Author: Webdesk

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി സിനിമയിലെത്തിയിട്ട് ഇന്ന് അമ്പതു വര്‍ഷം തികയുകയാണ്. മലയാള സിനിമാ ലോകം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഇന്നേ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 1971 ഇല്‍ റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി എത്തിയ മമ്മൂട്ടി പിന്നീട് ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് സഹനടന്‍ ആയും നായകന്‍ ആയും തിളങ്ങിയ മമ്മൂട്ടി മലയാള സിനിമ കണ്ട വലിയ താരങ്ങളില്‍ ഒരാളായും മികച്ച നടന്മാരില്‍ ഒരാളായും മാറി. മികച്ച നടനുള്ള മൂന്നു ദേശീയ അവാര്‍ഡുകളും അഞ്ചു സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട് താരം. ഇപ്പോഴിതാ മമ്മൂട്ടി എന്ന നടന്റെ ജീവിതകഥ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് പ്രശസ്ത സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. മമ്മൂട്ടിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ തിരക്കഥയില്‍ യുവ താരം നിവിന്‍ പോളി ആണ് മമ്മൂട്ടിയായി എത്തുക. മമ്മൂട്ടി സമ്മതിച്ചാല്‍ അത് സിനിമയായി എത്തുമെന്നും ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.…

Read More

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കല്‍ ത്രില്ലറിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറുകയാണ് സണ്ണി ലിയോണി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് മൂന്നാറില്‍ പൂര്‍ത്തിയാക്കി. അതിനു പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. View this post on Instagram A post shared by Sunny Leone (@sunnyleone) കുളയട്ടയെ കയ്യിലെടുത്ത് എടുത്ത് തന്റെ ടീം അംഗങ്ങളുടെ ധൈര്യം പരീക്ഷിക്കുന്ന സണ്ണിയാണ് വിഡിയോയില്‍. കുളയട്ടയെ കമ്പ് കൊണ്ടെടുത്ത് ടീം അംഗങ്ങളുടെ കയ്യില്‍ വയ്ക്കാന്‍ നോക്കുകയാണ് സണ്ണി. ഒരു കമ്പുകൊണ്ട് അട്ടയെ കയ്യിലെടുത്ത് താരം തന്റെ സെലിബ്രിറ്റി മാനേജറായ സണ്ണി രജനിയുടെ കയ്യിലാണ് ആദ്യം വയ്ക്കാന്‍ നോക്കുന്നത്. സണ്ണിയുടെ പരീക്ഷണത്തില്‍ അദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍ അരവിന്ദ് പട്വാള്‍ എന്നയാള്‍ അട്ടയെ കയ്യിലേക്ക് വാങ്ങി. ഇത് കണ്ട് പേടിച്ച സണ്ണി അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് അട്ടയെ തട്ടിക്കളയുന്നതുമാണ് രസകരമായ വിഡിയോയില്‍ ഉള്ളത്. View…

Read More

കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു കിരണ്‍. ഭാര്യ വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് കിരണ്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പിരിച്ചുവിടയും ആയിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് തീരുമാനം പ്രഖ്യാപിച്ചത്. 1960-ലെ കേരള സിവില്‍ സര്‍വീസ് റൂള്‍ പ്രകാരമാണ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഭാര്യ വിസ്മയയുടെ മരണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കിരണിന് ഇനി തുടര്‍ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും അര്‍ഹതയുണ്ടാവില്ല. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്ന സര്‍ക്കാര്‍ നടപടി ഇതാദ്യമാണ്. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിക്കെതിരെ സ്ത്രീധന പീഡനം, സ്ത്രീധന…

Read More

ഇന്നത്തെ ചാനല്‍ വിപ്ലവം വരുന്നതിനു മുമ്പ് മലയാളികളുടെ വലിയ നൊസ്റ്റാള്‍ജിയകളില്‍ ഒന്നായിരുന്നു ദൂരദര്‍ശന്‍. ഞായറാഴ്ചകളിലെ സിനിമകളും ചിത്രഗീതവും ശക്തിമാനുമൊക്കെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതില്‍ ഒഴിച്ചുകൂട്ടാന്‍ കഴിയാത്തതായിരുന്നു വാര്‍ത്തകള്‍. അത് ഒരു തലമുറ കേട്ടിരുന്നു. അതിലെ ഓരോ അവതാരകരും അവരുടെ പ്രിയപ്പെട്ടവരായി മാറി. രാജേശ്വരി മോഹന്‍, ഹേമലത, അളകനന്ദ, കൃഷ്ണകുമാര്‍, ബാലകൃഷ്ണന്‍, ഡോ.സന്തോഷ്, ആല്‍ബര്‍ട്ട് അലക്സ് തുടങ്ങി നിരവധി വായനക്കാര്‍ മലയാളി മനസ്സുകളില്‍ ഇടംപിടിച്ചവരാണ്. അതില്‍ മുന്‍പന്തിയിലായിരുന്നു മായാ ശ്രീകുമാര്‍. മായ ടെലിവിഷന്‍ രംഗത്ത് വന്നിട്ട് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. ദൂരദര്‍ശനില്‍ തുടങ്ങി പിന്നീട് ഏഷ്യാനെറ്റ്, അമൃത തുടങ്ങിയ ചാനലുകളിലും പിന്നീട് വര്‍ക് ചെയ്തു. ഇപ്പോഴിതാ അന്നത്തെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുകയാണ് മായാ ശ്രീകുമാര്‍ പങ്കുവെയ്ക്കുകയാണ് ഒരു യൂട്യൂബ് ചാനലിലൂടെ. ഒരിക്കല്‍ പോലും താനൊരു ന്യൂസ് റീഡര്‍ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മായ ശ്രീകുമാര്‍ പറഞ്ഞ് തുടങ്ങുന്നത്. എന്റെ കരിയര്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് തുടങ്ങുന്നത്. ദൂരദര്‍ശന്‍ കേന്ദ്രം തിരുവനന്തപുരത്ത് വരുന്നത്…

Read More

ബോളിവുഡിലെ ഏറെ പ്രശസ്തരായ താര ദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് അജയ് ദേവ്ഗണ്‍. റൊമാന്‍സ് വേഷങ്ങളിലൂടെ സിനിമയില്‍ എത്തിയ താരം പിന്നീട് ആക്ഷനും കോമഡിയും എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ബോളിവുഡില്‍ ഏറെ തിളങ്ങിയ നടിയാണ് കാജോള്‍. 1999 -ലാണ് ഇരുവരും വിവാഹിതരാകുന്നത്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് കാജോള്‍ വിവാഹിതയായത്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത താരം അടുത്തിടെ ഷാരൂഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദില്‍വാലെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയും ചെയ്തു. ഇരുവരും വേര്‍പിരിയാന്‍ പോവുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ചു നാളുകള്‍ക്കു മുന്‍പ് ബോളിവുഡ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വാര്‍ത്തയായിരുന്നു അത്. പരസ്ത്രീ ബന്ധമാണ് ബന്ധമാണ് കാരണമെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. അജയ് ദേവഗണ്‍ന് ബോളിവുഡിലെ മറ്റൊരു മുന്‍നിര നടിയുമായി അടുപ്പമുണടെന്നും അവര്‍ പറഞ്ഞു. കങ്കണ റണാവത്ത് ആണ് ആ മുന്‍നിര നടി എന്നായിരുന്നു…

Read More

കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ അഭിനയ ജീവിതത്തിത്തിന്റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. 1973ല്‍ മഹാരാജാസ് കോളജ് പഠനകാലത്തായിരുന്നു മമ്മൂട്ടി ആദ്യ സിനിമയില്‍ അഭിനയിച്ചിച്ച്. സത്യന്‍ അഭിനയിച്ച അവസാന ചിത്രവുമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. അതിനു ശേഷം കാലചക്രം എന്ന സിനിമയില്‍ അഭിനയിച്ചു. പ്രേംനസീര്‍ ആയിരുന്നു നായകന്‍. എം.ടിയുടെ രചനയില്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ആണ് ചെറുറോളുകളില്‍ നിന്ന് അഭിനേതാവ് എന്ന നിലയിലേക്ക് മമ്മൂട്ടിയെ അടയാളപ്പെടുത്തിയ സിനിമ. അഭിനയത്തിന്റെ അമ്പതാം വര്‍ഷികത്തില്‍ എത്തി നില്‍ക്കുന്ന മമ്മൂട്ടിയെ വിലയിരുത്തുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ‘കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായി. എഴുപതുകളില്‍ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികള്‍ കണ്ടു, എണ്‍പതുകളില്‍ ഗള്‍ഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളില്‍ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബല്‍ പൗരനായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ മലയാളി ധനികര്‍ക്കുള്ള…

Read More

വളരെ കുറച്ച് മാത്രം മലയാള സിനിമകളില്‍ വേഷമിട്ട ഈ നടി മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയാണ്. ഓളപ്പരപ്പില്‍ ഊഞ്ഞാലാടുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Vedhika (@vedhika4u) ശാലീന സുന്ദരിയായി മലയാള സിനിമയിലെത്തിയ വേദികയാണ് ഈ താരം. ആദ്യ ചിത്രം തന്നെ സൂപ്പര്‍സ്റ്റാറിന്റെ നായികയായാണ് എത്തിയത്. അടുത്തിടെ താരം അതീവ ഗ്ലാമറില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ആകെ നാല് ചിത്രങ്ങളാണ് ഈ താരത്തിന് മലയാള സിനിമയില്‍ സ്വന്തമായുള്ളത്. View this post on Instagram A post shared by Vedhika (@vedhika4u) ശൃംഗാരവേലന്‍ സിനിമയിലെ രാധയായി എത്തിയ വേദികയെ ആരും മറന്നിട്ടുണ്ടാവില്ല. അടുത്തതായി ‘ചെത്തി മന്ദാരം തുളസി’ എന്ന സിനിമയിലൂടെ വേദിക മലയാളത്തിലേക്ക് മടങ്ങിവരാനൊരുങ്ങുകയാണ്. View this post on Instagram A post shared by Vedhika (@vedhika4u) …

Read More

സംവിധായകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ തന്റെ ഇഷ്ട വാഹനമായ മിനി കൂപ്പര്‍ എസ് സ്വന്തമാക്കി. മിനി ഇന്ത്യയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് കൂപ്പര്‍ എസ്. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. മിനിയുടെ വിഖ്യാത മോഡലുകളിലൊന്നായ കൂപ്പര്‍എസിന് 2 ലീറ്റര്‍ ട്വിന്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനാണുള്ളത്. കൂടാതെ 192 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. വെറും 6.7 സെക്കന്റ്‌കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഈ വാഹനത്തിന് സാധിക്കും. ഏകദേശം 38 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി കണക്കാക്കുന്നത്.

Read More

നവാഗതനായ ഡോക്ടര്‍ മനു കൃഷ്ണയുടെ സംവിധാനത്തില്‍ റിലീസിനു ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ഗിലയിലെ ‘നിറയുന്നു.. എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. നടി മഞ്ജു വാര്യരാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ബിനി പ്രേമ് രാജ് എഴുതിയ വരികള്‍ക്ക് ഗിലയുടെ സംവിധായകനായ മനു കൃഷ്ണ തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ദിവ്യ എസ് മേനോന്‍ പാടിയ ‘നിറയുന്നു’ എന്ന ഗാനത്തിന് അശ്വിന്‍ കുമാര്‍ മിക്‌സിങ്ങും, ഫ്രാന്‍സിസ് സേവിയറും സനുവും ചേര്‍ന്ന് വയലിനും, ഗിത്താറും നിര്‍വ്വഹിച്ചിരിക്കുന്നു. ഇന്ദ്രന്‍സ് ബോഡിബില്‍ഡറായി എത്തുന്ന ‘ഗില’ എന്ന സിനിമയിലെ മറ്റു താരങ്ങള്‍ കൈലാഷ്, അനഘ മരിയ വര്‍ഗീസ്,ശ്രിയ ശ്രീ,റിനാസ്,ബീന സുശാന്ത്, സുഭാഷ്,ഗഫൂര്‍ എന്നിവരാണ്. ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും രചനയുമെല്ലാം മനുകൃഷ്ണ തന്നെയാണ്. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഷമീര്‍ മുഹമ്മദാണ.് ചിത്രത്തിലെ ആദ്യഗാനം നേരത്തേ പുറത്തിറങ്ങിയിരുന്നു. പീരുമേട്, മണിമല, ദുബായ് എന്നിവയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.

Read More

ഇടതുകാലിന്റെ പൊട്ടിയ ലിഗമെന്റുമായി നടക്കാന്‍ തുടങ്ങിയിട്ട് 21 വര്‍ഷമായെന്ന് മമ്മൂട്ടി. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇതുവരെ താന്‍ ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അതിന്റെ രഹസ്യവും താരം വെളിപ്പെടുത്തി. മമ്മൂട്ടി പറഞ്ഞതിങ്ങനെ: ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ. ഇതാദ്യമായാണ് ദക്ഷിണേന്ത്യയില്‍ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. പുതിയ സംവിധാനത്തോടെ, സന്ധിമാറ്റിവക്കല്‍ ശസ്ത്രക്രിയയില്‍ വന്‍ മുന്നേറ്റം സാധ്യമാകും എന്നാണ് കണക്കുകൂട്ടല്‍. എമിറേറ്റസ് മേയ്ത്ര ആശുപത്രി ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഡയറക്ടര്‍ ഡോ അലി ഫൈസല്‍, ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍ ചെയര്‍മാന്‍ ഡോ. ജോര്ജ്എബ്രഹാം ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങില്‍…

Read More