Author: Webdesk

രഞ്ജിത്ത് തിരക്കഥ രചിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു വല്യേട്ടൻ. ഷാജി കൈലാസ് പങ്കുവെക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചാവിഷയമാകുന്നത്. വല്യേട്ടനിലെ മമ്മൂട്ടിയുടെ കഥാപാത്രവും പിണറായി വിജയനും തമ്മിലുള്ള സാമ്യതകളെകുറിച്ച് പറയുന്നതാണ് ഷാജികൈലാസിന്റെ കുറിപ്പ്. കേരളം ഇപ്പോൾ മറ്റൊരു വല്യേട്ടന്റെ തണലിൽ ആണെന്നാണ് ഷാജികൈലാസ് പറഞ്ഞുവക്കുന്നത്. കുറിപ്പിന്റെ പൂർണ രൂപം വായിക്കാം : – വല്യേട്ടൻ….. അച്ഛാ CMന്റെ ബ്രീഫിങ് തുടങ്ങി…. ഇളയ മകന്റെ വിളി വന്നു.. ചെടികൾക്ക് വെള്ളം ഒഴിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാൻ. Covid 19 എന്ന മഹാമാരി അവനിൽ ഉണ്ടാക്കിയ ആശങ്ക, ആശ്വാസം നൽകാൻ ഒരാൾ….. അത് (CMന്റെ വാക്കുകൾ )അവനിൽ ഉണ്ടാക്കുന്ന വിശ്വാസം…. ഇത് കുറിക്കാൻ ഇടയായത് അതാണ്….. വല്യേട്ടൻ എന്ന സിനിമ ചെയ്യുമ്പോൾ തിരക്കഥകൃത്ത് രഞ്ജിത് പറഞ്ഞു, സഹോദരങ്ങൾക്ക് എല്ലാം ആശയും അഭയവും ആകുന്ന ഒരാളുടെ കഥയാണിത്. അറക്കൽ മാധവനുണ്ണിയുടെ സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു വച്ച പരുക്കൻ ഭാവത്തെ…

Read More

1995 മാര്‍ച്ച് 30ന് ഭദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചിത്രമാണ് സ്ഫടികം. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു അത്. ആടുതോമ എന്ന കഥാപാത്രത്തിൽ എത്തിയ മോഹൻലാൽ നിരവധി ആരാധകരെ സമ്പാദിച്ചു. ഈ മാർച്ച് 30ന് സ്പടികം അതിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിൽ മനോരമ ഓണ്ലൈനിന് നൽകിയ അഭിമുഖത്തിൽ വീണ്ടും സ്ഫടികം എത്തുകയാണ് എന്ന വാർത്ത ഭദ്രൻ തന്നെ ആരാധകരെ അറിയിക്കുകയാണ്. പല സ്കൂളുകളിലും കോളേജുകളിലും എത്തുമ്പോൾ കുട്ടികൾ ആവേശത്തോടെ ആടുതോമയെക്കുറിച്ച് ചോദിക്കുമെന്നും അത് തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിന്റെ സങ്കടം അവർ പ്രകടിപ്പിക്കുന്നു എന്നും ഭദ്രൻ പറയുന്നു. അങ്ങനെ എല്ലാവരുടെയും ചോദ്യം കൂടി വന്നപ്പോൾ ആണ് എന്തുകൊണ്ട് ഇതൊരു പുതിയ തിയേറ്റർ അനുഭവം ആയി ഒരുക്കി കൂടാ എന്ന ചിന്ത ഉണ്ടായതെന്നും ഭദ്രൻ പറയുന്നു. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യകള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ റിസ്‌റ്റോര്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു…

Read More

മമ്മൂട്ടിയോടൊപ്പം നിരവധി യുവ താരങ്ങൾ അണിനിരന്ന് ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ചിത്രം വളരെ വലിയ നിരൂപകപ്രശംസ നേടുകയും ബോക്സ് ഓഫീസിൽ വൻവിജയം ആയിത്തീരുകയും ചെയ്തു. ചിത്രത്തിലെ വമ്പിച്ച അഭിനയത്തിന് മെഗാസ്റ്റാർ മമ്മൂട്ടിക്ക് മലയാളത്തിലെ മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്‌ ലഭിച്ചിരിക്കുകയാണ്. പല ഭാഷകളിലായി വിജയിയെ കണ്ടെത്തുന്ന ഒരു അവാർഡാണിത്. ഇതിന് മലയാളത്തിൽ നിന്നും അർഹനായത് മമ്മൂട്ടിയാണ്. പതിവ് ചിത്രങ്ങളിൽ നിന്നും ഉണ്ടയെ വ്യത്യസ്തമാക്കുന്നത് അതിൽ ഹീറോയിസം ഇല്ല എന്നതാണ്. വളരെ റിയലിസ്റ്റിക് ആയി പോലീസുകാരുടെ ജീവിതത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണിത്. ഈ ചിത്രം നിർമ്മിച്ചത് കൃഷ്ണൻ സേതു കുമാറാണ്. ഷൈൻ ടോം ചാക്കോ, അർജ്ജുൻ അശോകൻ, ഗ്രിഗറി, റോണി ഡേവിഡ്, ലൂക്മാൻ തുടങ്ങിയ യുവതാരങ്ങൾ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. ചിത്രത്തെ തേടി ഇനിയും നിരവധി പുരസ്കാരങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവുമില്ല.തമിഴിലെ ഏറ്റവും ശ്രദ്ധേയമായ ബാനറുകളിൽ ഒന്നായ ജെമിനി സ്റ്റുഡിയോസ് ആയിരുന്നു ഉണ്ടയുടെ…

Read More

കൊറോണാ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ആളുകളെല്ലാം സെൽഫ് ക്വാറന്റൈനിൽ ആയിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് എല്ലാം നിർത്തി വെച്ചതിനാൽ താരങ്ങളും വീട്ടിൽ തന്നെയാണ്. കുട്ടിയുടെ ബോറടി എങ്ങനെ മാറ്റണം എന്ന സംശയവുമായി സുപ്രിയ മേനോനും വീട്ടിലെ അലങ്കാരപ്പണികൾ ചെയ്യുന്ന ബിജു മേനോന്റെയും മകന്റെയും ചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്തയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ സമാനമായ ചില ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നവ്യനായർ എത്തിയിരിക്കുകയാണ്. ജാൻ എന്ന് നവ്യാനായർ വിളിക്കുന്ന മകൻ സായി കൃഷ്ണ വീട് വൃത്തിയാക്കുന്നതിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ നവ്യാനായർ പുറത്തുവിട്ടത്. പുതിയ കാര്യങ്ങൾ മകനെ പഠിപ്പിച്ചു കൊടുക്കുന്ന നവ്യാനായരെയും അത് ആത്മാർത്ഥതയോടെ പഠിച്ച് ചെയ്യുന്ന മകനെയും വീഡിയോയിൽ കാണാൻ സാധിക്കും. വീട്ടിലിരിക്കുമ്പോൾ ജാൻ പുതിയ പാഠങ്ങൾ പഠിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് നവ്യാനായർ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ചെറുപ്പത്തിലെ നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതാണ് നല്ല കാര്യം എന്ന് പറഞ്ഞ് നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. സായിക്ക് ഇതൊന്നും…

Read More

ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് ജയറാമിന്റേത്. ജയറാമിനെയും അതുപോലെതന്നെ കാളിദാസ് ജയറാമിനെയും ആരാധകർ ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ ജയറാമിന്റെ മകളായ മാളവിക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചക്ക് വഴിതെളിക്കുന്നത്. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഹൽദി കോസ്റ്റ്യൂമിലാണ് മാളവിക ചിത്രങ്ങളിൽ എത്തുന്നത്. ഇതോടെ മാളവിക വിവാഹിതയാവുകയാണ് എന്ന വാർത്തകൾ പ്രചരിച്ചു കഴിഞ്ഞു. തന്റെ പഠനം പൂർത്തിയാക്കിയതിനു ശേഷം മോഡലിംഗ് രംഗത്തേക്ക് കാലെടുത്ത് വെച്ച വ്യക്തിയാണ് മാളവിക. അതിനാൽ തന്നെ ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ ബ്രൈഡൽ ഫോട്ടോഷൂട്ട് ആണെന്നും മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹൽദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും ചിലർ ഇത് വിവാഹം തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു. എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ കല്യാണ പെണ്ണായി എത്തിയതാണ് മാളവിക. മാളവിക കല്യാണ പെണ്ണായി അഭിനയിക്കുന്ന ഈ പരസ്യ ചിത്രത്തിൽ ജയറാമും ഒപ്പം അഭിനയിക്കുന്നുണ്ട്.

Read More

ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുകയാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ സിനിമയുടെ ഷൂട്ടിങ് എല്ലാം നിർത്തി വച്ച് താരങ്ങളടക്കം എല്ലാവരും സ്വന്തം വീടുകളിൽ ആയിരിക്കുന്നു. വീട്ടിലിരുന്ന് ജോലികൾ ചെയ്യുന്ന ബിജു മേനോന്റെയും മകന്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംയുക്തയും ജോലി ചെയ്യുന്ന മകന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് നവ്യാനായരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ വീട്ടിൽ ജോലിക്കുണ്ടായിരുന്നു ആളുകളെ എല്ലാം അവരുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടതിനുശേഷം വീട്ടുജോലികൾ ചെയ്യുന്ന റഹ്മാനെയാണ് കാണുവാൻ സാധിക്കുന്നത്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനെപ്പറ്റി ആണ് അദ്ദേഹത്തിന് പറയുവാനുള്ളത്. പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടും ആളുകൾ പുറത്തിറങ്ങുന്നത് കാണുമ്പോൾ സങ്കടവും ദേഷ്യവും വരുന്നുണ്ടെന്നും നാം വീട്ടിൽ ആയിരിക്കുമ്പോൾ ഓരോരുത്തരുടെയും ജീവനാണ് രക്ഷിക്കുന്നത് എന്നും താരം പറയുന്നു. വീട്ടുജോലികൾ മുഴുവനും ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് ചെയ്യുന്നതെന്നും ലോക് ഡൗൺ കാലം തന്നെ സംബന്ധിച്ചിടത്തോളം ഒരു പഠനകാലം ആണെന്നും റഹ്മാൻ പറയുന്നു. സ്കെച്ചിങ്, ഫോട്ടോഷോപ് എന്നിവ ഓൺലൈനിലൂടെ റഹ്മാൻ പഠിക്കുന്നുണ്ട്

Read More

മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാൽ. അമൽ നീരദാണ് മമ്മൂട്ടി ബിലാലായി എത്തുന്നുവെന്ന വാർത്ത സ്ഥിരീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ആഭിമുഖ്യത്തിൽ മമ്ത മോഹൻദാസ് ബിലാലിനെ കുറിച്ച് സംസാരിക്കുകയാണ്. ബിഗ് ബി ടീമിനൊപ്പം വീണ്ടും പ്രവർത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും റിമി എന്ന കഥാപാത്രം ആകുവാനുള്ള തയ്യാറെടുപ്പിലാണ് എന്നും താരം പറയുന്നു. ബിലാലിൽ മമ്തയുടെ കഥാപാത്രം കുറച്ചുകൂടി പക്വതയുള്ളതാകും എന്നും പറയുന്നുണ്ട്. 2007 ൽ പുറത്തിറങ്ങിയ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ഒറ്റ ചിത്രമാണ് ബിലാലിന് വേണ്ടി ഇത്രയുമധികം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ ഹൈപ്പ് ചിത്രമാണ് ബിലാൽ. ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ്. എടുത്തു വളർത്തപ്പെട്ട നാലു സഹോദരന്മാരുടെ കഥ പറയുന്ന ബിഗ് ബി…

Read More

ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ചുരുക്കം ചില ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് അനാർക്കലി മരക്കാർ. താരം തിരഞ്ഞെടുക്കുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെ ആണ് താരം വളർന്നുവന്നത്. ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. സ്വന്തമായി ഒരു വ്യക്തിത്വമുള്ള താരം ആയതിനാൽ എപ്പോഴും ട്രോളന്മാർ ഇരയാക്കാറുണ്ട് അനാർക്കലിയെ. ഇപ്പോൾ അനാർക്കലിയുടെ ഒരു പുതിയ ചിത്രമാണ് ട്രോളുകൾ കൊണ്ട് മൂടുന്നത്. വെള്ള നിറത്തിലുള്ള ഒരു ടോപ്പും പാന്റും ധരിച്ചു നിൽക്കുന്ന അനാർക്കലിയെ ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ടോപ്പ് അല്പം വെറൈറ്റി ആയതിനാൽ നിരവധി രസകരമായ കമന്റുകൾ ആണ് ആ ചിത്രത്തിന് താഴെ എത്തുന്നത്. മാസ്ക് എടുത്ത ഡ്രസ്സ് ആക്കി വച്ചതാണോ എന്നാണ് ഒരു ആരാധകന്റെ സംശയം. ഈ കമന്റിന് നിരവധി ലൈക്കുകളും മറുപടികളും എത്തുന്നുണ്ട്. നിമിഷ നേരം കൊണ്ട് നിരവധി കമന്റുകളാണ്…

Read More

ലോകം മുഴുവൻ കൊറോണ ഭീതിയിൽ ആയിരിക്കുകയാണ്. ഇതുവരെ മരുന്നുകളൊന്നും കണ്ടുപിടിക്കാത്തതിനാൽ ആളുകളെല്ലാം സെൽഫ് ക്വാറൻറ്റെയ്ൻ ആയി വീടുകളിൽ തന്നെ ഇരിക്കുകയാണ്. ആളുകൾ കൂടുന്ന സ്ഥലങ്ങളെല്ലാം ഒഴിവാക്കണമെന്ന സർക്കാരിന്റെ നിർദേശ പ്രകാരം സിനിമയുടെ ചിത്രീകരണങ്ങളും റിലീസ് ഡേറ്റും എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. അതിനാൽ താരങ്ങളെല്ലാം സ്വന്തം വീടുകളിൽ ആണ് സമയം ചെലവഴിക്കുന്നത്. കൊറോണാ വൈറസിന് എതിരെയുള്ള ബോധവൽക്കരണവുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാനങ്ങളെ സഹായിച്ചുകൊണ്ട് കൊണ്ട് ഒട്ടേറെ താരങ്ങളും എത്തിയിരുന്നു. യാതൊരു താര ജാടയും ഇല്ലാതെ അല്ലു അർജുൻ സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധനങ്ങൾ വാങ്ങുന്നതിനായി വീട്ടുജോലിക്കാരെ പറഞ്ഞു വിടാതെ സ്വന്തമായി മാസ്ക് ധരിച്ച് ടീ ഷർട്ടും ഷോർട്ട്സും ഇട്ട് സൂപ്പർമാർക്കറ്റിൽ ആരെയും അറിയിക്കാതെ നിൽക്കുന്ന അല്ലുഅർജുന്റെ ഫോട്ടോയാണ് കാണുവാൻ സാധിക്കുന്നത്. ഒരു ആരാധകൻ പകർത്തിയ ചിത്രമാണ് ഇത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം എന്നീ…

Read More

ഇന്ത്യൻ സിനിമയിൽ തന്നെ പകരംവയ്ക്കാൻ ആരുമില്ലാത്ത രണ്ട് താരങ്ങളാണ് മമ്മൂട്ടിയും കമൽഹാസനും. ഇരുവരും കഴിഞ്ഞ ഇടയ്ക്ക് ഒരുമിച്ച് ഒരു വേദി പങ്കിടുകയുണ്ടായി. അപ്പോൾ താരങ്ങൾ പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. രജനീകാന്തിന്റെ കൂടെ അഭിനയിച്ച മമ്മൂട്ടി എന്നായിരിക്കും ഇനി കമൽഹാസന്റെ കൂടെ അഭിനയിക്കുക എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് ഈ കാര്യത്തിൽ ഒന്നും പറയുവാൻ സാധിക്കില്ല എന്നും കമലഹാസനാണ് പറയേണ്ടത് എന്നും മമ്മൂട്ടി പറഞ്ഞു. തനിക്കിനി ബാക്കിയുള്ള കുറച്ചു നാളുകളിൽ നല്ല ഒരു സിനിമ മമ്മൂട്ടിയോടൊപ്പം ചെയ്യുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും പക്ഷേ നല്ല കഥാപാത്രവും നല്ല കഥയും ഉണ്ടെങ്കിൽ മാത്രമേ മമ്മൂട്ടിയെ ആ ചിത്രത്തിലേക്ക് ക്ഷണിക്കുക ഉള്ളൂവെന്നും കമൽഹാസനും വ്യക്തമാക്കി. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയാൽ താൻ തന്നെ ഒരു ചിത്രം നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുമെന്നും കമലഹാസൻ പറയുകയുണ്ടായി. മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും കമലഹാസന്റെ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും…

Read More