Author: Webdesk

പൃഥ്വിരാജ് ബിജുമേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളം ഇൻഡസ്ട്രിയിൽ വൻവിജയമായി തീർന്ന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ നായകന്മാരായി എത്തുന്നത് ശശി കുമാറും ശരത്കുമാറും ആണ്. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ പറ്റിയുള്ള വാർത്തകളാണ് പുറത്തുവരുന്നത്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റെർടെയിൻമെന്റ്സ്‌ അവകാശം സ്വന്തമാക്കിയിരിക്കുന്ന ചിത്രത്തിൽ കോശിയുടെ റോളിൽ റാണ ദഗുബാട്ടിയും അയ്യപ്പൻ നായരുടെ റോളിലേക്ക് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുമാണ് എത്തുന്നത്. ബാലയ്യ ഇതു സംബന്ധിച്ച് അവസാന തീരുമാനം പറഞ്ഞിട്ടില്ലെങ്കിലും റാണ ദഗുബാട്ടി ഇതിനോടകം കരാറിൽ ഒപ്പിട്ടു കഴിഞ്ഞു. ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തിയ അയ്യപ്പനും കോശിയിലെ രണ്ടു കഥാപാത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. അനാർക്കലി എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോൾ, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന…

Read More

രാജ്യമാകെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഭീതിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. വിജയ് സേതുപതി, വിജയ്, സൂര്യ, കാർത്തി എന്നിവരെല്ലാം സംഭാവനകൾ നൽകിയിരുന്നു. രണ്ട് കോടി സംഭാവന നൽകി തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയും ആന്ധ്രാ-തെലുങ്കാന സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്ക് അൻപത് ലക്ഷം വീതവുമാണ് പവൻ സംഭാവന ചെയ്തിരിക്കുന്നത്. സംഭാവന നൽകുന്നതിനോടൊപ്പം അദ്ദേഹം പ്രധാനമന്ത്രിയുടെ നടപടികളെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. പ്രചോദനവും മാതൃകാപരവുമായ അദ്ദേഹത്തിന്റെ പ്രവൃത്തികൾ എന്നും നമുക്ക് സഹായകരമാണ് എന്നാണ് താരം പറയുന്നത്. ഇതിൽ നിന്നും പ്രചോദനം സ്വീകരിച്ച് തെലുങ്കാന ആന്ധ്രാപ്രദേശ് സംസഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കായി എഴുപത് ലക്ഷം നൽകുമെന്ന് വ്യക്തമാക്കി തെലുങ്ക് താരം രാം ചരണും രംഗത്ത് വന്നു. അവന്റെ പ്രവർത്തിയാണ് തനിക്ക് പ്രചോദനമായതെന്നും രാജ്യത്തെ സഹായിക്കുന്നതിനു വേണ്ടി തന്നാലാവും വിധം എന്തെങ്കിലും ചെയ്യേണ്ടത് തന്റെ കടമയാണെന്നും താരം…

Read More

കലൂർ ഡെന്നീസ് കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവഹിച്ച ഏഴുപുന്നതരകൻ എന്ന സിനിമയിലെ നായിക അശ്വതി ആയി എത്തിയിരുന്നത് ബോളിവുഡിലെ തിരക്കേറിയ താരമായ നമ്രത ശിരോദ്കർ ആയിരുന്നു. താരം ആദ്യമായും അവസാനമായും അഭിനയിച്ച മലയാള സിനിമ ആയിരുന്നു ഇത്. 14 വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരത്തിന്റെ പുത്തൻ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നമ്രത ഫെമിന മിസ്സ് ഇന്ത്യ യൂണിവേഴ്സ്, ഫെമിന മിസ്സ് ഇന്ത്യ ഏഷ്യ-പെസഫിക്, മിസ്സ്. യൂണിവേഴ്സ്(6ഫൈനലിസ്റ്റ്സ്), മിസ് ഏഷ്യ പസഫിക് ഫസ്റ്റ് റണ്ണറപ്പ് പട്ടങ്ങൾ നേടിയിട്ടുണ്ട്. താരത്തിന്റെ ആദ്യത്തെ ചിത്രം 1998ൽ പുറത്തിറങ്ങിയ ജബ് പ്യാർ കിസി സേ ഹോത്താഹേ ആയിരുന്നു. 2005 ലായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ താരം ഏറെ സജീവമാണ്. താരത്തിന്റെ ഭർത്താവായ മഹേഷ് ബാബു അഭിനയിച്ച ചിത്രങ്ങളുടെ പ്രമോഷനുൾ എല്ലാം താരo ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അതോടൊപ്പം കുടുംബ…

Read More

കൊറോണാ വൈറസ് പടർന്നു പിടിക്കലിനെ തുടർന്ന് സിനിമ തിയേറ്ററുകൾ അടയ്ക്കുകയും സിനിമയുടെ റിലീസിങ് ഡേറ്റ് എല്ലാം മാറ്റി വയ്ക്കുകയും ചെയ്തിരിക്കുകയാണ്. ഈ അവസരത്തിൽ എല്ലാവരും വീട്ടിൽ ഇരിക്കുവാനാണ് സർക്കാരിന്റെ നിർദേശം. ഈ നിർദ്ദേശം അനുസരിച്ച് എല്ലാ താരങ്ങളും വീട്ടിൽ തന്നെ ആയിരിക്കുകയാണ്. വീട്ടിലിരുന്ന് എങ്ങനെ സമയം ചിലവഴിക്കും എന്നതിനെക്കുറിച്ച് താരങ്ങൾ നിരവധി പോസ്റ്റുകൾ ഇട്ടിരുന്നു. ഈ ദിവസങ്ങളിൽ വർക്കൗട്ട് ചെയ്തു ആരോഗ്യവാനായി ഇരിക്കാൻ ആണ് ചില താരങ്ങൾ ഓർമ്മിപ്പിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ച പ്രാചി തെഹ്ലാൻ താൻ എങ്ങനെയാണ് സമയം ചിലവഴിക്കുന്നത് എന്ന് ഇപ്പോൾ സോഷ്യൽ മാധ്യമത്തിലൂടെ പറയുകയാണ്. മമ്മൂട്ടി നായകനായി എത്തിയ മധുരരാജയുടെ ഹിന്ദി പതുപ്പിന്റെ ഭാഗങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഏറെ ആരാധിക്കുന്ന ഒരു താരമാണ് താനെന്ന് നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇപ്പോൾ മമ്മൂട്ടിയുടെ പോക്കിരിരാജ എന്ന ചിത്രം ടിവിയിൽ കണ്ടാണ് താൻ സമയം ചിലവഴിക്കുന്നത്…

Read More

കൊറോണ വൈറസിനെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗുകളും റിലീസിംഗും എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. അതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെ സമയം ചിലവഴിക്കുന്നു. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് എത്തിയ താരങ്ങൾ എല്ലാവരും ഈ അവധിക്കാലം വർക്കൗട്ട് ചെയ്ത് ആരോഗ്യവാരായി ഇരിക്കാൻ പറയുകയാണ്. ചുരുങ്ങിയ കാലയളവിൽ വളരെ ഞെട്ടിക്കുന്ന ഒരു മേക്ക് ഓവറുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. മലയാളം ഇൻഡസ്ട്രിയിലെ ജിമ്മൻമാരായ ടൊവിനോയെയും ഉണ്ണിമുകുന്ദനെയും കാളിദാസ് ജയറാം കഴിഞ്ഞദിവസം ചലഞ്ച് ചെയ്യുകയുണ്ടായി. ഫിറ്റ്നസിന്റെ കാര്യത്തിൽ അച്ഛൻ ജയറാമിനെ പോലെതന്നെയാണ് കാളിദാസും. ശരീരഭാരം കൂട്ടി വളരെ ഫിറ്റായി ഇരിക്കുന്ന ചിത്രങ്ങൾ കാളിദാസ്‌ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കാളിദാസിന്റെ ഈ ചലഞ്ച് ടോവിനോ തോമസും ഉണ്ണിമുകുന്ദനും ഏറ്റെടുത്തിരിക്കുകയാണ്. ക്വാറൻറ്റെയ്ൻ മേക്ക്ഓവർ എന്ന ചലഞ്ചിന്റെ ഭാഗമായി തന്റെ ബൈസെപ്‌സ് കാണിച്ചുകൊണ്ടുള്ള ചിത്രം ചലഞ്ച് അക്സെപ്റ്റ് എന്ന അടിക്കുറിപ്പോടെ ടോവിനോ തോമസ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായ മാമാങ്കത്തിൽ ചന്ദ്രോത്ത് പണിക്കർ ആയി…

Read More

2001ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി ചിത്രമാണ് കബി ഖുഷി കഭി ഗം … കരൺ ജോഹർ തിരക്കഥയെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് യഷ് ജോഹറാണ് . ചിത്രത്തിൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഷാരൂഖ് ഖാൻ, കാജോൾ, ഹൃത്വിക് റോഷൻ, കരീന കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആഭ്യന്തരമായും അന്തർദ്ദേശീയമായും വലിയ വാണിജ്യ വിജയമായി ഇത് ഉയർന്നു. കരണിന്റെ അടുത്ത ചിത്രമായ കഭീ അൽവിദാ നാ കെഹ്ന(2006) റെക്കോർഡ് തകർക്കുന്നതുവരെ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രരരമായിരുന്നു. അടുത്ത വർഷം നടന്ന ജനപ്രിയ അവാർഡ് ദാന ചടങ്ങുകളിൽ അഞ്ച് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ സിനിമക്ക് നേടിയെടുക്കാൻ സാധിച്ചു. ചിത്രത്തെ കുറിച്ച് നിർമാതാവ് ജോബി ജോർജ് കുറിച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജോബി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് : Kabhi Khushi Kabhie Gham ഇന്ന് കൂടി ആയപ്പോൾ 100 പ്രാവശ്യം കണ്ടു എന്തോ ഒരിക്കൽ പോലും ബോറടിക്കുകയോ ഫോർവേഡ് ചെയ്യാൻ തോന്നാത്തതുമായ ഒരു മനോഹര സിനിമ ആയുസും…

Read More

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസ്സിയും അണിയറപ്രവർത്തകരും പൃഥ്വിരാജും ഇപ്പോൾ ജോർദാനിൽ ആണ്. തങ്ങൾ അവിടെ സുരക്ഷിതരാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ആരാധകരെ പൃഥ്വിരാജ് സുകുമാരൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പോസ്റ്റ് പൃഥ്വി പുറത്തുവിട്ടത്. നിലവിൽ ജോർഡാനിലെ മരുഭൂമിയിൽ ഉള്ള സംഘം ഷൂട്ടിംഗ് തുടരുകയാണെന്ന് ആണ് ലഭിക്കുന്ന വിവരങ്ങൾ. ജോർഡാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് 58 പേരോളം അടങ്ങുന്ന ഷൂട്ടിംഗ് സംഘം അവിടെ കുടുങ്ങിയിരുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി അണിയറ പ്രവർത്തകർ സ്വന്തമാക്കുകയും ഏപ്രിൽ 10 വരെ ഷൂട്ട് ചെയ്യാനുള്ള അനുമതി നേടുകയും ചെയ്തു. ഇത്രയും ദിവസത്തെക്കുള്ള ഭക്ഷണവും അണിയറ പ്രവർത്തകർ കരുതി വെച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ…

Read More

കൊറോണ വൈറസ് ബോധവൽക്കരണവുമായി എത്തിയ നടി മഞ്ജിമ മോഹന്റെ പോസ്റ്റിനു താഴെ വിമർശനവുമായി എത്തിയ വ്യക്തിക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് താരം. കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ആളുകളോട് വീട്ടിൽ തന്നെ ആയിരിക്കുവാൻ പറഞ്ഞിരിക്കുകയാണ്. ഈ അവസ്ഥയിലും ആളുകൾ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ല എന്ന രീതിയിലായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനു താഴെ വീട്ടിലിരുന്നാൽ ഭക്ഷണം നിങ്ങൾ വീട്ടിൽ കൊണ്ട തരുമോ എന്ന തരത്തിലായിരുന്നു കമന്റ് എത്തിയത്. “ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല..” ഇതാണ് മഞ്ജിമ മറുപടിയായി പറഞ്ഞത്. സർക്കാരിന്റെ നിർദ്ദേശത്തിന് പൂർണ്ണ പിന്തുണയുമായി നിരവധി വ്യക്തികൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. And then we have people like this! I usually don't…

Read More

കൊറോണ വൈറസ് പടർന്നു പിടിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ച ദിനത്തിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അറിയിക്കുകയാണ്. കമ്മിഷൻ‌ പിആർഒ പുറത്തുവിട്ട പത്രക്കുറിപ്പിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല.’ – എന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. ജനത കർഫ്യൂ ദിനം വൈകുന്നേരം അഞ്ചുമണിക്ക് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിനുവേണ്ടി കൈകൾ അടിച്ചും പാത്രങ്ങൾ കൂട്ടിയിടിച്ചു ശബ്ദം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങൾ ഇതിനെ അനുകൂലിച്ച് പ്രവർത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ പേരിൽ കേസുണ്ട് എന്ന രീതിയിൽ വ്യാജവാർത്തകൾ പ്രചരിച്ചത്.

Read More

300 കോടി ബഡ്ജറ്റിൽ രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആർ ആർ ആർ. രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) എന്നാണ് ചിത്രത്തിന്റെ പേര്. ബാഹുബലിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജൂനിയര്‍ എൻ.ടി.ആര്‍., രാംചരണ്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം പറയുന്നത് 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ്. ബാഹുബലി എന്ന ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ആളുകൾ തന്നെയാണ് ഈ ചിത്രത്തിലും പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം കെ.കെ. സെന്തിൽകുമാറും, പ്രൊഡക്‌ഷൻ ഡിസൈനിങ് സാബു സിറിലും, കഥ വി. വിജയേന്ദ്ര പ്രസാദും, സംഗീതം കീരവാണിയും, വിഎഫ്എക്സ് വി. ശ്രീനിവാസ് മോഹനനും, എഡിറ്റിങ് ശ്രീകർ പ്രസാദും, കോസ്റ്റ്യൂം രാമ രാജമൗലിലും നിർവഹിക്കുന്നു. രണ്ട് യഥാർത്ഥ പോരാളികൾ ഉള്ള ഒരു സാങ്കൽപ്പിക കഥയാണ് ഇത് എന്നാണ് രാജമൗലി…

Read More