Author: Webdesk

എം പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയ താരമാണ് ജോജു ജോർജ്. നിരൂപകപ്രശംസയും പ്രേക്ഷക ശ്രദ്ധയും ഏറെ നേടിയെടുത്ത ഈ ചിത്രം ജോജുവിനെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾക്ക് വരെ അർഹനാക്കി. ലോക്ക്‌ ഡൗൺ ആയതിനാൽ എല്ലാ താരങ്ങളും വീട്ടിൽ ആയിരുന്നപ്പോൾ ജോജു വയനാട്ടിലെ ഒരു ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ആയിരുന്നു. ചികിത്സയുടെ ചട്ടങ്ങളും രീതികളും ആയി പൊരുത്തപ്പെട്ടു പോകാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ ജോജു തിരിച്ചുപോകുവാൻ തീരുമാനിച്ചപ്പോൾ ആയിരുന്നു ഒരു വെല്ലുവിളിയായി ലോക്ക്‌ ഡൗൺ മുന്നിലെത്തിയത്. പിന്നീട് അവിടെ തുടരുവാൻ അല്ലാതെ ജോജുവിന് മുൻപിൽ വേറെ വഴികൾ ഒന്നും ഉണ്ടായിരുന്നില്ല. അവിടെ താമസിച്ചതിന്റെ ഫലമായി അദ്ദേഹം 20 കിലോ ഭാരം കുറയ്ക്കുകയും ചിന്തകളും പ്രവർത്തികളും എല്ലാം മാറ്റി പുതിയ ഒരു മനുഷ്യനായി വയനാട്ടിൽ നിന്നും ചുരം ഇറങ്ങുകയും ചെയ്തു. അവിടുത്തെ ജീവിതത്തെപ്പറ്റി അദ്ദേഹമിപ്പോൾ മനസ്സ് തുറക്കുകയാണ്. ജോജുവിന്റെ വാക്കുകൾ: മാര്‍ച്ച് 10നാണ് വയനാട്ടിലെ ആയുര്‍വേദ യോഗ…

Read More

ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച നടിയാണ് അനാർക്കലി മരിക്കാർ. അനാർക്കലി മരിക്കാറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. കാളിയുടെ രൂപത്തിൽ ആണ് താരം ഫോട്ടോഷൂട്ടിൽ എത്തുന്നത്. ഛായാഗ്രഹകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പിയാണ് ഈ വൈറൽ ഫോട്ടോഷൂട്ടിനു പിന്നിൽ. എന്നാൽ പിന്നീട് ചില വിവാദങ്ങളുടെ ഭാഗമാകുകയും ചെയ്തു ഈ ഫോട്ടോഷൂട്ട്. ഇതിൽ വിശദീകരണവുമായി രംഗത്ത് എത്തുകയാണ് അനാർക്കലി. അനാർക്കലിയുടെ ഫേസ്ബുക്ക് പോസ്റ്റ് : എല്ലാവർക്കും നമസ്കാരം, ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. പിന്നീട് NO പറയാൻ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത്‌ നിന്നുണ്ടായ പിഴവ്. അതിന്റെ രാഷ്ട്രീയ ശെരികേടുകൾ മനസിലാവാഞ്ഞിട്ടല്ല. അപ്പോഴത്തെ സാഹചര്യത്തിൽ അതങ്ങ് ചെയ്തു കളയാം, പോട്ടേ…

Read More

സംവിധായകന്‍ ശാന്തിവിള ദിനേശിന്റെ ആരോപണങ്ങള്‍ക്ക്‌ രൂക്ഷമറുപടിയുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുകയാണ്. തിലകനെ കൂടുതല്‍ വിഷമിപ്പിച്ചത് അദ്ദേഹത്തിന് ഏറ്റവും വാത്സല്യമുണ്ടായിരുന്ന ഷമ്മിയാണെന്നായിരുന്നു ശാന്തിവിള ദിനേശിന്റെ ആരോപണം. ‘സമ്പത്തിലാണ് മക്കള്‍ക്ക് നോട്ടം, നമ്മളെ വേണ്ട. അച്ഛന്‍ അനാരോഗ്യവാനാണെന്നുള്ള ബോധമൊന്നും അവര്‍ക്കില്ല’. അവസാന നാളുകളില്‍ കാണാന്‍ ചെന്ന തന്നോട് തിലകന്‍ ഇങ്ങനെ പറഞ്ഞിരുന്നതായി ശാന്തിവിള ദിനേശ് ഒരു അഭിമുഖത്തില്‍ അവകാശപ്പെടുകയുണ്ടായി. ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഷമ്മിതിലകൻ ഇതിനെതിരെ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ : #കൂപമണ്ഡൂകം (കിണറ്റിലെ തവള) “അജ്ഞത കൊണ്ടുള്ള ദോഷം” എന്നത്രേ ഈ പ്രയോഗത്തിൻറെ സാരം..! കിണറ്റിൽ കിടക്കുന്ന തവളക്ക് വിശാലമായ പുറം ലോകത്തെക്കുറിച്ച് ഒന്നുമറിയില്ല. എന്നിരുന്നാലും ഈ കിണർ തന്നെയാണ് ലോകം എന്ന മിഥ്യാധാരണയിൽ, ഒരുതരം വൃത്തികെട്ട ശബ്ദത്തിൽ തവള ഇപ്പോഴും ആത്മസംതൃപ്തിയടയുന്നു.. അതുപോലെ വിവരദോഷിയായ, ഒരു ചൊറിയൻതവള..; വിശാലമായ സമൂഹത്തിൽ “അശാന്തി” വിളയിച്ച് സ്വയം പരിഹാസ്യനാകുന്നതിലുള്ള സഹതാപമാണ് ഈ കുറിപ്പ്..! ഏതിനെയും സ്വന്തം കാഴ്ചപ്പാടിലൂടെമാത്രം കണ്ട് തീർപ്പു കൽപ്പിക്കുന്നവർ…

Read More

ആനന്ദം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച നടിയാണ് അനാർക്കലി മരിക്കാർ. ഇപ്പോൾ അനാർക്കലി മരിക്കാറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടുകയാണ്. കാളിയുടെ രൂപത്തിൽ ആണ് താരം ഫോട്ടോഷൂട്ടിൽ എത്തുന്നത്. ഛായാഗ്രഹകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പിയാണ് ഈ വൈറൽ ഫോട്ടോഷൂട്ടിനു പിന്നിൽ. നിർമാണം ഗോകുൽനാഥ് ജി. സംഗീതം അരുൺ രാജ്, രചന ധന്യ സുരേഷ്. ഛായാഗ്രഹണം അനൂപ് ശിവൻ. മേക്കപ്പ് നീതു ജയപ്രകാശ്, കോസ്റ്റ്യൂംസ് റിച്ചു.

Read More

മകന്റെ ജന്മദിനത്തിൽ ജ്യോത്സന പങ്കുവെയ്ക്കുന്ന കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അഞ്ചു വർഷങ്ങൾക്ക് മുൻപ് ആശുപത്രിയിൽ വച്ച് മകനെ കൈകളിലേക്ക് കിട്ടിയ അന്നുമുതൽ ഉള്ള കഥകളാണ് ജോത്സന ഓർത്തെടുക്കുന്നത്. മകന്റെ ചിത്രം പങ്കു വെച്ച് കൊണ്ടാണ് ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ജ്യോത്സ്നയുടെ കുറിപ്പ്: അഞ്ച് വര്‍ഷം മുന്‍പ് തൂവാലയില്‍ പൊതിഞ്ഞ് ഈ കുരുന്ന് ആശുപത്രിയില്‍ വെച്ച് എന്റെ കൈകളിലെത്തിയപ്പോള്‍ അത് മനോഹരമായൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. വയറ് നിറയുമ്പോള്‍ പല്ലില്ലാത്ത തൊണ്ണുകാട്ടി ഒരു ചിരിയുണ്ട്. അവിടെ തുടങ്ങി അമ്മയ്ക്ക് എന്റെയൊപ്പം സ്‌കൂളില്‍ വരാനാകില്ലല്ലോ എന്ന വേവലാതിയോടെയുളള നോട്ടവും വാല്‍സല്യ പൂര്‍ണ്ണമായ തലോടലുകളും കടന്ന് എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും കുഞ്ഞുമനസ്സില്‍ തോന്നിയ പുതിയ സംശയം ചോദ്യമായി അമ്മ അമ്മ എന്ന് വിളിക്കുന്നത്. അങ്ങനെ പോകുന്നു അനുഭവങ്ങള്‍. ഒരുപാട് യുഗങ്ങള്‍ കഴിഞ്ഞ പോലെ തോന്നുന്നു. ഉപാധികളൊന്നുമില്ലാത്ത സ്‌നേഹം. അങ്ങനെ ഒന്നുണ്ട്. ഇക്കാലം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞതാണത്. നമ്മുടെ കുഞ്ഞില്‍ നിന്നും നമുക്ക്…

Read More

മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി മലയാളികൾക്ക് പ്രിയങ്കരിയാ മാറിയത്. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്. ഈ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അശ്വതി തിളങ്ങിനിൽക്കുന്ന ഒരു വ്യക്തിയാണ്. കഴിഞ്ഞദിവസം മാസ്ക് ധരിച്ച് ഉള്ള ചിത്രങ്ങൾ അശ്വതി പങ്കുവെച്ചിരുന്നു. ഇപ്പോൾ കറുത്ത കുർത്തയിൽ വളരെ മനോഹരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ആരാധകർ താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ് ഈ മനോഹരമായ ഫോട്ടോസ് എടുത്തിരിക്കുന്നത്. അശ്വതി സലീലിന്റെ അശ് ക്രീയേഷൻസാണ് ഡ്രസുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. നിരവധി കമന്റുകൾ ലഭിക്കുന്നത് അശ്വതിയുടെ കണ്ണുകളെ കുറിച്ചാണ്. ബ്ലാക്ക് വസ്ത്രം അശ്വതിക്കു നന്നായി ചേരുന്നുണ്ട് എന്നും ചിലർ പറയുന്നു.

Read More

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി എത്തി ജനശ്രദ്ധ നേടിയ താരമാണ് ജൂവൽ മേരി. പത്തേമാരി എന്ന മമ്മൂട്ടിയുടെ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും താരം എത്തി. വിവാഹശേഷവും താരം അഭിനയം തുടർന്നു. ജെന്‍സണ്‍ സക്കറിയയാണ് നടിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ജെന്‍സണുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജ്യുവല്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചില്‍. താരത്തിന്റെ വാക്കുകൾ എപ്പോഴായിരുന്നു പ്രണയം ആരംഭിച്ചത് എന്ന് ചോദിച്ചാല്‍ യുകെജി മുതല്‍ ഞാൻ പ്രണയത്തിലായിരുന്നു. യുകെജിയില്‍ പഠിക്കുന്ന സമയത്ത് എനിക്കൊരു പയ്യനുണ്ടായിരുന്നു ഒരുകൊച്ചുപയ്യന്‍. എല്ലാ ക്ലാസുകളിലും എനിക്കൊരു ക്രഷ് ഉണ്ടായിരുന്നു. നമ്മള്‍ ഭയങ്കര സുന്ദരിയായത് കൊണ്ടൊന്നുമല്ല അത്. എല്ലാത്തിലുമൊരു കൗതുകം, അതുകൊണ്ടാണ്. കൗതുകം ലേശം കൂടുതലാണ്, സ്വപ്‌നക്കൂടിലെ പൃഥ്വിരാജിന്റെ പോലെ തന്നെയുള്ള കഥാപാത്രം. കോളേജിലെത്തിയപ്പോള്‍ അങ്ങനെ പ്രണയമൊന്നുമുണ്ടായിരുന്നില്ല. വിമന്‍സ് കോളേജിലായിരുന്നു ഞാൻ പഠിച്ചത് പ്രണയിക്കാന്‍ പറ്റിയ ആള്‍ക്കാരൊന്നും ആ ബാച്ചിലില്ലായിരുന്നു. സീനിയേഴ്‌സിലുണ്ടായിരുന്ന ചേട്ടന്‍മാരെല്ലാം ഞങ്ങളുടെ ബ്രദേഴ്‌സായിരുന്നു. ഇതിന് ശേഷമായാണ് ജെന്‍സന്‍ ചേട്ടനെ…

Read More

കഴിഞ്ഞ ദിവസം മുതൽ തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് . സ്വർണ്ണവേട്ട നടന്നതുകൊണ്ടാണ് ട്രിപ്പിൾ ലോക ഡൗൺ പ്രഖ്യാപിച്ചത് എന്ന് പറയുകയാണ് അഹാന കൃഷ്ണകുമാർ. അഹാന ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പോസ്റ്റ് ഇപ്പോൾ വൻ വിവാദത്തിലേക്ക് എത്തിയിരിക്കുകയാണ്. ’ശനിയാഴ്ച- ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു,’എന്നായിരുന്നു അഹാനകൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്. സ്വർണവേട്ടയെ പൊളിറ്റിക്കൽ സ്‌കാം എന്നാണ് നടി വിശേഷിപ്പിച്ചതെന്നതും സ്‌ക്രീൻ ഷോട്ടിൽ കാണാം. താരത്തിന്റെ സ്റ്റാറ്റസിനെതിരെ നിരവധി വിമർശനങ്ങൾ ആണ് എത്തിയിരിക്കുന്നത്. അഹാനയുടെ ഈ പോസ്റ്റ് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ എന്ന വ്യാജ പ്രചാരണം ബലം പകരുകയും ഗുരുതരമായ സ്ഥിതിവിശേഷത്തെ നിസാരവൽക്കരിക്കുകയും ചെയ്യുന്നതാണ്. ഉത്തരവാദിത്വമുള്ള ഒരു നടി ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് തെറ്റാണെന്നും നിരവധി വ്യക്തികൾ പറയുന്നുണ്ട്. അഹാന കൃഷ്ണകുമാർ പറഞ്ഞത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ സംഗതിയാണെന്നാണ് മാധ്യപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് പ്രതികരിച്ചത്.

Read More

ജീവിതത്തിന്റെ ഒരു ദുരവസ്ഥയിൽ മരണത്തിലേക്ക് വഴുതി വീണ താരമാണ് നടൻ സന്തോഷ് ജോഗി. അദ്ദേഹത്തിന്റെ ഭാര്യ ആയ ജിജി ജോഗിയെ മലയാളികൾക്ക് പരിചിതമാണ്. ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ, നാലും രണ്ടും വയസ്സുള്ള പിഞ്ചു പെൺകുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെയും ചേർത്തു പിടിച്ചു തെരുവിലേക്കെന്ന പോലെ വീട് വിട്ടു ഇറങ്ങിയ ജിജി പ്രതീക്ഷയുടെ പടവിലേക്ക് ഉയർന്നത് എങ്ങനെ എന്ന് എല്ലാവർക്കുമറിയാം. തന്റെ അതിജീവന യാത്രയെക്കുറിച്ച് ജിജി വനിത ഓൺലൈനോട്’ മനസ്സ് തുറക്കുകയാണ്. ജിജിയുടെ വാക്കുകൾ: ജോഗി മരിക്കുമ്പോൾ വീടിനു മുമ്പിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ വേറെയും. എനിക്കു ജോലിയുണ്ടെങ്കിലും ശമ്പളം കുറവായിരുന്നു. ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യേഗസ്ഥരും പണം കൊടുക്കാനുള്ളവരും എല്ലാ ദിവസവും വീടിനു മുന്നിൽ വരാൻ തുടങ്ങി. ഒടുവിൽ എങ്ങനെയെങ്കിലും വീട് വിറ്റ് കടങ്ങൾ തീർത്ത് എങ്ങോട്ടെങ്കിലും പോയാൽ മതി എന്ന ചിന്തയായി. എന്റെ വീടായിരുന്നു അത്. ഷോർട് ഫിലിമിനു വേണ്ടിയാണ് ജോഗി അതിന്റെ പ്രമാണം…

Read More

ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങളാണ് വിവാഹിതരാകുന്നത്. നടി സമീക്ഷ ഗായകനും ബിസിനസ്സുകാരനുമായ ഷയേൽ ഒസ്വാളും വിവാഹിതരായി. ജൂലൈ 3ന് സിംഗപ്പൂരിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഒരു ചടങ്ങായിരുന്നു അത്. ഒരു ആൽബത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഷയേലിന് ഒപ്പമുള്ള പുതിയ ആൽബത്തിന്റെ ചിത്രീകരണത്തിനായി സിംഗപ്പൂരിൽ എത്തിയ താരം ലോക്ക് ഡൗൺ ആയതിനാൽ അദ്ദേഹത്തിനൊപ്പം താമസിക്കുകയായിരുന്നു. വിവാഹത്തിനുശേഷം ഇനി അഭിനയ ജീവിതത്തിലേക്ക് തിരികെ ഇല്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത്. ആദ്യ വിവാഹത്തിൽ സമീക്ഷയ്ക്ക് പത്തുവയസ്സുള്ള മകനുണ്ട്. ഷയേലിനു രണ്ട് കുട്ടികൾ. പതിനേഴുകാരിയായ മകളും പതിനാറുകാരിയായ മകനും. അറിന്തും അറിയാമലും എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീക്ഷ ശ്രദ്ധേയയാകുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.

Read More