Author: Webdesk

ലോക്ഡൗണില്‍ വീണു കിട്ടിയ ഒഴിവു നേരം പറമ്പു വൃത്തിയാക്കി മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. എല്ലാവരും വീട്ടിനുള്ളില്‍ സിനിമ കണ്ടും വിനോദങ്ങളില്‍ ഏര്‍പ്പെട്ടും സമയം ചിലവഴിക്കുമ്പോള്‍ ഇങ്ങനെയും സമയം ചെലവഴിക്കാമെന്ന് പറയുകയാണ് താരം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഐശ്വര്യ പറമ്പു വൃത്തിയാക്കുന്ന ചിത്രങ്ങള്‍ പങ്കു വെച്ചത്. എല്ലാ ജോലികളും പൂര്‍ത്തിയിയായ ശേഷമുള്ള സന്തോഷമാണ് ഈ പോസ്റ്റില്‍. തന്റെ മള്‍ട്ടി-പര്‍പ്പസ് ടി-ഷര്‍ട്ടിന്റെ രഹസ്യം കണ്ടെത്തിയാല്‍ അവര്‍ക്ക് ഓര്‍ഗാനിക് തേങ്ങയും മുരിങ്ങയും സമ്മാനമായി നല്‍കാം എന്ന് വാഗ്ദാനവുമുണ്ട് ചിത്രത്തില്‍ ഒപ്പംകാണുന്നയാളാണ് ഈ പണി കൂടുതലും ചെയ്തത് എന്നും ഐശ്വര്യ പറയുന്നുണ്ട്. ‘അണ്ണാന്‍ കുഞ്ഞും തന്നാലായത്’ എന്ന് തനിക്ക് ലഭിച്ച കോംപ്‌ളിമെന്റും ഐശ്വര്യക്ക് ഇഷ്ടമായിട്ടുണ്ട്. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Read More

മോഹന്‍ലാലിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഹോളിവുഡ് നിലവാരത്തിലാണ് ഒരുക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇരുപത് ലക്ഷം രൂപയാണ് ബറോസിന്റെ ഒരു ദിവസത്തെ നിര്‍മാണച്ചെലവെന്നും വെള്ളിത്തിരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മാര്‍ച്ച് 31ന് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ചാണ് ബറോസിന്റെ ചിത്രീകരണം തുടങ്ങിയത്. തുടര്‍ന്ന് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ ചിത്രീകരണം നടന്നു വരികയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ത്രീഡിയിലാണ് സിനിമ ഒരുക്കുന്നത്. അതു കൊണ്ടു തന്നെ പല ഘട്ടങ്ങളിലായി വിശദമായ ചര്‍ച്ചകളും നടത്തിയിരുന്നു. ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് ലാല്‍ സാര്‍. സാറിന്റെ ആ സ്വഭാവം എനിക്ക് നല്ലതു പോലെ അറിയാം. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ചിന്തയില്‍ വന്നിട്ട് കുറെ നാളുകള്‍ ആയിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തിന്…

Read More

സണ്ണി ലിയോണിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ചെമ്പന്‍ വിനോദ്. എ ഗുഡ് സോള്‍ എന്നാണ് സണ്ണിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ചെമ്പന്‍ കുറിച്ചത്. വിനയ് ഫോര്‍ട്ട്, റിമ കല്ലിങ്കല്‍, സൗബിന്‍, മുഹ്‌സിന്‍ പരാറി എന്നിവരടക്കമുള്ള താരങ്ങള്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. മച്ചാനേ, ഇത് പോരേ അളിയാ എന്നാണ് വിനയ് ഫോര്‍ട്ടിന്റെ കമന്റ്. ആ മുഖത്തെ ചിരി നോക്കൂ എന്ന് റിമയും കമന്റ് ചെയ്യുന്നു. എന്തായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. View this post on Instagram A post shared by Chemban Vinod Jose (@chembanvinod) സണ്ണി ലിയോണ്‍ മധുരരാജ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്. ഇപ്പോള്‍ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നു. ഷീറോയുടെ ചിത്രീകരണത്തിനായി താരം ഇടയ്ക്കിടെ കേരളത്തിലേക്ക് വരാറുണ്ട്.

Read More

സ്വന്തം ഗ്രാമത്തിലെ എല്ലാ ആളുകള്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി നടന്‍ മഹേഷ് ബാബു. ആന്ധ്രയിലെ ബുറിപലേം എന്ന ഗ്രാമത്തിലാണ് മഹേഷ് ബാബു വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്. മഹേഷിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കര്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കു വെച്ചത്. ഏഴ് ദിവസം നീണ്ട വാക്‌സിനേഷന്‍ ഡ്രൈവ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും തങ്ങളുടെ ഗ്രാമത്തിലുള്ളവരെല്ലാം വാക്‌സിന്‍ സ്വീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വാക്‌സിന്‍ സ്വീകരിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദിയുണ്ടെന്നും നമ്രത കുറിപ്പില്‍ പറഞ്ഞു. മെയ് 31 ന് തന്റെ അച്ഛന്റെ ജന്മദിനത്തിലാണ് വാക്‌സിനേഷന്‍ നടത്തുന്ന കാര്യം മഹേഷ് അറിയിച്ചത്. മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം. 2015ല്‍ ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മഹേഷ് ബാബു അറിയിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമത്തില്‍ പുതിയ ക്ലാസ് മുറികള്‍ നിര്‍മാണം, ഹെല്‍ത്ത് ക്യാമ്പുകള്‍ തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ മഹേഷ് ബാബു ചെയ്തിരുന്നു. View this post on Instagram A…

Read More

മകള്‍ സായുവിന്റെ പിറന്നാള്‍ ആഘോഷിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. മകള്‍ക്കൊപ്പമുള്ള സിത്താരയുടെ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മകള്‍ സായു എന്ന സാവന്‍ ഋതുവിന്റെ പിറന്നാള്‍ ദിനത്തിലാണ് മകള്‍ക്കൊപ്പമുള്ള ക്യൂട്ട് വിഡിയോയുമായി സിത്താര എത്തിയത്. വീഡിയോയില്‍ സായുവിനെ മടിയില്‍ കിടത്തി ഉമ്മവയ്ക്കുകയാണ് സിത്താര. സായുവിന്റെ എട്ടാം പിറന്നാളായിരുന്നു ഇന്നലെ. നിരവധി പേര്‍ സായുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. വിധു പ്രതാപ്, റിമി ടോമി, വിനയ് ഫോര്‍ട്ട്, രചന നാരായണന്‍കുട്ടി, മൃദുല വാരിയര്‍, പാര്‍വതി ആര്‍.കൃഷ്ണ, രഞ്ജിനി ജോസ്, വിജയ് യേശുദാസ് തുടങ്ങി നിരവധി പേരാണ് സായുവിനു പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്നു കമന്റുകളുമായെത്തിയത്. View this post on Instagram A post shared by Sithara Krishnakumar (@sitharakrishnakumar) സാവന്‍ ഋതു എന്ന സായുവിന് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്. മകളുടെ മടിയില്‍ തലചേര്‍ത്തു കിടക്കുന്ന സിത്താരയുടെ ചിത്രം വൈറലായിരുന്നു. അമ്മയുടെ ദേഹത്തു കൈകള്‍ ചേര്‍ത്തു വച്ച്…

Read More

മലയാള സിനിമയില്‍ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്ന നടനാണ് ബിനുപപ്പു. മലയാള സിനിമയിലെ മുന്‍ നിര ഹാസ്യ താരങ്ങളില്‍ ഒരാളായിരുന്ന, അന്തരിച്ച കുതിരവട്ടം പപ്പുവിന്റെ മകന്‍ ആണ് ബിനു. അടുത്തിടെ വന്ന ഓപ്പറേഷന്‍ ജാവ എന്ന ചിത്രമടക്കം ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ ബിനു മലയാളത്തിലെ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. നടന്‍ എന്നതിനൊപ്പം മലയാളത്തിലെ പ്രശസ്ത സംവിധായകരുടെ സഹായി ആയി ജോലി ചെയ്തിട്ടുമുണ്ട് ബിനു. ഇപ്പോഴിതാ, ക്ലബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ തന്റെ അച്ഛന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞ കാര്യം ഓര്‍ത്തെടുക്കുകയാണ് ബിനു പപ്പു. പൂച്ചക്കൊരു മൂക്കുത്തി റീയൂണിയന്‍ എന്ന ആ ചര്‍ച്ചയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍, ജി സുരേഷ് കുമാര്‍, മണിയന്‍ പിള്ള രാജു, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, കീര്‍ത്തി സുരേഷ്, മേനക, ശ്രീകാന്ത് മുരളി, മധുപാല്‍ തുടങ്ങി ഒട്ടേറെ പ്രശസ്ത സിനിമാ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. അതില്‍ ബിനു ചേര്‍ന്നപ്പോള്‍ ബിനുവിനെ ആദ്യമായി കണ്ട സംഭവം ഓര്‍ത്തെടുത്തത് പ്രിയദര്‍ശന്‍ ആണ്.…

Read More

ഒരു വര്‍ഷമായി ജോലിയില്ലാത്തതിനാല്‍ നികുതിയുടെ പകുതി അടയ്ക്കാന്‍ പണമില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ജീവിതത്തില്‍ ആദ്യമായാണ് താന്‍ നികുതി അടക്കുന്നത് വൈകുന്നതെന്നും അടയ്ക്കാനുള്ള തുകയില്‍ പലിശ ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നെന്നും താരം പറഞ്ഞു. ബോളിവുഡില്‍ ഏറ്റവും അധികം നികുതി അടയ്ക്കുന്ന താരം താനാണെന്നും കങ്കണ അവകാശപ്പെട്ടു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം ഇങ്ങനെ പറഞ്ഞത്. തലൈവിയാണ് കങ്കണ പുതുതായി അഭിനയിക്കുന്ന ചിത്രം. കൊവിഡിനെ തുടര്‍ന്ന് കങ്കണയുടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. 2021 ഏപ്രില്‍ 23-നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. എ എല്‍ വിജയ് ആണ് സംവിധാനം. അരവിന്ദ് സ്വാമിയാണ് സിനിമയില്‍ എംജിആറായി എത്തുന്നത്.

Read More

മമ്മുട്ടി നായകനായ ദി പ്രീസ്റ്റിന് ടെലിവിഷന്‍ പ്രീമിയറില്‍ 21.95 റേറ്റ്. സിനിമയുടെ നിര്‍മാതാവ് ആന്റോ ജോസഫാണ് ഫസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. 2021ല്‍ ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ ടെലിവിഷന്‍ റേറ്റിംഗാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഏഷ്യാനെറ്റിലായിരുന്നു ദി പ്രീസ്റ്റിന്റെ ടെലിവിഷന്‍ പ്രീമിയര്‍. പുലിമുരുകമന്‍ 27.80, ബാഹുബലി 21.38, ദൃശ്യം 21, ദൃശ്യം-2 20.34, ലൂസിഫര്‍ 20.28, പുലിമുരുകന്‍ 18.91(രണ്ടാമത്തെ ടെലിക്കാസ്റ്റില്‍), തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ 15.65, ഫോറന്‍സിക്ക് 14.67, പ്രേമം 12.88 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റ് സിനിമകള്‍ക്ക് ലഭിച്ച ടി.ആര്‍.പി. നിരക്കുകള്‍. കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദി പ്രീസ്റ്റ്. തിയറ്ററില്‍ സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. ജോഫിന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ നായികയായി എത്തിയ ആദ്യ ചിത്രമാണ് പ്രീസ്റ്റ്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ…

Read More

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി എ ആര്‍ റഹ്മാന്റെ മാസ്‌ക്. കോവിഡ് വാക്‌സിന്‍ എടുത്തതിനു ശേഷം മകന്‍ അമീനൊപ്പം എ.ആര്‍.റഹ്മാന്‍ പങ്കുവച്ച സെല്‍ഫിയില്‍ ഇരുവരും ധരിച്ച മാസ്‌കാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇരുവരുടേയും മാസ്‌കിന്റെ യഥാര്‍ഥ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. വെളുത്ത നിറമുള്ള മാസ്‌കാണ് ഇവരുടേത്. വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടറാണ് ഈ മാസ്‌കിനുള്ളത്. 99.7 ശതമാനം വരെ വായുശുദ്ധീകരിക്കാന്‍ ഈ മാസ്‌കിലൂടെ സാധിക്കും. കൂടാതെ ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവുമുണ്ട്. ഉപയോഗിച്ചു കൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കുന്ന സംവിധാനമാണിത്. 820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി 8 മണിക്കൂര്‍ വരെ മാസ്‌ക് ഉപയോഗിക്കാം. മാസ്‌കിനു 18,148 രൂപയാണ് വില. നേരത്തെ നടി ദീപിക പദുക്കോണിന്റെ മാസ്‌കും ചര്‍ച്ചയായിരുന്നു. ഇരുപത്തിയയ്യാരത്തിലധികം രൂപയായിരുന്നു ദീപികയുടെ മാസ്‌കിന്.…

Read More

കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച് റിമി ടോമി. വാക്‌സിനെടുക്കുന്ന ചിത്രവും ഒപ്പം രസകരമായ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വാക്‌സിനെടുത്ത വിവരം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് താരം. ”കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്തു കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോര്‍മല്‍ ഇഞ്ചക്ഷന്‍ അത്രയേ ഉള്ളൂ. എക്‌സ്പ്രഷന്‍ കൂടുതല്‍ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷന്‍ പൊതുവെ ഇത്തിരി പേടി ആണ്,” എന്നാണ് റിമിയുടെ കുറിപ്പ്. എല്ലാവരും പെട്ടെന്ന് കോവിന്‍ ആപ്പില്‍ കയറി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാനും റിമി ആവശ്യപ്പെടുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. ഇതിനോടകം നിരവധി സെലിബ്രിറ്റികളാണ് തങ്ങള്‍ വാക്‌സിനെടുത്ത വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. View this post on Instagram A post shared by Rimitomy (@rimitomy)

Read More