Author: Webdesk

അഭിനയ മികവ് കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി.തന്റെ അച്ഛന്റെ ആഗ്രഹം തന്നെ ഒരു ഡോക്ടർ ആക്കണമെന്നായിരുന്നു എന്ന് ഇപ്പോൾ പങ്കുവയ്ക്കുകയാണ് മമ്മൂട്ടി.അച്ഛന്റെ ആഗ്രഹം അതായിരുന്നു എങ്കിലും തനിക്ക് വലിയ ആഗ്രഹങ്ങൾ ഇല്ലാത്തതുകൊണ്ട് താൻ പഠിച്ചില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു. ഡോക്ടർമാരെ ആദരിക്കുന്ന ഒരു ചടങ്ങിലാണ് മമ്മൂട്ടി ഇത് പറഞ്ഞത്. വലിയൊരു ജനസാഗരം ഉണ്ടായിരുന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സാന്നിധ്യമുണ്ടായിരുന്നു. സാധാരണ ഗവൺമെന്റ് സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഇംഗ്ലീഷിൽ 50 ശതമാനം മാർക്കോടെ വിജയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പറയാനോ മനസ്സിലാക്കാനോ ഉള്ള പരിജ്ഞാനം ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സിനിമയോടുള്ള അടങ്ങാത്ത മോഹം മൂലം പ്രീഡിഗ്രിക്ക് അദ്ദേഹം തോൽക്കുകയും അതോടെ അച്ഛൻ തന്റെ ആഗ്രഹം അവസാനിപ്പിക്കുകയും ചെയ്തു. ഡോക്ടർമാർക്ക് ഒരു ഡോക്ടറൈറ്റെ കാണുകയുള്ളൂവെന്നും തനിക്ക് ഇപ്പോൾ രണ്ട് ഡോക്ടറേറ്റ് കയ്യിലുണ്ട് എന്നും മമ്മൂട്ടി അഭിമാനപൂർവ്വം പറയുന്നു. ഡോക്ടർമാരുടെ ചികിത്സാരീതികളെയും സേവനങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചികിത്സാ രീതികളെ…

Read More

ആഷിക് അബു സംവിധാനം ചെയ്ത് ഭാര്യ റിമ കല്ലിങ്കൽ നിർമ്മാണം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. മലയാളത്തിലെ യുവതാരനിരയിൽ ഒട്ടുമിക്ക നടൻമാരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. വൈറസിൽ ഫഹദ് ഫാസിലിനെ മിസ്സ് ചെയ്യുന്നു എന്ന് പറയുകയാണ് റിമ കല്ലിങ്കൽ.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് ഇടയിലാണ് ചിത്രത്തെക്കുറിച്ചും ഫഹദിനെ കുറിച്ചും റിമ കല്ലിങ്ങൽ പങ്കുവെച്ചത്.വൈറസ് ടീം ഫഹദിന് വേണ്ടി ഒരു സീൻ  മുൻപേ പ്ലാൻ ചെയ്തിരുന്നു എങ്കിലും അതിരൻ എന്ന ചിത്രത്തിന്റെ തിരക്ക് മൂലമാണ് ഫഹദിന് വൈറസിന്റെ ഭാഗമാകുവാൻ കഴിയാതെ പോയത്. താരങ്ങൾ ഇല്ല എന്നതാണ് വൈറസിന്റെ ഏറ്റവും വലിയ പ്രത്യേകത.ഇതിലെ അഭിനേതാക്കൾ ഓരോരുത്തരും വന്ന് അവരവരുടെ കഥകൾ പറഞ്ഞു തിരിച്ചുപോകും. അവസാനം അതെല്ലാം ഒന്നാകും. അതാണ് വൈറസ് എന്ന് റിമ പറയുന്നു. ആയിടയ്ക്ക് നിരവധി പ്രോജക്ടുകൾ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും കുറച്ച് ആലോചിച്ചതിനുശേഷം വൈറസ് ചെയ്യുവാൻ ആഷിക് അബു തീരുമാനിച്ചു. ആ തീരുമാനത്തിൽ ഇപ്പോഴും അഭിമാനം തോന്നുന്നു എന്നും റിമ പങ്കുവച്ചു.…

Read More

പ്രഭുദേവയും തമന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ദേവി 2. സൂപ്പർഹിറ്റായ ദേവിയുടെ രണ്ടാം ഭാഗമാണ് ദേവി 2. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് സാം സി എസ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് കഴിഞ്ഞു.ചിത്രത്തിന്റെ ട്രയ്ലർ കാണാം.

Read More

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുക്കാൻ സാധിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാൻ.അദ്ദേഹമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. SI മണികണ്ഠൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ ശഏറെ ശ്രദ്ധേയനായ ഖാലിദ് റഹ്മാന്റെ രണ്ടാം ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷയായിരുന്നു ഉണ്ടയിൽ ഉള്ളത്.ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മലയാള സിനിമയിലെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ടീസർ പുറത്ത് വിട്ടത്.ടീസർ കാണാം

Read More

ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയാ ഘോഷാല്‍.സിംഗപ്പൂര്‍ എയര്‍ലൈനെതിരെ പ്രതികരിച്ച്‌ ഗായിക ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.സംഗീത ഉപകരണവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സിംഗപ്പൂര്‍ എയര്‍ലൈന്‍ കമ്ബനിക്കെതിരെ ട്വിറ്ററിലൂടെയായിരുന്നു ശ്രേയ ഘോഷാലിന്റെ വിമര്‍ശനം.എയര്‍ലൈന്‍സിന്റെ അനാസ്ഥ കാരണം ഗായികയുടെ ഒരു സംഗീത ഉപകരണത്തിന് കേടു വന്നു. ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്ന് ആരാധകർ അത് ഏറ്റെടുത്തിരിക്കുകയാണ്.”സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരോ അല്ലെങ്കില്‍ അമൂല്യമായ ഉപകരണങ്ങള്‍ കൈവശമുള്ളവരോ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ താത്പര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും നന്ദി. പാഠം പഠിച്ചു,” ശ്രേയ ട്വിറ്ററില്‍ കുറിച്ചു. ഇത് ട്വിറ്ററിലൂടെ പങ്കു വെച്ചതിനു പിന്നാലെ ഖേദപ്രകടനവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രംഗത്തെത്തി. പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതരിൽ നിന്നും ചോദിച്ചറിയുന്നത് ആണെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ട്വിറ്ററില്‍ കുറിച്ചു. സിംഗപ്പൂർ എയർലൈൻസിൽ നിന്നും ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും നല്ല സേവനങ്ങൾ നൽകുന്ന എയര്‍ലൈനുകളില്‍ ഒന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സെന്നും ചിലർ ട്വിറ്ററിൽ കുറിച്ചു. അതേസമയം ഇത്തരം ഒരു…

Read More

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രമാണ് ദർബാർ. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വളരെ വേഗത്തിൽ പൂർത്തീകരിക്കുകയാണ് സംവിധായകൻ.മുംബയിലെ ചിത്രത്തിന്റെ ആദ്യ  ഷെഡ്യൂളിലെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചതായി ഇപ്പോൾ വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്.അടുത്തമാസം ആയിരിക്കും മുംബൈയിലെ അടുത്ത ഘട്ടം ഷൂട്ടിങ് ആരംഭിക്കുക അതിനാൽ രജനീകാന്ത് ചെന്നൈയിലേക്ക് മടങ്ങി. ചിത്രത്തിലെ ഭൂരിഭാഗം ഷൂട്ടിങ്ങും പ്രധാന ലൊക്കേഷനായ മുംബൈയിൽ തന്നെ ആയിരിക്കും നടക്കുക. സാമൂഹ്യ പ്രവർത്തകൻ, പോലീസ് ഓഫീസർ എന്നിങ്ങനെ രണ്ടു വേഷത്തിലായിരിക്കും സൂപ്പർസ്റ്റാർ അഭിനയിക്കുക. രജിനികാന്തിന്റെ 167ാമത്തെ സിനിമയാണ് ദർബാർ.നയൻതാരയാണ് ഈ ചിത്രത്തിലെ നായിക.ബോളിവുഡ് താരം പ്രതീക് ബബ്ബര്‍ ആണ് ദര്‍ബാറില്‍ വില്ലന്‍. പ്രകാശ് രാജ്, യോഗി ബാബു, ജെയിന്‍ സര്‍ണ എന്നിവരും സിനിമയിലുണ്ട്.ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Read More

തെലുങ്കിലെ ഭാഗ്യജോടികളാണ് വിജയ് ദേവേരക്കൊണ്ടയും രഷ്മിക മന്ദാനയും.ഇരുവരും ഒന്നിച്ചെത്തിയ ഗീതാ ഗോവിന്ദം എന്ന ചിത്രം കഴിഞ്ഞവർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഇടം നേടിയിരുന്നു. അതോടൊപ്പം ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ എത്തിയിരുന്നു.ഇരുവരും വീണ്ടും ഒന്നിക്കുന്ന ഡിയർ കോമ്രേഡ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ മേയ് ഒമ്പതിന് വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ദിനം ആയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഡിയര്‍ കോമ്രേഡിന്റെ സെറ്റിൽ വച്ചായിരുന്നു വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ ആഘോഷം. രശ്മികക്കും അണിയറ പ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ചാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്. രശ്മിക വിജയിക്ക് ഒരു ബ്രേസ്ലെറ്റ് സമ്മാനമായി നൽകി. രശ്മിക തന്നെ വിജയുടെ കൈകളിൽ അത് അണിഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ കാണുവാൻ സാധിക്കും. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രം ഡിയർ കോമ്രേഡ് ഭരത് കമ്മയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.

Read More

മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന വേദികളും ചിത്രങ്ങളും എന്നും ആരാധകർക്ക് ആവേശം പകരുന്ന ഒന്നാണ്.കുറച്ചു നാളുകൾക്കു മുൻപ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് എത്തിയ ഒരു വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വെള്ള വസ്ത്രങ്ങൾ ധരിച്ച് ലാളിത്യം നിറഞ്ഞ ലുക്കിലാണ് നിർമാതാവായ സന്തോഷ് ടി. കുരുവിളയുടെ മകളുടെ വിവാഹചടങ്ങിന് ഇരുവരും എത്തിയത്.വെള്ള ഷർട്ടും ബ്ലാക്ക് പാന്റുമണിഞ്ഞ മോഹൻലാലിന്റെയും വെള്ള ഷർട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ച മമ്മൂട്ടിയുടെയും ചിത്രങ്ങൾ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നു. ഭാര്യ സുചിത്രക്കൊപ്പം ആണ് മോഹൻലാൽ ചടങ്ങിനെത്തിയത്. ഇപ്പോൾ ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങൾ സന്തോഷ് ടി. കുരുവിള തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ചലച്ചിത്രതാരങ്ങളായ നമിതാ പ്രമോദ്, അപർണ ബാലമുരളി എന്നിവരും വിവാഹചടങ്ങിൽ എത്തിയിരുന്നു. പരസ്പരം സൗഹൃദം പങ്കിട്ടും തമാശകൾ പറഞ്ഞും സദസ്സിൽ ഇരിക്കുകയായിരുന്നു സൂപ്പർസ്റ്റാറുകൾ. ഇതുവരെ 50 ലധികം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളിലെ രാശിയുള്ള ഒരു അതിഥി കൂടി ആണ് മമ്മൂട്ടി. ഏറ്റവും…

Read More

മലയാള സിനിമാ രംഗത്ത്,കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്തിനു പിന്നാലെ ആരംഭിച്ച വനിതാ കൂട്ടായ്മയാണ് ഡബ്ല്യുസിസി. കേരളത്തിലെ വനിതകളുടെ സുരക്ഷക്ക് വേണ്ടിയുള്ള ഒരു സംഘടനയാണിത്. എന്നാല്‍ വനിതാ കൂട്ടായ്മയില്‍ അംഗമല്ലാത്തതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് നടി അപർണ ഗോപിനാഥ്.എബിസിഡി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അപർണ.അപർണ ചെന്നൈ സ്വദേശിനിയാണ്.കേരളത്തില്‍ വന്നു ജോലി ചെയ്യുന്നുവെന്നു മാത്രം.കേരളത്തിലെ ശരിയും തെറ്റും തീരുമാനിക്കേണ്ടത് പുറത്ത് നിന്നുള്ള ഒരാളല്ല എന്നായിരുന്നു താരത്തിന്റെ വാദം.അതുകൊണ്ടാണ് അപർണ സംഘടനയുടെ ഭാഗമാകാത്തത്.സംഘടനയിൽ താൻ ഇല്ലെങ്കിലും അവരെ എതിർക്കുന്ന ഒരാളല്ല താനെന്നും,സംഘടന വലിയ കാര്യങ്ങളാണ് ചെയ്യുന്നതെന്നും താരം അഭിപ്രായപ്പെട്ടു. ഡബ്ല്യുസിസിയില്‍ അംഗമല്ലെന്ന് പറയുന്നതിന് അവര്‍ക്കെതിരാണെന്ന അര്‍ഥമില്ല എന്നും അവര്‍ക്കെതിരായി നില്‍ക്കാന്‍ ഒരു കാരണവും കാണുന്നില്ല എന്നും താരം പങ്കുവെക്കുന്നു. ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷയൊരുക്കാന്‍ ആളുകളുണ്ട് എന്നത് നല്ല കാര്യമാണ്. തനിക്കിതുവരെ സെറ്റില്‍ അരക്ഷിതാവസ്ഥ നേരിടേണ്ടിവന്നിട്ടില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് അപർണ സിനിമ ചെയ്യുക.ഒരേ തരത്തിലുള്ള കഥാപാത്രം…

Read More

എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാകുമെന്ന് വീണ്ടും ആവർത്തിക്കുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. സിനിമ പുറത്തിറങ്ങുവാൻ കുറച്ചു കാലതാമസം ഉണ്ടായാലും അത് യാഥാർഥ്യമാകും.തടസ്സങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും അതെല്ലാം താൽക്കാലികം മാത്രമാണെന്നും ശ്രീകുമാർ പറയുന്നു. തെറ്റിദ്ധാരണ മൂലമാണ് അല്ലാതെ തർക്കം കാരണം അല്ല എല്ലാം സംഭവിച്ചതെന്നും ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഒത്തുതീർപ്പാക്കി കഴിയുമ്പോൾ ബി ആര്‍ ഷെട്ടി സിനിമ നിര്‍മ്മിക്കാനായി എത്തുമെന്നാണ് ശ്രീകുമാറിന്റെ പ്രതീക്ഷ. എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ഏകദേശം നാല് വര്‍ഷം മുന്‍പാണ് രണ്ടാമൂഴം സിനിമയാക്കാനുള്ള കരാര്‍ ഉണ്ടാക്കിയത്.മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥകള്‍ നല്‍കിയെങ്കിലും കരാര്‍ പാലിക്കപ്പെടാത്തതിനെത്തുടർന്ന് തിരകഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ കേസ് നടക്കുന്നതിനാൽ സിനിമ താൽക്കാലികമായി വേണ്ടെന്നുവച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമൂഴം യാഥാർത്ഥ്യമാകുമെന്ന പുത്തൻ പ്രതീക്ഷ മലയാള പ്രേക്ഷകർക്ക് നൽകികൊണ്ട് ശ്രീകുമാർ രംഗത്തെത്തിയത്.

Read More