Author: Webdesk

‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ട് സംവിധായകന്‍ വിനയന്‍. അനൂപ് മേനോനാണ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ റോളില്‍ എത്തുന്നത്. വിനയന്റെ വാക്കുകള്‍ നടന്‍ അനൂപ് മേനോന്‍ അഭിനയിക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ച മഹാരാജാവിന്റെ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.. ഏതു മഹാരാജാവിനെ ആണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ 1810 വരെ അവിട്ടം തിരുന്നാള്‍ മഹാരാജാവായിരുന്നു തിരുവിതാംകൂറിന്റെ ഭരണാധി കാരി. അതു കഴിഞ്ഞ്1815 വരെ റാണി ഗൗരീ ലക്ഷ്മീഭായി ആയിരുന്നു മഹാറാണി..1829 വരെ ബാലനായിരുന്ന സ്വാതി തിരുനാളിനു വേണ്ടി രാജ്യംഭരിച്ച റാണി ഗൗരി പാര്‍വ്വതി ഭായി തിരുവിതാംകൂറിന്റെ റീജന്റ് ആയിരുന്നു. അതിനു ശേഷം 1846 വരെ സ്വാതി തിരുനാളും 1860 വരെ ഉത്രം തിരുന്നാളും 1880 വരെ ആയില്യം തിരുന്നാളും തിരുവിതാംകൂറിന്റെ മഹാരാജാക്കന്‍മാര്‍ ആയിരുന്നു. പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ഓറിയന്റഡ് ഫിലിം ആണങ്കില്‍ കൂടി ഈ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ…

Read More

നിവിന്‍ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലെ മേരിയെ പ്രേക്ഷകര്‍ പെട്ടെന്ന് ഒന്നും മറക്കില്ല. മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. അല്‍ഫോണ്‍സ് പുത്രന്‍ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ ഈ താരം ഇപ്പോള്‍ തെലുങ്കിലാണ് തിളങ്ങി നില്‍ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനുപമ. തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം അനുപമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ അനുപമ പോസ്റ്റ് ചെയ്ത ഓണം ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്. അനുപമയുടെ അമ്മയാണ് ഈ ഫോട്ടോ ഷൂട്ടില്‍ അനുപമയുടെ സ്‌റ്റൈലിങ് ചെയ്തിരിക്കുന്നത്. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നും തനിക്ക് ലഭിച്ച വിമര്‍ശനങ്ങളാണ് മലയാളത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അനുപമ അടുത്തിടയ്ക്ക് പറഞ്ഞിരുന്നു. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകയായി മലയാളത്തിലെത്തിയത് മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

Read More

താരങ്ങളെല്ലാം തന്നെ ഓണാഘോഷത്തിന്റെ തിരക്കിലാണ്. മലയാളികളുടെ പ്രിയ താരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഓണാശംസകള്‍ നേരുകയാണ്. ദിലീപിന്റേയും മഞ്ജുവാര്യരുടേയും മകള്‍ മീനാക്ഷിയും ഓണാഘോഷ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ്. View this post on Instagram A post shared by Meenakshi G (@i.meenakshidileep) പൂക്കളമിടുന്നതിന്റെ ചിത്രമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി പങ്കു വച്ചിരിക്കുന്നത്. ഒപ്പം കുഞ്ഞനിയത്തി മഹാലക്ഷ്മിയും ഉണ്ട്. ‘ഒരല്‍പം വൈകിപ്പോയി, എങ്കിലും…’ എല്ലാവര്‍ക്കും സന്തോഷകരമായ ഒരോണം ആശംസിക്കുന്നുണ്ട് മീനാക്ഷി. നടന്‍ മോഹന്‍ലാല്‍ പ്രശസ്തമായ വരിക്കാശേരി മനയുടെ മുന്‍പില്‍ അത്തപ്പൂക്കളമിടുന്ന ചിത്രമാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകളും താരം നേരുന്നുണ്ട്. ഭര്‍ത്താവ് ഇന്ദ്രജിത്ത് സുകുമാരനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് തിരുവോണ ദിനത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌നേഹം, സമാധാനം, സന്തോഷം എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിരിക്കുന്നു. View this post on Instagram A post…

Read More

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. ഇന്നും മലയാളികളുടെ മനസ്സില്‍ റൊമാന്റിക് ഹീറോയാണ് ചാക്കോച്ചന്‍. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ മലയാളസിനിമാ ലോകത്തെത്തിയത്. അന്‍പതിലേറെ മലയാളചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹം കഴിച്ചത്. ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് താരങ്ങളെല്ലാം. ഇപ്പോഴിതാ കുടുംബസമേതം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഓണപ്പട എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചത്. കേരളീയ ഡ്രെസ്സില്‍ വളരെ മനോഹരമായാണ് താരവും കുടുംബവും. 2019 ഏപ്രില്‍ 16നാണ് ഇസഹാക്ക് ജനിച്ചത്. 14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. മകന്റെ ചിത്രങ്ങള്‍ ചാക്കോച്ചന്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുണ്ട്.

Read More

സോഷ്യല്‍മീഡിയയില്‍ വൈറലായി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുതിയ ചിത്രങ്ങള്‍. ഇരുവരും ഒരുമിച്ച് ദുബായില്‍ നിന്നുള്ള ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്. ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ഇരുവരും ദുബായിലേക്ക് പോയത്. അതുമായി ബന്ധപ്പെട്ട ചടങ്ങില്‍ നിന്നാണ് ചിത്രങ്ങളെന്നാണ് സൂചന. ഇതാദ്യമായാണ് മലയാള സിനിമ താരങ്ങള്‍ യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാവുന്നത്. പത്ത് വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുക. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുവരുടെയും പാസ്‌പോര്‍ട്ടില്‍ ഗോള്‍ഡിന്‍ വിസ പതിച്ച് നല്‍കും. ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുമ്പ് ഗോള്‍ഡന്‍ വിസ ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍. പിന്നീട് ടെന്നീസ് താരം സാനിയ മിര്‍സക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

Read More

ദുല്‍ഖര്‍ ചിത്രം സിഐഎയിലെ നായികയായാണ് കാര്‍ത്തികാ മുരളീധരന്‍ ആദ്യം സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് മമ്മൂട്ടി ചിത്രം അങ്കിളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പികെ, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറ വര്‍ക്കിലൂടെ ശ്രദ്ധേയനായ പ്രമുഖ ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്റെ മകളാണു കാര്‍ത്തിക. ഈയിടെ ശരീര ഭാരം കുറച്ച് കിടിലന്‍ ലുക്കില്‍ താരം ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. തന്റെ വെയ്റ്റ് ലോസ് ജേര്‍ണിയും താരം കുറച്ചു നാളുകള്‍ക്കു മുന്‍പ് പങ്കു വച്ചിരുന്നു. ചെറുപ്പം മുതല്‍ ബോഡി ഷെയ്മിങ്ങിനു ഇരയായ ഒരാളാണ് താനെന്നും തന്റെ ശരീരത്തെ താന്‍ മനസിലാക്കിയ സമയമാണ് വഴിത്തിരിവായതെന്നും കാര്‍ത്തിക പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കാര്‍ത്തിക. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. ഇപ്പോള്‍ പങ്കു വെച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്.

Read More

യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസമാണ് നടന്‍ മോഹന്‍ലാല്‍ ദുബായിലെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ സുഹൃത്തും ബോളിവുഡ് താരവുമായ സുനില്‍ ഷെട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വ്യവസായിയായ സമീര്‍ ഹംസയ്ക്കും ബോളിവുഡ് താരം സുനില്‍ ഷെട്ടിക്കുമൊപ്പമാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഷൂട്ടിങ് സെറ്റുകളില്‍ സമീറിനെ സ്ഥിരമായി കാണാറുണ്ട്. ഒപ്പം മോഹന്‍ലാലുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന സുഹൃത്തു കൂടിയാണ് സമീര്‍. സമീറിന്റെ കുടുബം മോഹല്‍ലാലിന്റെ വീട്ടില്‍ ഓണം ആഘോഷിക്കുന്ന ചിത്രങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. യൂണിവേഴ്‌സ് വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സമീര്‍. ബോളിവുഡ് താരം സുനില്‍ ഷെട്ടിയും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ്. മോഹന്‍ലാലിനെക്കുറിച്ച് സുനില്‍ ഷെട്ടി പറഞ്ഞ വാക്കുകള്‍ നേരത്തേ വൈറലായിരുന്നു. ‘ലാല്‍ സാര്‍ ഉണ്ടെങ്കില്‍ സെറ്റില്‍ ഭയങ്കര എനര്‍ജിയാണെന്നും എപ്പോഴും തമാശ പറഞ്ഞ് സെറ്റില്‍ ഉളളവരെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും. അദ്ദേഹം നല്ലൊരു പാട്ടുകാരനും കുക്കുമാണ്’, എന്നായിരുന്നു താരം പറഞ്ഞത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ സുനില്‍…

Read More

തിരുവോണ നാളില്‍ ഓണാശംസകള്‍ നേര്‍ന്ന് നടന്‍ ഗിന്നസ് പക്രു. കുടുംബ ചിത്രം പങ്കുവച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള മനോഹരമായ ഓണച്ചിത്രമാണ് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കുടുംബസമേതം നല്ലൊരു ‘ഓണം’ ആശംസിക്കുന്നു…’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.

Read More

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് കഴിഞ്ഞ ദിവസം മാരാരിക്കുളത്ത് നടന്ന ഒരു വിവാഹം. മാരാരിക്കുളം വലിയപറമ്പ് ജോംസണിന്റെയും വിസ്മയുടെയും വിവാഹമാണത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാഹ സഹായവുമായി ജില്ലാ കളക്ടറെ അയച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എംപിയും എത്തിയിരുന്നു. ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിനു സമീപം താമസിക്കുന്ന വിനോദിന്റെ മൂത്തമകള്‍ ആണ് വിസ്മയ. അരയ്ക്ക് താഴേക്ക് തളര്‍ന്നു പോയതാണ് വിനോദിന്റെ ശരീരം. 2007ലായിരുന്നു സംഭവം. വീടിനടുത്ത് മരം വെട്ടാന്‍ പോയതായിരുന്ന വിനോദിന് മരത്തില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു. നീണ്ട കാലത്തെ ചികിത്സ കൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. വീഴ്ചയില്‍ നാഡികള്‍ക്ക് ചതവ് പറ്റിയത് കാരണം അരയ്ക്ക് താഴെ തളര്‍ന്ന് പോവുകയായിരുന്നു. അതിനിടെ വിനോദിന്റെ ഭാര്യ രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോയി. ഭാര്യ ഉപേക്ഷിച്ച് പോകുമ്പോള്‍ മൂത്ത മകള്‍ക്ക് എട്ട് വയസും രണ്ടാമത്തെ മകള്‍ക്ക് അഞ്ചു വയസുമായിരുന്നു പ്രായം. തുടര്‍ന്ന് മക്കളെ ആലപ്പുഴയിലുള്ള ഒരു ജീവകാരുണ്യ സ്ഥാപനത്തില്‍ താമസിപ്പിച്ചാണ് പഠിപ്പിച്ചത്. ഈ സമയത്തും തന്റെ ചികിത്സയുമായി വര്‍ഷങ്ങളോളം ആശുപത്രിയില്‍…

Read More

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ആണ് പ്രിയ വാര്യര്‍ സിനിമാ ലോകത്തേക്ക് എത്തിയത്. ചിത്രത്തിലെ പ്രോമോ സോങ് ഹിറ്റായതോടെ പ്രിയക്ക് ഇന്ത്യയെങ്ങും ആരാധകരായി. തെലുങ്കിലും ബോളിവുഡിലും പ്രിയ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ നിതിനോടൊപ്പം ചെക്ക് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള നടി കൂടിയാണ് പ്രിയ വാര്യര്‍ ഇപ്പോഴിതാ പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് പ്രിയ വാര്യര്‍ ഫോട്ടോകളില്‍ ഉള്ളത്.

Read More