Author: Webdesk

മലയാളികളുടെ പ്രിയപ്പെട്ട നടൻ ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ തിലകം’ എന്ന സിനിമയുടെ പേരിൽ മാറ്റം. നടികർ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ചിത്രത്തിന് നടികർ തിലകം എന്ന പേര് നൽകിയതിൽ ‘നടികർ തിലകം ശിവാജി സമൂഗ നള പേരവൈ’ എന്ന സംഘടന തങ്ങളുടെ അനിഷ്ടം അറിയിച്ചിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടനക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പേര് മാറ്റിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതിയ പേരുമായാണ് എത്തിയിരിക്കുന്നത്. നടികർ തിലകം ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവിന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ടോവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്. ടേവിനോയ്ക്ക് ഒപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടോവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.  ഡ്രൈവിംഗ് ലൈസന്‍സ്…

Read More

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമയുടെ ഓരോ അപ്ഡേറ്റിനായും വളരെ ആകാംക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം ഡബ്ബിംഗ് പൂർത്തിയായി എന്നുള്ളതാണ്. വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഓട്ടോയിൽ ധ്യാൻ ശ്രീനിവാസൻ ഡബ്ബ് ചെയ്യാൻ എത്തിയതിനിറെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രം ഈ വർഷം ഏപ്രിലിൽ വിഷു റിലീസ് ആയിട്ടായിരിക്കും തിയറ്ററുകളിലേക്ക് എത്തുക. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നിവിൻ പോളി തുടങ്ങി വലിയ യുവതാരനിരയും അണിനിരക്കുന്നുണ്ട്. 40 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗ് 50 ലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 2024 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളി അതിഥി കഥാപാത്രമായാണ്…

Read More

പല തലമുറകളെ ഒരു ഫ്രയിമിലാക്കി ‘വയസ്സെത്രയായി മുപ്പത്തി’ സിനിമയുടെ പ്രമോ സോംഗ് എത്തി. വിവാഹപ്രായം എത്തിയിട്ടും പല പല കാരണങ്ങളാൽ വിവാഹം കഴിക്കാൻ സാധിക്കാതെ പോയവർക്കു വേണ്ടി ഒരു സിനിമ എന്ന പേരിലാണ് ഈ ചിത്രം എത്തുന്നത്. വിവാഹപ്രായം എത്തിയിട്ടും പല കാരണങ്ങളാൽ വിവാഹം നടക്കാതെ പോയ ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ചിത്രം. ഷിജു യു സി – ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രം പപ്പൻ ടി നമ്പ്യാർ ആണ് സംവിധാനം ചെയ്യുന്നത്. കിങ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജല്ലിക്കെട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ പ്രശാന്ത് മുരളി നായകനാകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മറീന മൈക്കിൾ, ഷിജു യു സി, മഞ്ജു പത്രോസ്, രമ്യ സുരേഷ്, നിർമൽ പാലാഴി, അരിസ്റ്റോ സുരേഷ്, കലാഭവൻ സരിഗ, സാവിത്രി ശ്രീധരൻ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, മുഹമ്മദ് എരവട്ടൂർ, കമല ഭാസ്കർ, ശ്രീജിത്ത് കൈവേലി,…

Read More

സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്നു എന്നതു തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം. റിലീസിന് ദിവസങ്ങൾക്ക് മുമ്പേ അഡ്വാൻഡ് ബുക്കിംഗ് ആരംഭിച്ചിരുന്നു. അഡ്വാൻസ് ബുക്കിംഗിൽ വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 1204 ഷോകളായി ഏകദേശം 1.35 കോടിയാണ് പ്രി – സെയിലിലൂടെ മാത്രം ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ഒരു ദിവസം കൊണ്ടു തന്നെ ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തിൽ വിറ്റതെന്ന് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നു. അതേസമയം, അഡ്വാൻസ് ബുക്കിംഗിൽ ഏറ്റവും മുമ്പിൽ എറണാകുളമാണ്. ഏറ്റവുമധികം ഷോകളും ബുക്കിംഗും എറണാകുളത്താണ്. 217 ഷോകളിലായി 22,102 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശൂരുമാണ്. തിരുവനന്തപുരത്ത് 192 ഷോകളും 16,426 ടിക്കറ്റുകളുമാണെങ്കില്‍ തൃശൂരില്‍ 155 ഷോകളും 13,748 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. 25 ന് പുലര്‍ച്ചെ 6.30 നാണ് കേരളത്തില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കും. ചിത്രത്തിന്റെ…

Read More

സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളിലെ ചോരപ്പാടുകൾ. ആശങ്കയും സംശയവും ഉണർത്തുന്ന കൂർത്ത നോട്ടവുമായി അവർ നാലുപേർ. ‘സീക്രട്ട് ഹോം’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമയാണ് ‘സീക്രട്ട് ഹോം’. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്. തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. കോ-പ്രൊഡ്യൂസർ – വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ – ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – അനീഷ് സി സലിം, എഡിറ്റർ – രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ – ശങ്കർ ശർമ്മ, ഗാനരചന – ഹരി…

Read More

പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക് വിവാഹിതനായി. പാകിസ്ഥാൻ സിനിമാതാരം സന ജാവേദിനെയാണ് വിവാഹം ചെയ്തത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെയാണ് ശുഐബിന്റെ വിവാഹം. തന്റെ ഇൻസ്റ്റഗ്രാമിലൂടെ ശുഐബ് മാലിക്ക് ആണ് വിവാഹവാർത്ത പങ്കുവെച്ചത്. അദ്ദേഹത്തിന്റെ മാനേജരും ഇക്കാര്യം ശരിവെച്ചു. 2010ൽ ആയിരുന്നു ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയബ് മാലിക്കും വിവാഹിതരായത്. 2018ൽ ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നിരുന്നു. മകൻ ഇഷാൻ നീന്തൽ താരം കൂടിയാണ്. കഴിഞ്ഞയിടെ സാനിയ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചത് വൈറലായിരുന്നു. വിവാഹമോചനം കഠിനമേറിയതാണ് എന്നായിരുന്നു സ്റ്റോറി. അതേസമയം, നീന്തൽ താരമായ മകന്റെ വിജയങ്ങൾ സാനിയയും ഷോയബും ഒരുപോലെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാറുണ്ട്. ഷോയബ് ഇപ്പോൾ വിവാഹം കഴിച്ച സന നേരത്തെ വിവാഹിതയാണ്. 2020ൽ പാക് ഗായകനായ ഉമൈർ ജസ്വാളുമായി സന വിവാഹിതയായിരുന്നു. കോവിഡ് കാലത്ത് വളരെ ലളിതമായി നടന്ന ചടങ്ങിൽ വെച്ചായിരുന്നു വിവാഹം.…

Read More

പ്രഖ്യാപനം മുതലേ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ പ്രധാന യു എസ് പി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രയലർ ഇതുവരെ 40 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അഡ്വാൻസ് ബുക്കിംഗിലും വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കാണാൻ പോകുന്നത് വിഷ്വൽ ട്രീറ്റ് ആണെന്നാണ് മോഹൻലാൽ സിനിമയെക്കുറിച്ച് പറഞ്ഞത്. ‘ഒരു ഫെയറി ടേൽ പോലെ, അമർചിത്ര കഥ പോലെ ഒരു സിനിമ. കോസ്റ്റ്യൂം പ്ലേ എന്നും പറയാം. തേന്മാവിൻ കൊമ്പത്ത് ഒക്കെ പോലെ ഒരു സാങ്കൽപ്പിക ലോകം. ഒരു സ്ഥലമോ കാലമോ ഒന്നും പറയുന്നില്ല ഈ സിനിമയിൽ. ഒരു കളർ പാറ്റേണിലും ചാർട്ടിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. തിയറ്റർ അനുഭവമായിരിക്കും. ഡബ്ബ് ചെയ്യുമ്പോഴാണ് സിനിമ കണ്ടത്. പക്ഷേ മുഴുവനായി കണ്ടെന്ന്…

Read More

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ ട്രയിലർ എത്തിയതോടെ ആരാധകർ ആവേശത്തിലാണ്. ട്രയിലർ റിലീസ് ആയി ഒരു ദിവസം കൊണ്ട് നാല് മില്യണിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. അഡ്വാൻസ് ബുക്കിംഗിന്റെ ആദ്യ മണിക്കൂറുകളിൽ കേരളത്തിൽ നിന്ന് മാത്രം 40 ലക്ഷം നേടാൻ ചിത്രത്തിന് കഴിഞ്ഞു. വിദേശത്ത് നിന്ന് 66 ലക്ഷവും സ്വന്തമാക്കി. കഴിഞ്ഞദിവസം ആരംഭിച്ച അഡ്വാൻസ് ബുക്കിംഗ് ജനുവരി 25 ആകുമ്പോഴേക്കും കോടികൾ മറികടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബുക്കിംഗിന്റെ ആദ്യഘട്ടത്തിൽ ആകെ 1.06 കോടി രൂപയാണ് മലൈക്കോട്ടൈ വാലിബൻ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഒരു തെന്നിന്ത്യൻ സിനിമയുടെ ഏറ്റവും വലിയ റിലീസ് ആയിരിക്കും കാനഡയിൽ. ഏകദേശം അമ്പതിലധികം കേന്ദ്രങ്ങളിലാണ് വാലിബൻ റിലീസ് ചെയ്യുക. ജനുവരി 24നാണ് കാനഡയിൽ ചിത്രത്തിന്റെ പ്രീമിയർ. മോഹൻലാല്‍ നായകനായി എത്തുന്ന…

Read More

രണ്ടു മിനിറ്റും 23 സെക്കൻഡും. മലൈക്കോട്ടൈ വാലിബൻ സിനിമയുടെ കാത്തിരുന്ന ട്രയിലർ എത്തിയപ്പോൾ ആരാധകരുടെ ആവേശം പരകോടിയിൽ എത്തി. റിലീസ് ആയി മിനിറ്റുകൾ കൊണ്ട ലക്ഷക്കണക്കിന് ആളുകളാണ് ട്രയിലർ കണ്ടത്. ചതിയുടെയും പോരാട്ടത്തിന്റെയും കഥ. കണ്ണീരു വീഴുന്ന, ചോര വീഴുന്ന കഥ. അവിടേക്ക് എത്തുന്ന വാലിബൻ. ട്രയിലറിൽ നിന്ന് ഇതൊക്കെയാണ് മനസിലാക്കിയെടുക്കാൻ കഴിയുന്നത്. കഥാപശ്ചാത്തലത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകാതിരിക്കുമ്പോഴും പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് എത്തിക്കാൻ ട്രയിലറിന് കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയം കൂടിയായിരിക്കും വാലിബൻ എന്ന് വ്യക്തമാക്കുന്നതാണ് ട്രയിലർ. ബി ജി എമ്മും കളറും ഒക്കെ ചേർന്ന് സിനിമാപ്രേമികൾക്ക് ഒരു കളർഫുൾ ട്രയിലർ തന്നെയാണ് വാലിബൻ ടീം സമ്മാനിച്ചിരിക്കുന്നത്. സരീഗമ മലയാളത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത്…

Read More

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് നടൻ ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം ‘ അയോധ്യയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് ഉണ്ണി മുകുന്ദൻ കുറിച്ചു. എന്നാൽ, കഴിഞ്ഞദിവസം ജനുവരി 22 ന് ശ്രീരാമജ്യോതി തെളിയിക്കണമെന്ന് ഗായിക ചിത്ര ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ഗായികയ്ക്ക് നേരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയർന്നത്. ചിത്രയ്ക്ക് എതിരെയുള്ള വിമർശനം ഉയർന്നു നിൽക്കുന്നതിന്റെ ഇടയിലാണ് ഇത്തരമൊരു ആഹ്വാനവുമായി ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം, രാമക്ഷേത്ര ഉദ്ഘാടനം ദീപാവലി പോലെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വീട്ടിൽ മൺവിളക്കുകൾ…

Read More