നത്. ഏതായാലും ഇതിനിടയിലെ റബേക്കയുടെ വീഡിയോ താരത്തിന്റെ ഫാൻ പേജുകളിൽ നിറയുകയാണ്. റബേക്കയ്ക്കൊപ്പം പ്രതിശ്രുതവരൻ ശ്രീജിത്തുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായ കസ്തൂരിമാനിലെ കാവ്യ എന്ന കഥാപത്രമാണ് റബേക്കായ്ക്ക് ആരാധകരെ നൽകിയത്.

Read More

സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് നടൻ വിനായകൻ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ്. ഫേസ്ബുക്കിലാണ് പതിവിനു വിപരീതമായി ഒരു കുറിപ്പ് നടൻ പങ്കുവെച്ചത്. സാധാരണ എന്തെങ്കിലും ചിത്രങ്ങളോ സ്ക്രീൻഷോട്ടുകളോ ആയിരിക്കും വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക. ഇത്തവണ അതൊരു കുറിപ്പായി മാറിയപ്പോൾ ആരാധരും അത്ഭുതപ്പെട്ടു. ‘ആശങ്കപ്പെടേണ്ട, ഇവന്മാർ ആരുമില്ലേലും കേരളത്തിൽ സിനിമയുണ്ടാകും’ എന്നായിരുന്നു വിനായകന്റെ കുറിപ്പ്. ആരെക്കുറിച്ചാണ് പരാമർശമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നില്ല. എന്നാൽ, ഈ കുറിപ്പ് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും നേരെയുള്ള കുത്താണോ എന്നാണ് സോഷ്യൽമീഡിയ ഇപ്പോൾ പരസ്പരം ചോദിക്കുന്നത്. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ കേരളത്തിലെ സിനിമാമേഖലയിൽ നടന്നു വരികയാണ്. ചിത്രം തിയറ്റർ റിലീസ് ചെയ്യുമോ അതോ ഒ ടി ടി റിലീസ് ആണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മരക്കാർ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സിനിമാലോകത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും ഫിലിം ചേംബറുമായി ചിത്രത്തിന്റെ നിര്‍മാതാവ്…

Read More

മകൻ മാധവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ച് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. സോഷ്യൽ മീഡിയയിലൂടെയാണ് മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വിഷ്ണു പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കുഞ്ഞു മാധവിന് ആശംസകളുമായി എത്തിയതും. അച്ഛൻ വിഷ്ണുവിനും അമ്മ ഐശ്വര്യയ്ക്കും ഒപ്പം പിറന്നാൾ തൊപ്പിയൊക്കെ തലയിൽ വെച്ച് ക്യൂട്ട് ലുക്കിലാണ് കുഞ്ഞുമാധവ് ചിത്രത്തിലുള്ളത്. ചിത്രശാല വെഡിങ് ഫോട്ടോഗ്രാഫി ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. വിനയ് ഫോർട്ട് ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ മാധവിന് ആശംസകൾ നേർന്നു. ബാലനടനായി മലയാളസിനിമയിലേക്ക് എത്തിയ വിഷ്ണു ഉണ്ണിക്കൃഷ്ണൻ പിന്നീട് അമർ അക്ബർ അന്തോണു എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി മാറി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നിവ ആയിരുന്നു തിരക്കഥ ഒരുക്കിയ മറ്റ് ചിത്രങ്ങൾ. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ നായകനായി അഭിനയിച്ച വിഷ്ണു വികടകുമാരന്‍, നിത്യഹരിതനായകന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കുഞ്ഞ് പിറന്നതിന് ശേഷം കുഞ്ഞുമൊത്തുള്ള നിമിഷങ്ങൾ വിഷ്ണു സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമായിരുന്നു. ‘ഒരു ആൺകുട്ടിയും…

Read More

സ്വന്തം പേര് ഒരു ബ്രാൻഡ് ആയി കാണാൻ ആഗ്രമില്ലാത്തവർ ആരും കാണില്ല. അത്തരത്തിൽ ഒരു ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് നടി ഊർമിള ഉണ്ണി. സോഷ്യൽ മീഡിയയിലൂടെയാണ് ആ സന്തോഷം ഊർമിള ഉണ്ണി പങ്കുവെച്ചത്. സ്വന്തം പേരിലുള്ള പെർഫ്യൂമുമായാണ് താരം എത്തിയിരിക്കുന്നത്. ‘ഊർമിള ഉണ്ണീസ് വശ്യഗന്ധി’ എന്നാണ് പെർഫ്യൂമിന്റെ പേര്. മലയാളത്തിൽ ഒരുപക്ഷേ ആദ്യമായാകും ഒരു താരത്തിന്റെ പേരിൽ പെർഫ്യൂം എത്തുന്നതെന്നാണ് താൻ കരുതുന്നതെന്ന് ഊർമിള ഉണ്ണി മനോരമ ഓൺലൈനോട് പറഞ്ഞു. സ്വന്തമായൊരു പെർഫ്യൂം വർഷങ്ങളായുള്ള ആഗ്രഹമായിരുന്നെന്ന് ഊർമിള ഉണ്ണി പറഞ്ഞു. അങ്ങനെ ഒരു ആഗ്രഹം മനസിലേക്ക് വരാൻ താരത്തിന് വ്യക്തമായ കാരണവുമുണ്ട്. ഇന്ത്യയിൽ ആദ്യമായി സ്വന്തം പേരിൽ പെർഫ്യൂം ഇറക്കിയ സിനിമാതാരം സീനത്ത് അമൻ ആണ്. വളരെ വർഷങ്ങൾക്ക് മുമ്പായിരുന്നു അത് മാർക്കറ്റിൽ എത്തിയത്. പിന്നീടൊരിക്കൽ ഒരു എയർപോർട്ടിൽ കൂടെ നടക്കുമ്പോൾ അമിതാഭ് ബച്ചന്റെ പേരിലുള്ള ഒരു പെർഫ്യൂം കണ്ടു. അതിന്റെ കവറിൽ അദ്ദേഹത്തിന്റെ ഒരു ഫോട്ടോയും പ്രിന്റ് ചെയ്തു വെച്ചിരുന്നു.…

Read More

മലയാളത്തിന്റെ ലേഡി സൂപ്പർസ്‌റ്റാർ മഞ്ജു വാര്യർ വീണ്ടും ക്യൂട്ട് ലുക്കിൽ. കല്യാണ്‍ ജ്വല്ലറിയുടെ പുതിയ ഷോറൂം ഉദ്ഘാടനത്തിനാണ് താരം നീല നിറത്തിലുള്ള നീളൻ ഗൗൺ ധരിച്ച് എത്തിയത്. ഏതായാലും ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലാണ് വൈറലായിരിക്കുന്നത്. സിംപിൾ ആയിട്ടുള്ള ഗൗൺ ധരിച്ചാണ് മഞ്ജു വാര്യർ ചടങ്ങിനെത്തിയത്. ഹെയർസ്റ്റൈലിലും ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്. താനും കല്യാണം തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും മഞ്ജു വാര്യർ മനസു തുറന്നു. കല്യാണ്‍ ജ്വല്ലേഴ്‌സ് നോയ്ഡയിലെ ദ ഗ്രേറ്റ് ഇന്ത്യ പ്ലേയ്‌സ് ജി ഐ പി മാള്‍, ദ്വാരകയിലെ വേഗാസ് മാള്‍ എന്നിവിടങ്ങളിലായി രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു. ഇതോടെ കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യയിലും മധ്യപൂര്‍വദേശങ്ങളിലുമായി 150 ഷോറൂമുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എട്ടുവർഷമായുള്ള കല്യാണുമൊത്തുള്ള യാത്ര വ്യക്തിപരമായി തനിക്ക് ഏറെ സന്തോഷവും അഭിമാനവും നല്കുന്നതാണെന്ന് മഞ്ജു വാര്യർ പറഞ്ഞു.…

Read More

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ ദിലീപ് – റാഫി കൂട്ടുകെട്ട് എത്തുന്നു. ഈ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മെഗാസ്റ്റാർ മമ്മുട്ടി റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. മമ്മൂട്ടിയെ കൂടാതെ മലയാളത്തിലെ നൂറോളം താരങ്ങൾ പോസ്റ്റർ പങ്കു വെച്ചു. ദിലീപും ജോജു ജോർജും വളരെ സന്തോഷത്തിൽ ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഈ കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമായിരിക്കും ഇതെന്നും പോസ്റ്ററിൽ നിന്നും വ്യക്തമാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. ദിലീപ്, ജോജു ജോർജ് എന്നിവരെ കൂടാതെ അലൻസിയർ ലോപ്പസ്, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ…

Read More

റെക്കോർഡ് കളക്ഷനോടു കൂടി നൂറുകോടി ക്ലബിലെത്തിയ ആദ്യമലയാളചിത്രമാണ് മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ. മോഹൻലാലും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഉദയകൃഷ്ണയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. നവംബർ പത്തിന് എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഉടൻതന്നെ പ്രഖ്യാപിക്കും. വർഷങ്ങൾക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ ‘എലോണി’ന് ശേഷം ഏത് പ്രൊജക്ട് എന്ന അവ്യക്തത തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വൈശാഖ് – ഉദയകൃഷ്ണ ചിത്രമെത്തുന്നത്. ‘എലോൺ’ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ ബാറോസിന്റെ ജോലികളിലേക്ക് മോഹൻലാൽ കടന്നിരുന്നു. നവംബർ ഒന്നിന് ദുബായിലേക്ക് പോകുന്ന മോഹൻലാൽ പത്തിന് മടങ്ങിയെത്തും. മടങ്ങിയെത്തിയതിനു ശേഷം വൈശാഖ് ചിത്രത്തിൽ ജോയിൻ ചെയ്യും. നൂറുകോടി ക്ലബിൽ എത്തിയ ആദ്യ മലയാളചിത്രമാണ് പുലിമുരുകൻ. പുലിമുരുകന്റെ രണ്ടാം ഭാഗം തുടങ്ങുന്നതിനെക്കുറിച്ച് ആലോചന ഉണ്ടായിരുന്നു. അതിനിടെയാണ് മറ്റൊരു കഥയുമായി ഉദയകൃഷ്ണ മോഹന്‍ലാലിനെ…

Read More

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോയിൽ ഒന്നാണ് സ്റ്റാർ മാജിക്. ഷോ പോലെ തന്നെ സ്റ്റാർ മാജിക്കിലെ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ അവരുടെ വ്യക്തിപരമായ സന്തോഷങ്ങളും കാര്യങ്ങളും എല്ലാം എപ്പോഴും ആവേശത്തോടെയാണ് മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. സ്റ്റാർ മാജിക്കിലെ എല്ലാ താരങ്ങളെയും പോലെ പ്രേക്ഷകർക്ക് ഒരുപാട് പ്രിയപ്പെട്ട ഒരി താരമാണ് തങ്കച്ചൻ വിതുര. തങ്കച്ചൻ ഇപ്പോൾ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയാണ് പ്രേക്ഷകർക്ക് ഇടയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്. സ്റ്റാർ മാജിക് അവതാരക ആയ ലക്ഷ്മി നക്ഷത്ര തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി സ്റ്റാർ മാജിക് അവതാരകയായി പ്രേക്ഷകരുടെ മനസിൽ ഇടം നേടുകയായിരുന്നു. ലക്ഷ്മിയുടെ യുട്യൂബ് ചാനലിൽ സ്റ്റാർ മാജിക് താരങ്ങളുടെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. സഹതാരങ്ങളുടെ വീടുകളിൽ പോയും അവർക്കൊപ്പം പാചകവീഡിയോകൾ ചെയ്തുമാണ് വ്യത്യസ്ത തരത്തിലുള്ള വീഡിയോകളാണ് ലക്ഷ്മി തന്റെ യുട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്യാറുള്ളത്. ഇത്തവണ, സ്‌റ്റാർ മാജിക്…

Read More