Author: Webdesk

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വി ചാനലിലെ ഡ്യു ഡ്രോപ്‌സ് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും ലക്ഷ്മി അവതാരകയായി തിളങ്ങി. താരോത്സവം, പട്ടുറുമാല്‍, ഏഷ്യാനെറ്റ് സൂപ്പര്‍ വോയിസ്, സ്‌കൂള്‍ ടൈം തുടങ്ങിയ പ്രോഗാമുകളിലും അവതാരക ആയി. എന്നാല്‍ ലക്ഷ്മിനക്ഷത്രയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് ഫ്‌ളവേഴ്‌സ് ടി.വിയിലെ ടമാര്‍ പടാര്‍ എന്ന പ്രോഗ്രാമും, സ്റ്റാര്‍ മാജിക്കുമാണ്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി-ഹാസ്യ താരങ്ങളും പങ്കെടുക്കുന്ന ഒരു ഗെയിം ഷോയാണ് സ്റ്റാര്‍ മാജിക്. പല അവതാരകര്‍ വന്ന് പരാജയപ്പെട്ട പ്രോഗ്രാം ലക്ഷ്മിയുടെ വരവോടെ ഗംഭീരവിജയമായി തീര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് ലക്ഷ്മി നക്ഷത്ര. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ കുറച്ച് ചിത്രങ്ങളാണ്…

Read More

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജുപിള്ള. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലും തന്റെ വിശേഷങ്ങള്‍ പങ്കു വെച്ച് എത്താറുണ്ട് മഞ്ജു പിള്ള. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചില പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒരേ ശബ്ദത്തില്‍ പറയുന്നത് ‘മഞ്ജുവിന് ആകെ ഒരു മേക്കോവര്‍ ഫീല്‍’ആണല്ലോ എന്നാണ്. View this post on Instagram A post shared by Manju Pillai (@pillai_manju) 5 കിലോ ഉണ്ടായിരുന്ന താന്‍ 64 ലേക്ക് എത്തിയ സീക്രട്ടും മഞ്ജു പങ്കുവച്ചിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന ഡയറ്റിലൂടെയായിരുന്നു മഞ്ജു ശരീരഭാരം കുറച്ചത്. പ്രോട്ടീന്‍ ടൈപ്പ് ഡയറ്റായിരുന്നു താരം പിന്തുടര്‍ന്നത്. സോയ, കടല, പയര്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തി. വര്‍ക്ഔട്ട് ചെയ്യുന്ന കാര്യത്തില്‍ മടിയുള്ള കൂട്ടത്തിലായതിനാല്‍തന്നെ ഡയറ്റായിരുന്നു കൃത്യമായി പിന്തുടര്‍ന്നിരുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു. View this post on Instagram A…

Read More

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതും സോഷ്യല്‍ മീഡിയയില്‍ സജീവവുമായ അവതാരകന്‍മാരില്‍ ഒരാളാണ് ജീവ ജോസഫ്. സി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. സരിഗമപ എന്ന പരിപാടിയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ജീവ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അടുത്തിടെ തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചുമെല്ലാം ജീവ തുറന്നു പറഞ്ഞിരുന്നു. ഭാര്യ അപര്‍ണയോടൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലതും പങ്കുവെച്ചിരുന്നു ജീവ. ഇപ്പോഴിതാ ഇവരുടെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഇരുവരും പങ്കുവെച്ചത്. വെഡിങ് ആനിവേഴ്‌സറിയോട് അനുബന്ധിച്ചാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വളരെ റൊമാന്റിക് ആയിട്ടാണ് ഇരുവരും ചിത്രങ്ങളിലുള്ളത്. രസകരമായ ക്യാപ്ഷന്‍ ആണ് ഇരുവരും ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ‘ഊണിലും ഉറക്കത്തിലും മാത്രമല്ല, കുളിക്കുമ്പോള്‍ പോലും എന്റെ കൂടെ കാണും” ഇതാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. രസകരമായ നിരവധി കമന്റുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്.  ചിത്രങ്ങള്‍ക്കു താഴെ അവതാരിക എലീന പടിക്കലിന്റെ രസകരമായ…

Read More

മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ഫേസ്ബുക്കിലാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം. ‘മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്ന് ജോണ്‍ ബ്രിട്ടാസ്. അയ്യോ, അത്ര മോശം രാഷ്ട്രീയമാണോ മമ്മൂട്ടിയുടേത്?’ എന്നാണ് ശ്രീജിത്തിന്റെ പോസ്റ്റ്. 1998ല്‍ രാജ്യം മമ്മൂട്ടിക്ക് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കി ആദരിച്ചിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രം പുഴുവാണ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും നടത്തുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ്.

Read More

‘കെജിഎഫ്’ സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സലാറി’ല്‍ മോഹന്‍ലാലിന് പകരം ജഗപതി ബാബു. ശ്രുതി ഹാസനാണ് സലാറില്‍ പ്രഭാസിന്റെ നായികയാവുന്നത്. പ്രഭാസിനൊപ്പം ആദ്യമായാണ് ശ്രുതി അഭിനയിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുനനു ചിത്രത്തിന്റെ ഷൂട്ടിങ്ങൊക്കെ നടന്നിരുന്നത്. രാജമന്നാര്‍ എന്ന കഥാപാത്രമായി അതിഗംഭീര ലുക്കിലാണ് ജഗപതി ബാബു പ്രത്യക്ഷപ്പെടുന്നത്. നേരത്തെ സൂപ്പര്‍താരം മോഹന്‍ലാലിനെ ഈ കഥാപാത്രത്തിലേയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് 2022 ഏപ്രില്‍ 14നാണെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ആഗോളതലത്തില്‍ തീയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറും നിര്‍മ്മിക്കുന്നത്. ഹൊംബാളെ ഫിലിംസ് തന്നെ നിര്‍മ്മിക്കുന്ന കെജിഎഫ് 2ന്റെ റിലീസ് തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 2022 ഏപ്രില്‍ 14നാണ് കെജിഎഫ് 2 തീയേറ്ററുകളിലെത്തുക. കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ…

Read More

വിവാഹ വാര്‍ഷികത്തില്‍ കുറിപ്പുമായി അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. ഭര്‍ത്താവ് ശ്രീകാന്തിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ഫെയ്‌സ്ബുക്കില്‍ അശ്വതിയുടെ കുറിപ്പ്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരും. അശ്വതിയുടെ പോസ്റ്റ് 9 വര്‍ഷം മുന്‍പ് ഈ നേരത്ത് ഞങ്ങള്‍, വിയര്‍ത്ത് കുളിച്ചിട്ടും എക്‌സ്പ്രഷന്‍ വാരി വിതറി കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ സ്വന്തം കല്യാണത്തിന്റെ സദ്യയുണ്ണുകയോ ആയിരുന്നിരിക്കണം. സ്റ്റേജ് ഡെക്കറേറ്റ് ചെയ്ത് കുളമാക്കിയവനെ കൈയ്യില്‍ കിട്ടിയാല്‍ ശരിയാക്കുമെന്ന് ശ്രീ പലവട്ടം എന്റെ ചെവിയില്‍ പറഞ്ഞത് കണ്ട വീഡിയോ ഗ്രാഫര്‍ ഈ രംഗത്ത് ‘ഇത്തിരി നാണം പെണ്ണിന്‍ കവിളിന്’ എന്ന പാട്ടു ചേരുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കും. കാറില്‍ കയറിയാലുടനെ നേരത്തെ വാങ്ങി വച്ച മൈഗ്രേയ്നിന്റെ ഗുളിക കഴിക്കണം എന്ന് ഞാന്‍ ഓര്‍ക്കുകയായിരുന്നിരിക്കണം. 9 വര്‍ഷത്തിനിപ്പുറം ഇപ്പോള്‍ കെട്ടിയോന്‍ ഉച്ചയ്ക്ക് വറുക്കാനുള്ള മത്തിയ്ക്ക് മുളക് പുരട്ടുന്നു, ഉപ്പ് നീയിട്ടാലേ ശരിയാകുവെന്ന് പറഞ്ഞ് ഗര്‍ഭം മുതലെടുത്ത് മൊബൈലില്‍ കുത്തിക്കൊണ്ട് സെറ്റിയില്‍ ഇരിക്കുന്ന എന്നെ നീട്ടി വിളിക്കുന്നു… ഈ…

Read More

മലയാളികള്‍ക്കും പ്രിയങ്കരിയണ് തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദര്‍. ശരീരഭാരം കുറച്ച്, കൂടുതല്‍ മെലിഞ്ഞ് തകര്‍പ്പന്‍ മേക്കോവറിലുള്ള തന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറലാണ്. ‘When hard work yields results, it gives you a super kick…’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി അഭിനന്ദനങ്ങളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. താന്‍ വ്യായാമം ചെയ്യുന്നുണ്ടെന്നും ഭക്ഷണ നിയന്ത്രണത്തിലാണെന്നും നടി പറഞ്ഞു. ജാസ്സി കറുത്ത ജമ്പ് സ്യൂട്ട് ധരിച്ച് അലങ്കരിച്ച ഹെഡ്ബാന്‍ഡ് ധരിച്ച ഖുശ്ഭുവിന്റെ ചിത്രങ്ങള്‍ അവള്‍ അപ്ലോഡ് ചെയ്ത നിമിഷം വൈറലായി. അവള്‍ അവളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ‘കഠിനാധ്വാനം ഫലം നല്‍കുമ്പോള്‍ സന്തോഷം വിശദീകരിക്കാനാകില്ല’ എന്ന് അടിക്കുറിപ്പ് നല്‍കി. View this post on Instagram A post shared by Kushboo Sundar (@khushsundar)

Read More

മലയാളത്തിലെ എക്കാലത്തെയും മാസ്ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലന്‍ വെഷത്തില്‍ ബിജു മേനോന്‍. മലയാളത്തില്‍ വിവേക് ഒബ്‌റോയ് തകര്‍ത്താടിയ വില്ലന്‍ കഥാപാത്രമായ ബോബിയായാണ് ബിജു മേനോന്‍ എത്തുക. തെലുങ്ക് മാധ്യമങ്ങളാണ് എതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗോഡ്ഫാദര്‍ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ അവതരിക്കുക. ചിരഞ്ജീവി സ്റ്റീഫന്‍ നെടുമ്പളളിയായി എത്തുമ്പോള്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വേഷം നയന്‍താര കൈകാര്യം ചെയ്യും. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം തെലുങ്കില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിരഞ്ജീവിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗോഡ്ഫാദറിന്റെ സംവിധാനം മോഹന്‍ രാജയാണ് നിര്‍വ്വഹിക്കുന്നത്. ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിരഞ്ജീവി ആവശ്യപ്പെട്ട മാറ്റങ്ങളോടെയാവും ചിത്രം തെലുങ്കില്‍ എത്തുക.

Read More

മമ്മൂട്ടിയുടെ രാഷ്ട്രീയമാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിക്ക് തന്റെ രാഷ്ട്രീയം തുറന്ന് പറയുവാന്‍ ഭയമില്ല. അത് തന്നെയാണ് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സമെന്ന് താന്‍ വിശ്വസിക്കുന്നതായി ജോണ്‍ ബ്രിട്ടാസ് പറയുന്നു. ഔട്ട്‌ലുക്കിലെഴുതിയ കുറിപ്പിലാണ് ജോണ്‍ ബ്രിട്ടാസ് ഇങ്ങനെ പറഞ്ഞത്. ‘തന്റെ രാഷ്ട്രീയം തുറന്നു പറയാന്‍ ഭയപ്പെട്ട വ്യക്തിയല്ല മമ്മൂട്ടി. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തന്നെയാണ് അദ്ദേഹത്തിനും പത്മഭൂഷണും ഇടയില്‍ നില്‍ക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സൗഹൃദങ്ങള്‍ക്ക് ഇടയിലേക്ക് രാഷ്ട്രീയം കൊണ്ടുവരാന്‍ മമ്മൂട്ടി ശ്രമിക്കാറില്ല’, ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. മമ്മൂട്ടിക്ക് 1998ല്‍ രാജ്യം പത്മശ്രീ നല്‍കിയിരുന്നു. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കിയിട്ടുണ്ട്. പുഴുവാണ് നിലവില്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സിന്‍ സില്‍…

Read More

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചേര’യുടെ ആദ്യ പോസ്റ്റര്‍ പങ്കുവച്ച നടന്‍ കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം. പോസ്റ്റിന് താഴെ ഒട്ടേറെ പേരാണ് കമന്റുമായി എത്തുന്നത്. ചേരയുടെ പോസ്റ്ററിലെ ചിത്രമാണ് ഇവരെ ചൊടിപ്പിക്കുന്നത്. മതവികാരം വൃണപ്പെടുത്തുന്ന തരത്തിലാണ് പോസ്റ്റര്‍ എന്ന് ഇവര്‍ ആരോപിക്കുന്നു. ചാക്കോച്ചന്റെ മതം കൂടി ചേര്‍ത്താണ് ചില കമന്റുകള്‍. കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെയാണ് സാമൂഹ്യമാധ്യമത്തില്‍ വിമര്‍ശം. അങ്ങനെ ഫസ്റ്റ് ലുക്ക് പോസ്റ്ററുള്ള സിനിമയ്ക്ക് ചേര എന്ന് പേര് കൊടുത്തതും ചാക്കോച്ചന്‍ പിന്തുണ അറിയിക്കുന്നതും നിരാശാജനകമാണെന്നാണ് സാമൂഹ്യമാധ്യമത്തില്‍ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ഇപ്പോഴത്തെ സിനിമാക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്നുമാണ് കമന്റുകള്‍. നേരത്തെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെയും സമാനമായ രീതിയില്‍ പ്രതിഷേധങ്ങളും സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. ഈശോ എന്ന പേര് മാറ്റണമെന്നായിരുന്നു ആവശ്യം. സിനിമയ്ക്ക് പ്രദര്‍ശനാനുമതി…

Read More