Author: Webdesk

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് താരം എത്തിയെങ്കിലും പിന്നീട് മലയാളത്തിൽ അവസരം കുറഞ്ഞു. എന്നാൽ, തെലുങ്ക് സിനിമയിൽ ഭാഗ്യതാരമായി അനുപമ മാറുകയും ചെയ്തു.തമിഴിൽ ധനുഷിന് ഒപ്പം കൊടി എന്ന സിനിമയിലും അനുപമ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുപമ. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ രസകരമായ ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. താൻ എൻഗേജ്ഡ് ആയെന്ന് പറഞ്ഞ് പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മോതിര വിരലിൽ ഒരു പ്സാസ്റ്റിക് കവർ കെട്ടിവെച്ചു കൊണ്ടുള്ള ചിത്രമാണ് വൈറലായത്. പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഈ പോസ്റ്റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വരനാരാണെന്ന് വ്യക്തമാക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നു. എൻഗേജ്മെന്റ് കഴിഞ്ഞെന്നും മോതിരം മറച്ചുവെച്ചതാകാനാണ് സാധ്യതയെന്നുമാണ് മറ്റു ചിലർ പറയുന്നത്.

Read More

ഇന്ത്യ കണ്ട ഏറ്റവും വലിയ കള്ളന്റെ കഥ പറയുന്ന സിനിമയായ ‘ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഗംഭീര ഫസ്റ്റ് ലുക്ക് പുറത്ത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപിക്കുന്ന വീഡിയോയ്ക്ക് മലയാളത്തിൽ ദുൽഖർ സൽമാൻ ആണ് വോയിസ് നൽകിയിരിക്കുന്നത്. മാസ് മഹാരാജ രവി തേജയും വംശിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് ടൈഗര്‍ നാഗേശ്വര റാവുവുമായി എത്തുന്നത്. രവി തേജയെ നായകനാക്കി നിര്‍മ്മിക്കുന്ന ടൈഗര്‍ നാഗേശ്വര റാവു അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഈവന്റുകള്‍ നാളിതുവരെ കാണാത്ത വിധത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്കു കുറുകെയുള്ള ഹാവലോക്ക് പാലത്തിനുമുകളില്‍വെച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തത്. ഫസ്റ്റ് ലുക്ക്‌ റിലീസിനായി ഒരു ട്രെയിനും അവര്‍ വാടകയ്ക്കെടുക്കുകയുണ്ടായി. ശൗര്യമേറിയ ഒരു കടുവയെപ്പോലെ…

Read More

മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയ താരമായ ആസിഫ് അലി വീണ്ടും വിവാഹാതനായി. വാർത്ത കേട്ട് ‌ഞെട്ടണ്ട, ഭാര്യ സമയെ തന്നെയാണ് പത്താം വിവാഹ വാർഷിക ദിനത്തിൽ ആസിഫ് ഒന്നുകൂടെ വിവാഹം കഴിച്ചത്. പത്താം വിവാഹവാർഷികം ആസിഫും സമയും വളരെ ആഘോഷത്തോടെയാണ് സംഘടിപ്പിച്ചത്. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ആഘോഷം ചിത്രീകരിച്ച സ്റ്റുഡിയോ 360 വീഡിയോ പങ്കുവെച്ചത്. വളരെ ആഘോഷപൂ‍ർവമായിരുന്നു ചടങ്ങുകൾ. 2013ൽ വിവാഹിതരായ ആസിഫിനും സമയ്ക്കും ആദം, ഹയ എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. തലശ്ശേരിയിലായിരുന്നു ആസിഫ് അലിയും സമയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഗണപതി, ബാലു വര്‍ഗീസ്, അസ്‍കര്‍ അലി തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.അര്‍ഫാസ് അയൂബ് സംവിധാനം ചെയ്‍ത ചിത്രമാണ് ആസിഫ് അലിയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. അമലാ പോളാണ് ചിത്രത്തിലെ നായിക. രമേഷ് പി പിള്ളയും സുദൻ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. സംഭാഷണം ആദം അയൂബ് ആണ്. ആസിഫ് അലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ ‘2018’…

Read More

ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ ജാനകി ജാനേയുടെ പ്രമോഷനായി സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നവ്യ നായരെ നടിയും സുഹൃത്തുമായ നിത്യ ദാസ് സന്ദർശിച്ചു. പേടിക്കാൻ ഒന്നുമില്ലെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും താരവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ചില ആരോഗ്യപ്രശ്നങ്ങൾ കാരണം തനിക്ക് സുൽത്താൻ ബത്തേരിയിൽ എത്താൻ കഴിയില്ലെന്ന് നവ്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ആരോഗ്യം വീണ്ടെടുത്താലുടൻ വീണ്ടും പ്രമോഷനായി രംഗത്തിറങ്ങാൻ ആണ് നവ്യയുടെ തീരുമാനം. അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Read More

നടി അമേയ മാത്യു വിവാഹിതയാകുന്നു. കഴിഞ്ഞദിവസമാണ് താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വരന്റെ മുഖം കാണിക്കാതെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വാർത്ത അമേയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ വരന്റെ മുഖം വെളിപ്പെടുത്താതെ വിവാഹനിശ്ചയ ഫോട്ടോ പങ്കുവെച്ചത് ചിലരെ എങ്കിലും വല്ലാതെ വിഷമിപ്പിച്ചു. മുഖം വെളിപ്പെടുത്താതെ വിവാഹനിശ്ചയ ഫോച്ചോ പങ്കുവെച്ചതാണ് ചിലരെ വിഷമിപ്പിച്ചത്. ഫോട്ടോ വെളിപ്പെടുത്താതിരിക്കാൻ അത്രയ്ക്ക് ലോക സുന്ദരനാണോ ഭർത്താവാകാൻ പോകുന്നയാൾ എന്നാണ് ചിലർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ തനിക്ക് ഇഷ്ടമുള്ള സമയത്ത് മാത്രമേ തന്റെ ഭാവിവരന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുള്ളൂ എന്ന് അമേയ വ്യക്തമാക്കി. View this post on Instagram A post shared by Ameya Mathew (@ameyamathew) ഇതിനിടയിൽ ചിലർ വരൻ ആകാൻ പോകുന്നയാൾ ആരെന്നറിയാൻ സോഷ്യൽ മീഡിയ അരിച്ചു പെറുക്കി. ഒടുവിൽ ആളെ കണ്ടെത്തുകയും ചെയ്തു. മോതിരം കൈമാറിയ ചിത്രം…

Read More

പ്രശസ്ത ചലച്ചിത്ര താരം ആശിഷ് വിദ്യാർത്ഥി വിവാഹിവനായി. അസം സ്വദേശിനിയും ഫാഷൻ സംരംഭകയുമായ രുപാലി ബറുവയെയാണ് താരം വിവാഹം കഴിച്ചത്. കൊൽക്കത്ത ക്ലബിൽ വെച്ച് നടന്ന ചടങ്ങിലാണ് അറുപതു വയസുകാരനായ ആശിഷ് വിദ്യാർത്ഥി രുപാലിയെ വിവാഹം കഴിച്ചത്. ലളിതമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ രുപാലിയെ വിവാഹം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമാണുള്ളതെന്ന് ആശിഷ് പറഞ്ഞു. ഫാഷൻ സംരംഭകയായ രുപാലിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആശിഷ് വിദ്യാർത്ഥി വാചാലനായി. കുറച്ചു കാലം മുമ്പാണ് കണ്ടുമുട്ടിയതെന്നും ആ പരിചയം മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പേർക്കും കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചെറിയൊരു ചടങ്ങായി വിവാഹം നടത്താൻ ആയിരുന്നു താൽപര്യമെന്നും ഇ ടൈംസിന് നൽകിയ പ്രതികരണത്തിൽ ആശിഷ് വിദ്യാർത്ഥി പറഞ്ഞു. View this post on Instagram A post shared by…

Read More

രൂക്ഷമായി പരസ്പരം നോക്കി തെന്നിന്ത്യൻ സിനിമാപ്രേമികളുടെ രണ്ട് ഇഷ്ടതാരങ്ങൾ. ഇവരെന്തിന് ആയിരിക്കും ഇത്ര കടുപ്പിച്ച് നോക്കിയിട്ടുണ്ടാകുക എന്നാണ് ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും നായകരായി എത്തുന്ന കാതൽ എന്ന സിനിമയിലെ സെക്കൻഡ് ലുക്ക് പോസ്റ്ററിലാണ് ഈ കലിപ്പൻ ലുക്ക്. റിലീസ് ആയതിന് പിന്നാലെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി. ജിയോ ബേബിയാണ് കാതൽ – ദ കോർ സിനിമ സംവിധാനം ചെയ്യുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : ജോർജ്…

Read More

തിരക്കഥ, അഭിനയം തുടങ്ങി മലയാളസിനിമയിൽ ഒരു കാലത്ത് സജീവമായ പേരായിരുന്നു ശ്രീനിവാസന്റേത്. അടുത്ത കാലത്ത് അസുഖബാധിതനായതിനെ തുടർന്ന് സിനിമയിൽ സജീവമല്ല അദ്ദേഹം. സിനിമയിൽ നിന്ന് അകലം പാലിക്കുന്നുണ്ടെങ്കിലും തന്നെക്കൊണ്ട് കഴിയുന്നത് പോലെ സിനിമകളിൽ അഭിനയിക്കുന്നുണ്ട് താരം. ശ്രീനിവാസൻ വിവാഹിതനായത് വളരെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു. വിമലയും ശ്രീനിവാസനും തമ്മിലുള്ള വിവാഹം രജിസ്റ്റർ വിവാഹം ആയിരുന്നു. സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല വിവാഹിതനാകുന്ന സമയത്ത് ശ്രീനിവാസൻ.1984 ജനുവരി പതിമൂന്നാം തീയതി ആയിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിവാസൻ നാട്ടിലെത്തിയത്. ഒരു സുഹൃത്തിനൊപ്പം എത്തി വെള്ളിയാഴ്ചയാണ് വിവാഹമെന്ന് വിമലയെ അറിയിക്കുകയായിരുന്നു. കതിരൂർ രജിസ്റ്റാർ ഓഫീസിൽ വെച്ച് രാവിലെയായിരുന്നു വിവാഹം. അതിന് മൂന്ന് ദിവസം മുമ്പ് തലശ്ശേരിയിൽ പോയി സാരിയും അത്യാവശ്യമായ സാധനങ്ങളുമൊക്കെ വാങ്ങി. കല്യാണ ദിവസം കൂത്തുപറമ്പിൽ പോയി ടാക്‌സി വിളിച്ച് കൊണ്ട് വന്നു. കല്യാണശേഷം നേരെ ശ്രീനിയേട്ടന്റെ വാടക വീട്ടിലേക്കാണ് പോയത്. എന്നാണ് വിവാഹത്തെ കുറിച്ച് മുമ്പൊരിക്കൽ…

Read More

മലയാള സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. അതുകൊണ്ട് തന്നെ ലൂസിഫറിനെ ഇരുകൈയും നീട്ടി സ്വീകരിച്ചവർ എമ്പുരാൻ വരാനുള്ള കാത്തിരിപ്പിലാണ്. 2019ൽ ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ തന്നെ എമ്പുരാൻ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ, കോവിഡും അനുബന്ധ കാരണങ്ങളും എമ്പുരാൻ വൈകാൻ കാരണമായി. എന്നാൽ എമ്പുരാൻ അതിന്റെ ചിത്രീകരണത്തിലേക്ക് അടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ലൊക്കേഷൻ ഹണ്ട് തിരക്കിലാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ. ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ് പൃഥ്വിരാജിന് ഒപ്പമുള്ള ലൊക്കേഷൻ ഹണ്ടിന്റെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആണ് സുജിത്ത് വാസുദേവ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സുജിത്ത് വാസുദേവ് പങ്കുവച്ചിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒപ്പം സംവിധായകന്‍ നിര്‍മല്‍ സഹദേവ്, ചീഫ് അസോസിയേറ്റ് വാവ, സുരേഷ് ബാലാജി എന്നിവരുമുണ്ട്. ലൂസിഫറിന്‍റെ സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ച സ്റ്റണ്ട് സില്‍വ തന്നെയാണ് എമ്പുരാന്‍റെയും ആക്ഷന്‍ ഡയറക്ടര്‍. ചിത്രത്തിന്‍റെ സെറ്റ് വര്‍ക്കുകള്‍ ഉടന്‍തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍…

Read More

കഴിഞ്ഞദിവസം സിവിൽ സർവീസ് ഫലം വന്നപ്പോൾ പാലാ സ്വദേശി ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് സ്വന്തമാക്കിയിരുന്നു. അഭിനന്ദന പ്രവാഹമാണ് ഗഹനയ്ക്ക്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ഗഹനയെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.ഫോണിൽ നേരിട്ട് വിളിച്ചാണ് ഗഹനയെ മോഹൻലാൽ അഭിനന്ദനം അറിയിച്ചത്. ജപ്പാനിലെ ഇന്ത്യൻ അംബാസഡറായ സിബി ജോർജ് നവ്യയുടെ അമ്മാവനാണ്. മോഹൻലാലിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സിബി ജോർജ്. സിബി ജോർജ് ആണ് ഗഹനയുടെ റാങ്ക് വിവരം മോഹൻലാലിനെ അറിയിച്ചത്. കഴിഞ്ഞയിടെ മോഹൻലാലും കുടുംബവും ജപ്പാനിൽ പോയപ്പോൾ സിബി ജോർജിനും കുടുംബത്തിനും ഒപ്പം സമയം ചെലവഴിച്ചിരുന്നു. ഗഹനയെ വിളിച്ച മോഹൻലാൽ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. മോഹൻലാൽ വിളിച്ചതിൽ സന്തോഷം അറിയിച്ച ഗഹന താൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണെന്നും അറിയിച്ചു. ഗഹനയെ ഫോണിൽ വിളിച്ച് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ, ഗഹനാ, ഇത് നടൻ മോഹൻലാൽ ആണ്. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ. ഞാൻ ജപ്പാനിൽ പോയിരുന്നു. അപ്പോൾ…

Read More