Author: Webdesk

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മെഡിക്കൽ ബുള്ളറ്റിനിൽ വി പി എസ് ലേക് ഷോർ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ അദ്ദേഹം ഇസിഎംഒ (എക്സ്‍ട്രകോര്‍പോറിയല്‍ മെംബ്രേൻ ഓക്സിജനേഷൻ)) സപ്പോര്‍ട്ടിലാണ് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹത്തിൽ പ്രകടമാണെന്ന് ബുള്ളറ്റിനിൽ പറയുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്ന് ലേക്‌ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. ഡോ.വി.പി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസന്റിനെ ചികിത്സിക്കുന്നത്. രണ്ട് ആഴ്‍ച മുമ്പായിരുന്നു അര്‍ബുദ ബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഇന്നസന്റെ 1972ൽ ആണ് ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. നൃത്തശാല എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. സ്വഭാവനടനായും ഹാസ്യനടനായും മലയാളികൾക്ക് ഒരുപോലെ പ്രിയങ്കരനായി മാറി അദ്ദേഹം. തൃശൂർ ശൈലിയിലുള്ള ഇന്നസെന്റിന്റെ സംഭാഷണരീതി വളരെ പെട്ടെന്നാണ് അദ്ദേഹത്തെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി…

Read More

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടനാണ് വിഷ്ണു വിശാല്‍. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ താരം ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെയാണ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഇരുവരും തമ്മില്‍ വേര്‍പിരിയുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിഷ്ണു പങ്കുവച്ച ഒരു പോസ്റ്റാണ് ഇതിന് കാരണം. ‘ഇതൊന്നും സാരമില്ല. ഞാന്‍ വീണ്ടും ശ്രമിച്ചു. എന്നാല്‍ വീണ്ടും പരാജിതനായി. വീണ്ടും ഞാന്‍ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അത് വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ്’ എന്നാണ് താരത്തിന്റെ ട്വീറ്റ്. ജീവിതപാഠങ്ങള്‍ എന്ന ഹാഷ്ടാഗും താരം നല്‍കിയിട്ടുണ്ട്. നടന്റെ പോസ്റ്റിന് പിന്നാലെ രണ്ടാമതും ഡിവോഴ്‌സിന്റെ കാര്യവും തീരുമാനമായെന്നാണ് പലരും പറയുന്നത്. നടന്‍ ഉദ്ദേശിച്ചത് വിവാഹബന്ധത്തെക്കുറിച്ച് തന്നെയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണു വിശാലും ജ്വാലയും വിവാഹിതരായത്. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു ജ്വാലയുമായുള്ള വിഷ്ണുവിന്റെ പ്രണയബന്ധം ചര്‍ച്ചയാത്. 2021ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തോടനുബന്ധിച്ച് സന്തുഷ്ടമായ ബന്ധത്തെക്കുറിച്ച്…

Read More

ഭാര്യയുമായി വേര്‍പിരിഞ്ഞ് നടന്‍ വിനായകന്‍. ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് നടന്‍ വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ‘ഞാനും എന്റെ ഭാര്യയുമായുള്ള ബന്ധം ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി’, എന്നാണ് വിഡിയോയില്‍ പറയുന്നത്. 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വിഡിയോ. നിരവധി പേര്‍ വിഡിയോക്ക് കമന്റുമായി എത്തി. സംഭവം ചര്‍ച്ചയായതോടെ നടന്‍ വിഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കി. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്ന വിനായകന്‍ അടുത്തിടെ ചില വിവാദങ്ങളില്‍ പെട്ടിരുന്നു. ‘ഒരുത്തീ’ സിനിമയുടെ ഭാഗമായി നടന്ന അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകയോട് നടത്തിയ ലൈംഗിക പരാമര്‍ശമാണ് വിവാദത്തിന് വഴിവച്ചത്. രജനികാന്ത് നായകനാകുന്ന ‘ജയിലറി’ലാണ് വിനായന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ശിവരാജ് കുമാറും ജാക്കി ഷ്രോഫും കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്.

Read More

ലോകേഷ് കനകരാജും വിജയിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. മലയാളി താരം ബാബു ആന്റണിയും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ വിജയ്ക്കൊപ്പം ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ബാബു ആന്റണി. വിജയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഒരു കുറിപ്പും താരം ഷെയര്‍ ചെയ്തു. ‘സാക്ഷാല്‍ ഇളയദളപതി വിജയ് സാറിനൊപ്പം. ഏറെ എളിമയും സ്‌നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യന്‍, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറില്‍ നിന്നും യൂണിറ്റിലെ പലരും നല്ല വാക്കുകള്‍ ലഭിച്ചു. വിജയ് സാറിനെയും എല്ലാവരെയും ഞാന്‍ ആദ്യമായാണ് കാണുന്നത്, അതൊരു അനുഗ്രഹമായി കാണുന്നു’, ബാബു ആന്റണി കുറിച്ചു. ലോകേഷ് കനകരാജ്, രത്ന കുമാര്‍, ധീരജ് വൈദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ്…

Read More

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും പങ്കാളിത്തമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മുന്‍പ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന പ്രണവ് ബറോസിയും ഡയറക്ഷന്‍ ടീമിലാണോ എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വിഡിയോ ആണ് വൈറലായിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിനെ വിഡിയോയില്‍ കാണാം. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. 2019ലാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും ഔദ്യോഗിത ലോഞ്ച് നടന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു. ത്രീഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്നോളജി ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പീരിയഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുന്നതും നിധി തേടി ഒരു കുട്ടി എത്തുന്നതുമാണ് സിനിമയിലെ പ്രമേയം. ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പുകളില്‍ ആണ് എത്തുന്നത്. വിദേശ…

Read More

വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. അതികഠിനമായ തണുപ്പിനെ അതിജീവിച്ച് ചിത്രത്തിന്റെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൈനസ് പത്തിലും ഇരുപതിലുമൊക്കെയായിരുന്നു ചിത്രീകരണം നടന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കികൊണ്ടുള്ള ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. https://www.youtube.com/watch?v=2GTgpcl5PXs ഭക്ഷണം പാകം ചെയ്യുന്നവരും ക്ലീനിംഗ് സ്റ്റാഫും ലൈറ്റ് ബോയ്‌സും അടക്കമുള്ളവര്‍ വിഡിയോയില്‍ വന്നുപോകുന്നുണ്ട്. അണിയറപ്രവര്‍ത്തകരുമായും പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥരുമായും വിജയ് സംവദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ചിത്രത്തിന്റെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തന്നെ ഏകദേശം അഞ്ഞൂറോളം പേരുണ്ടായിരുന്നു. കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി സംഘം നാട്ടിലേക്ക് തിരിച്ചു. ലോകേഷ് കനകരാജ്, രത്‌ന കുമാര്‍, ധീരജ് വൈദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, തൃഷ, സംവിധായകനായ മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മലയാളി താരം മാത്യു തോമസ്, സാന്‍ഡി, പ്രിയ ആനന്ദ് എന്നിവരും വേഷമിടുന്നു. മനോജ്…

Read More

ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മിമിക്രി കലാകാരനും നടനുമായ നോബി മാർക്കോസ്. ഭാര്യ ആര്യ അഭിഭാഷകയായി എൻറോൾ ചെയ്തതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. ആര്യ അഭിഭാഷകവേഷത്തിൽ നിൽക്കുന്നതിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഭാര്യയുടെ വലിയ നേട്ടത്തെ താരം ആഘോഷമാക്കുന്നത്. മിമിക്രി രംഗത്തു നിന്നാണ് സിനിമാ മേഖലയിലേക്ക് നോബി എത്തിയത്. വീട്ടുകാരെ എതിർത്തുള്ള വിവാഹം ആയിരുന്നു നോബിയുടേതും ഭാര്യ ആര്യയുടേതും. നേരത്തെ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നോബി മനസു തുറന്നിരുന്നു. ആര്യ പഠിക്കുന്ന എൽ എൽ ബി കോളേജിൽ പരിപാടി അവതരിപ്പിക്കാൻ പോയപ്പോൾ ആയിരുന്നു നോബി ആര്യയെ പരിചയപ്പെട്ടതും അത് പ്രണയത്തിന് വഴി മാറിയതും. എന്നാൽ വീട്ടുകാർ ഇവരുടെ വിവാഹത്തിന് സമ്മതിച്ചില്ല. തുടർന്ന് ഇരു വീട്ടുകാരെയും എതിർത്തുള്ള വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ, പ്രണയർവിവാഹത്തിന്റെ കളിയാക്കലുകൾ ഭയന്ന ആര്യ തന്റെ എൽ എൽ ബി പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ‘വിവാഹം കഴിഞ്ഞ കുറച്ചു കാലം കഴിഞ്ഞതിനു ശേഷം തന്റെ പഠനം…

Read More

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവനടൻ സൗബിൻ ഷാഹിർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അയൽവാശി. ചിത്രത്തിലെ കല്യാണപ്പാട്ട് കഴിഞ്ഞദിവസം റിലീസ് ചെയ്തു. തണ്ടലുബാരിയേ എന്ന പേരിൽ എത്തിയ ഗാനത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. മ്യൂസിക് 24 7 ന്റെ യുട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. സുഹൈൽ കോയയുടെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അശ്വിൻ വിജയൻ, അഖിൽ ജെ ചന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാ‍ർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇത്തവണത്തെ ഈദ് കാലത്ത് തിയറ്ററുകൾ കീഴടക്കാൻ ആണ് അയൽവാശി എത്തുന്നത്. നവാഗതനായ ഇർഷാദ് പരാരി ആണ് അയൽവാശിയുടെ രചനയും സംവിധാനവും. ഫാമിലി കോമഡി എന്റർടയിനർ ആയി ഒരുക്കിയിരിക്കുന്ന ചിത്രം ഏപ്രിൽ 21ന് തിയറ്ററുകളിൽ എത്തും. സൗബിൻ ഷാഹിർ, നിഖില വിമൽ, ബിനു പപ്പു, നസ്ലൻ, ലിജോമോൾ ജോസ്, പാർവതി ബാബു, അജ്മൽ ഖാൻ, ഗോകുലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ്…

Read More

മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയെ നായകനാക്കി തന്റെ ആദ്യ. ചിത്രം പ്രഖ്യാപിച്ച് നവാഗതസംവിധായകൻ ആര്യൻ രമണി ഗിരിജാവല്ലഭൻ. നിവിൻ പോളി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ‘ഒരു വലിയ കാര്യം സംഭവിക്കാൻ പോകുകയാണ്. ഈ അതിശയിപ്പിക്കുന്ന കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ ആവേശമുണ്ട്. മിടുക്കനായ ആര്യനുമായി സഹകരിക്കാൻ കാത്തിരിക്കുന്നു.’ – സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് നിവിൻ പോളി കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കാമെന്നും നിവിൻ പോളി കുറിച്ചിട്ടുണ്ട്. സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ആര്യൻ തന്നെയാണ്. ‘ബേൺ മൈ ബോഡി’ എന്ന ചിത്രത്തിന് ശേഷമാണ് ഒരു മുഴുനീള ഫീച്ചർ ഫിലിമുമായി ആര്യൻ എത്തുന്നത്. തന്റെ പുതിയ സിനിമയുടെ സന്തോഷം ആര്യനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ‘Burn my body short film ന്‌ ശേഷം എന്താണ്‌ അടുത്തത്‌??” ഏറെ നാളുകളായി പ്രിയപ്പെട്ടവർ പലവരും ചോദിക്കുന്ന‌ ആ ചോദ്യത്തിന്‌…

Read More

ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന എന്‍.ടി.ആര്‍ 30 ന് തുടക്കം. ജൂനിയര്‍ എന്‍.ടി.ആറും ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്ന കൊരട്ടാല ശിവയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകരായ എസ് എസ് രാജമൗലി, പ്രശാന്ത് നീല്‍ എന്നിവരും ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്തു. എന്‍.ടി.ആര്‍ ആര്‍ട്‌സിന് കീഴില്‍ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകാറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നന്ദമുരി കല്യാണ് റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിനും രാജമൗലിക്കും പുറമേ, പ്രശസ്ത നിര്‍മ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡി, എന്‍.ടി.ആര്‍, ജാന്‍വി കപൂര്‍, കൊരട്ടാല ശിവ, നന്ദമുരി കല്യാണ് റാം, മിക്കിളിനേനി സുധാകര്‍, നവീന്‍ യെര്‍നേനി, പ്രകാശ് രാജ്, ശ്രീകാന്ത്, ബിവിഎസ്എന്‍ പ്രസാദ്, ഏഷ്യന്‍ സുനില്‍, അഭിഷേക് നാമ, അഭിഷേക് അഗര്‍വാള്‍, ഭരത് ചൗധരി, ദില്‍രാജു, സംഗീത സംവിധായകന്‍ അനിപുദ്ധ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ജനതാ ഗാരേജിന് ശേഷം എന്‍ടിആറുമായി ചേര്‍ന്ന് കൊരട്ടാല ശിവ സംവിധാനം…

Read More