Author: Webdesk

സ്വർണത്തളികയിൽ വിഭവസമൃദ്ധമായ താലി മീൽസ് കഴിച്ച് റിമി ടോമി. യുട്യൂബിലെ തന്റെ ഒഫീഷ്യൽ ചാനലിലാണ് റിമി ടോമി ഇത് ഉൾപ്പെടുന്ന വീഡിയോ പങ്കുവെച്ചത്. മുംബൈയിലെ ജുഹുവിലെ മഹാരാജ ഭോഗിൽ നിന്നായിരുന്നു സമൃദ്ധമായ താലി മീൽസ് റിമി കഴിച്ചതും അതിന്റെ വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചതും. സഹോദരൻ റിങ്കുവും റിമിക്ക് ഒപ്പമുണ്ടായിരുന്നു. ജുഹു ബീച്ചിന്റെ എതിർ വശത്തായിട്ടാണ് മഹാരാജ ഭോഗ്. ‘സ്വർണത്തളികയിൽ ഒരു ഊണ്’ എന്ന അടിക്കുറിപ്പോടെയാണ് റിമി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റിമിയും റിങ്കുവും ഒരു വലിയ താലി മീൽസ് കഴിക്കുന്നത് വീഡിയോയിൽ കാണുന്നതാണ്. വീഡിയോ തുടങ്ങുമ്പോൾ ആദ്യം മേശയ്ക്കരികിലേക്ക് കൈ കഴുകാൻ വെള്ളവുമായി ഒരാൾ എത്തുന്നു. കൈകഴുകി കഴിയുമ്പോഴേക്കും ഓരോരോ വിഭവങ്ങൾ എത്തുകയാണ്. ഓരോ വിഭവവും എന്താണെന്ന് പരിചയപ്പെടുത്തിയാണ് റിമി കഴിക്കുന്നത്. ഇടയ്ക്ക് ഹോട്ടലിലെ ജീവനക്കാരോട് ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ കാണുമ്പോൾ മുഖത്ത് അത്ഭുത ഭാവം വിരിയുന്നുണ്ട്. ഇത്രയും പേർ വിഭവസമൃദ്ധമായ വലിയ താലി മീൽസ്…

Read More

സൂപ്പർമാൻ മനസുകവർന്ന ബാല്യകാലം ഇല്ലാത്തവർ ആരു തന്നെയുണ്ടാവില്ല. കാരണം, ലോകമങ്ങുമുള്ള ആരാധകരുടെ മനസിൽ സൂപ്പർമാൻ ഇരിപ്പുറപ്പിച്ചിട്ട് എൺപതു വർഷമായി. ചരിത്രത്തിൽ ആദ്യമായി സൂപ്പർമാനെ സ്വവർഗ അനുരാഗിയായി അവതരിപ്പിക്കുകയാണ് ഡി സി കോമിക്സ്. ഡി സി കോമിക് സീരീസായ ‘സൂപ്പർമാൻ: സൺ ഓഫ് കാൾ ഇൽ’ അഞ്ചാം പതിപ്പ് മുതലാണ് സ്വവർഗാനുരാഗിയായി സൂപ്പർ മാൻ എത്തുന്നത്. പുതിയ കോമിക് സീരീസിന്റെ എഴുത്തുകാരനായ ടോം ടെയ് ലർ വിപ്ലവകരമായ മാറ്റങ്ങൾ ആരാധകരെ അറിയിച്ചത്. ജയ് നകാമുറ എന്നയാളുമായാണ് സൂപ്പർമാൻ പുതിയ സീരീസിൽ പ്രണയത്തിലാകുന്നത്. ജയ് നകാമുറ ഒരു പത്രപ്രവർത്തകനാണ്. പുതിയ സൂപ്പർമാനും കൂട്ടുകാരനും ചുംബിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് ഡി സി കോമിക്സ് പുതിയ പ്രഖ്യാപനം നടത്തിയത്. സൂപ്പർമാനായി ഭൂമിയിൽ എത്തപ്പെട്ട ക്ലാർക് കെന്റിന്റെയും ലോയിസ് ലെയിനിന്റെയും മകനാണ് പുതിയ സൂപ്പർമാനായ ജോൺ കെന്റ്. ക്ലാർക് കെന്റ് പത്രപ്രവർത്തക ആയിരുന്ന ലോയിസ് ലെയിനുമായാണ് പ്രണയത്തിലായത്. എന്നാൽ, മകൻ ജോൺ കെന്റ് റിപ്പോർട്ടറായ ജയ് നകാമുറയുമായാണ് പ്രണയത്തിലാകുന്നത്.…

Read More

തിരുവനന്തപുരം: നടി അഹാന കൃഷ്ണ സംവിധായിക ആകുന്നു. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്കുവെച്ചത്. ‘തോന്നല്’ എന്നാണ് അഹാനയുടെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. കഴിഞ്ഞദിവസം ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ അഹാന പങ്കുവെച്ചിരുന്നു. ‘സംവിധാനം – അഹാന കൃഷ്ണ, സംഗീതം – ഗോവിന്ദ് വസന്ത’ എന്നായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ച താരം തന്റെ പിറന്നാൾ ദിനത്തിൽ തന്നെ ആദ്യസംവിധാന സംരംഭത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുകയായിരുന്നു. തന്റെ ആദ്യകുഞ്ഞെന്നാണ് ആദ്യ സംവിധാന സംരംഭത്തെ അഹാന വിശേഷിപ്പിക്കുന്നത്. ആറു മാസം മുമ്പ് മനസിൽ തോന്നിയ ഒരു ആശയമാണ് ഇതെന്നും താരം വ്യക്തമാക്കുന്നു. തനിക്ക് സ്വയം പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് സോഷ്യൽ മീഡിയയിലെ കുറിപ്പ്. ഒക്ടോബർ 30ന് ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ സംഗീത് ഗോവിന്ദ് വസന്ത, ഛായാഗ്രഹണം -…

Read More

സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ സിനിമയുടെ ടൈറ്റിൽ വിജയദശമി ദിനമായ ഒക്ടോബർ പതിനഞ്ചിന് പുറത്തിറക്കും. സണ്ണി വെയ്നൊപ്പം അനന്യ, ഗ്രേസ് ആന്റണി, അലൻസിയാർ ലോപ്പസ് എന്നിവർ സിനിമയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും മജു ആണ്. വെള്ളം സിനിമയുടെ നിർമാതാക്കളായ ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിലും രഞ്ജിത് മണമ്പ്രക്കാട്ടും സണ്ണി വെയ്ന്റെ ഉടമസ്ഥതയിലുള്ള സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സണ്ണി വെയ്ൻ, അലൻസിയാർ, അനന്യ, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപത് കൃഷ്ണ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. സിനിമയുടെ തിരക്കഥ ആർ ജയകുമാറും മജോയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്നതാണ് സിനിമ. ഛായാഗ്രഹണം: പപ്പു, വിനോദ് ഇല്ലമ്പള്ളി; എഡിറ്റർ: കിരൺ ദാസ്; സംഗീതം: ഡോൺ വിൻസെന്റ്; സിങ്ക് സൗണ്ട്: അജയൻ അടാട്ട്, എക്സിക്യൂട്ടീവ്…

Read More

താളവട്ടം സിനിമ കണ്ടവരാരും വിനു എന്ന ചെറുപ്പക്കാരനെ മറക്കില്ല. മാനസികവിഭ്രാന്തിയുള്ള വിനു എന്ന ചെറുപ്പക്കാരനായി മോഹൻലാൽ ആണ് സിനിമയിൽ അഭിനയിച്ചു തകർത്തത്. നിരവധി മികച്ച അഭിപ്രായം നേടിയ സിനിമ ആയിരുന്നു താളവട്ടം. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം ജി സോമൻ, കാർത്തിക, ലിസി എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. 1986ൽ റിലീസ് ചെയ്ത സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം പ്രിയദർശൻ തന്നെ ആയിരുന്നു നിർവഹിച്ചത്. ഇപ്പോൾ താളവട്ടം എന്ന സിനിമയിലെ അഭിനയത്തെക്കുറിച്ച് ബോളിവുഡ് താരം ആമിർ ഖാൻ സംവിധായകൻ പ്രിയദർശനോട് ചോദിച്ച വാക്കുകളാണ് വൈറലായിരിക്കുന്നത്. താളവട്ടത്തിൽ മോഹൻലാൽ അഭിനയിച്ചത് റിഹേഴ്സൽ ചെയ്തു നോക്കിയിട്ടാണോ എന്നാണ് ആമിർ ഖാൻ പ്രിയദർശനോട് ചോദിച്ചത്. താളവട്ടം കണ്ടവർക്കാർക്കും വിനു എന്ന കഥാപാത്രത്തെ മറക്കാൻ കഴിയില്ല. അത്രയും ഗംഭീരമായിട്ടായിരുന്നു ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയം. ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. വലിയ പ്രശംസയാണ് ആ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിനെ തേടിയെത്തിയതും. ആമിർ ഖാന്റെ…

Read More

ലോകത്തിലെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് താരം ഋത്വിക് റോഷനും. ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ ഏഴ് പുരുഷന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് താരം. ദി ടീല്‍മാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടികയിലെ സുന്ദരന്മാരെ അറിയാം. കിം ടേ യൂങ് എന്ന പേരിനേക്കാള്‍ ബിടിഎസ് താരം വി എന്ന പേരിലായിരിക്കും ഈ താരം അറിയപ്പെടുന്നത്. ബിടിഎസ് എന്ന കൊറിയന്‍ പോപ്പ് ബാന്‍ഡിലൂടെ ലോകം മുഴുവന്‍ ആരാധകരുള്ള ഇരുപത്തിയഞ്ചുകാരനാണ് കിം. സൗത്ത് കൊറിയന്‍ ഗായകനും നടനുമൊക്കെയായ കിം ആണ് ലോകത്തിലെ ഏറ്റവും സുന്ദരന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടികയില്‍ രണ്ടാമതുള്ളത് ബോളിവുഡ് താരം ഋത്വിക് റോഷനാണ്. 47 കാരനായ ഋത്വിക് ഇതിനു മുമ്പും സുന്ദരന്മാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഹോളിവുഡ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്. ട്വിലൈറ്റ് സാഗയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പാറ്റിന്‍സണിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റ് ലോകത്തിലെ സുന്ദരന്മാരുടെ പട്ടികയില്‍…

Read More

തന്റെ ചര്‍മ്മത്തെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ബോളിവുഡ് നടി യാമി ഗൗതം. ‘കെരാറ്റോസിസ് പിലാരിസ് എന്ന രേഗമാണ് തനിക്കുള്ളതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് യാമി തുറന്നു പറഞ്ഞിരിക്കുന്നത്. കൗമാരക്കാലം മുതല്‍ താന്‍ ഈ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നതെന്ന് യാമി പറയുന്നു. ചര്‍മ്മം കെരാറ്റിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുക വഴി ചെറിയ കുരുക്കളും പാടുകളും ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. കൈകളിലും തുടകളിലും മുഖത്തുമൊക്കെയാണ് ഇവ കൂടുതലും കാണുന്നത്. അതേ സമയം വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന ഈ അവസ്ഥയോടുള്ള ഭയവും അരക്ഷിതാവസ്ഥയും മാറിയെന്ന് താരം പറയുന്നു. പൂര്‍ണമനസ്സോടെ കുറവുകളെ സ്‌നേഹിക്കാനും സ്വീകരിക്കാനും ഇപ്പോള്‍ തനിക്ക് കഴിഞ്ഞുവെന്നും യാമി പറയുന്നു. ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള തന്റെ ചിത്രങ്ങളിലുള്ള പാടുകള്‍ മറയ്ക്കാന്‍ എഡിറ്റു ചെയ്യുന്നതിനിടെയാണ് ഈ അവസ്ഥയെ കുറിച്ച് തുറന്നു പറയാന്‍ താരം തീരുമാനിച്ചത്. ചര്‍മ്മത്തിലെ പാടുകള്‍ മറയ്ക്കാനോ കണ്ണിന് താഴെയുള്ള ഭാഗം മനോഹരമാക്കാനോ അരക്കെട്ട് അഴകളവുകള്‍ക്കൊത്ത് വെയ്ക്കാനോ തോന്നുന്നില്ല. എന്നിട്ടും അവ സുന്ദരമാണ്.

Read More

അമ്മയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി ശ്രീയ ശരണ്‍. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. രാധ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 2020ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് ശ്രിയ കുറിക്കുന്നു. ഗോസിപ്പുകാര്‍ ഒന്നുമറിയാതെയാണ് സംഭവം നടന്നതെന്നതാണ് കൗതുകം. തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലുമൊക്കെ സജീവമായിരുന്ന നടിയാണ് ശ്രിയ ശരണ്‍. എന്നാല്‍ താരം ഗര്ഭിണിയാണെന്ന വാര്‍ത്ത ആരുമറിഞ്ഞിരുന്നില്ല. View this post on Instagram A post shared by Shriya Saran (@shriya_saran1109) ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2018ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും തമ്മില്‍ വിവാഹിതരാവുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ ചടങ്ങുകളിലൂടെയാണ് ശ്രിയയും ആന്‍ഡ്രോയും വിവാഹിതരായത്. കല്യാണശേഷമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴാണ് നടിയുടെ വിവാഹം കഴിഞ്ഞെന്ന കാര്യവും പുറത്തറിയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച ഇവര്‍ക്കൊപ്പം കണ്മണി കൂടി ഉള്ളതിന്റെ സന്തോഷം.…

Read More

തെലുങ്ക് മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷനിലേക്ക് ഞായറാഴ്ച നടന്ന വോട്ടെടുപ്പിനിടെ സംഘര്‍ഷം. വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കവേ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന പാനലുകള്‍ തമ്മിലായിരുന്നു മല്‍സരം. പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു. നടന്‍ ശിവ ബാലാജി വിഷ്ണു മാഞ്ചിയുടെ പാനലില്‍ നിന്നും ട്രാഷറര്‍ സ്ഥാനത്തേക്കും മല്‍സരിച്ചു. Reyyy 🤣🤣pic.twitter.com/jDzzZ0IjPm — KB (@kostha_bidda) October 10, 2021 വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ഹേമ, ശിവ ബാലാജിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അക്രമത്തിനിടെ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശിവബാലാജി ഇടയ്ക്കു കയറിയപ്പോള്‍ സംഭവിച്ചതാണെന്നാണ് ഹേമ പറയുന്നത്. തെരഞ്ഞെടുപ്പില്‍ പ്രകാശ് രാജിന്റെ പാനല്‍ തോറ്റു. വിഷ്ണു മാഞ്ചിയുടെ പാനലാണ് വിജയിച്ചത്. വിഷ്ണു പ്രസിഡന്റായി ചുമലയേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സംഘടനയില്‍ പ്രാദേശിക വാദം ശക്തമാണെന്ന് ആരോപിച്ച് പ്രകാശ് രാജ് രാജി…

Read More

വർഷങ്ങൾക്ക് മുമ്പ് മൈഡിയർ മുത്തച്ചൻ സിനിമകൾ കണ്ടവരാരും മീരയെ മറക്കില്ല. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മൈഡിയർ കുട്ടിച്ചാത്തൻ അക്കാലത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രമായ മീരയായി മധുരിമ നർല സിനിമയിലെത്തി. തിലകൻ, ജയറാം, മുരളി. ഇന്നസെന്റ്, കെ പി എ സി ലളിത, ഉർവശി എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരന്ന സിനിമ ആയിരുന്നു അത്. അതിൽ മീരയായി വേഷമിട്ട മധുരിമ നർലയെ പിന്നെ ഒരു സിനിമയിലും കണ്ടില്ല. ചെമ്പരത്തി ശോഭന എന്ന പഴയകാല നടിയാണ് മധുരിമയെ സത്യൻ അന്തിക്കാടിന് പരിചയപ്പെടുത്തിയത്. ശോഭനയുടെ മകൻ തരുൺ സാഗർ സിനിമയിലെ മനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മൈഡിയർ മുത്തച്ചനിലെ അഭിനയത്തിന് ശേഷം ശുദ്ദമദ്ദളം, പക്ഷേ തുടങ്ങിയ സിനിമകളിൽ മധുരിമ അഭിനയിച്ചു. പക്ഷേ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചു. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും പോകുകയായിരുന്നു. തുടർന്ന് അഭിനയത്തോട് വിട പറഞ്ഞെങ്കിലും നൃത്തരംഗത്ത് സജീവമായി താരം. വിദേശത്തും…

Read More