Author: Webdesk

മകൾ നിലയ്ക്കൊപ്പം ഹോം ടൂർ നടത്തി പേളി മാണിയും ശ്രീനിഷ് അരവിന്ദും. പേളിയും ശ്രീനിഷും തങ്ങളുടെ യു ട്യൂബ് ചാനലിലൂടെയാണ് ഹോം ടൂർ വീഡിയോ പങ്കുവെച്ചത്. പുതിയ വീടിന്റെ വിശേഷങ്ങൾക്കൊപ്പം മകൾ നിലയുടെ വിശേഷങ്ങളും പങ്കുവെയ്ക്കുന്നുണ്ട് വീഡിയോയിൽ അടുത്തിടെയാണ് രണ്ടു പേരും തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. വീഡിയോ കാണുന്നവരെ വീട്ടിലേക്ക് സ്വീകരിക്കുന്ന രീതിയിലാണ് ഹോം ടൂർ അവതരിപ്പിച്ചിരിക്കുന്നത്. അകുകൊണ്ടു തന്നെ വീഡിയോ തുടങ്ങുമ്പോൾ പ്രേക്ഷകർക്ക് ജ്യൂസ് നൽകിയാണ് വീഡിയോ തുടങ്ങുന്നത്. ജ്യൂസ് കുടിച്ചു കഴിഞ്ഞ പ്രേക്ഷകരെയും കൊണ്ട് നേരെ പോകുന്നത് ഷൂ റാക്ക് കാണിക്കുന്നതിനാണ്. ഷൂ റാക്ക് കണ്ടു കഴിഞ്ഞാൽ നേരെ അടുക്കളയിലേക്ക്. അടുക്കളയിൽ എത്തി വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കോളിംഗ് ബെല്ലിന്റെ ശബ്ദം. ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ ഓർഡർ ചെയ്ത പുതിയ ബെഡുമായി ആളെത്തിയ കാഴ്ചയാണ്. തുടർന്ന് പേളിയും ശ്രീനിഷും കൂടി ബെഡ് കട്ടിലിൽ സെറ്റാക്കി. അതിനു ശേഷം നില മോളെയും എടുത്തു കൊണ്ടു…

Read More

പിറന്നാൾ ദിനത്തിൽ മകൻ പൃഥ്വിരാജിന് ദുബായിൽ സർപ്രൈസ് ഒരുക്കി അമ്മ മല്ലിക സുകുമാരൻ. തന്റെ പുതിയ സിനിമയായ ‘ഭ്രമ’ത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് ദുബായിൽ എത്തിയത്. ഈ സമയത്താണ് അമ്മ മല്ലിക സുകുമാരൻ സർപ്രൈസ് ആയി കേക്ക് എത്തിച്ചത്. മലയാളത്തിലാണ് കേക്കിന്റെ മുകളിൽ പിറന്നാൾ ആശംസകൾ എഴുതിയിരുന്നത്. ‘മോന് പിറന്നാൾ ആശംസകൾ.. അമ്മ’ എന്നാണ് കേക്കിന് മുകളിൽ എഴുതിയത്. ഒക്ടോബർ പതിനാറിനാണ് ജന്മദിനമെങ്കിലും പൃഥ്വിരാജിന്റെ പിറന്ന നാളിന് അമ്മ മല്ലിക ദുബായിൽ കേക്ക് എത്തിക്കുകയായിരുന്നു. കേക്കിന്റെയും പൃഥ്വിരാജ് കേക്ക് മുറിക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ ഉണ്ണി മുകുന്ദൻ, നടി മംമ്ത മോഹൻദാസ് എന്നിവരും പിറന്നാൾ ആഘോഷിക്കാൻ താരത്തിന് ഒപ്പമുണ്ടായിരുന്നു. ഇന്നാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ‘ഭ്രമം’ സോഷ്യൽ മീഡിയയിൽ റിലീസ് ആയത്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ് സുകുമാരനൊപ്പം മംമ്ത മോഹൻദാസ്, രാശി ഖന്ന, ഉണ്ണി മുകുന്ദൻ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു. ബോളിവുഡ്…

Read More

വിമാനം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തിയ യുവനടിയാണ് ദുർഗ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. പുതിയതായി ദുർഗ കൃഷ്ണ ആരാധകരുമായി പങ്കുവെച്ചിരിക്കുന്ന വിശേഷം മുടി മുറിച്ചതാണ്. നീളൻ മുടിയുള്ള തന്റെ പുതിയ ഫോട്ടോകളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്ന താരം ഇനിമുതൽ ‘ഷോർട് ഹെയിർ’ സ്റ്റെലിൽ ആയിരിക്കും പ്രത്യക്ഷപ്പെടുക. ദുർഗ കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്. താരസുന്ദരിമാരുടെ പ്രിയപ്പെട്ട സ്റ്റെലിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത്ത് ആണ് ദുർഗയുടെ മുടിയും സ്റ്റൈലാക്കി നൽകിയത്. പ്രമുഖ സെലിബ്രിറ്റി സ്റ്റെലിസ്റ്റുകളായ സജിത്തും സുജിത്തും ഇരട്ടസഹോദരങ്ങളാണ്. തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഇവർ ദുർഗയുടെ മുടി മുറിക്കുന്ന വീഡിയോ പങ്കുവെച്ചത്. ദുർഗയുടെ പുതിയ ലുക്കിനെ ആരാധകർ സ്വീകരിച്ചെങ്കിലും നീളൻ മുടി മുറിച്ചു കളഞ്ഞതിൽ കുറച്ചു പേർ പരിഭവവും അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ‘വിമാനം’ എന്ന സിനിമയിൽ നായികയായിട്ട് ആയിരുന്നു ദുർഗയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. പ്രേതം 2,…

Read More

പൃഥ്വിരാജ് നായകനായി എത്തുന്ന ഭ്രമം ആമസോണിൽ റിലീസ് ആയി. എന്നാൽ, ചിത്രം റിലീസ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ ദുൽഖർ സൽമാനും പൃഥ്വിരാജും തമ്മിൽ നടന്ന ഒരു സംഭാഷണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ‘സി ഐ ഡി രാംദാസിന് എന്നിൽ നിന്ന് എന്താണ് വേണ്ടത്. പൃഥ്വിരാജ് നിങ്ങൾ അയാൾക്ക് എന്റെ നമ്പർ നൽകിയോ?’ എന്നാണ് ദുൽഖർ സൽമാൻ ട്വിറ്ററിൽ ചോദിക്കുന്നത്. ഒരു ചിത്രം പങ്കുവെച്ചാണ് ദുൽഖറിന്റെ ഈ ചോദ്യം. ചിത്രത്തിൽ ഒരു സ്ക്രീനിൽ ‘ഭ്രമം’ സിനിമയിലെ ഒരു രംഗമാണ്. തൊട്ടടുത്ത് ഇരിക്കുന്ന ദുൽഖർ സൽമാൻ ഒരു ഫോണിലാണ്. ഈ ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജിനോടുള്ള ദുൽഖർ സൽമാന്റെ ചോദ്യവും. അതേസമയം, ദുൽഖറിന്റെ ചോദ്യത്തിന് പൃഥ്വിരാജ് മറുപടി നൽകിയത് ഇങ്ങനെ. ‘ഇതൊരു രഹസ്യമാണ്. നാളെ നിങ്ങൾ ഭ്രമത്തിന്റെ ലോകം അനാവരണം ചെയ്യുമ്പോൾ നിങ്ങൾ സത്യം അറിയും’. നമ്പർ നൽകിയോ എന്ന ദുൽഖർ സൽമാന്റെ ചോദ്യത്തിന് ആരാധകരും മറുപടി നൽകുന്നുണ്ട്. മിക്കവാറും കൊടുക്കാനാണ് സാധ്യതയെന്നാണ് ഒരാൾ മറുപടിയായി ട്വീറ്റ്…

Read More

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുമ്പോൾ പ്രേക്ഷകരെ കാത്തിരിക്കുന്നത് തീപ്പൊരി ഡയലോഗുകൾ. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’ നവംബർ 25ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. സുരേഷ് ഗോപി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ റിലീസ് കാര്യം പുറത്തു വിട്ടത്. പ്രേക്ഷകരെ തിയറ്ററിലേക്ക് സ്വാഗതം ചെയ്താണ് ‘കാവൽ’ റിലീസ് തീയതി താരം അറിയിച്ചത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആക്ഷൻ ഫാമിലി ഡ്രാമയാണ് ഈ ചിത്രം. ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത് തമ്പാൻ എന്ന മാസ് കഥാപാത്രത്തെയാണ്. അതേസമയം, ഇതിനിടെ മറ്റു സിനിമകളും തിയറ്റർ റിലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ജോജു ജോർജ് നായകനായി എത്തുന്ന സ്റ്റാർ ആണ് റിലീസ് പ്രഖ്യാപിച്ച മറ്റൊരു സിനിമ. ഒക്ടോബർ 29ന് സ്റ്റാർ തിയറ്ററുകളിലേക്ക് എത്തും. ആന്റണി വർഗീസ് നായകനാകുന്ന ‘അജഗജാന്തരം’ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു സിനിമ. ടിനു പാപ്പച്ചൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 25ന് ‘അജഗജാന്തരം’…

Read More

ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളസിനിമയിൽ എത്തി തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ഇതിനകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുള്ള അനുശ്രീ നായികയായും സഹനടിയായും വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ഒക്കെ ഒപ്പമുള്ള നിമിഷങ്ങൾ അനുശ്രീ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ലോക്ക്ഡൗൺ സമയത്തും ഫോട്ടോഷൂട്ടും വീഡിയോകളും ഒക്കെയായി അനുശ്രീ സജീവമായിരുന്നു. ഇപ്പോൾ അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ചർച്ചയാകുന്നത്. ഒരു കൈ ആം സ്ലിങ് പൗച്ചിൽ തൂക്കിയിട്ടു കൊണ്ട നിൽക്കുന്ന ചിത്രമാണ് അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘മുറുകെ പിടിക്കുന്നു, ശരിയെന്ന് തോന്നുന്നു, കൈകോര്‍ത്തു…. താര’ (Holding tight, feels right, hand in hand “THARA ” ) എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. എന്നാൽ, ഇംഗ്ലീഷിൽ കുറിപ്പ് പങ്കുവെച്ചത് ചില ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. ഈ ഹെഡിങ് പൃഥിരാജിന് മാത്രം വായിച്ചാൽ മതിയോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഭൂരിഭാഗം പേരും…

Read More

മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഡിംപിൾ റോസ്. പ്രസവത്തെ തുടർന്നുണ്ടായ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം ഗർഭകാലത്തും പ്രസവത്തെ തുടർന്നും താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ആരാധകരുമായി പങ്കുവെച്ചു. ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പ്രിയപ്പെട്ടവരുമായി പങ്കുവെച്ച താരം താൻ നേരിട്ട വേദനയുടെയും കാത്തിരിപ്പിന്റെയും നിമിഷങ്ങൾ പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കുകയാണ്. ഇരട്ടക്കുട്ടികൾക്കാണ് താൻ ജന്മം നൽകിയതെന്നും എന്നാൽ പ്രസവിച്ചതിനു ശേഷം കുറേ നേരത്തേക്ക് താൻ തന്റെ കുട്ടികളുടെ മുഖം പോലും കണ്ടില്ലെന്നും ലേബർ റൂമിൽ താൻ മടങ്ങി വരുമോ കുഞ്ഞുങ്ങൾ മടങ്ങി വരുമോ എന്ന് പോലും പറയാൻ കഴിയാത്ത അവസ്ഥ ആയിരുന്നെന്നും താരം വ്യക്തമാക്കി. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞുങ്ങളെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് താൻ കണ്ടതെന്നും ഏറെ വേദന സഹിച്ചാണ് ആ നിമിഷങ്ങൾ കടന്നുപോയതെന്നും ഡിംപിൾ പറയുന്നു. പ്രസവകാലത്ത് നന്നായി കെയർ ചെയ്യണമെന്ന് ഡോക്ർമാർ പറഞ്ഞിരുന്നു. ഇരട്ടക്കുട്ടികൾ ആയതുകൊണ്ട് സ്റ്റിച്ച് ഇട്ടു.…

Read More

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ എലോണിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഏലൂരിലെ വി വി എം സ്റ്റുഡിയോയില്‍ ആണ് ഷൂട്ടിംഗ്. സിനിമയിലെ നായകൻ മോഹൻലാൽ കഴിഞ്ഞദിവസമാണ് സെറ്റിൽ ജോയിൻ ചെയ്തത്. എന്നാൽ, സെറ്റിലുള്ള എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് ഷാജി കൈലാസിന്റെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് ആണ്. എലോൺ സിനിമയിൽ അച്ഛനോടൊപ്പം സംവിധാന സഹായിയായി പ്രവർത്തിക്കുകയാണ് ജഗൻ. ‘മൈ ന്യൂ അസിസ്റ്റന്റ്’ എന്ന അടിക്കുറിപ്പ് നൽകി ഷാജി കൈലാസ് തന്നെയാണ് മകനുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്യണമെന്നുള്ളതാണ് ജഗന്റെ ആഗ്രഹം. അതിന്റെ എഴുത്തു ജോലികൾ പുരോഗമിച്ചു വരികയാണ്. അതിനിടയിലാണ് സംവിധാനത്തിൽ അച്ഛന്റെ ശിഷ്യനാകാൻ തീരുമാനിച്ചത്. മോഹൻലാലിനെ നായകനാക്കി നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോൺ. ആശിർവാദ് സിനിമാസിന്റെ മുപ്പതാമത് ചിത്രമാണ് എലോൺ എന്നത് മറ്റൊരു പ്രത്യേകതയാണ്. മോഹൻലാലിനെ…

Read More

ആഡംബര കപ്പലിൽ വെച്ച് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെ കാണാൻ അമ്മ ഗൗരി ഖാൻ ബർഗറുമായി എത്തി. എന്നാൽ മകന് അമ്മ കൊണ്ടുവന്ന ബർഗറുകൾ നൽകാൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അനുമതി നൽകിയില്ല. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് എൻ സി ബി ഉദ്യോഗസ്ഥർ ആര്യനെ കാണാനും ഭക്ഷണം നൽകാനും ഗൗരി ഖാന് അനുമതി നൽകാതിരുന്നത്. ഏതാനും പായ്ക്കറ്റ് ബർഗറുമായാണ് ആര്യനെ കാണാൻ ഗൗരി എത്തിയത്. ആര്യന് ഒപ്പം അറസ്റ്റിലായ മറ്റു പ്രതികൾക്കും വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണം ലോക്കപ്പിൽ കഴിക്കാനുള്ള അനുമതി നൽകിയിട്ടില്ല. റോഡ് അരികിലെ തട്ടുകടയിൽ നിന്നുള്ള ഭക്ഷണമാണ് ആര്യൻ ഖാനും സുഹൃത്തുക്കൾക്കും നൽകുന്നത്. പുരി – ഭാജി, ദാൽ – ചവൽ തുടങ്ങിയ സാധാരണ ഭക്ഷണങ്ങളും അതു കൂടാതെ അടുത്ത ഹോട്ടലിൽ നിന്നും ബിരിയാണി, പുലാവ് തുടങ്ങിയവയും എൻ സി ബി ഉദ്യോഗസ്ഥർ നൽകി. കഴിഞ്ഞ ദിവസം ആര്യനെ കാണാൻ ഷാരുഖ് ഖാൻ എത്തിയിരുന്നു. പിതാവിനെ കണ്ടതും…

Read More

മലയാളത്തിൽ ഏറെ പ്രേക്ഷകപ്രശംസ നേടിയ ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജും ബിജു മേനോനും തകർത്ത് അഭിനയിച്ച അയ്യപ്പനും കോശിയും. മലയാളത്തിൽ വൻ ഹിറ്റ് ആയ പടത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് സാഗർ കെ ചന്ദ്രയാണ്. ഭീംലനായക് എന്നാണ് തെലുങ്ക് റീമേക്കിന്റെ പേര്. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ പവൻ കല്യാൺ അവതരിപ്പിക്കുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ റാണയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്. അതേസമയം, കണ്ണമ്മയായി എത്തുന്നത് നടി നിത്യ മേനോൻ ആണ്. മലയാളത്തിൽ നടി ഗൗരി നന്ദ ആയിരുന്നു കണ്ണമ്മ ആയി എത്തിയത്. പൃഥ്വിരാജിന്റെ ഭാര്യ റൂബിയായി സംയുക്ത മേനോൻ എത്തും. സംയുക്തയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്. ചിത്രത്തിലെ മറ്റൊരു പ്രധാനതാരം സമുദ്രക്കനിയാണ്. 2nd Single from #PowerStar #PawanKalyan starrer #BheemlaNayak, #AnthaIshtam to be out on October 15. The film to hit the…

Read More