Author: Webdesk

അഭിനയത്തിലേക്ക് തിരിച്ചു വരാൻ തയ്യാറെടുത്ത് നടി മീര ജാസ്മിൻ. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്ത താരം തിരിച്ചു വരവിന് ഒരുങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം യു എ ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു മീര ജാസ്മിൻ ഒരു പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. യു എ ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിനു ശേഷം താരം ഭ്രമം സിനിമയുടെ സ്ക്രീനിങ്ങിന് എത്തുകയും ചെയ്തു താരം. ഭ്രമം സിനിമയുടെ റിലീസിങ്ങിന് എത്തിയ മീര ജാസ്മിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കറുത്ത സ്ലീവ്ലെസ് ചുരിദാർ ധരിച്ചെത്തിയ താരം അതീവസുന്ദരിയായാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഉണ്ണി മുകുന്ദനൊപ്പവും മറ്റ് ഭ്രമം അണിയറപ്രവർത്തകർക്കൊപ്പവും ഫോട്ടോയ്ക്ക് ഷൂട്ട് ചെയ്താണ് താരം മടങ്ങിയത്. ദുബായിൽ കഴിഞ്ഞദിവസം ആയിരുന്നു ഭ്രമത്തിന്റെ റിലീസ് നടന്നത്. View this post on Instagram A post…

Read More

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടി ആയിരുന്നു ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം. ചാനലുകളിലെ കോമഡി പരിപാടികളില്‍ വലിയ മാറ്റം കൊണ്ടുവരാനും നിരവധി പുതിയ കലാകാരന്മാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും ഈ പരിപാടിയിലൂടെ കഴിഞ്ഞു. കോമഡി ഉത്സവത്തിന്റെ മൂന്നാം സീസണ്‍ ആരംഭിക്കുകയാണിപ്പോള്‍. അതേസമയം പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്ന മിഥുന്‍ രമേഷ് ആയിരിക്കില്ല പരിപാടിയുടെ അവതാരകന്‍. നടി രചന നാരായണന്‍ കുട്ടിയായിരിക്കും പരിപാടിയുടെ പുതിയ അവതാരക. ആദ്യ സീസണുകളിലെ പ്രധാന വിധികര്‍ത്താക്കളില്‍ ഒരാളായിരുന്ന ടിനി ടോമും പരിപാടിയില്‍ ഇത്തവണ ഉണ്ടാവില്ല. പുതിയ സീസണില്‍ കലാഭവന്‍ പ്രജോദും ഷാജു ശ്രീധരനും ഗിന്നസ് പക്രുവുമാണ് വിധി കര്‍ത്താക്കളായി എത്തുന്നത്. അതേസമയം മഴവില്‍ മനോരമ ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സൂപ്പര്‍ ഫോറില്‍ സീനിയര്‍ വിഭാഗത്തിന്റെ ഫൈനലില്‍ അവതാരകനായി എത്തുന്നത് മിഥുന്‍ രമേശ് ആണ്. കോമഡി ഉത്സവത്തിന്റെ പുതിയ അവതാരകയായി എത്തുന്ന രചന നാരായണന്‍ കുട്ടി 2001ല്‍ തീര്‍ഥാടനം എന്ന സിനിമയിലൂടെയാണ് അരങ്ങേറിയത്. കാന്താരി, തിലോത്തമ,…

Read More

ജീവിതത്തിലെ ആനന്ദനിമിഷങ്ങൾ ആരാധകർക്കൊപ്പം പങ്കുവെക്കുന്നതിൽ നടി അനുശ്രീ ഒരു മടിയും കാണിക്കാറില്ല. സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ഒക്കെ ഒപ്പമുള്ള പുതിയ പുതിയ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമെല്ലാം അനുശ്രീ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ അനുശ്രീ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. ട്വൽത് മാന്റെ ഷൂട്ടിംഗ് സ്പോട്ടിൽ നിന്ന് കിട്ടിയ സൂപ്പർ ബ്രോകൾ എന്ന അടിക്കുറിപ്പോടെയാണ് നീന്തൽക്കുളത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചത്. യുവനടൻമാരായ ചന്ദുനാഥിനും അനുമോഹനും ഒപ്പമുള്ള തമാശ നിറഞ്ഞ നിമിഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതിഥി രവി, പ്രിയങ്ക നായർ, അനു സിതാര, ശിവദ എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്. ഏതായാലും സൂപ്പർ ബ്രോകൾക്കൊപ്പം പങ്കുവെച്ച അനുശ്രീയുടെ ചിത്രത്തിന് അതിഥി രവി ഒരു കിടിലൻ കമന്റ് ആണ് നൽകിയത്. ‘ഹായ് കുളിസീൻ’ എന്നായിരുന്നു അതിഥിയുടെ കമ്റ്. അനുശ്രീ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുമായി ചന്ദുനാഥും അനുമോഹനും എത്തിയിട്ടുണ്ട്. കമന്റ് ബോക്സിൽ ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ എന്ന കമന്റും കാണാവുന്നതാണ്. അതിനൊരു കാരണമുണ്ട്. സാറാസ്…

Read More

ഗായികയും സംഗീത സംവിധായികയും ഒക്കെയായി മലയാള ചലച്ചിത്ര ഗാനരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് സയനോര ഫിലിപ്പ്. ഗായിക എന്നതിനപ്പുറത്തേക്ക് ആത്മവിശ്വാസത്തിന്റെയും പ്രചോദനമേകുന്ന വ്യക്തിത്വത്തിന്റെയും ഉടമ കൂടിയാണ് ഈ യുവഗായിക. കഴിഞ്ഞദിവസം സയനോര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി. ‘സ്നേഹം മുടിയിലാണ്’ (Love is in the hair) എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം ആരാധകരും സുഹൃത്തുക്കളും ഏറ്റെടുത്തു. ആരാധകരും സുഹൃത്തുക്കളുമായ നിരവധി പേരാണ് പുതിയ ലുക്ക് മനോഹരമായിട്ടുണ്ടെന്ന അഭിപ്രായവുമായി കമന്റ് ബോക്സിൽ എത്തിയത്. മുടി മാത്രമല്ല ഉടുപ്പും സ്റ്റെൽ ആയിട്ടുണ്ടെന്ന് ചിലർ കുറിച്ചു. ഇപ്പോൾ ചെത്ത് സ്റ്റെലിൽ ആണല്ലോ എന്നാണ് ഒരാൾ ചോദിച്ചത്. സയനോര വല്ലാത്തൊരു പ്രചോദനമാണെന്ന് കുറിച്ച വർഷയ്ക്ക് മറുപടി നൽകാനും താരം സമയം കണ്ടെത്തി. സൈഡ് പോക്കറ്റുള്ള ചെക്ക്ഡ് ഫിറ്റ് ആൻഡ് ഫ്ലയർ ഡ്രസ് ധരിച്ചാണ് തന്റെ പുതിയ ചിത്രങ്ങളിൽ സയനോര പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സയനോര ഇടയ്ക്കിടയ്ക്ക് തന്റെ വിശേഷങ്ങളും…

Read More

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ സുരേഷ്. സിനിമ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കളി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിലേക്കെത്തുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍ താരത്തിന് ലഭിച്ചത്. ഈ ചിത്രത്തിലെ പ്രകടനം താരത്തിന് ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി കൊടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ ഐശ്വര്യ തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. ഫോട്ടോഷൂട്ട് നടത്തുന്നതിനു വേണ്ടി പുതുമയുള്ള ആശയങ്ങളാണ് താരം തിരഞ്ഞെടുക്കാറുള്ളത്. ഇതെല്ലാം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടാറുണ്ട്. നിരവധി ആളുകള്‍ ആയിരുന്നു നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ ഏറ്റെടുത്തത്. ഗ്ലാമറസ് ചിത്രങ്ങളാണ് താരം എപ്പോഴും പങ്കു വെക്കാറുള്ളത്. ഇപ്പോഴിതാ നടിയുടെ അത്തരത്തിലൊരു ഫോട്ടോഷൂട്ട് ആണ് ശ്രദ്ധിക്കപ്പെടുന്നത്. കഴുത്തില്‍ ഒരു പാമ്പിനെ മാത്രം അണിഞ്ഞു കൊണ്ടാണ് താരം ചിത്രങ്ങളിലുള്ളത്. ചിത്രങ്ങളെല്ലാം വളരെ പെട്ടന്നാണ് വൈറലായി മാറിയത്. നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് താഴെ…

Read More

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടിയും അവതാരകയുമായ മീര അനില്‍. വ്യത്യസ്ത ശൈലിയിലുള്ള അവതരണ രീതിയാണ് മീരയുടേത്. ലോക്ക് ഡൗണ്‍ സമയത്താണ് മീര വിവാഹിതയായത്. മുല്ലപ്പള്ളി സ്വദേശി വിഷ്ണുവിനെയാണ് മീര വിവാഹം കഴിച്ചത്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാംപ്രേക്ഷകരുമായി വിഷ്ണു പങ്കു വെക്കാറുണ്ട്. മീരയുടേയും ഭര്‍ത്താവിന്റേയും ഡയറ്റ് പ്ലാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തവണ ഡയറ്റില്‍ ഭര്‍ത്താവിനെ കൂടെ കൂട്ടി എന്നതാണ് സ്‌പെഷ്യല്‍ ആയിട്ടുള്ള കാര്യം. വീഡിയോയിലൂടെ താരം തന്റെ ഭക്ഷണ ക്രമവും വ്യായാമ രീതികളുമെല്ലാം കാണിക്കുന്നുണ്ട്. വീഡിയോയിലൂടെ താരം പറയുന്നത് ഇങ്ങനെ, നാലഞ്ച് വര്‍ഷം മുമ്പ് കോമഡി സ്റ്റാര്‍സ് കണ്ടവര്‍ക്കറിയാം നല്ല തടിയുള്ള വ്യക്തിയായിരുന്നു ഞാന്‍. നല്ല ഒന്നാന്തരം ഫുഡിയായിരുന്നു ഞാന്‍. അങ്ങനെയാണ് തടി കുറയ്ക്കാന്‍ തീരുമാനിച്ചത്. വിവാഹ ശേഷം ഭര്‍ത്താവ് വിഷ്ണുവിനൊപ്പം ചേര്‍ന്നാണ് വീണ്ടും ഫിറ്റ്‌നസ് മെയിന്റെയിന്‍ ചെയ്യാനുള്ള ആഗ്രഹം വീണ്ടും തലപൊക്കിയത്. ജിമ്മില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീട്ടില്‍ തന്നെ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയായിരുന്നു.…

Read More

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനില്‍ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ സാനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Read More

പുതിയ ചിത്രവുമായി ‘വെള്ളം’ സിനിമയുടെ നിർമാതാക്കളായ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ. സണ്ണി വെയ്ൻ നായകനായി എത്തുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് വിജയദശമി ദിനമായ ഒക്ടോബർ പതിനഞ്ചിനാണ്. സണ്ണി വെയ്നൊപ്പം അലൻസിയറും സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മജുവാണ് സിനിമയുടെ കഥയും സംവിധാനവും. സണ്ണി വെയ്ൻ, അലൻസിയാർ എന്നിവരെ കൂടാതെ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപത് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമയുടെ തിരക്കഥ ആർ ജയകുമാറും മജോയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: പപ്പു, വിനോദ് ഇല്ലമ്പള്ളി; എഡിറ്റർ: കിരൺ ദാസ്; സംഗീതം: ഡോൺ വിൻസെന്റ്; സിങ്ക് സൗണ്ട്: അജയൻ അടാട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദീപു ജി. പണിക്കർ, മേക്കപ്പ്: റോണെക്സ് സേവ്യർ; ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി; കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ; സംഘട്ടനം: പ്രഭു; പ്രൊഡക്ഷൻ ഡിസൈനർ: ദീപക് പരമേശ്വരൻ; പ്രൊഡക്ഷൻ…

Read More

തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹമോചനത്തിന്റെ നാളുകളിൽ കൂടിയാണ് കടന്നു പോകുന്നത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ സാമന്ത പങ്കുവെച്ച ഒരു സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തനിക്കെതിരായ വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നവർക്ക് സാമന്ത നന്ദി അറിയിക്കുന്നു. ‘തനിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്നും കുട്ടികൾ വേണ്ടെന്ന് പറഞ്ഞതായും അവസരവാദിയാണെന്നും ഗർഭഛിദ്രം നടത്തിയെന്നും’ തനിക്കെതിരെ ഇത്തരക്കാർ ആരോപണങ്ങൾ ഉന്നയിക്കുന്നെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിൽ സാമന്ത പറയുന്നു. വിവാഹമോചനം തന്നെ വേദന നിറഞ്ഞതാണെന്നും ഈ സമയത്തെ തനിച്ച് അതിജീവിക്കാൻ തന്നെ അനുവദിക്കണമെന്നും തനിക്കെതിരെ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ കഠിനമാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിൽ താരം പറയുന്നു. പക്ഷേ, ഇത്തരത്തിലുള്ള ഒരു ആരോപണങ്ങളും തന്നെ തകർക്കാൻ താൻ അനുവദിക്കില്ലെന്നും സാമന്ത പറഞ്ഞു. നാലാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആയിരുന്നു സാമന്തയും നാഗചൈതന്യയും ഒരേ രീതിയിലുള്ള വാർത്താക്കുറിപ്പ് പങ്കുവെച്ച് തങ്ങളുടെ വേർപിരിയൽ തീരുമാനം ആരാധകരെ അറിയിച്ചത്. സാമന്ത സോഷ്യൽ മീഡിയയിൽ സാമന്ത…

Read More

കൊച്ചി കോർപ്പറേഷന്റെ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യാനെത്തിയ നടി മഞ്ജു വാര്യർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ലളിതമായ അതേസമയം ട്രെൻഡി വേഷത്തിൽ ഉദ്ഘാടന ചടങ്ങിന് എത്തിയ താരം ഹോട്ടലിലെ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം വിശേഷം പങ്കുവെയ്ക്കുകയും സെൽഫിയെടുക്കുകയും എല്ലാം ചെയ്തു. ഏതായാലും ജനകീയ ഹോട്ടലിനൊപ്പം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ജനകീയ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങും. പത്തു രൂപയ്ക്ക് ഊണു ലഭിക്കുന്നു എന്നതാണ് ഈ ജനകീയ ഹോട്ടലിനെ ശ്രദ്ധേയമാക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ കൊച്ചി കോർപ്പറേഷന്റെ ജനകീയ ഹോട്ടൽ ഹിറ്റായി കഴിഞ്ഞു. വിശപ്പടക്കുക എന്നതാണ് ഏറ്റവും മനോഹരമായ കാര്യമമെന്ന് മഞ്ജു വാര്യർ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യാനെത്തിയ താരം ഹോട്ടലിലെ ജീവനക്കാരായ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം സെൽഫിയെടുത്തു. അവരുമായി വിശേഷങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തു. കൊച്ചി കോർപറേഷൻ മേയറും മഞ്ജു വാര്യർക്ക് ഒപ്പമുണ്ടായിരുന്നു. പത്തു രൂപയുടെ ഊണിൽ ചോറ്, സാമ്പാർ, മറ്റ്…

Read More