Author: Webdesk

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ലവകുശ, സോളോ, പുള്ളിക്കാരൻ സ്റ്റാറാ, എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ സ്വന്തമായി മാറിയ താരമാണ് ദീപ്തി സതി. കന്നട, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ താരം ഒരു മോഡൽ കൂടിയാണ്. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ട് വൈറൽ ആകാറുണ്ട്. അത്തരത്തിൽ ബിക്കിനിയിൽ ഉള്ള ഒരു ചിത്രവും തരംഗം സൃഷ്ടിച്ചിരുന്നു. ഒരു മറാത്തി ചിത്രത്തിന് വേണ്ടിയായിരുന്നു താരം ആ വേഷത്തിൽ എത്തിയത്. ഈ ചിത്രം ഏറെ വിമർശനത്തിന് വഴിതെളിച്ചിരുന്നു. ഇപ്പോൾ അതിൽ തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപ്തി. ലക്കി എന്ന ചിത്രത്തിലാണ് ആദ്യമായി ബിക്കിനി അണിഞ്ഞതെന്നും അത് പൂളിൽ കുളിക്കുന്ന ഒരു രംഗത്തിന് വേണ്ടി ആയിരുന്നു എന്നും ആ രംഗം ആളുകൾ എങ്ങനെ ദുരുപയോഗം ചെയ്യുമെന്ന ആശങ്ക തന്റെ ഉള്ളിൽ ഉണ്ടായിരുന്നുവെന്നും ദീപ്തി പറയുന്നു. ചില ആളുകൾ നല്ല അഭിപ്രായങ്ങൾ പറഞ്ഞെങ്കിലും ചിലർക്ക് അത്…

Read More

രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചതോടെ നിരവധി വിമർശനങ്ങൾക്ക് വിധേയനായ താരമാണ് സുരേഷ് ഗോപി. ഏതവസ്ഥയിലും തനിക്കു പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുന്ന ഒരു വ്യക്തിത്വം കൂടിയാണ് താരത്തിന്റേത്. ഇപ്പോൾ താരത്തെ പിന്തുണച്ചുകൊണ്ട് മകനായ ഗോകുൽ സുരേഷ് രംഗത്തെത്തിയിരിക്കുകയാണ്. ഇനിയും കൂടുതൽ കരുത്ത് ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഉള്ള ഗോകുൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ തരംഗമാകുന്നത്. “പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ പറയുന്ന അച്ഛനെ കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ!,” എന്നാണ് ഗോകുൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ നായകനാക്കി നിധിൻ രഞ്ജിപണിക്കർ ഒരുക്കുന്ന ചിത്രമാണ് കാവൽ. ഈ ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചു കൊണ്ടാണ് ഗോകുൽ സുരേഷ് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരിക്കുന്നത്. ചില സമയങ്ങളിൽ നല്ല കാര്യങ്ങൾ തകർന്നു പോകുന്നത് കൂടുതൽ നല്ല കാര്യങ്ങൾ വന്നു ചേരാനാണെന്ന…

Read More

ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുന്നത് കൊണ്ട് ഏപ്രിൽ 14 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് ആയുർവേദ ചികിത്സയ്ക്കായി വയനാട്ടിൽ എത്തിയ ജോജു ജോർജ് ഇപ്പോൾ അവിടെ കുടുങ്ങിയിരിക്കുകയാണ്. എന്തുവന്നാലും താൻ പുറത്തിറങ്ങില്ല എന്നും സർക്കാരിന്റെ തീരുമാനങ്ങൾ പാലിക്കുമെന്നും അത് നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ് എന്നും താരം പറയുന്നു. ജോജുവിന്റെ വാക്കുകൾ: ‘കഴിഞ്ഞ പത്തൊൻപത് ദിവസമായി ഞാൻ വയനാട്ടിലാണ്. കൊറോണ വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുർവേദ കേന്ദ്രത്തിൽ എത്തിയതാണ്. തടികുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക്ഡൗൺ ഉണ്ടാകുന്നത്. ഞാൻ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സർക്കാർ പറയുന്നതുവരെ ലോക്ഡൗൺ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം.’ ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാൻ വിളിക്കുകയും അവർ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഈ സമയത്ത് നമുക്ക് ചെയ്യാനാകുക.’ ‘ഈ പത്തൊൻപത് ദിവസമായി സിഗരറ്റ്…

Read More

മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും. കുറച്ചു നാളത്തെ പ്രണയത്തിന് ശേഷം 2002 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ടെലിവിഷൻ പരിപാടികളിൽ അവതാരികയായി പങ്കെടുക്കുന്നതിനോടൊപ്പം പൂർണിമ ഇന്ദ്രജിത്ത് ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. എത്ര തിരക്ക് പിടിച്ച ജീവിതം ആണെങ്കിലും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുവാൻ പൂർണിമ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. അതിനോടൊപ്പം ഇന്ദ്രജിത്തിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും പ്രണയസമ്മാനത്തെ കുറിച്ചും പൂർണിമ കുറിച്ചിട്ടുണ്ട്. ഒരു ആരാധകൻ അയച്ചു തന്ന ചിത്രമാണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്. ചിത്രമെടുത്തത് മൂത്തമകൾ പ്രാർത്ഥനയ്ക്ക് 16 മാസം ഉണ്ടായിരുന്നപ്പോൾ ആണെന്നും തങ്ങൾ അച്ഛനമ്മമാർ ആയതിന്റെ സന്തോഷം ഏറ്റവും കൂടുതൽ അനുഭവിച്ചുകൊണ്ടിരുന്ന നാളുകളായിരുന്നു അതെന്നും പൂർണിമ പറയുന്നു. താൻ ഇന്ദ്രന് ആദ്യമായി കൊടുത്ത സമ്മാനം കൃസ്റ്റല്ലിന്റെ ഒരു റെഡ് ഹാർട്ട് ആയിരുന്നുവെന്നും അതിപ്പോഴും ഇന്ദ്രജിത്ത് പൊന്നുപോലെ സൂക്ഷിക്കുന്നുണ്ടെന്നും പൂർണിമ പറയുന്നു. ഡെന്നീസ് ദി മെനസിന്റെ ഒരു…

Read More

കൊറോണാ വൈറസ് മൂലം ലോകം മുഴുവൻ ഭീതിയിൽ ആയിരിക്കുകയാണ്. വൈറസ്‌ വ്യാപനത്തിന്റെ ആദ്യനാളിൽ തന്നെ തിയറ്ററുകൾ അടച്ചുപൂട്ടുകയും സിനിമ ഷൂട്ടിംഗ്കൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. ഈ മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സിനിമ-സീരിയൽ മേഖലയെയാണ്. മാർച്ച് 31 വരെ സീരിയൽ ഷൂട്ടിംഗ്കൾ നിർത്തിവയ്ക്കാൻ ആയിരുന്നു ആദ്യ തീരുമാനമെങ്കിലും അത് മാർച്ച് 19 ഓടെ നിർത്തുകയായിരുന്നു. ഏഷ്യവില്ല് മലയാളത്തിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് ഏപ്രിൽ ആദ്യവാരത്തോടെ സീരിയലുകൾ എല്ലാം അവസാനിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. സിനിമ, വെബ് സീരീസ്, സീരിയൽ എന്നിവയുടെ ഷൂട്ടിങ് നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത് ഫെഡറേഷൻ ഓഫ് വെസ്റ്റൺ ഇന്ത്യൻ സിനി എംപ്ലോയീസും ഇന്ത്യൻ ഫിലിം ആൻഡ് ടെലവിഷൻ ഡയറക്ടേഴ്സ് അസോസിയേഷനും ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമാണ്. മാർച്ച് 31 വരെ ഷൂട്ടിംഗ് നിർത്തി വയ്ക്കുവാനുള്ള സർക്കുലറും ഇവർ പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ ആദ്യവാരം സീരിയലുകളുടെ ഷൂട്ട് ചെയ്ത എപ്പിസോഡുകൾ എല്ലാം തീരും എന്നും അതിനാൽ പഴയ എപ്പിസോഡുകൾ വീണ്ടും ആവർത്തിക്കാനാണ് തീരുമാനമെന്നുമാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.…

Read More

അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിന്നും ഓടിക്കണമെന്ന് സംവിധായകൻ രാജസേനൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എം.എ. നിഷാദ്. കുത്തിത്തിരിപ്പ് ആണ് ഇവരുടെ മെയിൻ പരിപാടി എന്നും പേരിനു മുൻപിൽ രാജ എന്ന് ഉണ്ടായിട്ട് കാര്യമില്ല സാമാന്യബോധം വേണമെന്നും നിഷാദ് പറയുന്നു. എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം: കൊറോണകാലത്തെ മീൻ പിടുത്തം.. ലോക്ഡൗൺ തുടങ്ങി ഒരാഴ്ച്ച അടുക്കാറാവുമ്പോൾ, വീട്ട് വളപ്പിലെ കുളത്തിൽ നിന്ന് പിടിച്ചതാണിവനെ..ഇന്ന് ചിലർ കലക്കവെളളത്തിൽ മീൻ പിടിക്കാനിറങ്ങിയത് പോലെയല്ലേ.. പറഞ്ഞ് വരുന്നത്, അതിഥി തൊഴിലാളികളേ ഈ നാട്ടിൽ നിന്നും ഓടിക്കണമെന്നും പറഞ്ഞ് ചില തൽപര കക്ഷികൾ,ഇറങ്ങിയിട്ടുണ്ട്..കുത്തിതിരുപ്പാണ് ലക്ഷ്യം..പിന്നെ ഒരു ഗുണമുണ്ട് ഈ കൂട്ടർ എവിടെ പരിപാടി അവതരിപ്പിച്ചാലും, അവസാനം ഗുദാ ഗവ .. പേരിന് മുമ്പിൽ രാജയുണ്ടായിട്ടൊന്നും കാര്യമില്ല സഹോ..ഒരല്പം,സാമാന്യ ബോധം..(Common sense എന്ന് ആംഗലേയത്തിൽ പറയും) അതുണ്ടാവുന്നത് നല്ലതാ…മറ്റ് സംസ്ഥാനങ്ങളിൽ ഒരുപാട് മലയാളി സഹോദരങ്ങൾ പണിയെടുത്ത് ജീവിക്കുന്നുണ്ട്..അവിടെയുളളവർ താങ്കൾ ചിന്തിക്കുന്നത് പോലെ ചിന്തിച്ചാൽ ?…

Read More

കോട്ടയത്ത് പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് സംഘടിച്ചത് വാർത്ത മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാജസേനൻ. ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിന്നും ഓടിക്കണം എന്നാണ് അദ്ദേഹത്തിന്റെ വാദം. ഫേസ്ബുക്ക് ലൈവിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോൾ കേരളത്തിലെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചാൽ അസുഖം വരുന്നത് അവിടെ അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നതുകൊണ്ടാണ് എന്നാണ് അദ്ദേഹം പറയുന്നത്. രാജസേനന്റെ ഫേസ്ബുക്ക് പോസ്റ്റ് : 21 ദിവസം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞത് കേട്ട് മലയാളികള്‍ അടക്കം എല്ലാവരും കഷ്ടനഷ്ടങ്ങള്‍ സഹിച്ച് വീട്ടിനുളളില്‍ കഴിയുകയാണ്. അപ്പോഴാണ് ഒരു സംഘം ആള്‍ക്കാര്‍ ഇന്നലെ പായിപ്പാട്ട് ഭക്ഷണമില്ല, വെളളമില്ല എന്നൈാക്കെ പറഞ്ഞ് സമരം ചെയ്യാന്‍ തുടങ്ങിയത്. അവരെ നമ്മള്‍ മുന്‍പ് വിളിച്ചിരുന്നത് അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നാണ്. എന്നാല്‍ ഇന്നലെ പെട്ടെന്ന് ചില ചാനലുകളൊക്കെ അവരെ അതിഥി തൊഴിലാളികളാക്കി. അതിഥി എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അപ്രതീക്ഷിതമായി വരുന്നവര്‍,…

Read More

മോഹൻലാൽ അവതാരകനായി എത്തി മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്ത റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് സീസൺ 2. അതിലെ ശക്തയായ ഒരു പോരാളിയായിരുന്നു രേഷ്മ. മോഡലിംഗ് താരവും ഇംഗ്ലീഷ് അധ്യാപികയുമായ രേഷ്മയെ ലോകമറിയുന്നത് ബിഗ്ബോസിലൂടെയാണ്. രേഷ്മയും രജിതകുമാറും തമ്മിലുള്ള വിഷയം ഏറെ ചർച്ചാവിഷയമായിരുന്നു. എല്ലാവരും അവിടെ ഗ്യാങ്ങുകൾ ആയി കളിച്ചപ്പോൾ ഒറ്റയ്ക്ക് നിന്ന് കളിക്കുവാൻ ധൈര്യം കാണിച്ച മത്സരാർത്ഥി ആണ് രേഷ്മ. ഒരു ടാസ്കിനിടെ രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേക്കുകയും അതിന്റെ ഭാഗമായി രജിത്ത് വീടിനുള്ളിലേക്ക് വരണ്ട എന്ന നിലപാട് രേഷ്മ എടുക്കുകയും ചെയ്തു. പുറത്ത് വലിയ തരത്തിലുള്ള പിന്തുണ ഉണ്ടായിരുന്ന ഒരു മത്സരാർത്ഥി ആയിരുന്നു രജിത് കുമാർ. അദ്ദേഹത്തെ പുറത്താക്കിയത് രേഷ്മക്കെതിരെ നിരവധി സൈബർ ആക്രമണത്തിന് കാരണമാക്കി. ഇപ്പോൾ രേഷ്മ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചില ചിത്രങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉയരുകയാണ്. ബിഗ് ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് രേഷ്മ…

Read More

ഹരിശ്രീ അശോകനെയും മകൻ അർജുൻ അശോകനെയും ആരാധകർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ക്യാരക്ടർ റോളുകൾ മാത്രം ചെയ്തുകൊണ്ടിരുന്ന അർജുൻ അശോകൻ ഇപ്പോൾ നായകനായി എത്തുകയാണ്. അതിന്റെ ത്രില്ലിൽ ആണ് താരം. സന്തോഷ്‌ എച്ചിക്കാനം രചന നിര്‍വഹിച്ച്‌ ദിലീപിന്റെ സഹോദരന്‍ അനൂപ്‌ സംവിധാനം ചെയ്യുന്ന തട്ടശ്ശേരിക്കൂട്ടം എന്ന സിനിമയിലാണ് അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്നത്. അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും തന്റെ ജീവിത സഖിയെ കുറിച്ചും തുറന്നുപറയുകയാണ് അർജുൻ അശോകൻ. ഭാര്യയുടെ പേര് നിഖിത എന്നാണ്. പതിനൊന്നാം ക്ലാസ് മുതൽ ഇരുവരും തമ്മിൽ ഒമ്പത് വർഷത്തെ പ്രണയമായിരുന്നു എന്നും ആദ്യം നിഖിതിയുടെ വീട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് തണുത്തു എന്നും താരം പറയുന്നു. ബിടെക് സിനിമയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോഴാണ് വിവാഹത്തിനുള്ള പച്ചക്കൊടി 2 വീട്ടിൽ നിന്നും ലഭിച്ചത്. പിന്നീട് തന്റെ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ വന്നു എന്നും താരം പറയുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുന്നത് വളരെ സന്തോഷമുള്ള…

Read More

1995 മാര്‍ച്ച് 30ന് ഭദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രമാണ് സ്ഫടികം. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു അത്. ആടുതോമ എന്ന കഥാപാത്രത്തിൽ എത്തിയ മോഹൻലാൽ നിരവധി ആരാധകരെ സമ്പാദിച്ചു. ഈ മാർച്ച് 30ന് സ്പടികം അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിൽ മനോരമ ഓണ്ലൈനിന് നൽകിയ അഭിമുഖത്തിൽ വീണ്ടും സ്ഫടികം എത്തുകയാണ് എന്ന വാർത്ത ഭദ്രൻ തന്നെ ആരാധകരെ അറിയിക്കുകയാണ്. ചിത്രത്തിനായി മോഹൻലാലും ചിത്രയും വീണ്ടും പാടുകയാണ്. പ്രസാദ് ലാബിലാണ് റിസ്റ്റൊറേഷന്‍ ജോലികളും ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിൽ ശബ്ദമിശ്രണവും നടക്കും. പല സ്കൂളുകളിലും കോളേജുകളിലും എത്തുമ്പോൾ കുട്ടികൾ ആവേശത്തോടെ ആടുതോമയെക്കുറിച്ച് ചോദിക്കുമെന്നും അത് തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിന്റെ സങ്കടം അവർ പ്രകടിപ്പിക്കുന്നു എന്നും ഭദ്രൻ പറയുന്നു. അങ്ങനെ എല്ലാവരുടെയും ചോദ്യം കൂടി വന്നപ്പോൾ ആണ് എന്തുകൊണ്ട് ഇതൊരു പുതിയ തിയേറ്റർ അനുഭവം ആയി ഒരുക്കി കൂടാ എന്ന ചിന്ത…

Read More