Author: Webdesk

താൻ സംഗീതം നൽകിയ പാട്ട് കേട്ട് ബേസിലിന്റെ പങ്കാളി എലിസബത്ത് തന്നെ വിളിച്ച് കരഞ്ഞെന്ന് ഷാൻ റഹ്മാൻ. ജി‌ഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആണ് ഷാൻ റഹ്മാൻ ഇക്കാര്യം പറഞ്ഞത്. മിന്നൽ മുരളി സിനിമയിലെ ഉയരെ എന്ന പാട്ട് കേട്ടതിനു പിന്നാലെയാണ് എലിസബത്ത് ഷാനിനെ വിളിച്ച് കരഞ്ഞത്. ആ പാട്ടിന്റെ ലിറിക്ക് വീഡിയോ ഇറങ്ങിയ സമയത്ത് കുറേ പേർക്ക് ആ സിനിമ ഇഷ്ടമായിരുന്നില്ലെന്നും എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ പാട്ടിന് വലിയ സ്വീകാര്യത ലഭിച്ചെന്നും ഷാൻ പറഞ്ഞു. ഉയരെ എന്ന പാട്ട് കേട്ടിട്ട് ബേസിലിന്റെ ഭാര്യ എന്നെ വിളിച്ച് കരഞ്ഞിരുന്നു. ഓ എന്തൊരു പാട്ടാണ് ഷാനിക്കാ നിങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്ന് പറഞ്ഞാണ് കരഞ്ഞത്. അത് മറക്കാൻ കഴിയാത്തൊരു മൊമന്റ് ആയിരുന്നെന്നും അതൊക്കെ കേൾക്കുമ്പോൾ സന്തോഷമാണെന്നും ഷാൻ പറ‍ഞ്ഞു. സംവിധായകനെയാണ് ആദ്യം നമ്മൾ സാറ്റിസ്ഫൈ ചെയ്യേണ്ടത്. എന്ത് പാട്ടാണിത്. ഷാൻ ഉണ്ടാക്കിയ പാട്ടാണോ ഇതെന്നൊക്കെ പലരും ചോദിച്ചിരുന്നു. ഞാൻ വർക്ക്…

Read More

സിനിമയിൽ നിന്ന് താൻ മനപൂർവം ഇടവേള എടുത്തിട്ടില്ലെന്ന് നടൻ ധർമജൻ ബോൾഗാട്ടി. താനില്ലെങ്കിലും പകരം പെട്ടന്ന് ആളെ കിട്ടുമെന്നും സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും ധർമജൻ പറഞ്ഞു. സിനിമയിൽ നിന്നും ഇടവേള എടുത്തിട്ടില്ലെന്നും ആരും വിളിക്കാത്തതാണെന്നും ധർമജൻ പറഞ്ഞു. മനപ്പൂർവം സിനിമയിൽ നിന്ന് ഒഴിവാക്കിയതാണെന്നാണ് തോന്നുന്നത്. ആദ്യം കൊറോണയുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. പിന്നെ സിനിമയ്ക്ക് വേണ്ടി ആരും വിളിക്കാറില്ല. അത്ര ആവശ്യമുണ്ടെന്ന് തോന്നിയാലേ സിനിമക്ക് വിളിക്കുകയുള്ളൂ. അവര്‍ക്കൊക്കെ അത്രക്ക് വലിയ ആവശ്യക്കാരനല്ല താനല്ലെന്നും ധർമജൻ പറഞ്ഞു. സിനിമ പകരക്കാര്‍ ഇഷ്ടം പോലെയുള്ള മേഖലയായി മാറി. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. അതില്‍ തനിക്കൊരു പരാതിയുമില്ലെന്നും ഇതൊക്കെ ബോണസാണെന്നും ധർമജൻ പറഞ്ഞു. ചാന്‍സ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്‌നമായിരിക്കും. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, സിദ്ദീഖ് സാര്‍ ഇവരോടൊക്കെ ചാന്‍സ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് താരം എത്തിയെങ്കിലും പിന്നീട് മലയാളത്തിൽ അവസരം കുറഞ്ഞു. എന്നാൽ, തെലുങ്ക് സിനിമയിൽ ഭാഗ്യതാരമായി അനുപമ മാറുകയും ചെയ്തു.തമിഴിൽ ധനുഷിന് ഒപ്പം കൊടി എന്ന സിനിമയിലും അനുപമ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുപമ. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ രസകരമായ ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. താൻ എൻഗേജ്ഡ് ആയെന്ന് പറഞ്ഞ് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മോതിര വിരലിൽ ഒരു പ്സാസ്റ്റിക് കവർ കെട്ടിവെച്ചു കൊണ്ടുള്ള ചിത്രമാണ് വൈറലായത്. പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഈ പോസ്റ്റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വരനാരാണെന്ന് വ്യക്തമാക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നു. എൻഗേജ്മെന്റ് കഴിഞ്ഞെന്നും മോതിരം മറച്ചുവെച്ചതാകാനാണ് സാധ്യതയെന്നുമാണ് മറ്റു ചിലർ പറയുന്നത്.

Read More

ഇന്ത്യ കണ്ട ഏറ്റവും വലിയ കള്ളന്റെ കഥ പറയുന്ന സിനിമയായ ‘ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഗംഭീര ഫസ്റ്റ് ലുക്ക് പുറത്ത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപിക്കുന്ന വീഡിയോയ്ക്ക് മലയാളത്തിൽ ദുൽഖർ സൽമാൻ ആണ് വോയിസ് നൽകിയിരിക്കുന്നത്. മാസ് മഹാരാജ രവി തേജയും വംശിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് ടൈഗര്‍ നാഗേശ്വര റാവുവുമായി എത്തുന്നത്. രവി തേജയെ നായകനാക്കി നിര്‍മ്മിക്കുന്ന ടൈഗര്‍ നാഗേശ്വര റാവു അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഈവന്റുകള്‍ നാളിതുവരെ കാണാത്ത വിധത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്കു കുറുകെയുള്ള ഹാവലോക്ക് പാലത്തിനുമുകളില്‍വെച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക്‌ റിലീസിനായി ഒരു ട്രെയിനും അവര്‍ വാടകയ്ക്കെടുക്കുകയുണ്ടായി. ശൗര്യമേറിയ ഒരു കടുവയെപ്പോലെ…

Read More

മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയ താരമായ ആസിഫ് അലി വീണ്ടും വിവാഹാതനായി. വാർത്ത കേട്ട് ‌ഞെട്ടണ്ട, ഭാര്യ സമയെ തന്നെയാണ് പത്താം വിവാഹ വാർഷിക ദിനത്തിൽ ആസിഫ് ഒന്നുകൂടെ വിവാഹം കഴിച്ചത്. പത്താം വിവാഹവാർഷികം ആസിഫും സമയും വളരെ ആഘോഷത്തോടെയാണ് സംഘടിപ്പിച്ചത്. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ആഘോഷം ചിത്രീകരിച്ച സ്റ്റുഡിയോ 360 വീഡിയോ പങ്കുവെച്ചത്. വളരെ ആഘോഷപൂ‍ർവമായിരുന്നു ചടങ്ങുകൾ. 2013ൽ വിവാഹിതരായ ആസിഫിനും സമയ്ക്കും ആദം, ഹയ എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. തലശ്ശേരിയിലായിരുന്നു ആസിഫ് അലിയും സമയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഗണപതി, ബാലു വര്‍ഗീസ്, അസ്‍കര്‍ അലി തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.അര്‍ഫാസ് അയൂബ് സംവിധാനം ചെയ്‍ത ചിത്രമാണ് ആസിഫ് അലിയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. അമലാ പോളാണ് ചിത്രത്തിലെ നായിക. രമേഷ് പി പിള്ളയും സുദൻ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. സംഭാഷണം ആദം അയൂബ് ആണ്. ആസിഫ് അലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ ‘2018’…

Read More

ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ ജാനകി ജാനേയുടെ പ്രമോഷനായി സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നവ്യ നായരെ നടിയും സുഹൃത്തുമായ നിത്യ ദാസ് സന്ദർശിച്ചു. പേടിക്കാൻ ഒന്നുമില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും താരവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ചില ആരോഗ്യപ്രശ്നങ്ങൾ കാരണം തനിക്ക് സുൽത്താൻ ബത്തേരിയിൽ എത്താൻ കഴിയില്ലെന്ന് നവ്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ആരോഗ്യം വീണ്ടെടുത്താലുടൻ വീണ്ടും പ്രമോഷനായി രംഗത്തിറങ്ങാൻ ആണ് നവ്യയുടെ തീരുമാനം. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Read More

നടി അമേയ മാത്യു വിവാഹിതയാകുന്നു. കഴിഞ്ഞദിവസമാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വരന്റെ മുഖം കാണിക്കാതെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത അമേയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ വരന്റെ മുഖം വെളിപ്പെടുത്താതെ വിവാഹനിശ്ചയ ഫോട്ടോ പങ്കുവെച്ചത് ചിലരെ എങ്കിലും വല്ലാതെ വിഷമിപ്പിച്ചു. മുഖം വെളിപ്പെടുത്താതെ വിവാഹനിശ്ചയ ഫോച്ചോ പങ്കുവെച്ചതാണ് ചിലരെ വിഷമിപ്പിച്ചത്. ഫോട്ടോ വെളിപ്പെടുത്താതിരിക്കാൻ അത്രയ്ക്ക് ലോക സുന്ദരനാണോ ഭർത്താവാകാൻ പോകുന്നയാൾ എന്നാണ് ചിലർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ തനിക്ക് ഇഷ്ടമുള്ള സമയത്ത് മാത്രമേ തന്റെ ഭാവിവരന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുള്ളൂ എന്ന് അമേയ വ്യക്തമാക്കി. View this post on Instagram A post shared by Ameya Mathew (@ameyamathew) ഇതിനിടയിൽ ചിലർ വരൻ ആകാൻ പോകുന്നയാൾ ആരെന്നറിയാൻ സോഷ്യൽ മീഡിയ അരിച്ചു പെറുക്കി. ഒടുവിൽ ആളെ കണ്ടെത്തുകയും ചെയ്തു. മോതിരം കൈമാറിയ ചിത്രം…

Read More

പ്രശസ്ത ചലച്ചിത്ര താരം ആശിഷ് വിദ്യാർത്ഥി വിവാഹിവനായി. അസം സ്വദേശിനിയും ഫാഷൻ സംരംഭകയുമായ രുപാലി ബറുവയെയാണ് താരം വിവാഹം കഴിച്ചത്. കൊൽക്കത്ത ക്ലബിൽ വെച്ച് നടന്ന ചടങ്ങിലാണ് അറുപതു വയസുകാരനായ ആശിഷ് വിദ്യാർത്ഥി രുപാലിയെ വിവാഹം കഴിച്ചത്. ലളിതമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ രുപാലിയെ വിവാഹം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമാണുള്ളതെന്ന് ആശിഷ് പറഞ്ഞു. ഫാഷൻ സംരംഭകയായ രുപാലിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആശിഷ് വിദ്യാർത്ഥി വാചാലനായി. കുറച്ചു കാലം മുമ്പാണ് കണ്ടുമുട്ടിയതെന്നും ആ പരിചയം മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പേർക്കും കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചെറിയൊരു ചടങ്ങായി വിവാഹം നടത്താൻ ആയിരുന്നു താൽപര്യമെന്നും ഇ ടൈംസിന് നൽകിയ പ്രതികരണത്തിൽ ആശിഷ് വിദ്യാർത്ഥി പറഞ്ഞു. View this post on Instagram A post shared by…

Read More

രൂക്ഷമായി പരസ്പരം നോക്കി തെന്നിന്ത്യൻ സിനിമാപ്രേമികളുടെ രണ്ട് ഇഷ്ടതാരങ്ങൾ. ഇവരെന്തിന് ആയിരിക്കും ഇത്ര കടുപ്പിച്ച് നോക്കിയിട്ടുണ്ടാകുക എന്നാണ് ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും നായകരായി എത്തുന്ന കാതൽ എന്ന സിനിമയിലെ സെക്കൻഡ് ലുക്ക് പോസ്റ്ററിലാണ് ഈ കലിപ്പൻ ലുക്ക്. റിലീസ് ആയതിന് പിന്നാലെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി. ജിയോ ബേബിയാണ് കാതൽ – ദ കോർ സിനിമ സംവിധാനം ചെയ്യുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ്…

Read More

തിരക്കഥ, അഭിനയം തുടങ്ങി മലയാളസിനിമയിൽ ഒരു കാലത്ത് സജീവമായ പേരായിരുന്നു ശ്രീനിവാസന്റേത്. അടുത്ത കാലത്ത് അസുഖബാധിതനായതിനെ തുടർന്ന് സിനിമയിൽ സജീവമല്ല അദ്ദേഹം. സിനിമയിൽ നിന്ന് അകലം പാലിക്കുന്നുണ്ടെങ്കിലും തന്നെക്കൊണ്ട് കഴിയുന്നത് പോലെ സിനിമകളിൽ അഭിനയിക്കുന്നുണ്ട് താരം. ശ്രീനിവാസൻ വിവാഹിതനായത് വളരെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു. വിമലയും ശ്രീനിവാസനും തമ്മിലുള്ള വിവാഹം രജിസ്റ്റർ വിവാഹം ആയിരുന്നു. സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല വിവാഹിതനാകുന്ന സമയത്ത് ശ്രീനിവാസൻ.1984 ജനുവരി പതിമൂന്നാം തീയതി ആയിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിവാസൻ നാട്ടിലെത്തിയത്. ഒരു സുഹൃത്തിനൊപ്പം എത്തി വെള്ളിയാഴ്ചയാണ് വിവാഹമെന്ന് വിമലയെ അറിയിക്കുകയായിരുന്നു. കതിരൂർ രജിസ്റ്റാർ ഓഫീസിൽ വെച്ച് രാവിലെയായിരുന്നു വിവാഹം. അതിന് മൂന്ന് ദിവസം മുമ്പ് തലശ്ശേരിയിൽ പോയി സാരിയും അത്യാവശ്യമായ സാധനങ്ങളുമൊക്കെ വാങ്ങി. കല്യാണ ദിവസം കൂത്തുപറമ്പിൽ പോയി ടാക്‌സി വിളിച്ച് കൊണ്ട് വന്നു. കല്യാണശേഷം നേരെ ശ്രീനിയേട്ടന്റെ വാടക വീട്ടിലേക്കാണ് പോയത്. എന്നാണ് വിവാഹത്തെ കുറിച്ച് മുമ്പൊരിക്കൽ…

Read More