Author: Webdesk

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പ്രാര്‍ത്ഥനയും നക്ഷത്രയുമാണ് ഇരുവരുടേയും മക്കള്‍. മികച്ച ഗായിക കൂടിയാണ് പ്രാര്‍ഥന. മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിരുന്നു. ഹിന്ദിയിലും പ്രാര്‍ത്ഥന പാടിയിരുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ടാണ് പ്രാര്‍ത്ഥന പാടിയത്. ഇപ്പോഴിതാ പാട്ടില്‍ മാത്രമല്ല ഡാന്‍സിലും തന്റെ കഴിവു തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ പ്രാര്‍ത്ഥന. നേരത്തെയും ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പ്രാര്‍ത്ഥന ഡാന്‍സ് ചെയ്യുന്ന വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡോജ ക്യാറ്റിന്റെ സൂപ്പര്‍ഹിറ്റ് ഇംഗ്ലീഷ് ആല്‍ബത്തിലെ ‘സെ സോ’ എന്ന പാട്ടിനാണ് പ്രാര്‍ത്ഥന ചുവടുവച്ചിരിക്കുന്നത്. അമ്മയെ പോലെ തന്നെ സുന്ദരിയായിട്ടുണ്ടെന്നും ഡാന്‍സ് വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നുമൊക്കെ നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല ഹിന്ദി, തമിഴ് സിനിമകളിലും പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. മലയാളത്തിലെ ഹെലന്‍ സിനിമയിലെ പാട്ടിന് അടുത്തിടെയാണ് പ്രാര്‍ത്ഥനയ്ക്ക് മികച്ച ഗായികയ്ക്കുള്ള സൈമ അവാര്‍ഡ് ലഭിച്ചിരുന്നു.

Read More

മലയാളികളുടെ എക്കാലത്തേയും നൊസ്റ്റാള്‍ജിയയാണ് പൊതിച്ചോറ്. വാഴയില വെട്ടി, ചെറുതീയില്‍ വാട്ടിയെടുത്ത് അതില്‍ ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോള്‍ത്തന്നെ ഉയരുന്ന മണം പറഞ്ഞറിയിക്കാനാവില്ല. ആ മണത്തില്‍ത്തന്നെ വയറു പകുതി നിറയും. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ഊണിന് പൊതിച്ചോറു കഴിക്കുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ്. കൊച്ചിയിലുള്ള ഒരു സ്വകാര്യ ഹോട്ടലിലാണ് കിഴി പൊറോട്ടയും പൊതിച്ചോറും കഴിക്കാന്‍ മോഹന്‍ലാല്‍ എത്തിയത്. സുഹൃത്ത് സമീര്‍ ഹംസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ഭക്ഷണം ആസ്വദിക്കുന്ന മോഹന്‍ലാലിനെ കാണാം. View this post on Instagram A post shared by Sameer Hamsa (@sameer_hamsa) View this post on Instagram A post shared by Sameer Hamsa (@sameer_hamsa)

Read More

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പിന്തുണയുമായി സുനില്‍ ഷെട്ടി. ബോളിവുഡില്‍ എന്ത് സംഭവിച്ചാലും മാധ്യമങ്ങള്‍ അതിന് പിന്നാലെ കൂടും. യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ നിശബ്ദരായി ഇരിക്കണമെന്ന് സുനില്‍ ഷെട്ടി ആവശ്യപ്പെട്ടു. ‘റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര്‍ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന്‍ (ആര്യന്‍ ഖാന്‍) മയക്കുമരുന്ന് ഉപയോഗിച്ചുവെന്നത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. കേസ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ശ്വാസം വിടാനുള്ള അവസരമെങ്കിലും ആ കുട്ടിക്ക് കൊടുക്കണം.’സുനില്‍ ഷെട്ടി വ്യക്തമാക്കി. സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് മുന്‍പ് അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്’ സുനില്‍ ഷെട്ടി പറഞ്ഞു. ലഹരിവസ്തുക്കളുടെ വാങ്ങല്‍, വില്‍പ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എന്‍സിബി ചുമത്തിയത്. ലഹരിമരുന്ന് എത്തിച്ചു നല്‍കിയവരെ കണ്ടെത്താന്‍ മുംബൈയിലും നവി മുംബൈയിലും എന്‍സിബിയുടെ റെയ്ഡ് തുടരുകയാണ്.…

Read More

സാൾട്ട് ബേ എന്ന പേരിൽ അറിയപ്പെടുന്ന ടർക്കിഷ് ഷെഫ് നുസ്രത്ത് ഗോക്ചെയുടെ പാചകരീതികളും ശൈലിയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ, പലപ്പോഴായി അദ്ദേഹത്തിന്റെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവരുടെ ബില്ലുകൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. അവസാനമായി ലണ്ടനിലെ അദ്ദേഹത്തിന്റെ റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബിൽ ആണ് ചർച്ചയായിരിക്കുന്നത്. ഒന്നും രണ്ടുമല്ല 1812 പൗണ്ട് ആണ് ഭക്ഷണത്തിന് ഈടാക്കിയിരിക്കുന്നത്. ഏകദേശം രണ്ടു ലക്ഷം രൂപയ്ക്ക് അടുത്ത്. ഭക്ഷണം കഴിച്ച യുവാവ് തനിക്ക് ലഭിച്ച ഞെട്ടിക്കുന്ന ബിൽ ട്വീറ്റ് ചെയ്തതോടെയാണ് സാൾട്ട് ബേയും അദ്ദേഹത്തിന്റെ റസ്റ്റോറന്റും വീണ്ടും ചർച്ചയാകുന്നത്. ഒരു കൊക്കകോളയ്ക്ക് ഈടാക്കിയത് 900 രൂപ. സ്റ്റീക്കിന് 63,000 രൂപ ഈടാക്കിയപ്പോൾ ഗോൾഡൻ ബർഗറിന് പതിനായിരം രൂപയും നുസ്രത് സാലഡിന് 2000 രൂപയും പ്രോൺസ് റോളിന് 6000 രൂപയും ഈടാക്കി. റെഡ് ബുളിന് 4000 രൂപയാണ് ബില്ലിട്ടത്. ടർക്കിഷ് ചായയ്ക്ക് പണമൊന്നും ഈടാക്കാതിരുന്ന നുസ്രതിന്റെ മഹാമനസും നമ്മൾ കാണണം. ഏതായാലും ഇതിനെ…

Read More

മോൻസൻ വിഷയത്തിൽ ഇതുവരെ യാതൊരുവിധ പ്രതികരണത്തിനും തയ്യാറാകാത്ത സിനിമമേഖലയിലെ വനിത സംഘടയെ പരോക്ഷമായി ട്രോളി സംവിധായകൻ വ്യാസൻ. ഫേസ്ബുക്കിലാണ് വ്യാസൻ തന്റെ പ്രതികരണം കുറിച്ചത്. ‘മോൻസൻ്റേ കൂടെ ദിലീപ് നിൽക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കിൽ.. കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേൾക്കാമായിരുന്നു’ – എന്നാണ് വ്യാസൻ കുറിച്ചത്. വ്യാസന്റെ പരാമർശത്തിന് നിരവധി പ്രതികരണവുമായി ആരാധകർ കമന്റ് ബോക്സിലെത്തി. പറഞ്ഞത് സത്യമാണെന്നും പറഞ്ഞത് ഇഷ്ടപ്പെട്ടെന്നും കമന്റ് ബോക്സിൽ ചിലർ വ്യക്തമാക്കി. എന്നാൽ, മോൻസന്റെ കഥ സിനിമയാക്കി ദിലീപിനെ നായകനാക്കാമെന്നാണ് ഒരാൾ കുറിച്ചത്. അതേസമയം, ‘സെലക്ടീവ് പ്രതികരണ’മാണ് ആ സംഘടനയുടേതെന്ന് ഒരാൾ ആരോപിച്ചു. ദിലീപ് നായകനായ ‘ശുഭരാത്രി’യുടെ സംവിധായകനാണ് വ്യാസൻ. 2017ൽ പുറത്തിറങ്ങിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ് വ്യാസൻ ആദ്യമായി സംവിധാനം ചെയ്തത്. അതിനു ശേഷം 2019ൽ പുറത്തിറങ്ങിയ സിനിമയാണ് ശുഭരാത്രി. ഇതിൽ ദിലീപും അനു സിത്താരയുമാണ് നായകവേഷങ്ങളിൽ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വ്യാസൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.…

Read More

അങ്ങനെയൊന്നും വീണു പോകുന്നവരല്ല തങ്ങളെന്ന് വ്യക്തമാക്കി താരങ്ങളായ ഭാവനയും രമ്യ നമ്പീശനും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ റീൽസിലാണ് ഭാവനയും രമ്യയും ഇക്കാര്യം പങ്കുവെക്കുന്നത്. ഇത്തവണ ജഗതി ശ്രീകുമാറിന്റെ ഒരു ഹാസ്യരംഗമാണ് താരങ്ങൾ റീൽസ് ആക്കാൻ തിരഞ്ഞെടുത്തത്. ‘പൂക്കാലം വരവായി’ എന്ന സിനിമയിലെ ജഗതി ശ്രീകുമാറിന്റെ ഒരു കോമഡി സംഭാഷണ രംഗമാണ് ഡബ്സ്മാഷ് ചെയ്ത് ഇൻസ്റ്റഗ്രാം റീൽസിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സംഭാഷണത്തിലെ ഒരു ഡയലോഗ് ആയ ‘വീഴും എഴുന്നേൽക്കും, വീഴും എഴുന്നേൽക്കും’ എന്നത് അടിക്കുറിപ്പാക്കിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടിപൊളി സ്റ്റൈലിലാണ് താരങ്ങൾ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ചുള്ള കിടിലൻ ലുക്കിലാണ് ഭാവന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയ്ക്ക് പുറത്ത് വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഒഴിവുള്ള സമയങ്ങളിൽ ഇവർ പരസ്പരം കാണുകയും തങ്ങളുടെ സൗഹൃദനിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കു വെയ്ക്കാറുമുണ്ട്. രമ്യ നമ്പീശനെ കൂടാതെ സയനോര, ശിൽപ ബാല, മൃദുല മുരളി എന്നിവരും ഭാവനയുടെ അടുത്ത കൂട്ടുകാരാണ്. കഴിഞ്ഞയിടെ കൂട്ടുകാരെല്ലാവരും…

Read More

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് ശോഭന. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്നും മലയാളികള്‍ മറക്കാത്ത നായിക നടിയാണ് അവര്‍. അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് തന്റെ സമയം മാറ്റിവയ്ക്കുന്നത്. നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ആരാധകരുമായി പങ്കിടാനും ശോഭന സമയം കണ്ടെത്താറുണ്ട്. View this post on Instagram A post shared by Shobana Chandrakumar (@shobana_danseuse) രണ്ട് തവണ മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് ശോഭന.സിനിമകളില്‍ നിന്നും മാറി തന്റെ നൃത്ത വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി തിളങ്ങുന്ന ശോഭന ഏറെക്കാലത്തിനു ശേഷം അഭിനയിച്ചു പുറത്തു വന്ന വരനേ ആവശ്യമുണ്ട് എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. ചെന്നൈയിലാണ് ശോഭന സെറ്റില്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ ശോഭനയുടെ ഒരു പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗൃഹലക്ഷ്മി വേണ്ടി ഒരുക്കിയ ഒരു ഫോട്ടോഷൂട്ട് ആണത്. അരുണ്‍ പയ്യാടി മീത്തല്‍ ആണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. View this post on Instagram A…

Read More

കഴിഞ്ഞയിടെ നടൻ പൃഥ്വിരാജ് കഹോൺ ഡ്രമ്മിൽ താളം പിടിക്കുന്നത് ആരാധകർ അത്ഭുതത്തോടെയാണ് കണ്ടത്. ഇപ്പോൾ, ഇതാ അതേ കഹോൺ ഡ്രമ്മിൽ താളം പിടിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും. ‘എൻജോയ് എൻജാമി’ എന്ന ഗാനത്തിനാണ് മോഹൻലാൽ താളം പിടിച്ചത്. കൊച്ചിയിലെ ജോസ് തോമസിന്റെ ജെ ടി പാക്കിലെ സംഗീതവിരുന്നിൽ മോഹൻലാൽ പങ്കെടുക്കുമ്പോൾ ആയിരുന്നു ഈ താളം പിടിക്കൽ. മോഹൻലാൽ ഫാൻസ് ക്ലബ് ആണ് വീഡിയോ പങ്കുവെച്ചത്. സുഹൃത്തായ സമീർ ഹംസ, ജോസ് തോമസ് എന്നിവരും മോഹൻലാലിനൊപ്പം വീഡിയോയിൽ ഉണ്ട്. ജീത്തു ജോസഫ് ഒരുക്കുന്ന ട്വൽത് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി കൊച്ചിയിൽ എത്തിയപ്പോൾ ആയിരുന്നു ഈ സംഗീതവിരുന്ന്. കുളമാവിൽ ആയിരുന്നു ട്വൽത് മാൻ ചിത്രീകരണം. ഏതായാലും വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയി. കഹോൺ ഡ്രമ്മിൽ പൃഥ്വിരാജ് താളം പിടിക്കുന്നതും നേരത്തെ വൈറൽ ആയിരുന്നു. ആഗോളതലത്തിൽ തന്നെ ശ്രദ്ധേയായ ശ്രീലങ്കൻ ഗായിക യൊഹാനിയുടെ ‘മനികെ മാഗേ ഹിതേ’ എന്ന…

Read More

ഇന്ത്യൻ ഹോക്കിയുടെ ഗോൾവല കാത്ത അതുല്യപ്രതിഭ പി ആർ ശ്രീജേഷിനെ കണ്ടുമുട്ടിയ അഭിമാനനിമിഷം പങ്കുവെച്ച് സംവിധായകൻ ഷാജി കൈലാസ്. പാലക്കാട് കുതിരാൻ ഭാഗത്ത് വെച്ചായിരുന്നു കണ്ടുമുട്ടൽ. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോൾ ആയിരുന്നു അവിചാരിത കൂടിക്കാഴ്ച. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് കുതിരാൻ ഭാഗത്ത് പുരോഗമിക്കുകയാണ്. ഷൂട്ടിംഗിന് ഇടയിൽ ആയിരുന്നു ഈ കൂടിക്കാഴ്ച. ഭക്ഷണം കഴിക്കാൻ ഷാജി കൈലാസ് ഹോട്ടലിൽ കയറിയപ്പോഴാണ് പി ആർ ശ്രീജേഷ് കയറി വരുന്നത്. കൂടെ കുടുംബവും ഉണ്ടായിരുന്നു. സംസാരിക്കാനും അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യാനും കഴിഞ്ഞപ്പോൾ അതൊരു അഭിമാനത്തിന്റെ നിമിഷമായി മാറിയെന്ന് ഷാജി കൈലാസ് കുറിച്ചു. കൂടിക്കാഴ്ചയെക്കുറിച്ച് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. ” അവിചാരിതം… മനോഹരം… അതൊരു അപ്രതീക്ഷിത കാഴ്ചയായിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാലിനെ നായകനാക്കി ഞാൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പാലക്കാട് കുതിരാൻ ഭാഗത്ത് നടക്കുന്നു.…

Read More

പുരാവസ്തു തട്ടിപ്പു കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. വ്യാജ പുരാവസ്തു ശേഖരം കാണിച്ച് മോന്‍സന്‍ ഉന്നത ഉദ്യോഗസ്ഥരെ മുതല്‍ സെലിബ്രിറ്റികളെ വരെ കബളിപ്പിച്ചതിനെക്കുറിച്ചുള്ള ട്രോളുകളും ധാരാളം വരുന്നുണ്ട്. ഗായകന്‍ എംജി ശ്രീകുമാറിനേയും മോന്‍സന്‍ കബളിപ്പിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് വൈറലായിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയ എംജി ശ്രീകുമാര്‍ താന്‍ അണിഞ്ഞ മോതിരത്തെക്കുറിച്ച് പറയുന്നതാണ് വിഡിയോയിലുള്ളത്. ജഡ്ജിങ് പാനലില്‍ എംജി ശ്രീകുമാറിനൊപ്പമുള്ള രമേഷ് പിഷാരടി, സ്റ്റീഫന്‍ ദേവസ്സി, അനുരാധ ശ്രീരാം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മോതിരത്തെക്കുറിച്ച് എംജി ശ്രീകുമാര്‍ പറയുന്നത്. കറുത്ത നിറത്തിലുള്ള കല്ലുള്ള ഈ മോതിരം തങ്ങളെ വല്ലാതെ ആകര്‍ഷിച്ചെന്നും ഏത് ഗ്രാനൈറ്റ് കടയില്‍ നിന്നാണ് ഈ മോതിരം വാങ്ങിയതെന്നും സ്‌ക്വയര്‍ ഫീറ്റിന് എത്ര വിലയാണെന്നും രമേഷ് പിഷാരടി എംജി ശ്രീകുമാറിനോട് തമാശയായി ചോദിക്കുന്നുണ്ട്. സുഹൃത്തായ ഡോക്ടര്‍ മോന്‍സണാണ് പുരാവസ്തുവായ ഈ മോതിരം തന്നതെന്നും അദ്ദേഹം പുരാവസ്തുവില്‍ താല്‍പ്പര്യമുള്ള ആളാണെന്നും എംജി ശ്രീകുമാര്‍ പറയുന്നു. മോന്‍സണ്‍ തനിക്ക്…

Read More