Author: Webdesk

സിനിമയിൽ ചില താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ സംവിധായകൻ ജൂ‍ഡ് ആന്തണി ജോസഫ്. ജൂഡ് സംവിധാനം ചെയ്ത 2018 തിയറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. 2018 മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ജൂഡ് ആന്തണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അർഹതയില്ലാത്തവർ മലയാള സിനിമയിൽ ഉണ്ടെന്നാണ് ജൂ‍‍ഡ് ആരോപിച്ചത്. സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്റണി വർഗീസ് എന്ന പെപ്പെ തന്റെ കൈയിൽ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയെന്നും ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നുമാണ് ജൂഡ് ആരോപിച്ചത്. മലയാള സിനിമയിൽ കഞ്ചാവും ലഹരിയും മാത്രമല്ല മനുഷ്യത്വമില്ലായ്മയും പ്രശ്നമാണെന്നും ആന്റണി വർഗീസ് വന്ന വഴി മറന്നെന്നും ജൂഡ് കുറ്റപ്പെടുത്തി. ‘വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ…

Read More

സിനിമയിലെ ചില യാഥാർത്ഥ്യങ്ങൾ സിനിമയെ സ്നേഹിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രമാണ് കെങ്കേമം. ചിത്രത്തിന്റെ ടീസർ റിലീസ് ആയി. ഷാമോൻ ബി പറേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കെങ്കേമത്തിൻ്റെ ടീസർ റിലീസ് ചെയ്തു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ സിനിമയിൽ മലയാള സിനിമയിലെ പ്രശസ്തനായ പ്രൊഡ്യൂസർ ബാദുഷയും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ശക്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ബാദുഷ അവതരിപ്പിക്കുന്നത്. ഓൺ ഡിമാൻഡ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിജയ് ഉലഗനാഥ് ആണ്. ആർട്ട് -ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം -ഭക്തൻ മാങ്ങാട്, മേക്കപ്പ് – ലിബിൻ മോഹൻ, സംഗീതം – ദേവേഷ് ആർ നാഥ്‌ , പിആർഒ – അയ്മനം സാജൻ, ഷെജിൻ ആലപ്പുഴ, പരസ്യകല -ലിയോഫിൽ കോളിൻ , അസ്സോസിയേറ്റ് ഡയറക്ടർ – ഫാസിൽ പി ഷാഹ്‌മോൻ, ഫൈസൽ ഫൈസി, പ്രൊഡക്ഷൻ കൺട്രോളർ- ഷറഫ് കരൂപ്പടന.

Read More

റിലീസിന് മുമ്പ് തന്നെ വിവാദത്തിൽ അകപ്പെട്ടു പോയ സിനിമയാണ് ദ കേരള സ്റ്റോറി. ബംഗാളി സംവിധായകനായ സുധിപ്തോ സെൻ ഒരുക്കിയ സിനിമയ്ക്ക് ഇതിനകം തന്നെ തമിഴ് നാട്ടിലും ബംഗാളിലും വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞു. അതേസമയം, ബംഗാളിൽ സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറപ്രവർത്തകർ സുപ്രീം കോ‍ടതിയെ സമീപിക്കുകയാണ്. ഇതിനിടെ കേരള സ്റ്റോറി സിനിമയെ നികുതിയിൽ നിന്ന് ഒഴിവാക്കിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ദ കേരള സ്റ്റോറിയുടെ ടീസർ റിലീസ് ആയതിനു ശേഷം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനിടയിലാണ് ദ കേരള സ്റ്റോറി സിനിമയ്ക്ക് നികുതിയിൽ നിന്ന് യുപി സർക്കാർ ഇളവ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം യോദി ആദിത്യനാഥ് നടത്തിയത്. ട്വിറ്ററിൽ ഹിന്ദിയിൽ പങ്കുവെച്ച ട്വീറ്റിലാണ് ദ കേരള സ്റ്റോറി സിനിമയ്ക്ക് നികുതി ഒഴിവാക്കിയ വിവരം യു പി മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അണിയറപ്രവർത്തകർക്കുമായി…

Read More

വലിയ പ്രമോഷനുകളോ ഹൈപ്പോ ഇല്ലാതെ തിയറ്ററുകളിൽ റിലീസ് ആയ ചിത്രമായിരുന്നു 2018. എന്നാൽ ആദ്യദിവസം മുതൽ തന്നെ വൻ വരവേൽപ്പ് ആണ് ചിത്രത്തിന് ലഭിച്ചത്. കണ്ടവരിൽ പലരും രണ്ടാമതൊന്നു കൂടി ചിത്രം കാണാൻ തിയറ്ററിൽ എത്തി. കണ്ടവർ പറ‌ഞ്ഞത് കേട്ട് കാണാത്തവർ ടിക്കറ്റിനായി ക്യൂ നിന്നു. മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകൾ ആണ്. രാത്രി വൈകിയും പുലർച്ചെയും അധികഷോകൾ തിയറ്ററിൽ നിറഞ്ഞു. 2018ന് കിട്ടിയ വീക്കെൻഡ് കളക്ഷൻ കണ്ട് തിയറ്റർ ഉടമകൾ പോലും അമ്പരന്നു. അവിടെയും ഇവിടെയും ചില നെഗറ്റീവ് റിവ്യൂകൾ തലപൊക്കി വന്നെങ്കിലും സിനിമ കണ്ട ആരാധകർ അതെല്ലാം അപ്പപ്പോൾ തന്നെ അടിച്ചൊതുക്കി. എന്നാൽ, 2018ന് എതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സി പി എം മുഖപത്രമായ ദേശാഭിമാനി. പ്രളയകാലത്ത് സർക്കാർ നടത്തിയ സേവനങ്ങൾ സിനിമ ഉയർത്തി കാട്ടിയില്ലെന്നാണ് ദേശാഭിമാനി ഉന്നയിക്കുന്ന ആരോപണം. 2018 സിനിമയെക്കുറിച്ചുള്ള ദേശാഭിമാനിയുടെ വിമര്‍ശനം ഇങ്ങനെ, ‘ചരിത്രത്തെ അദശ്യവല്‍ക്കരിക്കരുത്. സര്‍ക്കാര്‍ എന്ന ജനാധിപത്യ…

Read More

യാത്രാപ്രിയരായ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നാമൊരു പോലെ, നദി പോലെ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനും മുഹമ്മദ് മഖ്ബൂലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ബി കെ ഹരിനാരായണൻ ആണ് വരികൾ. അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവരാണ് റോഡ് മൂവി ആയി ഒരുങ്ങുന്ന ഖജുരാഹോ ഡ്രീംസിലെ കേന്ദ്ര കഥാപാത്രങ്ങൾ. നവാഗതനായ മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു റോഡ് മൂവി എന്നതിനപ്പുറം പ്രണയവും ചിരികളും ദുരൂഹതയും എല്ലാം നിറച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍…

Read More

റിലീസിന് മുമ്പേ തന്നെ വിവാദത്തിലായ ചിത്രമായിരുന്നു ബംഗാളി സംവിധായകനായ സുധിപ്തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി. ചിത്രം റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചിത്രത്തിന് അത്തരത്തിൽ ഒരു നിരോധനം ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ ക്രമസമാധാന പ്രശ്നത്തെ തുടർന്നും മോശം പ്രതികരണത്തെ തുടർന്നും തമിഴ്നാട്ടിലെ തിയറ്ററുകളിൽ നിന്ന് ചിത്രം പിൻവലിച്ചിരിക്കുകയാണ്. ദ കേരള സ്റ്റോറി ചിത്രം പ്രദർശിപ്പിക്കുന്നതിന് എതിരെ നാം തമിഴർ കച്ചി ചെന്നൈയിൽ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നാം തമിഴർ കച്ചിയുടെ സംഘാടകനും നടനുമായ സീമാന്റെ നേതൃത്വത്തിൽ ചെന്നൈയിലെ സ്കൈവാക് മാളിന് സമീപത്ത് ആയിരുന്നു പ്രതിഷേധം നടന്നത്. സീമാന്റെ പ്രതിഷേധ ആഹ്വാനത്തിന് പിന്നാലെ കേരള സ്റ്റോറിയുടെ പ്രദർശനത്തിന് എതിരെ എൻ ടി കെ പ്രവർത്തകർ തിയറ്ററിന് ഉള്ളിൽ പ്രതിഷേധം നടത്തുകയും പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സിനിമ നിരോധിക്കണമെന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. നിർബന്ധപൂർവം ഐ എസ് ഐ എസ് സംഘടനയിലേക്ക്…

Read More

സിനിമ മേഖലയിലെ ലഹരിയാണ് ഇപ്പോൾ വിനോദവ്യവസായ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. സിനിമാമേഖലയിലെ ലഹരി ഉപയോഗത്തെപ്പറ്റി കഴിഞ്ഞ ദിവസം നടൻ ടിനി ടോം ഒരു പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. എന്നാൽ, ടിനിയുടെ പ്രസ്താവനയെ പാടേ തള്ളിക്കളഞ്ഞ് എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയിൽ ഒരു വലിയ നടന്റെ മകനായി അഭിനയിക്കാൻ മകന് അവസരം ലഭിച്ചെന്നും എന്നാൽ ഭാര്യ സമ്മതം നൽകിയില്ലെന്നും ആയിരുന്നു ടിനി പറഞ്ഞത്. മയക്കുമരുന്നിനെക്കുറിച്ചുള്ള ഭയം കൊണ്ടാണ് മകനെ അഭിനയിക്കാൻ വിടാൻ പറ്റില്ലെന്ന് ഭാര്യ പറഞ്ഞത്. 17 – 18 വയസിലാണ് കുട്ടികൾ വഴി തെറ്റുന്നതെന്നും തനിക്ക് ഒരു മകനേയുള്ളൂവെന്നും ടിനി പറഞ്ഞു. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരിയെന്നും ഇതിനെതിരെ യുവാക്കളാണ് മുന്നിൽ നിൽക്കേണ്ടത് എന്നുമാണ് ടിനി പറഞ്ഞത്. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം. ടിനിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെയാണ് ധ്യാന ശ്രീനിവാസൻ രംഗത്തെത്തിയത്. ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കുമെന്നും ലഹരി…

Read More

വിലക്ക് കൊണ്ടൊന്നും മലയാളസിനിമയിൽ നിന്ന് തന്നെ പാടേ തുടച്ചുനീക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവതാരം ശ്രീനാഥ് ഭാസി. സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്ന് ശ്രീനാഥ് ഭാസിയാണ് ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെ കൊച്ചിയിൽ ആരംഭിച്ചിരുന്നു. മലയാള സിനിമയിലേക്ക് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുതു പ്രൊഡക്ഷൻ ബാനറിന് ഡാൻസ് പാർട്ടിയിലൂടെ തുടക്കമിടുകയാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ് ഓൾഗ പ്രൊഡക്ഷൻസിനെ നയിക്കുന്നത്. ശ്രീനാഥ് ഭാസിക്ക് ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മെയ് രണ്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ വടുതല സെൻ്റ് ആൻ്റണീസ്’ ചർച്ച് പാരിഷ് ഹാളിൽ വെച്ച് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ശ്രീനാഥ് ഭാസി ഡാൻസ് പാർട്ടിയുടെ ലൊക്കേഷനിൽ ജോയിൻ ചെയ്ത ശേഷമുള്ള സ്റ്റില്ലുകൾ ആണ് ശ്രദ്ധേയമാകുന്നത്. പ്രൊഡ്യൂസർ അസോസിയേഷന്റെ നിസ്സഹകരണ…

Read More

വലിയ പ്രമോഷനുകളോ ഹൈപ്പോ ഇല്ലാതെ തിയറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു 2018. എന്നാൽ ആദ്യദിവസം തന്നെ ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തിയറ്ററുകളിൽ നിറഞ്ഞ സ്വീകരണമായിരുന്നു ചിത്രത്തിന് മലയാളികൾ നൽകിയത്. രാത്രി വൈകിയും പുലർച്ചെയും മിക്ക തിയറ്ററുകളിലും എക്സ്ട്രാ ഷോകൾ നടന്നു. സംവിധായകൻ ജൂ‍ഡ് ആന്റണി ജോസഫിന്റെ പ്രയത്നം ഫലം കണ്ടു. കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, നരേയ്ൻ, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളി തുടങ്ങി നിരവധി യുവതാരങ്ങൾ അണിനിരന്ന ചിത്രം വലിയ പ്രമോഷനുകൾ ഒന്നുമില്ലാതെയാണ് റിലീസ് ആയത്. എന്നാൽ, ആദ്യ പ്രദർശനം കഴിഞ്ഞതിനു ശേഷം ലഭിച്ച മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്റെ ഗതി തന്നെ മാറ്റി. വീക്കെൻഡുകളിൽ 2018 കാണാൻ ആളുകൾ തിയറ്ററിലേക്ക് ഇടിച്ചെത്തി. ആദ്യദിവസം തന്നെ 1.85 കോടി രൂപയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. ശനിയാഴ്ച ചിത്രം 3.22 കോടി സ്വന്തമാക്കി. ഇതോടെ ആദ്യ രണ്ടു ദിവസത്തെ കളക്ഷൻ 5.07…

Read More

എല്ലാവരെയും ഒരുമിപ്പിച്ച് ചേർത്ത് നിർത്തിയ ആ പ്രളയകാലത്തിന്റെ ഓർമ പറയുന്ന ചിത്രമാണ് 2018. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, നരേൻ. ലാൽ തുടങ്ങി നിരവധി താരങ്ങളാണ് അണി നിരക്കുന്നത്. റിലീസ് ആയ ആദ്യദിവസം തന്നെ തിയറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്തി. മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ഷോകൾ ആയിരുന്നു. രാത്രി വൈകി എക്സ്ട്രാ ഷോകൾ നടത്തിയ തിയറ്ററുകളും ഉണ്ടായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിണ് ടോവിനോ തോമസ് അവതരിപ്പിച്ച അനൂപ്. സിനിമ കണ്ടിറങ്ങിയവർ ടോവിനോയുടെ പ്രകടനത്തെ പുകഴ്ത്തുമ്പോൾ നാട്ടിൽ ഇല്ലാതെ പോയതിന്റെ വിഷമം പങ്കുവെയ്ക്കുകയാണ് താരം. ഫിൻലൻസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് താരം. പക്ഷേ, എത്രയും പെട്ടെന്ന് തന്നെ താൻ നാട്ടിലെത്തുമെന്ന് ടോവിനോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അതേസമയം, 2018ന് പ്രേക്ഷകർ നൽകിയ ഗംഭീരസ്വീകരണം ഫിൻലൻഡിൽ വെച്ച് ആഘോഷിക്കുകയും ചെയ്തു താരം. കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് ചിത്രത്തിന്റെ വിജയം…

Read More