Author: Webdesk

അമ്പലത്തിലൊന്നു തേങ്ങ ഉടക്കാന്‍ പോയപ്പോള്‍ അതിത്രയും വൈറലാകുമെന്ന് ശശി തരൂര്‍ എം.പി ഓര്‍ത്തു കാണില്ല. ഇക്കഴിഞ്ഞ ഓണനാളിലാണ് സംഭവം. അന്നാണ് തരൂര്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രം അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം തേങ്ങയുടക്കുന്ന ഫോട്ടോയും. പിന്നെ നടന്നതൊക്കെ ഒരു പൂരമായിരുന്നു..മീമുകളുടെ പൊടിപൂരം. ചായക്കടയില്‍ നീട്ടി ചായ അടിക്കുന്ന തരൂര്‍, നര്‍ത്തകിമാര്‍ക്കൊപ്പം ചുവടു വയ്ക്കുന്ന, ക്രിക്കറ്റ് പിച്ചില്‍ നില്‍ക്കുന്ന തരൂര്‍…ഒടുവില്‍ നീരജ് ചോപ്രക്കൊപ്പം തരൂരിനെ ഒളിമ്പിക്‌സില്‍ കൊണ്ടുവരെയെത്തിച്ചു. എതീയിസ്റ്റ് കൃഷ്ണ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളെല്ലാം തരൂരിന് ഇഷ്ടമായി. ചിലത് പങ്കുവയ്ക്കുകയും ചെയ്തു.” ആചാരത്തിന്റെ ഭാഗമായി ഞാന്‍ തേങ്ങ ഉടക്കുന്ന ചിത്രം ഉപയോഗിച്ചുള്ള മീമുകള്‍ പ്രചരിക്കുന്നുണ്ട്. ആരാണ് ആ ചിത്രങ്ങള്‍ വച്ച് ഇത്രക്കും ഭാവന ഉപയോഗിക്കുന്നത്. എന്തായാലും തമാശ നിറഞ്ഞതാണ്. അവയില്‍ എനിക്കിഷ്ടപ്പെട്ടത് ഇവയാണ്” ചിത്രങ്ങള്‍ക്കൊപ്പം തരൂര്‍ കുറിച്ചു.

Read More

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. വില്ലത്തി വേഷങ്ങളിലൂടെയാണ് ചന്ദ്ര ശ്രദ്ധേയയായത്. ‘സ്വന്തം’ സീരിയലില്‍ ചന്ദ്ര ലക്ഷ്മണ്‍ അവതരിപ്പിച്ച സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇന്നും വെറുക്കുന്ന ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ‘സ്വന്തം സുജാത’ പരമ്പരയിലെ സുജാതയിലൂടെ മിനിസ്‌ക്രീന്‍ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍. ഇപ്പോഴിതാ താരം വിവാഹിതയാകാന്‍ പോകുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതോടെ ആരാധകര്‍ എപ്പോഴും ചന്ദ്ര ലക്ഷ്മണിനോട് ചോദിച്ചിരുന്ന ചോദ്യത്തിനും അവസാനമായിരിക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാമുളള മറുപടിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചത്. സ്വന്തം സുജാത പരമ്പരയിലെ നായകനായ ടോഷ് ക്രിസ്റ്റിയെയാണ് ചന്ദ്ര വിവാഹം കഴിക്കുന്നത്. View this post on Instagram A post shared by ᴄʜᴀɴᴅʀᴀ ʟᴀᴋsʜᴍᴀɴ ɪʏᴇʀ (@chandlight.iyer) ‘കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഞങ്ങള്‍ പുതിയ ജീവിത യാത്ര തുടങ്ങുകയാണ്. ഞങ്ങള്‍ ജീവിതത്തില്‍ കൈകോര്‍ത്തു പിടിക്കുമ്പോള്‍ ഞങ്ങളെ സ്‌നേഹിക്കുന്നവരും ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നു. എന്റെ…

Read More

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍. ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദന്‍ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന്‍ ലാല്‍ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ സിനിമയിലില്ലെങ്കിലും ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ് മീര. സിനിമയില്‍നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ, ഒരു ഓണചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഓണ സദ്യ കഴിക്കുന്നതാണ് ചിത്രം. അതിനു മീര നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് കൗതുകകരം. ”മീര എന്നാ ഞങ്ങള്‍ക്കൊക്കെ ഒരു സദ്യ തരുന്നതെന്ന് ചോദിക്കുന്നവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു” എന്നാണ് മീര കുറിച്ചിരിക്കുന്നത്. View this post on Instagram A post shared by Meera Nandhaa (@nandan_meera) ഓണാശംസകള്‍ നേര്‍ന്ന് ഓണസാരിയിലുള്ള ചിത്രങ്ങളും കൂട്ടുകാര്‍ക്കൊപ്പം…

Read More

ഈയിടെ പുറത്തിറങ്ങിയ സിനിമാപ്രേക്ഷകരുടെ മനം കവര്‍ന്ന രണ്ടു കഥാപാത്രങ്ങളാണ് ‘ഹോം’ എന്ന സിനിമയിലെ ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയും. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ് ഒലിവര്‍ ട്വിസ്റ്റായി എത്തിയപ്പോള്‍ കുട്ടിയമ്മയായി എത്തിയത് മഞ്ജു പിള്ളയായിരുന്നു. View this post on Instagram A post shared by Manju Pillai (@pillai_manju) ഇപ്പോഴിതാ, യഥാര്‍ത്ഥ കുട്ടിയമ്മയ്ക്ക് ഒപ്പമുള്ള ചിത്രം ഷെയര്‍ ചെയ്യുകയാണ് മഞ്ജു പിള്ള. സംവിധായകന്‍ റോജിന്റെ അമ്മയാണ് മഞ്ജു പിള്ളയ്ക്ക് ഒപ്പമുള്ള കുട്ടിയമ്മ. അമ്മയുടെ പേര് തന്നെ കഥാപാത്രത്തിനായി നല്‍കുകയായിരുന്നു റോജിന്‍. മികച്ച പ്രകടനമാണ് ഇന്ദ്രന്‍സും മഞ്ജുപിള്ളയും കാഴ്ചവെച്ചത്. അപൂര്‍ണതകളുള്ള ഒരു കൂട്ടം പച്ചയായ മനുഷ്യരെ കുറിച്ചാണ് ചിത്രം പറയുന്നത്. ടെക്‌നോളജിയും സ്മാര്‍ട്ട് ഫോണുമെല്ലാം കുടുംബബന്ധങ്ങളെ മോശമായി ബാധിക്കുന്നതെങ്ങനെയെന്ന് ‘ഹോം’ കാട്ടിത്തരുന്നുണ്ട്.

Read More

മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ഷഫ്‌നയും ഭര്‍ത്താവ് സജിനും. കഥ പറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ഷഫ്ന. പ്ലസ് ടു എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സജിന്‍ ഇപ്പോള്‍ മിനിസ്‌ക്രീനിലും മിന്നും താരമാണ്. മലയാളി കുടുംബ പ്രേക്ഷകരുടെ ആരാധനാ പാത്രമാണ് സജിന്‍. സാന്ത്വനം എന്ന സൂപ്പര്‍ഹിറ്റ് മിനി സ്‌ക്രീന്‍ പരമ്പരയിലാണ് ഇപ്പോള്‍ ഇവര്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങള്‍ സ്ഥിരമായി പങ്കു വെക്കാറുമുണ്ട് ഇരുവരും. ഇപ്പോഴിതാ ഇവരുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷഫ്‌നയും സജിനും മലമുകളില്‍ ഇരുന്നു ഓണ സദ്യ കഴിക്കുന്ന ഫോട്ടോ ആണത്. കുട്ടിക്കാനത്തെ ഒരു മലമുകളിലാണ് താരങ്ങള്‍ ഇത്തവണത്തെ ഓണം വ്യത്യസ്തമാക്കിയത്. മലമണ്ട ദി മൗണ്ടൈന്‍ ക്യാമ്പ് എന്ന റിസോര്‍ട്ടില്‍ ആയിരുന്നു ഇരുവരുടെയും ഇത്തവണത്തെ ഓണാഘോഷം. അവര്‍ ഒരുക്കിയ വെത്യസ്തമായ ഓണസദ്യ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുന്നത്.…

Read More

വളരെ കുറച്ചു ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ച്ചന കവി. ‘നീലത്താമര’ എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന അഭിനയത്തിലേക്കെത്തുന്നത്. ഇപ്പോള്‍ സിനിമയിലില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്, താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. ലോക്ഡൗണ്‍ കാലത്ത് മാനസികമായി നേരിട്ട പ്രശ്‌നങ്ങള്‍ തന്റെ ഭക്ഷണരീതികളെയും ശരീരഭാരത്തെയും ബാധിച്ചെന്നും പിന്നീട് ഓണ്‍ലൈന്‍ വഴി കണ്ടുമുട്ടിയ ഫിറ്റ്‌നസ് ട്രെയ്‌നര്‍ വഴി ആരോഗ്യം വീണ്ടെടുത്തുവെന്നും ചിത്രങ്ങള്‍ക്കൊപ്പം അര്‍ച്ചന കുറിച്ചു. കഴിഞ്ഞ പതിനഞ്ചു ദിവസം കൊണ്ട് തനിക്ക് ഉണ്ടായ മാറ്റം എന്നാണ് താരം തന്റെ ചിത്രം പങ്കുവെച്ച് പറഞ്ഞിരിക്കുന്നത്, കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഓണ്‍ലൈനിലൂടെ കണ്ടുമുട്ടിയ പി.ടി. രാജേഷ് എന്ന ഫിറ്റ്‌നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ചതെന്നും അര്‍ച്ചന പറയുന്നു. പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകുവാനുണ്ടെന്നും…

Read More

ആര്യ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘സര്‍പ്പട്ട പരമ്പരൈ’. ജോണ്‍ കൊക്കനാണ് ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണും നമ്മുടെ കുടുംബ വിളക്കിലെ സുമിത്രയും തമ്മില്‍ ഒരു ബന്ധമുണ്ട്. അത് എന്താണെന്ന് അറിയുമോ? സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരാ വാസുദേവിന്റെ മുന്‍ഭര്‍ത്താവ് ആണ് ജോണ്‍. മീരാ വാസുദേവുമായുള്ള വിവാഹമോചനത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു ജോണ്‍. പൂജ രാമചന്ദ്രനെയാണ് ജോണ്‍ പിന്നീട് വിവാഹം ചെയ്തത്. 2019ലായിരുന്നു ഇരുവരുടേയും വിവാഹം. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഇവര്‍. പ്രണയവിവാഹമായിരുന്നു ഇവരുടേതും. ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്. ഭക്ഷണം, യാത്ര, സിനിമ ഈ കാര്യങ്ങളിലെല്ലാം ഇരുവരുടെയും ഇഷ്ടങ്ങള്‍ ഒരുപോലെ ആയിരുന്നു. ആദ്യമൊക്കെ ജിം ബോഡി ഉള്ളവരെ തനിക്ക് ഇഷ്ടമല്ലായിരുന്നു എന്നാണ് പൂജ രാമചന്ദ്രന്‍ പറഞ്ഞത്. അത്തരം ആളുകളെ കണ്ടാല്‍ നോക്കാറില്ല. അങ്ങനെ ആളുകള്‍ മറ്റെന്തിനെക്കാളും കൂടുതല്‍ സ്‌നേഹിക്കുന്നത് സ്വന്തം ശരീരം തന്നെയായിരിക്കും. എന്നാല്‍…

Read More

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ താരം ഗോപിക രമേശിനെ മലയാളി പ്രേക്ഷകര്‍ മറക്കില്ല. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലാകുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. സത്യന്‍ രാജന്‍ ആണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. View this post on Instagram A post shared by Gopika (@gopika_ramesh_) തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രമായാണ് ഗോപിക എത്തിയത്. പ്രേക്ഷകരുടെ കയ്യടി നേടിയ കഥാപാത്രമായിരുന്നു സ്റ്റെഫിയുടേത്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു. സിനിമയില്‍ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും സജീവമാണ് ഗോപിക.

Read More

മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജന്‍. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷന്‍ നേടിയ തണ്ണീര്‍മത്തന്‍ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാന്‍ അനശ്വരക്ക് സാധിച്ചു. ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ നിലപാടുകളും ചിന്തകളും ധൈര്യപൂര്‍വ്വം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അനശ്വര പങ്ക് വെച്ച പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. സാരിയില്‍ ഏറെ മനോഹാരിയായി കാണപ്പെടുന്ന നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് വരുണ്‍ അടുത്തിലയാണ്. ‘ആ നീര്‍മാതളം ഇപ്പോഴും പൂക്കാറുണ്ട്. പക്ഷെ, അത്രമേല്‍ പ്രണയാര്‍ദ്രമായി മാറിയിട്ടില്ല പിന്നെയൊരിക്കലും ??’ എന്ന ക്യാപ്ഷനോട് കൂടിയാണ് അനശ്വര ചിത്രം പങ്ക് വെച്ചിരിക്കുന്നത്.

Read More

നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന്‍ വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഓഗസ്റ്റ് 25ന് മഞ്ചേരി മലബാര്‍ ഹെറിട്ടേജില്‍ ആയിരുന്നു ചടങ്ങ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ദേവരാഗം സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഊമയായ പെണ്‍കുട്ടിയുടെ വേഷമായിരുന്നു താരം ഇതില്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് മലയാളം ടെലിവിഷന്‍ മേഖലയില്‍ വളരെ സജീവമായ താരമാണ് ദേവിക. രാക്കുയില്‍ എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. മഴവില്‍ മനോരമയില്‍ ആണ് ഈ പരമ്പര സംരക്ഷണം ചെയ്യുന്നത്. ഈ പരമ്പരയില്‍ തുളസി എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഈ പരമ്പരയിലെ കഥാപാത്രത്തിന് താരം നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നിരവധി പേരാണ് താരത്തിന് വിവാഹ നിശ്ചയ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത്…

Read More