Author: Webdesk

പുതിയ ചിത്രം പുഷ്പയില്‍ അല്ലു അര്‍ജുന്റെ പ്രതിഫലം 70 കോടി. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 250 കോടി രൂപ ചെലവിലാണ് ഒരുങ്ങുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. അടുത്ത ഘട്ടം 2022ല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. അതേ സമയം ചിത്രത്തിലെ അല്ലുവിന്റെ പ്രതിഫലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിങ്ങ് പൂര്‍ത്തികരിച്ച് കഴിഞ്ഞിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി എടുക്കുന്നത് കൊണ്ട് ചിത്രീകരണത്തിനൊപ്പം എഡിറ്റിങ്ങും നടന്നു കൊണ്ടിരിക്കുകയാണ്. ലോക്ഡൗണിന് ശേഷം ചിത്രീകരണം പുനരാരംഭിക്കാനാണ് തീരുമാനം. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പയുടെ നിര്‍മ്മാണം. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന്റെ ക്യാമറ. ചിത്രത്തിന്റെ സംഗീതസംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഓസ്‌കാര്‍ ജേതാവ്…

Read More

മലയാള സിനിമയില്‍ കുറച്ചു മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും നടി രാധയെ മലയാളികള്‍ മറക്കാനിടയില്ല. നടി അംബികയുടെ സഹോദരി കൂടിയാണ് രാധ. ഇപ്പോഴിതാ രാധയുടെ കേരള സ്‌റ്റൈല്‍ വീട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്റീരിയറില്‍ കേരളസ്‌റ്റൈലിലുള്ള വുഡ് വര്‍ക്കുകളും മ്യൂറല്‍ പെയിന്റുകളും നടുമുറ്റവുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഈ വീടിന്റെ ഡിസൈന്‍. അലൈഗള്‍ ഒയ്വതില്ലൈ എന്ന ചിത്രത്തിലൂടെയായിരുന്നു രാധയുടെ അരങ്ങേറ്റം. ഭാരതി രാജ സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലെ കള്‍ട്ട് ക്ലാസിക്കുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെല്ലാം ശ്രദ്ധേയമായ സിനിമകള്‍ അവതരിപ്പിച്ച രാധയുടെ ഇരകള്‍, രേവതിക്കൊരു പാവക്കുട്ടി, ഉമാനിലയം, മോര്‍ച്ചറി എന്നീ മലയാളം സിനിമകളും ശ്രദ്ധേയമായിരുന്നു. View this post on Instagram A post shared by Radha (@radhanair_r) കോവളത്തും മുംബൈയിലുമൊക്കെയായി റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന രാജശേഖരന്‍നായര്‍ ആണ് രാധയുടെ ഭര്‍ത്താവ്. മക്കളായ കാര്‍ത്തിക, തുളസി എന്നിവരും അഭിനയരംഗത്തുണ്ട്. വിഘ്‌നേഷ് എന്നൊരു മകനും…

Read More

കിറുക്ക് പാര്‍ട്ടിയിലൂടെ സൗത്ത് ഇന്‍ഡ്യയില്‍ കന്നട ഫിലിം ഇന്‍ഡസ്ട്രിയെ ചര്‍ച്ചാവിഷയമാക്കിയ രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘777 ചാര്‍ളി’യുടെ തമിഴ് പതിപ്പിന്റെ വിതരണാവകാശം കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബഞ്ച് ഫിലിംസ് ഏറ്റെടുത്തു. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് പൃഥ്വിരാജാണ് ഏറ്റെടുത്തിരിക്കുന്നത്. ‘ചിത്രത്തില്‍’ വിനീത് ശ്രീനിവാസന്‍ പാടുന്നുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ജൂണ്‍ 6-ന് അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യും. ജീവിതത്തില്‍ ഒറ്റപ്പെട്ട ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. സംഗീത ശൃംഗേരിയാണ് നായിക. ബോബി സിംഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ രണ്ടു ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. പൃഥ്വിരാജ് ചിത്രം ‘ലൂസിഫറില്‍’ പ്രവര്‍ത്തിച്ച എം.ആര്‍. രാജകൃഷ്ണന്‍ ഈ…

Read More

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്റെ ഹിന്ദി വേര്‍ഷന്‍ യുട്യൂബില്‍ ഹിറ്റായിരുന്നു. സിദ്ധിക്കാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 16ന് യുട്യൂബില്‍ റിലീസ് ചെയ്ത സിനിമ, ഇതിനോടകം 56 ലക്ഷം ആളുകളാണ് കണ്ടത്. നാലായിരത്തോളം കമന്റുകളും സിനിമ നേടിയിട്ടുണ്ട്. സണ്‍ഷൈന്‍ മൂവീസിന്റെ യുട്യൂബ് ചാനലില്‍ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. എല്ലാ തരത്തിലുള്ള സിനിമയ്ക്കും സ്പേസ് ഉണ്ടെന്ന് യുട്യൂബിലെ സിനിമയുടെ വിജയം സൂചിപ്പിക്കുന്നതായി സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. മലയാളത്തിലെ സിനിമ പരാജയപ്പെട്ടതോടെ തന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി. എന്നാല്‍ യൂടൂബില്‍ സിനിമ റിലീസ് ചെയ്തതോടെ പ്രേക്ഷരില്‍ നിന്നും മികച്ച അഭിപ്രായം ലഭിക്കുവാന്‍ തുടങ്ങി. ശരിയായ പ്രേക്ഷകര്‍ക്കിടയില്‍ എത്തിയപ്പോള്‍ സിനിമ സ്വീകരിക്കപ്പെട്ടതായും സിദ്ധിഖ് പറഞ്ഞു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇങ്ങനെ പറഞ്ഞത്. സിദ്ദിഖിന്റെ വാക്കുകള്‍ മുന്‍ വിധികള്‍ ഒന്നുമില്ലാത്ത ശരിയായ പ്രേക്ഷകരെ സിനിമ കണ്ടെത്തി. തീയേറ്ററിലെ സിനിമയുടെ പരാജയം എന്നെ തളര്‍ത്തിയിരുന്നു. എന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം…

Read More

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത് നടന്‍ ആന്റണി വര്‍ഗീസ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ കറുകുറ്റി ടാസ്‌ക് ഫോഴ്‌സിലെ അംഗമാവുകയും ചെയ്തു താരം. സമൂഹ അടുക്കള അടുക്കള അടക്കമുള്ള പ്രവര്‍ത്തനങ്ങളോടെ സജീവമാണ് കറുകുറ്റി കോവിഡ് ടാസ്‌ക് ഫോഴ്‌സ്. സമൂഹഅടുക്കളയിലേക്ക് കൊണ്ട് വന്ന അരി ചാക്കുകള്‍ വാഹനത്തില്‍ നിന്നും ഇറക്കുക പാചകപ്പുരയില്‍ സഹായിക്കുക, ഭക്ഷണം പാക്കറ്റുകളാക്കാന്‍ സഹായിക്കുക, വീടുകളില്‍ എത്തിക്കേണ്ടവയുടെ ലിസ്റ്റ് പരിശോധിക്കുക. തുടങ്ങിയ ജോലികളില്‍ സജീവമാണ് ആന്റണി ഇപ്പോള്‍. ദേശീയപാതയോരത്ത് നിരന്തരം വെള്ളക്കെട്ടുണ്ടാക്കുന്ന സ്ഥലം ശുചീകരിക്കാന്‍ ടാസ്‌ക് ഫോഴ്സ് എത്തിയപ്പോഴും താരം അവരോടൊപ്പവും ഉണ്ടായിരുന്നു. ആന്റണി വര്‍ഗീസ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. മൂന്ന് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ആ മൂന്ന് ചിത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ താരത്തിനായിരുന്നു. ഒരുപിടി നല്ല സിനിമകള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ഫാലിമി, അജഗജാന്തരം, ആരവം തുടങ്ങിയ ചിത്രങ്ങളാണ് പെപ്പെയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Read More

മകളുടെ പിറന്നാള്‍ ആഘോഷമാക്കി നടന്‍ ആസിഫ് അലി. ആസിഫിന്റെ മകള്‍ നാലു വയസുകാരി ഹയയുടെ പിറന്നാളാണ് താരം ഗംഭീരമാക്കിയത്. മകള്‍ക്കായി ഒരു വമ്പന്‍ സര്‍പ്രൈസാണ് താരം ഒരുക്കിയത്. നാലു വയസ്സുകാരിയായ മധുരം ഒരുപാട് ഇഷ്ടമുള്ള ഹയക്ക് സ്വന്തമായൊരു ബേക്ക് ഹൗസാണ് ബര്‍ത്ത് ഡേ സമ്മാനമായി ആസിഫലി നല്‍കിയത്. കുടുംബത്തിലെ എല്ലാവരും ഹയയ്ക്കും ആദമിനും ഒപ്പം ബേക്ക് ഹൗസ് ജീവനക്കാരുടെ അതേ പോലുള്ള തൊപ്പിയും വസ്ത്രങ്ങളൊക്കെ ധരിച്ച് പിറന്നാള്‍ ആഘോഷം ഗംഭീരം ആക്കി. ജ്യൂസ് നിറച്ച കൈവണ്ടി ചേട്ടന്‍ ആദമിനോട് ഒപ്പം ഹയ ഉന്തിത്തള്ളി ആര്‍ത്തു വിളിച്ചു കൊണ്ടാണ് ബേക്ക് ഹൗസ് ഉദ്ഘാടനം ചെയ്തത്. ആസിഫ് തന്നെയാണ് ചിത്രങ്ങളും വീഡിയോയും എല്ലാം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. 2017 ജൂണ്‍ രണ്ടിനായിരുന്നു ആസിഫ് അലിയുടെ ഭാര്യ സമമസ്റീന്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ആദം അലി, ഹയ തുടങ്ങിയവരാണ് ആസിഫ് അലിയുടെയും സമയുടെയും മക്കള്‍.

Read More

കൊവിഡ് പ്രതിസന്ധിയുടെ കാലം ഇന്ത്യന്‍ സിനിമയ്ക്കും പ്രതിസന്ധിയുടെ കാലമായിരുന്നു. തീയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമായി ഒട്ടേറെ ചിത്രങ്ങള്‍ റിലീസ് ചെയ്യുകയും മികച്ച വിജയവും നേടിയിരുന്നു. പ്രശസ്ത ഇന്ത്യന്‍ സിനിമാ നിരൂപണ മാധ്യമമായ ഫിലിം കംപാനിയന്‍ ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച പത്തു ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരുന്നു. അതില്‍ അഞ്ചും മലയാള ചിത്രങ്ങള്‍ ആയിരുന്നു എന്നതാണ് എടുത്തു പറയേണ്ടത്. മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 , ഫഹദ് ഫാസില്‍ നായകനായ ജോജി, ടോവിനോ തോമസ് നായകനായ കള, സുരാജ് വെഞ്ഞാറമ്മൂട്- നിമിഷാ സജയന്‍ ടീമിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, കുഞ്ചാക്കോ ബോബന്‍ നായകനായ നായാട്ട് എന്നിവയാണ് ആ അഞ്ചു ചിത്രങ്ങള്‍. ദി ഡിസൈപ്പിള്‍, കര്‍ണ്ണന്‍, ജാതി രത്‌നലു, ഗീലി പുച്ചി, മണ്ടേല എന്നിവയാണ് ഈ ലിസ്റ്റിലെ മറ്റു ചിത്രങ്ങള്‍. അതേ സമയം മലയാളത്തിന് മറ്റൊരു നേട്ടം കൂടിയുണ്ട്. ഈ വര്‍ഷം ഇതുവരെ പുറത്തു വന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും…

Read More

കോവിഡ് വാക്സിന്‍ എടുത്ത് ദിയ കൃഷ്ണ. എന്നാല്‍ വാക്സിനെടുക്കുന്നതിനിടെ പേടിച്ചു കരയുന്ന ദിയയുടെ വിഡിയോ വൈറലാണ്. സൂചിപ്പേടി കാരണം ടെന്‍ഷന്‍ അടിച്ചിരിക്കുന്ന ദിയയാണ് വിഡിയോയില്‍. ദിയയ്‌ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. വാക്‌സിന്റെ ആദ്യ ഡോസ് ആണ് ദിയയും സഹോദരിമാരും സ്വീകരിച്ചത്. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനിയും ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ദിയയ്ക്കു ശേഷം ഇഷാനിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇഷാനി പേടി കൂടാതെയാണ് വാക്‌സിന്‍ സ്വീകരിച്ചത്.

Read More

‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അപൂര്‍വ ബോസ്. പിന്നീട് പത്മശ്രീ ഡോക്ടര്‍ ഭരത് സരോജ് കുമാറില്‍ നായികയായി. ബ്ലസിയുടെ ‘പ്രണയ’ത്തിലും അഭിനയിച്ചു. ഏറ്റവും അവസാനം അഭിനയിച്ചത് ഹേയ് ജൂഡ് എന്ന ചിത്രത്തിലാണ്. നിവിന്റെ അനിയത്തിയായി ആണ് അപൂര്‍വ്വ വേഷമിട്ടത്. ശ്യാമ പ്രസാദ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ താന്‍ സിനിമ വിടുകയാണെന്ന് പറയുകയാണ് താരം. കാരണമായി അപൂര്‍വ പറയുന്നത് ഇങ്ങനെയാണ്. യുഎന്നിന്റെ എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്റ് ആണ് അപൂര്‍വ്വ. കൊച്ചിയിലെ എന്‍ യു എ എസ് എല്‍ നിന്നുമാണ് ബിരുദം നേടിയ അപൂര്‍വ്വ പിന്നീട് ഡല്‍ഹി യുഎന്‍എല്ലില്‍ നിന്നും ഇന്ററേണ്‍ ഷിപ്പ് ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നിന്നായിരുന്നു പിജി പഠനം. ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ് ലോയില്‍ നിന്നാണ് അത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അപൂര്‍വ. എന്തായാലും താരത്തിന്റെ അഭിനയത്തില്‍ നിന്നുള്ള പിന്മാറ്റം പ്രസ്താവന ഒരു ചെറിയ വിഭാഗം ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. കഴിവുള്ള ഒരു നടിയെ മലയാളത്തിന്…

Read More

ജയറാം നായകനായെത്തിയ ‘ആദ്യത്തെ കണ്‍മണി’യിലെ നായികയെ ആരും മറക്കാനിടയില്ല. രാജസേനന്‍ സംവിധാനം ചെയ്ത ഈ ചിത്രം 1995ലാണ് തീയറ്ററിലെത്തിയത്. കന്നഡ താരം സുധ റാണിയായിരുന്നു ചിത്രത്തിലെ നായിക. ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സുധ റാണി അതിനു ശേഷം സിനിമകളൊന്നും ചെയ്തില്ല. അതേ സമയം മിനിസ്‌ക്രീനില്‍ സുധ സജീവമായിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കന്നഡ സിനിമകളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. രണ്ട് വട്ടം മികച്ച നടിക്കുള്ള കര്‍ണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സുധ നേടിയിരുന്നു. ജയശ്രീ എന്നായിരുന്നു പേര്. സിനിമയില്‍ എത്തിയതോടെ സുധ എന്നാക്കി. 1978-1982 കാലത്ത് കന്നഡയിലെ അറിയപ്പെടുന്ന ബാലതാരമായിരുന്ന സുധ, 13-ാം വയസില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായി. പത്ത് വര്‍ഷം കന്നഡയിലെ സൂപ്പര്‍ നായികയായിരുന്നു സുധ. ആദ്യത്തെ കണ്മണിയിലെ അഭിനയത്തിനു ശേഷം സുധ വിവാഹിതയായി. ഡോക്ടര്‍ സഞ്ജയെ ആണ് വിവാഹം കഴിച്ചത്. ഭര്‍ത്താവ്.…

Read More