Author: Webdesk

ലോക്ക് ഡൗണായതു കൊണ്ട് മിക്കവാറും താരങ്ങളെല്ലാം തന്നെ വീടുകളിലാണ്. മിക്ക താരങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങളുണ്ട്. ഇപ്പോഴിതാ നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും തങ്ങളുടെ നായ്ക്കുട്ടികളെ പരിചയപ്പെടുത്തുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ സുപ്രിയയാണ് നായക്കുട്ടികളുമായിരിക്കുന്ന ചിത്രം പങ്കുവെച്ചത്. ‘കടംവാങ്ങിയ നായ കുട്ടികള്‍ക്കൊപ്പം’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ പൃഥ്വിയുടെയും സുപ്രിയയുടെയും നായ കുട്ടികളാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. View this post on Instagram A post shared by Supriya Menon Prithviraj (@supriyamenonprithviraj) നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തുന്നത്. നായക്കുട്ടി ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്. പൃഥ്വിയുടെയും സുപ്രിയയുടെയും പുഞ്ചിരിക്കുന്ന മുഖത്തെക്കുറിച്ചാണ് ചിലരുടെ കമന്റ്.

Read More

താന്‍ നിഖില്‍ ജെയിനുമായി വേര്‍പിരിഞ്ഞെന്ന് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്‍. തങ്ങളുടെ വിവാഹം സാധുവല്ലെന്നും നിയമപരമായ വിവാഹമോചനത്തിന്റെ ആവശ്യമില്ലെന്നും നുസ്രത്ത് പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലാണെന്ന് വേണമെങ്കില്‍ പറയാമെന്നും വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് ജഹാന്‍ പറയുന്നു. വ്യത്യസ്ത മതങ്ങളിലുള്ളവര്‍ തമ്മിലുള്ള വിവാഹത്തിന് ഇന്ത്യയില്‍ സാധുത ലഭിക്കണമെങ്കില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യണം. എന്നാല്‍ തങ്ങളുടെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ലെന്നും നുസ്രത്ത് പറയുന്നു. തുര്‍ക്കിയില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്.

Read More

കൊവിഡ് പ്രതിസന്ധിയില്‍ നാനൂറോളം ആദിവാസി കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് നടന്‍ റാണ ദഗുബതി. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് മരുന്നുകളും മറ്റ് പലചരക്ക് സാധനങ്ങളും താരം എത്തിച്ചത്. പത്തോളം ചെറുഗ്രാമങ്ങളുള്ള അല്ലമ്പല്ലി, ബാബ നായ്ക് രണ്ട എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കാണ് സഹായങ്ങള്‍ എത്തിച്ചത്. മഹാമാരിയെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ കൈത്താങ്ങായാരിക്കുകയാണ് റാണ ഇപ്പോള്‍. ആരണ്യ എന്ന ചിത്രത്തിലാണ് റാണ ദഗുബതി ഒടുവില്‍ അഭിനയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. ഹാത്തി മേരെ സാത്തി എന്ന ചിത്രമാണ് റാണയുടെ പുതിയ ചിത്രം.

Read More

തന്റെ ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റ് അനുഭവം പറഞ്ഞ് നടന്‍ പൃഥ്വിരാജ്. ഫാസിലിന്റെ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്കായിരുന്നു തന്റെ ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റെന്ന് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്. അന്ന് കൂടെ കോ ആക്റ്ററായി ഉണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരി അസിന്‍ തോട്ടുങ്കലായിരുന്നു. അസിന്‍ പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു. എന്നാല്‍ സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞു. സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം താന്‍ ഓസ്‌ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിച്ചത് ഫഹദ് ഫാസിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. കൈയ്യെത്തും ദൂരത്ത് വന്‍പരാജയമായി മാറിയെങ്കിലും അതിലെ പാട്ടുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നുവെങ്കിലും ചിത്രം പരാജയപ്പെടുകയായിരുന്നു. ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു സ്‌ക്രീന്‍ ടെസ്റ്റ്. ക്യാമറാമാന്‍ ആനന്ദക്കുട്ടനും അന്ന് അവിടെ ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് നന്ദനം സംവിധാനം…

Read More

സോഷ്യല്‍ മീഡിയയില്‍ വൈറലായി അമിതാഭ് ബച്ചന്റെ അപരന്റെ വീഡിയോ. ‘അപരന്‍ ബച്ചന്റെ’ വിഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. വിശ്വസിക്കാനാവുന്നില്ലെന്നാണ് വീഡിയോ പങ്കു വെച്ചു കൊണ്ട് പ്രിയദര്‍ശന്‍ കുറിച്ചത്. ‘അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാള്‍ ആണിത്. സത്യമാണോ എന്നറിയാന്‍ അഭിഷേകിനെ വിളിച്ചപ്പോള്‍ സത്യം തന്നെ എന്ന് പറഞ്ഞു.’- അമിതാഭ് ബച്ചന്റെ അപരനായ ശശികാന്ത് പെധ്വാളിന്റെ വൈറല്‍ വീഡിയോ പങ്കുവച്ച് പ്രിയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒറ്റനോട്ടത്തില്‍ ശശികാന്തിനെ കണ്ടാല്‍ ബച്ചന്റെ അപരനല്ലെന്ന് ആരും പറയില്ല. ബച്ചന്റെ അതേ ഹെയര്‍സ്‌റ്റൈലും താടിയുമാണ് ശശികാന്തിന്. മേക്കോവറില്‍ മാത്രമല്ല ശരീരചലനങ്ങളില്‍ പോലും അതീവ സാമ്യമുണ്ട്.

Read More

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക വേണുഗോപാല്‍ പ്രശസ്തിയിലേക്കെത്തുന്നത്. സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയ രംഗത്തും സജീവമായി. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് ആണ് ആദ്യ സിനിമ. ഈയിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ച് സാധിക തുറന്നു പറഞ്ഞിരുന്നു. താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും സാധിക വെളിപ്പെടുത്തി. ‘ രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. അതുകൊണ്ട് അത് നോക്കാതെയായിരുന്നു വിവാഹം കഴിച്ചത്. ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല. താലി കെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം, താന്‍ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണ്. എന്നിരുന്നാലും വിവാഹ ശേഷം ഒതുങ്ങി ജീവിയ്ക്കാന്‍ തയാറാണ്. കരിയര്‍ ഉപേക്ഷിച്ച്, വീട്ടുകാരെയും വീടും ഉപേക്ഷിച്ച് ഒരാളുടെ അടുത്ത് വന്ന് നില്‍ക്കുമ്പോള്‍ അയാളുടെ അറ്റന്‍ഷന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. അത്…

Read More

പിതാവ് രണ്ടാമത് വിവാഹം ചെയ്തതു കൊണ്ട് തന്റെ ഉമ്മ ഒരിക്കലും തകരില്ലെന്ന് നടി അനാര്‍ക്കലി മരക്കാര്‍. കഴിഞ്ഞ ദിവസമാണ് അനാര്‍ക്കലിയുടെ അച്ഛന്‍ നിയാസ് മരിക്കാര്‍ രണ്ടാമതും വിവാഹിതനായത്. കണ്ണൂര്‍ സ്വദേശിനിയാണ് വധു. വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങള്‍ അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ വാര്‍ത്ത വൈറലായി മാറി. അനാര്‍ക്കലിയും ചേച്ചിയും കണ്ണൂരില്‍ നടന്ന വിവാഹത്തിലും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ വാപ്പയുടെ വിവാഹവിശേഷങ്ങള്‍ പങ്കുവച്ച് അനാര്‍ക്കലി തന്നെ രംഗത്തുവന്നിരിക്കുന്നു. അനാര്‍ക്കലിയുടെ വാക്കുകള്‍ ‘വാപ്പയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങളായി വരുന്നു. ഇത് സാധാരണമായ ഒരു കാര്യമായാണ് എനിക്ക് തോന്നിയത്. ഞാനതില്‍ സന്തോഷിക്കുന്നു. എന്റെ വാപ്പയും ഉമ്മയും ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. മുപ്പത് വര്‍ഷം ഒന്നിച്ച് ജീവിച്ചവരാണ്. ഒരു വര്‍ഷമായി വാപ്പ ഒറ്റയ്ക്ക് ജീവിക്കുകയാണ്. വാപ്പയെ വീണ്ടും വിവാഹം കഴിപ്പിച്ചാലോ എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു. അങ്ങനെ വാപ്പ തന്നെ തനിക്ക് ചേര്‍ന്ന ആളെ കണ്ടെത്തി, വിവാഹിതനായി. അതാണ് ഉണ്ടായത്. View this post on…

Read More

ലോക്ഡൗണില്‍ വീണു കിട്ടിയ ഒഴിവു നേരം പറമ്പു വൃത്തിയാക്കി മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. എല്ലാവരും വീട്ടിനുള്ളില്‍ സിനിമ കണ്ടും വിനോദങ്ങളില്‍ ഏര്‍പ്പെട്ടും സമയം ചിലവഴിക്കുമ്പോള്‍ ഇങ്ങനെയും സമയം ചെലവഴിക്കാമെന്ന് പറയുകയാണ് താരം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഐശ്വര്യ പറമ്പു വൃത്തിയാക്കുന്ന ചിത്രങ്ങള്‍ പങ്കു വെച്ചത്. എല്ലാ ജോലികളും പൂര്‍ത്തിയിയായ ശേഷമുള്ള സന്തോഷമാണ് ഈ പോസ്റ്റില്‍. തന്റെ മള്‍ട്ടി-പര്‍പ്പസ് ടി-ഷര്‍ട്ടിന്റെ രഹസ്യം കണ്ടെത്തിയാല്‍ അവര്‍ക്ക് ഓര്‍ഗാനിക് തേങ്ങയും മുരിങ്ങയും സമ്മാനമായി നല്‍കാം എന്ന് വാഗ്ദാനവുമുണ്ട് ചിത്രത്തില്‍ ഒപ്പംകാണുന്നയാളാണ് ഈ പണി കൂടുതലും ചെയ്തത് എന്നും ഐശ്വര്യ പറയുന്നുണ്ട്. ‘അണ്ണാന്‍ കുഞ്ഞും തന്നാലായത്’ എന്ന് തനിക്ക് ലഭിച്ച കോംപ്‌ളിമെന്റും ഐശ്വര്യക്ക് ഇഷ്ടമായിട്ടുണ്ട്. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Read More

മോഹന്‍ലാലിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഹോളിവുഡ് നിലവാരത്തിലാണ് ഒരുക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇരുപത് ലക്ഷം രൂപയാണ് ബറോസിന്റെ ഒരു ദിവസത്തെ നിര്‍മാണച്ചെലവെന്നും വെള്ളിത്തിരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മാര്‍ച്ച് 31ന് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ചാണ് ബറോസിന്റെ ചിത്രീകരണം തുടങ്ങിയത്. തുടര്‍ന്ന് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ ചിത്രീകരണം നടന്നു വരികയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ത്രീഡിയിലാണ് സിനിമ ഒരുക്കുന്നത്. അതു കൊണ്ടു തന്നെ പല ഘട്ടങ്ങളിലായി വിശദമായ ചര്‍ച്ചകളും നടത്തിയിരുന്നു. ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് ലാല്‍ സാര്‍. സാറിന്റെ ആ സ്വഭാവം എനിക്ക് നല്ലതു പോലെ അറിയാം. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ചിന്തയില്‍ വന്നിട്ട് കുറെ നാളുകള്‍ ആയിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തിന്…

Read More

സണ്ണി ലിയോണിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചെമ്പന്‍ വിനോദ്. എ ഗുഡ് സോള്‍ എന്നാണ് സണ്ണിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ചെമ്പന്‍ കുറിച്ചത്. വിനയ് ഫോര്‍ട്ട്, റിമ കല്ലിങ്കല്‍, സൗബിന്‍, മുഹ്‌സിന്‍ പരാറി എന്നിവരടക്കമുള്ള താരങ്ങള്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. മച്ചാനേ, ഇത് പോരേ അളിയാ എന്നാണ് വിനയ് ഫോര്‍ട്ടിന്റെ കമന്റ്. ആ മുഖത്തെ ചിരി നോക്കൂ എന്ന് റിമയും കമന്റ് ചെയ്യുന്നു. എന്തായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. View this post on Instagram A post shared by Chemban Vinod Jose (@chembanvinod) സണ്ണി ലിയോണ്‍ മധുരരാജ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്. ഇപ്പോള്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നു. ഷീറോയുടെ ചിത്രീകരണത്തിനായി താരം ഇടയ്ക്കിടെ കേരളത്തിലേക്ക് വരാറുണ്ട്.

Read More