Author: Webdesk

ലോഹം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവനടിയാണ് നിരഞ്ജന അനൂപ്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളായ നിരഞ്ജനയെ സംവിധായകൻ രഞ്ജിത്ത് ആണ് സിനിമയിലേക്ക് കൈ പിടിച്ച് എത്തിച്ചത്. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് നിരഞ്ജന. ചെറുപ്പം മുതൽ കുച്ചിപ്പുഡി അഭ്യസിച്ചിട്ടുള്ള നിരഞ്ജന മഞ്ജു വാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടുണ്ട്. മഞ്ജു വാര്യർ നായികയായി എത്തിയ ചതുർമുഖമാണ് നിരഞ്ജന അഭിനയിച്ച് അവസാനമായി റിലീസ് ആയ ചിത്രം. ദ സീക്രട് ഓഫ് വുമൺ, കിംഗ് ഫിഷ് എന്നിവയാണ് 2021ൽ താരം അഭിനയിച്ച മറ്റ് ചിത്രങ്ങൾ. രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ‘പുത്തൻപണം’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഗൂഡാലോചന, c/o സൈറ ബാനു, ഇറ, കല വിപ്ലവം പ്രണയം, ബി ടെക്, എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഗ്രേസ് ആന്റണി സംവിധാനം ചെയ്ത ക്നോളജ് എന്ന് ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോൾ എറണാകുളത്താണ് താരം താമസിക്കുന്നത്. സോഷ്യൽ മീഡിയയിലും താരം…

Read More

മകൻ മാർക് ആന്റണിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ജൂലിയസ് സീസർ ആയി വേഷമിട്ട് നടൻ ജിനു ജോസഫ്. ജിനു തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഈ ചിത്രം പങ്കുവെച്ചത്. ‘സന്തോഷകരമായ ഒന്നാം പിറന്നാൾ മാർക്.. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഭാര്യ ലിയ സാമുവലിനും മകനും ഒപ്പമുള്ള ചിത്രം ജിനു ജോസഫ് പങ്കുവെച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ജിനു ജോസഫിനും ഭാര്യയ്ക്കും മകൻ പിറന്നത്. മാർക് ആന്റണി ജോസഫ് എന്നായിരുന്നു മകന് പേരിട്ടത്. റോമൻ സൈനികമേധാവി ആയിരുന്ന മാർക്കസ് അന്റോണിയസ് എന്ന മാർക് ആന്റണി റോമൻ ചക്രവർത്തി ആയിരുന്ന ജൂലിയസ് സീസറിന്റെ വിശ്വസ്തനും രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. മികച്ച പ്രാസംഗികനായും ധീരനായ പോരാളിയും ആയാണ് ചരിത്രത്തിൽ മാർക് ആന്റണി വിശേഷിപ്പിക്കപ്പെടുന്നത്. ഏതായാലും മകൻ മാർക് ആന്റണിയുടെ പിറന്നാൾ ദിനത്തിൽ ഷേക്സ്പിയർ കഥാപാത്രങ്ങളായാണ് ജിനു ജോസഫും ഭാര്യയും എത്തിയത്. കുഞ്ചാക്കോ ബോബൻ, രഞ്ജിനി ജോസ്, സ്രിന്ദ, ഫർഹാൻ ഫാസിൽ എന്നിങ്ങനെ നിരവിധ താരങ്ങളാണ്…

Read More

സീരിയലുകളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ നടിയാണ് അനുമോൾ. എന്നാൽ, ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടി വലിയ ഒരു ആരാധകവൃന്ദത്തെ തന്നെയാണ് താരത്തിന് സമ്മാനിച്ചത്. സ്റ്റാർ മാജിക്കിലെ സ്ഥിരം സാന്നിധ്യമാണ് താരം. അനുക്കുട്ടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്റ്റാർ മാജിക്കിലെ നർമം തുളുമ്പുന്ന സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായത്. എന്നാൽ, സ്വകാര്യ ചാറ്റിൽ അനുമോൾ തന്നോട് മോശമായി സംസാരിച്ചെന്ന ആരോപണവുമായി പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയനായിരിക്കുന്ന ഒരു യുവാവ്. സന്തോഷ് പണ്ഡിറ്റ് സ്റ്റാർ മാജിക് പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ ഉണ്ടായ ചില സംഭവങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സ്റ്റാർ മാജിക് എന്ന പരിപാടിയെ വിമർശിച്ചു കൊണ്ടുള്ള പ്രതികരണങ്ങൾ ഉണ്ടാകാറുണ്ട്. സന്തോഷ് പണ്ഡിറ്റിനെ സ്റ്റാർ മാജിക് ഷോയിൽ വിളിച്ചു വരുത്തി അപമാനിച്ചെന്നും അതിനാൽ പരിപാടി കാണരുതെന്നും തരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പരിപാടിയുടെ ഓരോ പോസ്റ്റിനു താഴെയും നിരവധി നെഗറ്റീവ്…

Read More

ഇടവേളയ്ക്കു ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. മോഹൻലാൽ ആണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത്. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്നു എന്നത് മാത്രമല്ല ഈ ചിത്രത്തിന്റെ പ്രത്യേകത. ആശിർവാദ് സിനിമാസിന്റെ മുപ്പതാമത് ചിത്രം കൂടിയാണ് ഇത്. ആറാം തമ്പുരാനും നരസിംഹവും നമുക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ പേര് ‘എലോൺ’ എന്നാണ്. ‘ആശിർവാദ് സിനിമാസിന്റെ മുപ്പതാമത് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ആണ്. ആശിർവാദ് സിനിമാസിന്റെ ആദ്യചിത്രമായ നരസിംഹം സംവിധാനം ചെയ്ത ഷാജി കൈലാസ് ആണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. ഞാനും ഷാജി കൈലാസുമായി ഒരുപാട് ചിത്രങ്ങളിൽ സഹകരിച്ചിട്ടുണ്ട്. ഷാജിയുടെ നായകൻമാർ എപ്പോഴും ശക്തരാണ്. ധീരരാണ്. യഥാർത്ഥ നായകൻ എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. ദ റിയൽ ഹീറോസ് ആർ ഓൾവെയ്സ് എലോൺ’ – സിനിമയുടെ ടൈറ്റിൽ പുറത്തിറക്കി കൊണ്ട് മോഹൻലാൽ…

Read More

ജോജു ജോര്‍ജ് നായകനായെത്തുന്ന ‘സ്റ്റാര്‍’ തീയേറ്ററുകളിലേക്ക്. ചിത്രം ഒടിടി റിലീസായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു സെര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ഡോമിന്‍ ഡി സില്‍വ ആണ് ചിത്രത്തിന്റെ സംവിധാനം. അതിഥിതാരമായി പൃഥ്വിരാജും ചിത്രത്തിലെത്തുന്നുണ്ട്. ഡോക്ടര്‍ ഡെറിക് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുക. ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ചിത്രം തീയേറ്റര്‍ റിലീസായി തന്നെ 29 ന് എത്തും. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ലാല്‍ കൃഷ്ണനാണ്…

Read More

തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ ‘വെളുപ്പിക്കാന്‍’ ക്യാമ്പയിന്‍ നടക്കുന്നതായി നടി ലക്ഷ്മി പ്രിയ. തന്റെ ചില സുഹൃത്തുക്കളും ഇതിന്റെ ഭാഗമാകുന്നുവെന്നും നടി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരിച്ചത്. മോന്‍സണ്‍ മാവുങ്കല്‍ പറ്റിച്ചതെല്ലാം കോടീശ്വരന്മാരെയാണെന്ന രീതിയിലുള്ള ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നടി പങ്കു വെച്ച കുറിപ്പ് മോന്‍സണ്‍ മാവുങ്കല്‍ പാവങ്ങളെ പറ്റിച്ചിട്ടില്ലെന്നും പറ്റിച്ചത് മുഴുവന്‍ പണക്കാരെ ആയിരുന്നുവെന്നും അങ്ങനെ പറ്റിച്ചു കിട്ടിയ പണം കൊണ്ട് ഒരു കോടി രൂപയുടെ പള്ളിപ്പെരുന്നാള്‍ വരെ നടത്തിയെന്നും ആ ഇനത്തില്‍ പാവപ്പെട്ടവന് മൂന്നു ദിവസം വയറു നിറച്ച് അന്നവും പന്തലു പണിക്കാര്‍ക്കു വരെ നിറയെ പണവും കിട്ടിയെന്നും തട്ടിപ്പ് തുക കൊണ്ട് ധാരാളം പാവപ്പെട്ടവരെ സഹായിച്ചു എന്നുമൊക്കെ സമാന്തര വെളുപ്പിക്കല്‍ ക്യാംപെയ്ന്‍ നടക്കുന്നു. ബുദ്ധി ഏറെ ഉള്ളവര്‍ എന്നു ഞാന്‍ കരുതിയിരുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളും ഈ വെളുപ്പിക്കലില്‍ അറിയാതെ ഭാഗമായി കാണുന്നു. പാവപ്പെട്ടവന് കൈ വയ്ക്കാവുന്ന ഒരു ഹോബിയോ…

Read More

നടന്‍ അജിത്ത് കുമാറിന്റെ വീടിന് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വസതിക്ക് സമീപമായിരുന്നു യുവതിയുടെ ആത്മഹത്യാ ശ്രമം. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പോലീസുകാര്‍ തടഞ്ഞിട്ടും യുവതി തീകൊളുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ തന്റെ മരണത്തിന് കാരണം അജിത്താണെന്ന് ഇവര്‍ പറയുന്നുണ്ട്. ഫര്‍സാന എന്നാണ് യുവതിയുടെ പേര്. ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലെ മുന്‍ ജീവനക്കാരിയാണ് ഇവര്‍. തന്റെ ജോലി അജിത്ത് കാരണം നഷ്ടമായെന്ന് ഇവര്‍ പറയുന്നു. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇഞ്ചപ്പാക്കത്ത് അജിത്തിന്റെ വീടിന് സമീപമുള്ള ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്നാണ് സൂചന. മണ്ണെണ്ണയുമായിട്ടാണ് ഇവര്‍ എത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ അജിത്ത് വന്നിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറയുന്നത്. അജിത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇവര്‍ നേരത്തെ പങ്കുവെച്ചിരുന്നു. A lady named #Farzana who lost job in hospital tried to set…

Read More

ആരാധകരെയാകെ നിരാശപ്പെടുത്തിക്കൊണ്ടാണ് നാലാം വിവാഹ വാര്‍ഷികത്തിന് 2ദിവസം മാത്രം ബാക്കി നില്‍ക്കെ വേര്‍പിരിയുകയാണെന്ന് താര ദമ്പതികളായിരുന്ന സമാന്തയും നാഗചൈതന്യയും പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളേയും അഭ്യൂഹങ്ങളേയും ശരിവച്ചു കൊണ്ട് നാഗ ചൈതന്യയാണ് വേര്‍പിരിയുകയാണെന്ന് സ്ഥിരീകരിച്ചത്. അതേ സമയം പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലില്‍ 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം സമാന്തയ്ക്ക് ജീവനാംശമായി നല്‍കാന്‍ ഒരുങ്ങിയത്. എന്നാല്‍ ഒരു രൂപ പോലും ഈ ഇനത്തില്‍ തനിക്ക് ആവശ്യമില്ലെന്ന് സമാന്ത പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി അധ്വാനിച്ചാണ് തെലുങ്കിലെ മുന്‍നിര നായികയായി താന്‍ വളര്‍ന്നതെന്നും അതു കൊണ്ട് തന്നെ ഈ പണത്തിന്റെ ആവശ്യമില്ലെന്നുമാണ് താരത്തിന്റെ നിലപാടെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞത്. ജോലിയില്‍ മാത്രമാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ പൊതുവിടത്തിലേക്ക് വലിച്ചിടാന്‍ താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഇരുവരും വേര്‍പിരിയുന്ന വേളയില്‍ പഴയൊരു വിഡിയോയും ശ്രദ്ധ നേടുകയാണ്. നാഗ ചൈതന്യയെ പോലൊരു ഭര്‍ത്താവിനെ കിട്ടിയതാണ് തന്റെ ഭാഗ്യം എന്ന് പറഞ്ഞ സാം എന്തിനാണ്…

Read More

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇടുക്കി സ്വദേശിയായ ലിജോമോള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ കനി എന്ന നായികാവേഷവും പിന്നീട് ശ്രദ്ധിക്കപ്പെട്ടു. ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച ലിജോമോള്‍ തമിഴകത്തും തന്റെ സാന്നിധ്യമറിയിച്ചു. സിവപ്പു മഞ്ചള്‍ പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം. തീതും നന്‍ട്രും എന്നൊരു തമിഴ് ചിത്രമാണ് നടിയുടെ പുതിയ റിലീസ്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലും താരം വേഷമിടുന്നുണ്ട്.

Read More

ആരാധകരെ ഞെട്ടിച്ച് ഇക്കഴിഞ്ഞ ദിവസമാണ് തെലുങ്ക് നടന്‍ നാഗ ചൈതന്യയും തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത തങ്ങളുടെ വേര്‍പിരിയല്‍ ഔദ്യോഗികമായി അറിയിച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി തുടരുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്. ഈ വാര്‍ത്ത ആരാധകരെ ഏറെ വിഷമത്തിലാക്കിയിരുന്നു. പലരും അവരുടെ ദുഖം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ പക്ഷേ ഏറ്റവും ശ്രദ്ധ നേടിയത് തമിഴ് നടന്‍ സിദ്ധാര്‍ഥിന്റെ ട്വീറ്റാണ്. സാമന്തയെ ലക്ഷ്യം വച്ചുള്ള ട്വീറ്റ് ആണോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്. ഇരുവരും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിലായിരുന്നു. ‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ എന്നെ ഏറ്റവും ആദ്യം പഠിപ്പിച്ച പാഠങ്ങളില്‍ ഒന്ന്, ”വഞ്ചകര്‍ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല”, നിങ്ങളെയോ?’, ഇതായിരുന്നു സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചത്. ഇത് സാമന്തയുടെയും നാഗചൈതന്യയുടെയും വേര്‍പിരിയിലുമായി ബന്ധപെട്ടതാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സിദ്ധാര്‍ഥ് പണ്ടൊരു സ്റ്റേജ് പരിപാടിയില്‍ മുന്‍നിരയില്‍ സാമന്ത ഇരിക്കുമ്പോള്‍ പാടിയ ഒരു പ്രണയഗാനത്തിന്റെ വീഡിയോ മറുപടിയായി കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍…

Read More